പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ഏകദേശം ഒരു കോടി 14 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ റദ്ദാക്കിയത് എന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുവിതരണം സംവിധാനത്തെ അസ്ഥിരമാക്കിയിരിക്കുന്നു. ഈ മഹാ റദ്ദാക്കാലിന് രണ്ട് കാരണങ്ങളാണുള്ളത്. ആദ്യമായി e-POS എന്ന് വിളിക്കുന്ന point of sale യന്ത്രത്തിലെ വിരലടയാള തിരിച്ചറിയല്‍ പരാജയപ്പെടുന്നു. രണ്ടാമതായി ആളുകളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ ഒരേ പേരില്‍ ഒന്നില്‍ കൂടതല്‍ റേഷന്‍ കാര്‍ഡുകള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു. തങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നതില്‍ വലിയ വിഷമം … Continue reading പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി

ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു

ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു. പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi … Continue reading ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു

രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

മോഷണം തടയാനായി റേഷന്‍ കടകളില്‍ കൊണ്ടുവന്ന ബയോമെട്രിക് പരിശോധന കൂടുതല്‍ ദോഷമാണ് 65-വയസായ Ghomati Devu നുണ്ടാക്കിയത്. 2022 ഒക്റ്റോബറിന് ശേഷം അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റേഷന്‍ കിട്ടിയിട്ടില്ല. Joona Patrasar ഗ്രാമത്തിലാണ് ദേവു ജീവിക്കുന്നത്. രാ‍ജസ്ഥാനിലെ Barmer ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ദരിദ്ര കുടുംബമാണെന്ന് ഈ വിധവയുടെ ചുവന്ന റേഷന്‍ കാര്‍ഡ് സൂചിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് 35 കിലോയും, കുടുംബത്തിലെ ഓരോ അംഗത്തിനും 5 … Continue reading രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല

Public Distribution System (PDS) പ്രകാരമുള്ള അർഹതയുള്ള ക്ഷേമപദ്ധതി കിട്ടാനായി രാജസ്ഥാനിലെ ടോങ്കിലെ Kalandar Basti യിലെ രണ്ട് പെൺകുട്ടികളുടെ അമ്മ ഔപചാരികതകളുമായി മല്ലിടുകയാണ്. ആൺകുട്ടിയെ നൽകാത്തതിനാൽ അവരേയും കുട്ടികളേയും ഉപേക്ഷിക്കപ്പെട്ട അവർ സൗജന്യ റേഷൻ കിട്ടാനായി ഓഫീസുകൾ തോറും കയറിയിറങ്ങുകയാണ്. രാജസ്ഥാൻ സംസ്ഥാന സർക്കാരിൽ നിന്ന് സൗജന്യ ആഹാര ധാന്യങ്ങൾ കിട്ടാനായായ 2018 മുതൽ Mehrunisha ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്നും 110 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. അവരുടെ മദ്യാസക്തനായ … Continue reading റേഷന് വേണ്ടി മരിക്കുന്നു: കുടുംബത്തിലേക്ക് ദിവസം 200 രൂപ കൊണ്ടുവരുന്ന ടോങ്കില സ്ത്രീക്ക് റേഷന് യോഗ്യതയില്ല

വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

"എന്തുകൊണ്ടാണ്‌ എനിക്ക്‌ റേഷൻ കടയിൽനിന്ന്‌ അരി കിട്ടാത്ത്‌?' സംസ്ഥാന സർക്കാർ ജനുവരിയിൽ തുമ്മലയിലെ സർക്കാർ സ്കൂളിൽ സംഘടിപ്പിച്ച ജന്മഭൂമി എന്ന സമ്പർക്ക പരിപാടിയിൽ മണ്ഡലം ഭാരവാഹികളോട് മഹമ്മദ് ചോദിച്ചു. വീട്ടിൽനിന്ന് 250 കിലോമീറ്റർ അകലെയുള്ള കുർണൂൽ നഗരത്തിലെ ഒരു റേഷൻ കാർഡിൽ മഹമ്മദിന്റെ ഫോട്ടോ അച്ചടിച്ചുവന്നപ്പോൾ തുമ്മല ഗ്രാമത്തിലെ റേഷൻ കാർഡിൽനിന്ന് മഹമ്മദിന്റെ പേര് അപ്രത്യക്ഷമായി. "ചിലരുടെ പേരുകൾ വിശാഖപട്ടണത്തിലെ (800 കിലോമീറ്റർ ദൂരെ) ചിലയിടങ്ങളിൽപോലും വന്നിട്ടുണ്ട്‌“, ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു. ആധാർ നമ്പർ റേഷൻ കാർഡുമായി … Continue reading വ്യാജ റേഷൻകാർഡോ, തെറ്റായ ആധാർ വിവരമോ?

മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല

72 വയസ്സുള്ള ആദിലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള ഒരു കയറ്റമാണ്. കഴിഞ്ഞ വർഷം കാലിനു ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അവർ അതുപോലും കയറാൻ ബുദ്ധിമുട്ടുകയാണ്. തെക്കേ ബംഗലൂരുവിലെ സുദ്ധഗുണ്ടേ പാളയ പ്രദേശത്തെ ഭവാനി നഗർ ചേരിയിലെ കോളനിയിലാണ് അവരുടെ ഒറ്റമുറി വീട്. മറ്റ് ആറംഗങ്ങൾ ഉള്ള കുടുംബവുമായി അവർ അവിടെയാണ് കഴിയുന്നത്. ആദിലക്ഷ്മിയും ഭർത്താവ് കുന്നയ്യറാമും (83) മുപ്പത് വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നിന്നും ജോലിതേടി ബംഗലൂരുവിലേക്ക് കുടിയേറിയവരാണ്. ഭർത്താവിന് ആശാരിയായി ജോലി കിട്ടിയപ്പോൾ … Continue reading മനുഷ്യർക്ക് നിങ്ങളെ മനസ്സിലാക്കാം, പക്ഷെ യന്ത്രങ്ങൾക്ക് കഴിയില്ല

റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

റേഷന്‍ കട ഉടമകള്‍ പൊതു വിതരണ വ്യവസ്ഥയില്‍ നിന്ന് ആഹാര സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെക്കുറിച്ച് അഹ്മദാബാദ് പോലീസിന്റെ സൈബര്‍ സെല്‍ നടത്തിയ അന്വേഷണം സിലിക്കണ്‍ പോലുള്ള ഒരു പദാര്‍ത്ഥം കൊണ്ട് നിര്‍മ്മിച്ച ഗുണഭോക്താക്കളുടെ വിരലടയാളങ്ങളുടെ 1,100 അച്ചുകള്‍ കണ്ടെത്തി. തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തന രീതി ഞെട്ടിപ്പിക്കുന്നതാണ്. ഏത് രേഖകളും endorse, ആപ്പുകളുടേയും മൊബൈല്‍ ഫോണുകളുടേയും പൂട്ട് തുറക്കാനും, വിരലടയാളം മാത്രം അടിസ്ഥാനമാക്കിയ ബയോമെട്രിക് തടസങ്ങള്‍ മറികടക്കാനും ഒക്കെ ഇത് അവര്‍ ഉപയോഗിക്കുന്നു. ഡിസംബര്‍ 2019 മുതല്‍ തുടരുന്ന അന്വേഷണത്തില്‍ … Continue reading റേഷന്‍ തട്ടിപ്പ് സംഘം: 1,100 വിരലടയാള അച്ചുകള്‍ കണ്ടെത്തി

ആധാര്‍-റേഷന്‍ ബന്ധിപ്പിക്കല്‍ ഝാര്‍ഖണ്ഡില്‍ ഒഴുവാക്കലിലേക്ക് നയിക്കുന്നു

ക്ഷേമപരിപാടികളെ, പ്രത്യേകിച്ച് റേഷന്‍, ആധാറുമായി ബന്ധിപ്പിക്കുന്ന ഝാര്‍ഖണ്ഡിലെ തീരുമാനം ശരിക്കുള്ള ഗുണഭോക്താക്കളെ ഒഴുവാക്കി എന്ന സാമൂഹ്യ പ്രവര്‍ത്തകരുടേയും മാധ്യമങ്ങളുടേയും അവകാശവാദത്തെ പിന്‍തുണക്കുന്നതാണ് പുതിയ ഒരു പഠനം. Abdul Latif Jameel Poverty Action Lab നടത്തിയ ഒരു സാമ്പിള്‍ സര്‍വ്വേയില്‍ റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളില്‍ 88% ഉം ശരിക്കുള്ള കാര്‍ഡ് ഉടമകളുടേതാണെന്ന് കണ്ടെത്തി. പൊതുവിതരണ സംവിധാനത്തിലെ “ചോര്‍ച്ച” ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി “പ്രേത ഗുണഭോക്താക്കള്‍” എന്ന് വിളിക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ 2016 - 2018 കാലത്ത് സംസ്ഥാന … Continue reading ആധാര്‍-റേഷന്‍ ബന്ധിപ്പിക്കല്‍ ഝാര്‍ഖണ്ഡില്‍ ഒഴുവാക്കലിലേക്ക് നയിക്കുന്നു

റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്

ഝാര്‍ഘണ്ട് സര്‍ക്കാര്‍ 2016 - 2018 കാലത്ത് തെറ്റായത് എന്ന് പ്രഖ്യാപിച്ച റേഷന്‍ കാര്‍ഡുകളില്‍ 90% ഉം ശരിക്കുള്ള വീട്ടുകാരുടേതാണെന്ന് Abdul Latif Jameel Poverty Action Lab നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇല്ലാതാക്കിയ ആ കാര്‍ഡുകളില്‍ 56% ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയും അടുത്ത ഘട്ടം മഹാ റദ്ദാക്കല്‍ പരിപാടി നടത്താന്‍ പോകുകയാണെന്ന് ഝാര്‍ഘണ്ട് സര്‍ക്കാര്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പുതിയ പഠനം വന്നത്. ചില കണക്കില്‍ പട്ടിണിയും സബ്സിഡിയുള്ള ആഹാര ധാന്യങ്ങള്‍ ലഭ്യമല്ലാത്തതും കാരണം … Continue reading റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്