അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

സര്‍ക്കാര്‍ നടത്തുന്ന യുറേനിയം ഖനിയുടെ സമീപവാസികളായ ഗ്രാമീണര്‍ ഉയര്‍ന്ന തോതിലുള്ള ആണവവികിരണം സഹിക്കുകയും രോഗികളാകുകയും ചെയ്യുന്നു എന്ന Center for Public Integrity ന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യയില്‍ മനുഷ്യാവകാശം നിരീക്ഷിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ഖനി നടത്തുന്ന Department of Energy യുടെ തലവനോടും സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ഉദ്യോഗസ്ഥനോടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന് ഇന്‍ഡ്യന്‍ പാര്‍ളമെന്റ് 1993 ല്‍ സ്ഥാപിച്ച ഡല്‍ഹി ആസ്ഥാനമായുള്ള National Human … Continue reading അമിതമായി ആണവവികിരണം ഏല്‍ക്കുന്നത്

ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്

ചൈനയിലെ വായൂ മലിനീകരണത്തെക്കുറിച്ച് അടുത്ത കാലത്ത് വലിയ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യമായി പുകമഞ്ഞിനാല്‍ ബീജിങ്ങില്‍ 'Red Alert' പ്രഖ്യാപിച്ചതിന് ശേഷം. എന്നാലും ശുദ്ധവായൂ ശ്വസിക്കുന്നത് ചൈനക്കാര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമല്ല. Environmental Science & Technology ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വായൂ മലിനീകരണം എന്നത് ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. വായുവിലെ സൂഷ്മ കണികകളുടെ(PM2.5) സാന്ദ്രത ലോകാരോഗ്യ സംഘടന(WHO) ഉപദേശിക്കുന്ന പരിധിയിലും അധികമായ സ്ഥലങ്ങളില്‍ ഗവേഷകര്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളുടെ മാപ്പും … Continue reading ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്

ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

വായൂ മലിനീകരണത്തിന്റെ 2016 അനുവദനീയമായ പരിധി മറികടക്കാന്‍ വണ്ടിക്കാര്‍ക്ക് ആഴ്ചകളേ വേണ്ടിവന്നുള്ളു. ഒരു വര്‍ഷത്തില്‍ 18 മണിക്കൂറിലധികം സമയം പരിധി മറികടക്കാന്‍ പാടില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്റെ നിയമം. 7 ദിവസം Putney High Street, Knightsbridge എന്നീ രണ്ട് സ്ഥലങ്ങള്‍ പരിധിക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം Oxford Street രണ്ട് ദിവസത്തേക്ക് പരിധി മറികടന്നു. നഗരത്തിന്റെ 12.5% സ്ഥലത്ത് ബീജിങ്ങിലേയും ഷാങ്ഹായിലേയും പോലുള്ള നൈട്രജന്‍ ഡൈ ഓക്സൈഡ് മലിനീകരണം അനുഭവിക്കുന്നു എന്ന് Policy Exchange എന്ന … Continue reading ലണ്ടനിലെ പ്രദേശങ്ങളില്‍ ബീജിങ്ങിലേതുപോലുള്ള മലിനീകരണം

ചൈനയിലെ തുറമുഖ നഗരമായ Tianjin ല്‍ മലിനീകരണം കാരണം “Red Alert” പ്രഖ്യാപിച്ചു

ബീജിങ്ങിന് ശേഷം വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിച്ച രണ്ടാമത്തെ നഗരമായി Tianjin. അതിനാല്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ റദ്ദാക്കുകയും വാഹന നിയന്ത്രണം കൊണ്ടുവരികയും ചെയ്തു. [ചൈനയിലങ്ങ് ഗ്രോത്താ ഗ്രോത്ത്. സമരക്കാരുമില്ലന്ന്.]

ടെഹ്റാനിലെ സ്കൂളുകള്‍ വായൂ മലിനീകരണം കാരണ​ത്താല്‍ അടച്ചിട്ടു

വായൂ മലിനീകരണം അപകടമായ തോതിലെത്തിയതിനാല്‍ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലെ എല്ലാ സ്കൂളുകളും നഴ്സറികളും രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. വായൂ മലിനീകരണം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ "red alert" പ്രഖ്യാപിച്ച ബീജിങ്ങില്‍ ഫാക്റ്ററികള്‍ അടച്ചിട്ടിരിക്കുകയാണ്.

