അമേരിക്ക-യൂറോപ്പ് വ്യാപാരക്കരാറിന്റെ രേഖകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു

അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ നടന്നുവരന്ന Transatlantic Trade and Investment Partnership, or TTIP എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വ്യാപാരക്കരാറിന്റെ കരട് രേഖകളുടെ 248 താളുകള്‍ ഗ്രീന്‍പീസ് പുറത്തുവിട്ടു. പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയ നിയമങ്ങള്‍ ദുര്‍ബലമാക്കാണം എന്ന് അമേരിക്ക യൂറോപ്പിനെ നിര്‍ബന്ധിക്കുന്നതായും നെസ്റ്റ്‌ലെ, കൊകോ കോള തുടങ്ങിയ കോര്‍പ്പറേറ്റുകള്‍ക്ക് വ്യാപാരചര്‍ച്ചയില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നു ആ രേഖകളില്‍ നിന്ന് വ്യക്തമാണെന്ന് ഗ്രീന്‍പീസ് പറഞ്ഞു. — സ്രോതസ്സ് democracynow.org

ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും TPP യിലെ ആരോഗ്യ നയങ്ങള്‍ക്കെതിരെ ഫൈസറിന്റെ ആസ്ഥാനത്ത് സമരം നടത്തി

Trans-Pacific Partnership എന്ന രഹസ്യ വാണിജ്യ കരാര്‍ മുഴുവന്‍ പുറത്തായതിന് ശേഷം ലോകം മൊത്തം അതിനെതിരെ പ്രതിഷേധം വളരുകയാണ്. ന്യൂസിലാന്റിലെ സമരങ്ങള്‍ക്ക് ശേഷം വാഷിങ്ടണ്‍ ഡിസിയില്‍ ധാരാളം പ്രതിഷേധ സമരം നടന്നു. ന്യൂയോര്‍ നഗരത്തില്‍ കോര്‍പ്പറേറ്റ് പേറ്റന്റുകള്‍ക്കെതിരെയും വിലകുറഞ്ഞ generic medications തടയുന്നതിനെതിരായും ഡോക്റ്റര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരുന്ന് ഭീമന്‍ ഫൈസറിന്റെ(Pfizer) ആസ്ഥാനത്ത് പ്രതിഷേധ സമരം നടത്തി.

‘ബൌദ്ധിക സ്വത്തവകാശ’ത്തെക്കുറിച്ചുള്ള TPP യുടെ അവസാന അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു

ചര്‍ച്ചകള്‍ക്ക് ശേഷമുള്ള Trans-Pacific Partnership ന്റെ 'ബൌദ്ധിക സ്വത്തവകാശ'ത്തെക്കുറിച്ചുള്ള അദ്ധ്യായം വിക്കീലീക്സ് പ്രസിദ്ധീകരിച്ചു. അമേരിക്കയും പസഫിക്കിലെ 11 രാജ്യങ്ങളും രഹസ്യമായി ഈ കരാര്‍ കുറച്ചു നാളുകളായി ചര്‍ച്ചചെയ്യുകയായിരുന്നു. ഡിജിറ്റല്‍ അവകാശ സംഘടനയായ Fight for the Future പറഞ്ഞു. ലോകത്തിന് മൊത്തം അഭിപ്രായ സ്വാതന്ത്ര്യത്തിനും മരുന്ന്, വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാന ലഭ്യതക്കും ഒക്കെ ഈ കരാര്‍ ഭീഷ‍ണിയായകും. ['ബൌദ്ധിക സ്വത്തവകാശം' എന്നത് തട്ടിപ്പ് വാക്കാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തെറ്റായ വാക്ക്.]

പതിനായിരക്കണക്കിനാളുകള്‍ TTIP സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

അമേരിക്കയും യൂറോപ്പും തമ്മില്‍ ഏര്‍പ്പെടുന്ന വളരെ വലിയ സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ ലോകം മൊത്തം ജനങ്ങള്‍ പ്രതിഷേധ ജാഥകള്‍ നടത്തി. യൂറോപ്പിന്റെ GMO നിയന്ത്രണത്തിനും, ആരോഗ്യ, പരിസ്ഥിതി, സാമ്പത്തിക നിയന്ത്രണങ്ങള്‍ക്കും ഭീഷണിയാകും എന്ന് Transatlantic Trade and Investment Partnership(TTIP)യെ എതിര്‍ക്കുന്നവര്‍ പറഞ്ഞു. തങ്ങളുടെ ലാഭത്തിന് കുറവ് സംഭവിക്കും എന്ന കാരണത്താല്‍ രാജ്യങ്ങളുടെ ജനക്ഷേമ നിയമങ്ങള്‍ക്കെതിരെ സ്വകാര്യ വാണിജ്യ ട്രിബ്യൂണലുകളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കേസ് കൊടുക്കാം എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. ഈ കാരാറിനും അതുപോലുള്ള രഹസ്യ കരാറായ Trans-Pacific … Continue reading പതിനായിരക്കണക്കിനാളുകള്‍ TTIP സ്വതന്ത്ര വ്യാപാരക്കരാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി