ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

കോവിഡ്-19 മഹാമാരി അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതോടുകൂടി രാജ്യത്തെ ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്ന് പുതിയ പഠനം രേഖപ്പെടുത്തുന്നു. രോഗികളും കുടുംബങ്ങളും അനുഭവിക്കുന്ന ആരോഗ്യപരിപാലന പ്രതിസന്ധിയുടെ വലിയ ഒരു ഭാഗമാണിത്. അമേരിക്കയിലെ ഏറ്റവും ചിലവ് കൂടിയ 100 ആശുപത്രികള്‍ ഓരോ $100 ഡോളര്‍ ചിലവിനും $1,129 - $1,808 ഡോളര്‍ വരെ ആണ് ഈടാകുന്നത്. സാധാരണ അമേരിക്കയിലെ ആശുപത്രികള്‍ ശരാശരി ഓരോ $100 ഡോളര്‍ ചിലവിനും $417 ഡോളര്‍ ആയിരുന്നു ഈടാക്കിയിരുന്നത്. അത് കഴിഞ്ഞ 20 … Continue reading ആശുപത്രികള്‍ ചികില്‍സാ ചിലവ് 18 മടങ്ങ് വര്‍ദ്ധിപ്പിച്ചു

മുതലാളിത്ത വിരുദ്ധ സംഘങ്ങളുടെ അറിവുകള്‍ ഉപയോഗിക്കരുതെന്ന് ഇംഗ്ലാണ്ടിലെ സ്ക്കൂളുകള്‍ക്ക് ഉത്തരവ്

മുതലാളിത്തം അവസാനിപ്പിക്കണമെന്ന ആഗ്രഹമുള്ള സംഘടനകളുടെ അറിവുകള്‍ ഉപയോഗിക്കരുത് എന്ന് ഇംഗ്ലണ്ടിലെ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൊടുത്തു. മുതലാളിത്ത വിരുദ്ധതയെ “തീവൃ രാഷ്ട്രീയ നിലപാട്” ആയും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരും, യഹൂദവിരുദ്ധതയും, നിയവിരുദ്ധ പ്രവര്‍ത്തിയുടെ endorsement ഉം ആയി കണക്കാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം കരിക്കുലം നിര്‍മ്മിക്കുന്ന സ്കൂള്‍ നേതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടി Department for Education (DfE) ഇറക്കി. — സ്രോതസ്സ് theguardian.com | 27 Sep 2020

അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം

മുതലാളിത്തം തന്നെയാണ് പ്രശ്നം കോവിഡ്-19 ഉണ്ടാക്കിയ കഷ്ടപ്പാടില്‍ നിന്ന് നാം സംഘടിതമായി പുറത്തിറങ്ങുന്ന ഒരു സമയത്ത് മുതലാളിത്തത്തെ പരിഷ്കരിക്കുന്ന അജണ്ടയോടുകൂടിയ ഒരു രാഷ്ട്രീയ പ്രദേശത്ത നമുക്ക് കണ്ടെത്താന്‍ കഴിയും എന്നത് സാദ്ധ്യമാണ്. വൈറസ് ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ അത്തരത്തിലെ മാറ്റത്തിന്റെ ചെറിയ സൂചനകളുണ്ടായിരുന്നു. ഉദാഹരണത്തിന് ലാഭം, കമ്പോള മൂല്യം, സാമൂഹ്യ പരിസ്ഥിതി ആഘാതത്തെ അവഗണിക്കുക എന്ന തങ്ങളുടെ ഒഴിയാബാധ വിപരീതഫലമാണ് നല്‍കുന്നത് എന്ന് Davos ല്‍ എത്തിയ വലിയ വ്യവസായ നേതാക്കള്‍ കേട്ടിരുന്നു. “മനഃസ്സാക്ഷി” ഓ … Continue reading അമേരിക്കയുടെ പ്രശ്നങ്ങള്‍ക്ക് മുതലാളിത്തമല്ല പരിഹാരം

സ്വതന്ത്ര കമ്പോള, ‘ഇറ്റുവീഴല്‍’ നയങ്ങള്‍ സമൂഹത്തെ പരാജയപ്പെടുത്തി എന്ന് പോപ്പ് പറയുന്നു

കമ്പോള ശക്തികള്‍ മാത്രവും 'ഇറ്റുവീഴല്‍' സാമ്പത്തിക നയങ്ങളും, അതിന്റെ വക്താക്കള്‍ അവകശപ്പെട്ടിരുന്ന സാമൂഹ്യ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്ന ഏറ്റവും പുതിയ പ്രതിസന്ധിയാണ് കോവിഡ്-19 മഹാമാരി എന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ചിലര്‍ ധൂര്‍ത്തടിച്ചും മറ്റ് ചിലര്‍ ഒന്നുമില്ലാതെയും ജീവിക്കുമ്പോള്‍ എല്ലാ സമയത്തും സ്വകാര്യ സ്വത്തിനെ ഒരു മൌലികമായ അവകാശമായി പരിഗണിക്കാനാവില്ല എന്നും ഫ്രാന്‍സിസ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഒരു encyclical ലില്‍ പറയുന്നു. — സ്രോതസ്സ് voanews.com | Oct 04, 2020