വിഷപ്പുകമഞ്ഞ് കാരണം ബീജിങ് രണ്ടാമതും “Red Alert” പ്രഖ്യാപിച്ചു

ചൈനയിലെ ബീജിങ്ങില്‍ രണ്ടാമത്തെ പ്രാവശ്യമാണ് വായൂ മലിനീകരണം കാരണം "Red Alert" പ്രഖ്യാപിക്കുന്നത്. അടുത്ത നാല് ദിവസം അത് നിലനില്‍ക്കും എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ബീജിങ് ആദ്യമായി "Red Alert" പ്രഖ്യാപിച്ചുത്. അന്ന് 3,000 സ്കൂളുകളും ഫാക്റ്ററികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം അവധി പ്രഖ്യാപിച്ചിരുന്നു.

പ്ലാന്റേഷന്‍ കാടുകള്‍ നൈട്രജന്‍ മലിനീകരണമുണ്ടാക്കും

എല്ലാ മരങ്ങളും "ഹരിതമല്ല" എന്ന് ഗവേഷകര്‍ പറയുന്നു. ചില മരങ്ങള്‍ മലിനീകരണമുണ്ടാക്കുന്നവയാണ്. ചില കാടുകള്‍ വ്യാവസായിക ഫാമുകളെ പോലെ മലിനീകരണമുണ്ടാക്കുന്നു എന്നാണ് ജപ്പാനില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. പ്രശ്നമുണ്ടാക്കുന്നത് നൈട്ര‍ജനാണ്. അത് വളരേധികമാണ്. കാട്ടില്‍ നിന്നും അത് ഒഴുകി വരുന്നു. പ്രാദേശിക തടാകങ്ങളിലും അരുവികളിലേക്കുമാണ് അത് എത്തുന്നത്. അത് കാരണം അവിടെ ആല്‍ഗ അമിതവളര്‍ച്ചയുണ്ടായി(blooms) ജൈവവ്യവസ്ഥയെ നശിപ്പിക്കുന്നു. ഇത് ശരിക്കും കാടുകളല്ല. പകരം പ്രായമേറിയ മരങ്ങളുള്ള ഉപേക്ഷിക്കപ്പെട്ട പ്ലാന്റേഷന്‍ കാടുകള്‍ ആണ്. natural maturation അനുവദിക്കപ്പെടുന്ന രീതിയില്‍ … Continue reading പ്ലാന്റേഷന്‍ കാടുകള്‍ നൈട്രജന്‍ മലിനീകരണമുണ്ടാക്കും

ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞിനിടക്ക് മലിനീകരണത്തിന്റെ റെഡ് അലര്‍ട്ടുമായി ബീജിങ്

മലിനീകരണത്തിന് ആദ്യത്തെ റെഡ് അലര്‍ട്ട് ബീജിങ് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയാല്‍ മനുഷ്യരെ രോഗികളാക്കുന്ന വിഷരാസവസ്തുക്കളാലും കട്ടിയേറിയ പുകമഞ്ഞിനാലും ചൈനയുടെ തലസ്ഥാന നഗരം നിറഞ്ഞിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുറത്തുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ബീജിങ്ങിലെ ചില സ്ഥലങ്ങളില്‍ 600 അടി ദൂരം വരെയേ കാഴ്ച കിട്ടൂ. [ഗ്രോത്താ മോനേ ഗ്രോത്ത്. ഒന്നും പറയരുത്.]

ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു

പെന്‍സില്‍വേനിയയിലെ ഫ്രാക്കിങ് വളര്‍ച്ചയുള്ള സ്ഥലത്തിനടുത്തുള്ള വീടുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു എന്ന് Environmental Health Perspectives എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. Johns Hopkins Bloomberg School of Public Health ലെ ഗവേഷകരാണ് പഠനം നടത്തിയത്. മണമില്ലാത്ത, ക്യാന്‍സര്‍കാരിയായ, ആണവവികിരണമുള്ള വാതകമായ റഡോണിന്റെ അളവ് 2004 ന് ശേഷം പെന്‍സില്‍വേനിയ സംസ്ഥാനത്ത് വര്‍ദ്ധിച്ചു. ആ സമയത്തായിരുന്നു സംസ്ഥാനത്തിന്റെ Department of Environmental Protection (DEP) വകുപ്പ് വാതകഖനനത്തിനുള്ള പെര്‍മിറ്റുകള്‍ ധാരാളമായി നല്‍കിയത്. 2004 … Continue reading ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു