ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ … Continue reading ഷെവ്രോണിനെതിരെ കേസ് കൊടുത്തതിന് അമേരിക്കയിലെ വക്കീല്‍ വീട്ടുതടങ്കലില്‍

ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി

ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റ് വിരുദ്ധ, മുസ്ലീം വിരുദ്ധ, ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ലക്ഷ്യം വെക്കുന്ന “Sri Lanka Bharatiya Janata Party” (SLBJP) സ്ഥാപിച്ചതായി Jaffna Media Center ല്‍ മാര്‍ച്ച് 6 ന് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ജനങ്ങളുടെ മേല്‍ വംശീയവും രാഷ്ട്രീയവുമായ അക്രമം വര്‍ദ്ധിപ്പിക്കും എന്ന സൂചന നല്‍കുന്നതാണ് ഈ പാര്‍ട്ടിയുടെ രൂപീകരണം കാണിക്കുന്നത്. അത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കണമെന്ന് ഇന്‍ഡ്യ സര്‍ക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് SLBJP രൂപീകൃതമായിരിക്കുന്നത്. … Continue reading ബിസിനസുകാരന്‍ ഹിന്ദു ആധിപത്യ ഭാരതീയ ജനതാ പാര്‍ട്ടി ശ്രീലങ്കയില്‍ തുടങ്ങി

പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

Bloomberg New Energy Finance വന്ന വിവരം അനുസരിച്ച് 2015 ല്‍ ചൈന 29 ഗിഗാവാട്ട് പുതിയ പവനോര്‍ജ്ജ ശേഷി സ്ഥാപിച്ചു. അവരുടെ മുമ്പത്തെ റിക്കോഡ് ആയ 2014 ലെ 21 GW നെ മറികടക്കുന്നതാണിത്. ഈ വര്‍ഷം ലോകം മൊത്തം സ്ഥാപിച്ച പവനോര്‍ജ്ജ ശേഷിയുടെ 46% ആണിത്. അമേരിക്ക 8.6 GW കൂട്ടിച്ചേര്‍ത്തു. ചൈനക്കും അമേരിക്കക്കും പിറകല്‍ ലോകത്തെ ഏറ്റവും വലിയ പവനോര്‍ജ്ജ കമ്പോളം ജര്‍മ്മനിയാണ്. പിന്നീട് ഇന്‍ഡ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ഇവരെല്ലാം യഥാക്രമം … Continue reading പവനോര്‍ജ്ജത്തില്‍ ചൈന അമേരിക്കയെ കടത്തിവെട്ടി

2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു

വായൂ മലിനീകരണവും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും തമ്മിലുള്ള ബന്ധം ചീത്തക്കാര്യമാണെന്ന് നമുക്ക് വളരെ കാലമായി അറിയാവുന്ന കാര്യമാണ്. Environment Research നടത്തിയ പുതിയ പഠനം അനുസരിച്ച് ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ട വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാളുകളെ കൊല്ലുന്നു എന്ന് കണ്ടെത്തി. 2018 ല്‍ ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വായൂ മലിനീകരണം ഏകദേശം 90 ലക്ഷം ആളുകളെ കൊന്നു. അതായത് ലോകം മൊത്തം 2018 ല്‍ അഞ്ചിലൊന്ന് പേര്‍ ഇങ്ങനെ മരിച്ചു. ഗവേഷകര്‍ PM2.5 എന്ന് വിളിക്കുന്ന സൂഷ്മകണികകളേയും പഠനത്തിന് … Continue reading 2018 ലെ ലോകം മൊത്തമുള്ള അഞ്ചിലൊന്ന് മരണങ്ങള്‍ ഫോസിലിന്ധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു

ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

1966-1996 കാലത്ത് ഫ്രഞ്ച് പോളിനേഷ്യയില്‍ ഫ്രാന്‍സ് നടത്തിയ ആണവ പരീക്ഷണങ്ങളില്‍ നിന്നുള്ള ആണവവികിരണ തോത് ഫ്രാന്‍സ് മറച്ച് വെച്ചു. അവിടുത്തെ മൊത്തം ജനങ്ങളേയും വികിരണം ബാധിച്ചിരുന്നു എന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പറയുന്നു. 2013 ല്‍ രഹസ്യ സ്വഭാവം മാറ്റിയ, archipelago യിലെ ആണവ പരീക്ഷണത്തെക്കുറിച്ചുള്ള 2,000 താളുകള്‍ വരുന്ന ഫ്രഞ്ച് സൈനിക രേഖകള്‍ രണ്ട് വര്‍ഷം എടുത്താണ് ഓണ്‍ലൈന്‍ അന്വേഷ​ണ സൈറ്റായ Disclose പഠിച്ചത്. ജൂലൈ 1974 നടത്തിയ Centaur പരീക്ഷണത്തില്‍, "ഞങ്ങളുടെ കണക്ക് അനുസരിച്ച് … Continue reading ഫ്രാന്‍സിന്റെ ആണവ പരീക്ഷണം മൊത്തം പോളിനേഷ്യന്‍ ജനത്തേയും ബാധിച്ചു

എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു

American Petroleum Institute (API) ന്റെ അംഗങ്ങള്‍ മഹാമാരി സമയത്ത് നികുതിദായകരുടെ $120 കോടി ഡോളര്‍ നേടിയെടുത്തു എന്ന് Accountable.US നടത്തിയ പഠനത്തില്‍ കണ്ടെത്തി. തങ്ങളുടെ അംഗങ്ങള്‍ക്ക് ധനസഹായം ആവശ്യമില്ലെന്ന് പ്രചരിപ്പിച്ചതിന് ശേഷമാണ് ഈ വമ്പന്‍ എണ്ണ വാണിജ്യ സംഘം പണം കൈക്കലാക്കിയത്. മാധ്യമങ്ങളോട് തങ്ങളുടെ അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായ പണം വേണ്ടെന്ന കാര്യം കേട്ടു എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ അടഞ്ഞ മുറികളില്‍ വെച്ച് API ജനപ്രതിനിധികളോട് ധനസഹായം ആവശ്യപ്പെടുകയായിരുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനയും ഓഡിറ്റും … Continue reading എണ്ണ വ്യവസായത്തിന് ധനസഹായം വേണ്ടെന്ന് API പറഞ്ഞു – പിന്നെ അവര്‍ $120 കോടി ഡോളര്‍ എടുത്തു

അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി

ജനുവരി 6 ന് US ക്യാപ്പിറ്റോളില്‍ നടന്ന ഫാസിസ്റ്റ് ആക്രമണത്തിന് ശേഷം ജനുവരി 15 ന് ഹൌസ് സ്പീക്കര്‍ Nancy Pelosi വിരമിച്ച Lt. General Russel Honoré ന്റെ നേതൃത്വത്തിലെ സംഘത്തെ “സുരക്ഷാ ആന്തരഘടന, interagency പ്രക്രിയ, ഉത്തരവ്-നിയന്ത്രണം എന്നിവയുടെ അടിയന്തിര അവലോകനം നടത്താന്‍” നിയോഗിച്ചു. എന്ത് “സുരക്ഷ പരാജയങ്ങളാണ്” കെട്ടിടത്തെ overrun നും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം congressional സാക്ഷ്യപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതിനും ട്രമ്പ് അനുകൂല insurrectionists സഹായിച്ചത് എന്ന് കണ്ടെത്തുകയാണ് നിയുക്ത സംഘത്തിന്റെ … Continue reading അട്ടിമറി ശ്രമത്തിലെ പെന്റഗണിന്റെ പങ്കിനെ ജനുവരി 6 നിയുക്ത സംഘം വെള്ളപൂശി

മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

വികേന്ദ്രീകൃത വെബ്ബിന് വേണ്ടിയുള്ള Peer-to-Peer ഡാറ്റാബേസ്

സെര്‍വ്വര്‍ ഇല്ലാത്ത, വികേന്ദ്രീകൃതമായ, peer-to-peer ഡാറ്റാബേസാണ് OrbitDB. അത് ഡാറ്റ സംഭരിക്കാനായി IPFS ഉപയോഗിക്കുന്നു. IPFS Pubsub ഉപയോഗിച്ച് അത് മറ്റ് peers മായി തന്നത്താനെ ഡാറ്റാബേസ് sync ചെയ്യുന്നു. തര്‍ക്കമില്ലാത്ത ഡാറ്റാബേസ് കൂട്ടിച്ചേര്‍ക്കലിന് CRDTs ഉപയോഗിക്കുന്ന അത് consistent ഡാറ്റാബേസ് ആണ്. ആയതിനാല്‍ വികേന്ദ്രീകൃത പ്രോഗ്രാമുകള്‍ക്ക്, ബ്ലോക്‌ചെയ്നുകള്‍ക്ക്, offline-first വെബ് പ്രോഗ്രാമുകള്‍ക്ക് അത് നല്ല ഒരു തെരഞ്ഞെടുപ്പാണ്. — സ്രോതസ്സ് orbitdb.org

എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്

ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്