ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഹെഡ്ജ് ഫണ്ട് കോടീശ്വരന്റെ വീടിന് മുമ്പില്‍ റാലി നടത്തി

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രതിഷേധക്കാര്‍ Greenwich, Connecticut ലേക്ക് യാത്ര ചെയ്ത് ഹെഡ്ജ് ഫണ്ട് മാനേജറായ Paul Tudor Jonesന്റെ വീടിന് മുമ്പില്‍ റാലി നടത്തി. Hedge Clippers എന്ന ഒരു പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതിഷേധം നടത്തിയത്. ന്യൂയോര്‍ക് സംസ്ഥാനത്തെ സമ്പന്നര്‍ക്ക് ഗുണകരമായ നയങ്ങളെടുക്കുന്നതിലേക്ക് നയിക്കുന്ന ഹെഡ്ജ് ഫണ്ട് നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാന്‍ വേണ്ടി ശ്രമിക്കുന്നവരാണ് അവര്‍. 2000 ന് ശേഷം ഹെഡ്ജ് ഫണ്ട് മാനേജര്‍മാര്‍ സംസ്ഥാനത്തേക്ക് ഏകദേശം $4 കോടി ഡോളറോളം രാഷ്ട്രീയ സംഭാവനയായി കൊടുത്തിട്ടുണ്ട്. … Continue reading ന്യൂയോര്‍ക്ക് സിറ്റിയിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഹെഡ്ജ് ഫണ്ട് കോടീശ്വരന്റെ വീടിന് മുമ്പില്‍ റാലി നടത്തി

യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു

“Jobs and job creation in the European cycling sector” എന്ന പേരില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് 655,000 പേരാണ് സൈക്കിള്‍ വ്യവസായത്തിലെ സൈക്കിള്‍ നിര്‍മ്മാ​ണം, ടൂറിസം, കച്ചവടം, infrastructure തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നത്. അതേ സമയം 615,000 പേരാണ് ക്വാറികളിലും ഖനനത്തിലും ജോലി ചെയ്യുന്നത്. European Cyclists’ Federation (ECF) ആണ് ഈ പഠനം നടത്തിയത്. ഗതാഗതത്തിന്റേയും recreation ന്റേയും ആരോഗ്യകരമായ മാര്‍ഗ്ഗമായി സൈക്കിളിനെ പ്രോത്സാഹിപ്പിക്കാനായി യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്. യൂറോപ്പിലെ … Continue reading യൂറോപ്പിലെ സൈക്കിള്‍ വ്യവസായം 6.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു

പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി

ഡല്‍ഹിയില്‍ നിന്ന് മോസ്കോയിലേക്ക് പോയ Air India വിമാനം പാതി വഴിയില്‍ വെച്ച് യാത്ര മതിയാക്കി തിരിച്ചെത്തി. വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിന്റെ കൊറോണ ടെസ്റ്റ് ഫലം പോസിറ്റീവ് ആയി വന്നു എന്ന് താവളത്തിലെ ജോലിക്കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. Airbus A320 രാവിലെ 7.15 നാണ് മോസ്കോയിലേക്ക് തിരിച്ചത്. അവിടെയുള്ള ഇന്‍ഡ്യക്കാരെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി നാട്ടിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അധികാരികളില്‍ നിന്നുള്ള ഉത്തരവിന് ശേഷം 12.30 ഓടെ വിമാനം തിരിച്ചെത്തി. ജോലിക്കാരുടെ കൊറോണടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് … Continue reading പകുതി പറക്കുന്നതിനിടയില്‍ പൈലറ്റ് കോവിഡ്-19 പോസീറ്റീവായി

.Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല

വിദഗ്ദ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടങ്ങിയ ധാരാളം ആളുകളുടെ കടുത്ത വിമര്‍ശനത്തിന് ശേഷം .org domain സംവിധാനത്തിന്റെ കൈകാര്യം ചെയ്യല്‍ വില്‍ക്കാനുള്ള വിവാദപരമായ പദ്ധതി റദ്ദാക്കി. 2003 മുതല്‍ .org ഡൊമൈന്‍ കൈകാര്യം ചെയ്തിരുന്ന Public Interest Registry (PIR) കഴിഞ്ഞ വര്‍ഷം അവസാനം ആണ് തങ്ങളെ Perots, Romneys പോലുള്ള റിപ്പബ്ലിക്കന്‍ കോടീശ്വര കുടുംബങ്ങളുമായി ബന്ധമുള്ള Ethos Capital എന്ന ഒരു സ്വകാര്യ ഓഹരി ഫണ്ടിന് വില്‍ക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ദീര്‍ഘമായ വിശകലനത്തിനും മാസങ്ങളോളമുള്ള … Continue reading .Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല

