മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം

ലോകം മൊത്തം കാറുകള്‍ വായുവിലേക്ക് പുറം തള്ളുന്ന പൊടി കണിക(particulate matter) മലിനീകരണത്തിന്റെ പകുതിക്ക് തുല്യമായ മലിനീകരണം വാണിജ്യ കപ്പലുകളും ചെയ്യുന്നുണ്ടെന്ന് NOAA യും Boulder ലെ University of Colorado യും നടത്തിയ പഠനം കണ്ടെത്തി. തീരപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിക്കുന്നു. Journal of Geophysical Research ലാണ് ഈ റിപ്പോര്‍ട്ട് വന്നത്. പ്രതി വര്‍ഷം 0.9 teragrams കണികകളാണ് കപ്പലുകള്‍ പുറത്തുവിടുന്നത്. 70% കപ്പല്‍ യാത്രകളും തീര പ്രദേശത്തു നിന്ന് 402 കിലോമീറ്ററിനുള്ളിലായതുകൊണ്ട് … Continue reading മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം

പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ

Canadian Broadcasting Company (CBC) യുടെ ഡോകുമെന്ററിയാണ് "The Disappearing Male". Patricia Mayville-Cox ന്റെ ഈ സിനിമ പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ളതാണ്. നാം ജീവിക്കുന്ന ലോകത്തിലെ ആധുനിക ജീവിതം കൂടുതല്‍ കൂടുതല്‍ വിഷമയമാകുന്നു എന്നത് നമ്മേ വിഷമിപ്പിക്കുന്ന ഒരു സംഗതിയാണ്. 60 വര്‍ഷം മുമ്പ് വളരെ കുറവ് കൃത്രിമ രാസവസ്തുക്കള്‍ മാത്രമേ കണ്ടെത്തിയിരുന്നുള്ളു. 1930കളിലേയും 1940 കളിലേയും സൈനിക ഇടപെടല്‍ നടന്ന കാലഘട്ടത്തോടാണ് ആധുനിക രസതന്ത്രത്തിലെ പൊട്ടിത്തെറി സംഭവിച്ചത്. നാം ജീവിക്കുന്ന ലോകം … Continue reading പുരുഷ പ്രത്യുല്‍പാദന വ്യവസ്ഥയില്‍ വിഷവസ്തുകളുണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള സിനിമ

എക്സോണ്‍ മോബിലിന് പണമാണ് പ്രധാനം

സാധാരണ എണ്ണ കമ്പനി എന്നതിലുപരി തങ്ങള്‍ അതിലും വലുതാണെന്ന് പൊങ്ങച്ചം പറയുന്ന ExxonMobil ന് അത് പ്രകടിപ്പിക്കാന്‍ വിചിത്രമായ രീതിയുണ്ട്. (Beijing Olympics ല്‍ അവര്‍ അത്തരം പരസ്യമാണ് അവിടെ പ്രചരിപ്പിച്ചത്.) റിക്കോഡ് ലാഭം നേടുന്ന ഈ സമയത്തും അവര്‍ 1989 ലെ Valdez എണ്ണ ചോര്‍ച്ച ദുരന്തബാധിതര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാതിരിക്കാന്‍ കോടതിയില്‍ വാദിക്കുകയാണ്. മൂന്ന് ദിവസത്തെ ലാഭമായ $50 കോടി ഡോളര്‍ വരും ഈ തുക എന്ന് Center for Public Integrity's Marianne Lavelle … Continue reading എക്സോണ്‍ മോബിലിന് പണമാണ് പ്രധാനം

യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം

ബ്രസിലിലെ യുറേനിയം ഖനിയായ Caetité ക്ക് അടുത്തുള്ള പ്രദേശങ്ങളില്‍ കുടിവെള്ളത്തില്‍ യുറേനിയത്തിന്റെ അംശം ഗ്രീന്‍പീസ് നടത്തിയ പഠനത്തില്‍ കാണാന്‍ കഴിഞ്ഞു. ലോകാരോഗ്യ സംഘടന അനുവദിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണാ ഇവിടെ യുറേനിയത്തിന്റെ അളവ്. ഇതിനെതിരെ ബ്രസീലിലെ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രസിഡന്റിനെ കാര്യങ്ങള്‍ ബോധിപ്പിച്ചു. റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകളും നല്‍കി. രാജ്യത്തെ ജലവിതരണ വകുപ്പും വെള്ളവും മണ്ണും പരിശോധിക്കുന്നുണ്ട്. മലിനീകരണം തുടര്‍ന്ന കണ്ടാല്‍ ബ്രസീലിലെ ആണവ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ് പിന്‍വരിക്കാന്‍ പരിപാടിയുണ്ട്. പ്രദേശത്തെ ജനങ്ങളുടെ ഒത്തുചേരലും ഇതിനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ഖനനം ഇരട്ടിപ്പാനുള്ള … Continue reading യുറേനിയം ഖനിക്കരികിലെ മലിനീകൃത വെള്ളം

20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റൂ

ഫ്രാന്‍സിലെ ലിഫ്റ്റ് ബട്ടണുകളില്‍ കണ്ട റേഡിയോ ആക്റ്റീവ് ഉള്ള മാലിന്യങ്ങളുടെ ഉറവിടം പടിഞ്ഞാറേ ഇന്‍ഡ്യയിലെ ഫൗണ്ട്രിയിലാണെന്ന് ഇന്‍ഡ്യയുടെ Atomic Energy Regulatory Board അറിയിച്ചു. കുറഞ്ഞത് നാല് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളെങ്കിലും ഈ ഘടകങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പക്ഷേ ആണവ മാലിന്യങ്ങള്‍ എങ്ങനെയാണ് ഇതില്‍ എത്തിച്ചേര്‍ന്നതെന്ന് അറിവായിട്ടില്ല. ഈ ചങ്ങല മൊത്തം പരിശോധിക്കുയാണെന്ന് ബോര്‍ഡിന്റെ Satya Pal Agarwal, AFPയോട് പറഞ്ഞു. Otis ന് വേണ്ടി ഫ്രാന്‍സിലെ Mafelec എന്ന സ്ഥാപനം ആയിരക്കണക്കിന് ലിഫ്റ്റ് ബട്ടണുകള്‍ നിര്‍മ്മിക്കുന്നു. 500 ല്‍ … Continue reading 20 ജോലിക്കാര്‍ക്ക് ആണവവികിരണമേറ്റൂ

Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു

ജലാന്തര്‍ഭാഗത്ത് വാണിജ്യ സൈനിക കപ്പലുകള്‍ ഉണ്ടാക്കുന്ന cacophony ശക്തികൂടിവരുന്നു. ഇത് തിമിംഗലങ്ങളെ കൊല്ലുന്നു എന്നാണ് World Conservation Congress ലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. yacht മോട്ടറിന്റെ hum മുതല്‍ sonar blasts വരെയാണ് കടലിലെ ശബ്ദം. ഇവ തിമിംഗലങ്ങളുടെ ചെവിക്കല്ല് തകര്‍ക്കും. അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഇത് സംബന്ധിച്ച ഒരു കേസ് നടക്കുന്നുണ്ട്. "കപ്പലുകള്‍ ഉണ്ടാക്കുന്ന ഈ ശബ്ദങ്ങളെ acoustic smog എന്നാണ് ഞാന്‍ വിളിക്കുന്നത്, Barcelona ലെ Laboratory of Applied Bio-Acoustics യുടെ ഡയറക്റ്റര്‍ … Continue reading Acoustic smog തിമിംഗലങ്ങളെ കൊല്ലുന്നു

മലിനീകരണം Tuba City Open Dump ല്‍

Tuba City Open Dump ലെ മലിനീകരണം കൊണ്ട് Navajo Nation ഉം Hopi Tribe ഉം വളരെ കഷ്ടപ്പാടിലാണ്. അത് ശുദ്ധീകരിക്കണമെന്നാണ് അവരുടെ ആവശ്യം. അവിടുത്തെ ഭൂഗര്‍ഭജലത്തില്‍ U.S. Environmental Protection Agency അനുവദിച്ചിട്ടുള്ളതിലും അധികം യുറേനിയത്തിന്റെ സാന്നിദ്ധ്യം ഉണ്ടെന്നാണ് 1999 ന് ശേഷമുള്ള പഠനങ്ങള്‍ കാണിക്കുന്നത്. ശുദ്ധമായ അടച്ചുപൂട്ടലാണ് (clean closure) ഒരേയൊരു മാര്‍ഗ്ഗമെന്ന് ഈ ആദിവാസികള്‍ വളരെ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. എല്ലെങ്കില്‍ കുഴിച്ചുമൂടിയ എല്ലാ മാലിന്യങ്ങളും വീണ്ടും തിരിച്ചെടുത്ത് അവിടെന്നും മാറി നിര്‍മ്മാര്‍ജ്ജനം … Continue reading മലിനീകരണം Tuba City Open Dump ല്‍

നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ

മണിക്കൂറില്‍ ഒരു ഫുട്ബാള്‍ കോര്‍ട്ട് എന്ന തോതില്‍ ആണ് കടല്‍തട്ടില്‍ fireweed എന്ന പാഴ്ചെടി വളരുന്നത്. മീന്‍പിടുത്തക്കാര്‍ അതില്‍ സ്പര്‍ശിച്ചാല്‍ ചാട്ടയടി കിട്ടിയതുപോലെ തൊലി പെള്ളിവരും. ചുണ്ടുകളിലെ തൊലി പാട പോലെ ഇളകും. കണ്ണ് എരിയും. വലയില്‍ നിന്ന് വീഴുന്ന വെള്ളം കാലുകളെ അഴുകിപ്പിക്കും. കഴിഞ്ഞ ഒരു ദശകമായി ഈ പാഴ് ചെടി മൈലുകളോളമാണ് സമുദ്രത്തില്‍ വളരുന്നത്. മീന്‍പിടുത്ത വലകളെ മാന്തളിര്‍നിറത്തിലാക്കി പൊടി പോലുള്ള വസ്തുകൊണ്ട് മൂടപ്പെട്ടു. വല തട്ടി വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ പൊടി ശ്വസിച്ച് … Continue reading നാം പരിണാമത്തെ പിന്നിലേക്ക് ഓടിക്കുകയാണോ

ആര്‍ക്ടിക്കിലെ പക്ഷികളില്‍ കണ്ടെത്തിയ മലിനീകരണം

Siberia മുതല്‍ ക്യാനഡ വരെ ഏകദേശം 14,000 ivory gull ഉണ്ട്. അവയുടെ മുട്ടകളില്‍ ഏറ്റവും ഉയര്‍ന്ന PCB (Polychlorinated biphenyls) കളുടെ അളവ് കണ്ടെത്തി. പെയിന്റ്, പ്ലാസ്റ്റിക്ക്, DDT കീടനാശിനികള്‍ തുടങ്ങിയവയില്‍ ഇത് ധാരാണം ഉപയോഗിക്കുന്നു. "ഈ വിഷ വസ്തുക്കള്‍ ivory gulls (കടല്‍ക്കാക്ക) ന് ഭീഷണിയാണ്. ആര്‍ക്ടിക്കിലെ മറ്റ് പക്ഷികളെ അപേക്ഷിച്ച് ivory gulls ന്റെ ശരീരത്തില്‍ കാണുന്ന PCB യുടേയും DDT യുടേയും അളവ് വളരെ അധികമാണ്." Norwegian Polar Institute ഒരു … Continue reading ആര്‍ക്ടിക്കിലെ പക്ഷികളില്‍ കണ്ടെത്തിയ മലിനീകരണം

കടലിലെ ശവപ്പറമ്പ്

തീരക്കടലിലെ ഓക്സിജന്റെ അളവ് പേടിപ്പെടുത്തുന്ന രീതിയില്‍ കുറയുകയാണെന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കടല്‍തട്ടും ദീര്‍ഘദൂരത്തില്‍ സമുദ്രജലവും ജീവജാലങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ഇതിന്റെ പ്രധാന കാരണക്കാരന്‍ കൃഷിക്കുപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങണാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 1960 ന് ശേഷം സമുദ്ര ശവപ്പറമ്പ് (“dead zones”)ഓരോ 10 വര്‍ഷം കൂടും തോറും ഇരട്ടിയാകുകയാണെന്ന് Science ജേണലിലെ ലേഖനത്തില്‍ അവര്‍ പറയുന്നു. ഇപ്പോള്‍ 400 തീരക്കടല്‍ പ്രദേശങ്ങള്‍ക്ക് സ്ഥിരമായോ ചാക്രികമായോ ഓക്സിജന്‍ ഇല്ലാത്ത അടിത്തട്ടാണുള്ളത്. “കഴിഞ്ഞ 40, 50 വര്‍ഷങ്ങളിലെ … Continue reading കടലിലെ ശവപ്പറമ്പ്