Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു

12 Solaris Urbino ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി വാങ്ങാനായി പോളണ്ടിലെ സര്‍ക്കാര്‍ ഗതാഗത സ്ഥാപനമായ Lublin നിര്‍ദ്ദേശം കൊടുത്തു. നവംബര്‍ 2021 - ഏപ്രില്‍ 2022 കാലത്ത് അത് ലഭ്യമാകുമെന്ന് കരുതുന്നു. ഈ വൈദ്യുതി ബസ്സുകളും 7 ചാര്‍ജ്ജിങ് സ്റ്റേഷനുകളും ശേഷമുള്ള സേവനങ്ങള്‍ക്കുമായുള്ള ഈ കരാര്‍ PLN 3.2 കോടിയുടേതാണ് (US$76 ലക്ഷം ഡോളര്‍). ഇടക്കിടയുള്ള അതിവേഗ ചാര്‍ജ്ജിങ്ങിന് പാകത്തിലുള്ള 116 kWh ന്റെ Solaris High Power ബാറ്ററികള്‍ ഈ ബസ് ഉപയോഗിക്കുന്നു. … Continue reading Solaris Urbino 12 ന്റെ 12 വൈദ്യുതി ബസ്സുകള്‍ കൂടി Lublin വാങ്ങുന്നു

130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

19ആം നൂറ്റാണ്ടില്‍ തടി അമേരിക്കയുടെ ഊര്‍ജ്ജത്തിന്റെ മുഖ്യ സ്രോതസ്സായിരുന്നതിന് ശേഷം പ്രധാനമായും കല്‍ക്കരിയായിരുന്നു ആ സ്ഥാനത്ത് നിന്നിരുന്നത്. എന്നാല്‍ 2019 ല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം ചരിത്രപരമായ ഒരു മാറ്റം കണ്ടു. ആദ്യമായി കല്‍ക്കരി ഉപയോഗം 15 കുറഞ്ഞു. തുടര്‍ച്ചയായ ആറ് വര്‍ഷങ്ങളില്‍ അങ്ങനെ സംഭവിച്ചു. അതേ സമയം പുനരുത്പാദിതോര്‍ജ്ജം 1% വര്‍ദ്ധിച്ചു. 1885 ന് ശേഷം ആദ്യമായി പുനരുത്പാദിതോര്‍ജ്ജം കല്‍ക്കരിയെ മറികടക്കുകയാണ്. കര്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം കഴിഞ്ഞ 42 വര്‍ഷങ്ങളിലേയും ഏറ്റവും കുറഞ്ഞ നില … Continue reading 130 വര്‍ഷങ്ങളില്‍ ആദ്യമായി പുനരുത്പാദിതോര്‍ജ്ജം അമേരിക്കയില്‍ കല്‍ക്കരിയെ മറികടന്നു

വിശക്കുന്ന ലോകത്തെ പട്ടിണിയെ കോവിഡ്-19 ശക്തമാക്കുന്നു

ലോകത്തിലെ പട്ടിണി ഹോട്സ്പോട്ടുകളില്‍ പട്ടിണി പ്രശ്നത്തെ കോവിഡ്-19 ആഴത്തിലാക്കുകയും ലോകം മൊത്തം പട്ടിണിയുടെ പുതിയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഈ വര്‍‍ഷം അവസാനമാകുമ്പോഴേക്കും കോവിഡ്-19 കാരണമുള്ള പട്ടിണി കാരണം പ്രതിദിനം 12,000 പേര്‍ മരിക്കുന്ന സ്ഥിതി എത്തും. രോഗം കാരണം മരിക്കുന്നവരെക്കാള്‍ കൂടുതലായിരിക്കും അത്. അതേ സമയം ഏറ്റവും മുകളിലുള്ള ആളുകള്‍ ലാഭം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഏറ്റവും വലിയ 8 ആഹാര, കുപ്പിവെള്ള കമ്പനികള്‍ അവരുടെ ഓഹരി ഉടമകള്‍ക്ക് $1800 കോടി ഡോളര്‍ ലോകം മൊത്തം മഹാമാരി പടര്‍ന്ന് പിടിക്കുന്ന … Continue reading വിശക്കുന്ന ലോകത്തെ പട്ടിണിയെ കോവിഡ്-19 ശക്തമാക്കുന്നു

EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു

European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ … Continue reading EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു

വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി

പാലസ്തീന്‍കാരോടും ഇസ്രായേലിലെ പാലസ്തീന്‍ പൌരന്‍മാരോടും വിവേചനം കാണിക്കുന്ന ഏറ്റവും അധികം overtly വംശീയമായ ഡസന്‍ കണക്കിന് നിയമങ്ങളില്‍ ഒന്ന് ഇസ്രായേല്‍ ഈ ആഴ്ച പുതുക്കി. കൈയ്യേറിയ പടിഞ്ഞാറെക്കരയിലേയും ഗാസയിലേയും പാലസ്തീന്‍ാകാരേയും സമീപ രാഷ്ട്രങ്ങളെ പൌരന്‍മാരേയും ഇസ്രായേല്‍ പൌരന്‍മാര്‍ വിവാഹവും അവരുടെ spouse ഇസ്രായേലില്‍ താമസിക്കുന്നതും തടയുന്നതാണ് “Citizenship and Entry into Israel Law”. ഈ നിയമം ഇരു വശവുമുള്ള പതിനായിരക്കണക്കിന് പാലസ്തീന്‍ കുടുംബങ്ങളെ ഒത്തുചേരുന്നത് തടയുന്നു എന്ന് Adalah എന്ന സംഘടന പറഞ്ഞു. ഈ നിയമം … Continue reading വംശീയമായ വിവാഹ നിയമം ഇസ്രായേല്‍ പുതുക്കി

