ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു

Sinai-Grace Hospitalല്‍ ധാരാളം കൊറോണവൈറസ് രോഗികള്‍ മരിക്കുകയാണ്. ശരീര സഞ്ചികളും ശവപ്പുരയില്‍ സ്ഥലവും വേണ്ടത്രയില്ല. സംരക്ഷണ ആവരണമില്ലാതെ 24 മണിക്കൂര്‍ തുടര്‍ച്ചയായി നഴ്സുമാര്‍ക്ക് ജോലി ചെയ്യേണ്ടതായി വരുന്നു. വേണ്ടത്ര മുറികളില്ലാത്തതിനാല്‍ ഓക്സിജന്‍ സിലിണ്ടറുമായി രോഗികളെ വരാന്തകളില്‍ കിടത്തിയിരിക്കുന്നു. ഈ അപകടകരമായ അവസ്ഥയും ജോലിക്കാരുടെ കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട Sinai-Grace ലെ എല്ലാവര്‍ക്കും പ്രീയപ്പെട്ട നഴ്സായ Kenisa Barkai നെ മാര്‍ച്ച് 27 ന് പിരിച്ചുവിട്ടു. Barkaiയുടെ ആവശ്യത്തെ അവര്‍ അവഗണിച്ചപ്പോള്‍ താന്‍ സര്‍ക്കാര്‍ അധികാരികളെ വിവരം അറിയിക്കും … Continue reading ഡിട്രോയിറ്റിലെ ആശുപത്രിയുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി പറഞ്ഞ നഴ്സിനെ പിരിച്ചുവിട്ടു

ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ

ന്യൂജഴ്സിയിലെ Newark Beth Israel Medical Center ലെ ജോലിക്കാരായ Olga Matievskaya ഉം അവരുടെ സഹപ്രവര്‍ത്തകരായ intensive care നഴ്സുമാരും സംരക്ഷണ കവചങ്ങളുടേയും മാസ്കുകള്‍ക്കുകളുടേയും അഭാവം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ GoFundMe യെന്ന ധനസമാഹരണ സൈറ്റില്‍ ഒരു സംഭാവ പരിപാടി തുടങ്ങി. സംഭാവനകള്‍ പ്രവഹിച്ച് തുടങ്ങി. $12,000 ഡോളറില്‍ അധികം എത്തി. Matievskaya അതിലെ കുറച്ച് പണം എടുത്ത് 500 മാസ്കുകളും, 4,000 ഷൂസുകളും, 150 jumpsuits ഉം വാങ്ങി. സംരക്ഷണ സാധനങ്ങള്‍ കിട്ടിയതില്‍ അവരുടെ അവരുടെ … Continue reading ധനസമാഹരണ സൈറ്റ് ഉപയോഗിച്ച് ഒരു നഴ്സ് സഹപ്രവര്‍ത്തകര്‍ക്ക് വേണ്ട സംരക്ഷ വസ്തുക്കള്‍ വാങ്ങി. പക്ഷേ

വൈറസ് വംശീയ വാദിയാണ്

പോളുകളും പണ്ഡിതന്‍മാരും പറയുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടാവും: കറുത്തവരെന്നോ വെളുത്തവരെന്നോ, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ, ഡമോക്രാറ്റെന്നോ റിപ്പബ്ലിക്കനെന്നോ ഒക്കെയുള്ള വ്യത്യാസം കൊറോണവൈറസ് കാണിക്കില്ല. അത് പൊട്ടത്തരമാണ്. വളരേറെ പാര്‍ട്ടിപക്ഷപാതിയായ ഒരു ക്ഷുദ്രജീവിയാണ് വൈറസ്. അത് വംശീയവാദിയാണ്. അതിനെ “Corona Crow” എന്ന് വിളിക്കുക. വൈറസ് ആക്രമിക്കുന്നത് “ദുര്‍ബലരെ” ആണ്. നമ്മുടെ സമൂഹത്തില്‍ കോടീശ്വരന്‍മാരേയും റിയാലിറ്റി ഷോക്കാരേയും അല്ല “ദുര്‍ബലര്‍” എന്ന് വിളിക്കുന്നത്. Public Health Disparities Geocoding Project ന്റെ പഠനത്തില്‍ ആധാരമായ Center for Disease Control ന്റെ … Continue reading വൈറസ് വംശീയ വാദിയാണ്

എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

5.1 കോടി ജനസംഖ്യയുള്ള തെക്കന്‍ കൊറിയയില്‍ ആദ്യത്തെ കൊറോണ കേസ് വന്നത് ജനുവരി 21 ന് ആയിരുന്നു. അതിന് ശേഷം അവര്‍ 3.27 ലക്ഷം ആളുകളില്‍ ടെസ്റ്റ് നടത്തി. അമേരിക്ക ആദ്യത്തെ കേസ് കണ്ടത് അതേ ദിവസം തന്നെയായിരുന്നു. എന്നാല്‍ ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ അവിടെ വളരെ വൈകി. മാര്‍ച്ച് 11 ഓടെ തെക്കന്‍ കൊറിയയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് വന്നു. പ്രതിദിനം 74ഓ, 76 ഓ എന്ന തോതിലെത്തി. ഫെബ്രുവരി 29 ന് … Continue reading എങ്ങനെയാണ് തെക്കന്‍ കൊറിയ കൊറോണവൈറസ് ഗ്രാഫിനെ നിരപ്പാക്കിയത്

കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു

100 ല്‍ അധികം നാവികര്‍ക്ക് കൊറോണവൈറസ് ബാധിച്ചതോടെ മോശമാകുന്ന അവസ്ഥയില്‍ മരണങ്ങളൊഴുവാക്കാന്‍ ആണവ വിമാനവാഹിനി യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ തന്റെ എല്ലാ crew നേയും ഒറ്റപ്പെടുത്താന്‍ വേണ്ട വിഭവങ്ങള്‍ എത്തിക്കണണെന്ന് U.S. Navy യോട് അഭ്യര്‍ത്ഥിച്ചു. Capt. Brett Crozier ല്‍ നിന്നാണ് അസാധാരണമായ അഭ്യര്‍ത്ഥനയുണ്ടായത്. കോവിഡ്-19 വ്യാപനം ഉണ്ടായതിനേ തുടര്‍ന്ന് Guam ല്‍ നങ്കൂരമിട്ടിരിക്കുകയാണ് Theodore Roosevelt എന്ന 4,000 ല്‍ അധികം നാവികരുള്ള വിമാനവാഹിനി. Chronicle ന് അദ്ദേഹത്തിന്റെ കത്തിന്റെ ഒരു പകര്‍പ്പ് ലഭിച്ചു. "ഇതിന് … Continue reading കൊറോണവൈറസ് പകര്‍ച്ചവ്യാധിയുടെ വ്യാകുലതയാല്‍ യുദ്ധക്കപ്പലിന്റെ ക്യാപ്റ്റന്‍ നാവികസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു

കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി

അത് സമ്പൂര്‍ണ്ണമായതല്ല. എന്നാല്‍ ഇന്‍ഡ്യ മിക്ക കണക്കുകളിലും നല്ല പ്രവര്‍ത്തിയാണ് ചെയ്തത്: വിമാനത്താവള പരിശോധന, ക്വാറന്റീന്‍, പൊതു ബോധമുണ്ടാക്കല്‍, എന്തിന് സമ്പര്‍ക്ക പിന്‍തുടരലുകള്‍. എന്നിട്ടും കൊറോണവൈറസിന്റെ സമൂഹവ്യാപനം നമ്മളിലുണ്ടായോ ഭയക്കുന്നു. ഇന്‍ഡ്യയ്ല്‍ വലിയൊരു പൊട്ടിത്തെറി വ്യാപനമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലെത്തും. അത് സംഭവിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ അത് സംഭവിച്ചാല്‍ പ്രധാനമായും നമുക്ക് വേണ്ടത് ടെസ്റ്റ് സൌകര്യമാണ്. ടെസ്റ്റ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ എന്തുകൊണ്ടാണ് ഇന്‍ഡ്യ വൈകുന്നത് എന്നത് നമുക്ക് മനസിലാകുന്നില്ല. വിഭവങ്ങളില്ലാത്തതിനാലാണോ, ശേഷിയില്ലാത്തതിനാലാണോ, അതോ … Continue reading കൊറോണവൈറസ് ടെസ്റ്റ് വ്യാപിപ്പിക്കാത്തതിനാല്‍ ഇന്‍ഡ്യ നിര്‍ണ്ണായക സമയം നഷ്ടപ്പെടുത്തി

ലക്ഷണങ്ങളില്ലാത്ത കൊറോണവൈറസ് കേസുകള്‍ വ്യപകമായ ടെസ്റ്റുകളാണ് ആവശ്യപ്പെടുന്നത്

നിശബ്ദവാഹകരുടെ എണ്ണം മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായേക്കാം എന്ന വ്യാകുലത കാരണം ലക്ഷണങ്ങളൊന്നും കാണിക്കാത്ത കൊറോണവൈറസ് ബാധിതരായ ആളുകളുടെ അനുപാതം കണ്ടെത്താനായി അടിയന്തിര പഠനങ്ങള്‍ വേണമെന്ന് ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. മറ്റെല്ലാ രാജ്യങ്ങളെക്കാളും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ രാജ്യം ഐസ്‌ലാന്റാണ്. അവിടെ ടെസ്റ്റ് ചെയ്ത് കോവിഡ്-19 രോഗാണുബാധ സ്ഥിതീകരിച്ച ആളുകളില്‍ പകുതി പേര്‍ക്കും ഒരു ലക്ഷണങ്ങളും കണ്ടില്ല. ടെസ്റ്റ് പോസിറ്റീവ് ആയ മൂന്നിലൊന്ന് പേര്‍ക്ക് വൈകി മാത്രമാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് എന്ന് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് South … Continue reading ലക്ഷണങ്ങളില്ലാത്ത കൊറോണവൈറസ് കേസുകള്‍ വ്യപകമായ ടെസ്റ്റുകളാണ് ആവശ്യപ്പെടുന്നത്

സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി

മഹാമാരികളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന $20 കോടി ഡോളറിന്റെ പദ്ധതി ചൈനയില്‍ കോവിഡ്-19 ബാധ തുടങ്ങിയെന്ന് കരുതുന്ന ദിവസത്തിന് മൂന്ന് മാസം മുമ്പ് നിര്‍ത്തലാക്കി. 2009 മുതല്‍ Predict എന്ന് പേരുള്ള പദ്ധതി നടത്തിയിരുന്നത് US Agency for International Development ആയിരുന്നു. അവര്‍ 160 വ്യത്യസ്ഥ കൊറോണ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. അവയെല്ലാം മഹാമാരി ആയേക്കാന്‍ സാദ്ധ്യതയുള്ളവയായിരുന്നു. അതിന്റെ കൂട്ടത്തില്‍ കോവിഡ്-19 നോട് വളരെ അടുത്ത ബന്ധുവായ ഒരു വൈറസും ഉണ്ട്. എന്നാല്‍ സെപ്റ്റംബറില്‍ ആ പദ്ധതി നിര്‍ത്തലാക്കി. … Continue reading സെപ്റ്റംബറില്‍ ട്രമ്പ് സര്‍ക്കാര്‍ മഹാമാരി മുന്നറീപ്പ് പദ്ധതി നിര്‍ത്തലാക്കി

കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും … Continue reading കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്