മദ്യം ജനിതക നാശം ഉണ്ടാക്കുന്നു

ആണവവികിരണം, മദ്യം പോലുള്ള വിഷവസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുള്ള നാശങ്ങളുടെ ദൈനംദിന ലക്ഷ്യസ്ഥാനങ്ങളാണ് നമ്മുടെ DNA. മദ്യം ദഹിക്കുമ്പോള്‍ acetaldehyde രൂപപ്പെടും. DNAയുടെ രണ്ട് നാടകളെ ബന്ധിപ്പിക്കുന്ന interstrand crosslink (ICL) എന്ന dangerous DNA നാശം acetaldehyde ഉണ്ടാക്കുന്നു. അതിന്റെ ഫലമായി അത് കോശ വിഭജനവും പ്രോട്ടീന്‍ ഉത്പാദനവും തടയുകയും ചെയ്യുന്നു. അവസാനം ICL നാശം കൂടിവന്ന് കോശം ചാകുകയും ക്യാന്‍സര്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഇതിനൊരു അറ്റകുറ്റപ്പണി ഉണ്ട്. acetaldehyde കാരണമുണ്ടാകുന്ന ICLs ന്റെ ആദ്യത്തെ … Continue reading മദ്യം ജനിതക നാശം ഉണ്ടാക്കുന്നു

നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

2017 ല്‍ നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ ആയ Robert Petri ഒരു വിപുലമായ അഴിമതി അന്വേഷ​ണത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തി എണ്ണക്കമ്പനിയായ Shell ന് നല്‍കി. ഷെല്‍ കൂടി ഉള്‍പ്പെട്ട അഴിമതി കേസായിരുന്നു അത്. Petriയെക്കുറിച്ച് നടന്ന ഒരു അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. കൈക്കൂലി ആരോപണത്തിന്റെ പേരില്‍ ഷെല്ലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് Petri അവരെ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ Petri യെ 2019 ന്റെ തുടക്കത്തില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി തിരികെ … Continue reading നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം

ഗൂഗിള്‍ ഒരു class action lawsuit നേരിടുകയാണ്. അത് പ്രകാരം സാങ്കേതികവിദ്യ ഭീമന്‍ ആളുകളുടെ സ്വകാര്യതയില്‍ കൈകടത്തുകയും അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം പിന്‍തുടരുകയും ചെയ്തു. ബ്രൌസര്‍ "സ്വകാര്യത" സ്ഥിതിയിലാക്കിയതിന് ശേഷവും അത് സംഭവിച്ചു. US District Court for the Northern District of California യി്‍ കൊടുത്തിരിക്കുന്ന കേസിലാണ് ഫോണ്‍ ചോര്‍ത്തല്‍, സ്വകാര്യത നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ച് ഗൂഗിള്‍ "intercept, പിന്‍തുടരുകയും, ആശയവിനിമയം ശേഖരിക്കുക"യും ചെയ്യുന്നു എന്ന ഈ ആരോപണമുള്ളത്. "ഗൂഗിള്‍ പിന്‍തുടരുകയും ഉപയോക്താക്കളുടെ ബ്രൌസിങ്ങിന്റേയും … Continue reading ആളുകളെ പിന്‍തുടരുന്നതിനെക്കുറിച്ചുള്ള കേസില്‍ ഗൂഗിളിന് $500 കോടി ഡോളര്‍ പിഴ കിട്ടിയേക്കാം

ചാഡിലെ കൂട്ടക്കൊലയില്‍ 86 ആനകളെ കൊന്നു

കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters 2013 ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം

മാര്‍ച്ച് 24 ന് ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മഹാമാരിയും അതിന് ശേഷം വന്ന ലോക്ഡൌണും കാരണം വലിയ കഷ്ടതകളനുഭവിക്കുന്ന ജനങ്ങളുടെ ആശ്വാസത്തിനും ക്ഷേമത്തിനും വേണ്ടി മോഡി സര്‍ക്കാര്‍ ഒരു കൂട്ടം പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ആ പാക്കേജിലെ മൊത്തം തുക Rs 20.97 ലക്ഷം കോടിയാണ്. GDPയുടെ 10% വരുന്ന ചരിത്രപരമായ സാമ്പത്തിക ഉത്തേജക പാക്കേജായിരുന്നു അത്. എന്നാല്‍ ആ തുകയുടെ 10% മാത്രമാണ് എന്തെങ്കിലും സാമ്പത്തി ഫലം ഉണ്ടാക്കുന്നത് എന്ന് ഡല്‍ഹി ആസ്ഥാനമായ Centre for Budget … Continue reading സര്‍ക്കാരിന്റെ ഖജനാവിലെ 10% മാത്രം, ജനങ്ങളുടെ കൈകളിലെത്തിയത് 4% മാത്രം