ജൂലിയാന്‍ അസാഞ്ജിന് രോഗാവസ്ഥ കാരണം കോടതിയില്‍ വിചാരണക്ക് പങ്കെടുക്കാനായില്ല

ഇന്നതെ രാവിലെ Westminster Magistrates Court ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയാന്‍ അസാഞ്ജിന് ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നാമത്തെ വിചാരണ നഷ്ടപ്പെട്ടു. Belmarsh ജയിലില്‍ നിന്ന് വീഡിയോ ലിങ്ക് വഴി വിചാരണയില്‍ പങ്കെടുക്കാനാകാത്ത വിധം രോഗിയാണെന്ന് അദ്ദേഹത്തിന്റെ വക്കീലുമാര്‍ കോടതിയോട് പറഞ്ഞു. അദ്ദേഹത്തിന് “ശ്വസന പ്രശ്നം” ഉണ്ടെന്നും അവര്‍ അറിയിച്ചു. ദീര്‍ഘകാലമായി അസാഞ്ജിന് ഒരു ശ്വാസകോശ അവസ്ഥയുണ്ടായിരുന്നു. അതുപോലെ വര്‍ഷങ്ങളായുള്ള മാനസിക പീഡനവും ചികില്‍സ അവഗണനയും കാരണം അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരിക്കുകയാണ്. കൊറോണവൈറസ് സാന്നിദ്ധ്യം ഉണ്ടാകാന്‍ … Continue reading ജൂലിയാന്‍ അസാഞ്ജിന് രോഗാവസ്ഥ കാരണം കോടതിയില്‍ വിചാരണക്ക് പങ്കെടുക്കാനായില്ല

CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും

കോവിഡ്-19 ന്റെ ലോക്ക്ഡൌണ്‍ നടന്നുകൊണ്ടിരിക്കെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ അക്രമത്തിന്റെ പേരില്‍ അറസ്റ്റുകള്‍ നടത്തുന്നതിനെതിരെ ഇന്‍ഡ്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 300 ല്‍ അധികം അദ്ധ്യാപകരും, ഗവേഷകരും, മാധ്യമപ്രവര്‍ത്തകരും പ്രസ്ഥാവനയിറക്കി. Unlawful Activities (Prevention) Act പ്രകാരമുള്ള അറസ്റ്റുകളും കുറ്റാരോപണവും ലക്ഷ്യം വെക്കുന്നത് മുസ്ലീങ്ങളിലേക്കാണ്. പ്രത്യേകിച്ചും Citizenship Amendment Act ന് എതിരെ പ്രതിഷേധം നടത്തിയവരെ. "വ്യക്തികളേയും സംഘടനകളേയും ലക്ഷ്യം വെക്കുന്നതിന് പകരം അക്രമത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തണം" എന്ന് അവര്‍ പ്രസ്ഥാവനയില്‍ പറയുന്നു. — സ്രോതസ്സ് … Continue reading CAA വിരുദ്ധ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതും പീഡിപ്പിക്കുന്നതും തെറ്റാണെന്ന് 300 സാമൂഹ്യപ്രവര്‍ത്തകരും വിദഗ്ദ്ധരും

മരുന്നുകളുടെ വില ഉയര്‍ത്തിയതില്‍ സാധാരണ മരുന്ന് സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന് ശേഷം രണ്ട് സാധാരണ(generic) മരുന്ന്നിര്‍മ്മാണ സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സാധാരണ മരുന്നുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. ഹൃദ്രോഗത്തിനുള്ള ഒരു മരുന്നായ digoxin ന് ഇപ്പോള്‍ വില $1 ഡോളറില്‍ കൂടുതലാണ്. രണ്ട് വര്‍ഷം മുമ്പ് അതിന് 11 സെന്റ് മാത്രമേ വിലയുണ്ടായിരുന്നുള്ളു. ഒരു കുപ്പിക്ക് $20 ഡോളര്‍ വിലയുള്ള ഒരു ആന്റിബയോട്ടിക്കിന് ഇപ്പോള്‍ വില $1,800 ല്‍ അധികമായി. അടുത്തയാഴ്ചയിലെ സെനറ്റ് വാദത്തിന് മുമ്പ് തന്നെ സ്വതന്ത്ര … Continue reading മരുന്നുകളുടെ വില ഉയര്‍ത്തിയതില്‍ സാധാരണ മരുന്ന് സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു

കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

ഇംഗ്ലണ്ടിലെ Weston General Hospital തിങ്കളാഴ്ച പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തലാക്കി. കോവിഡ്-19 കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനാലാണ് അത്. "എല്ലാ ആശുപത്രിയിലേതും പോലെ രോഗം മാറിയവര്‍ പുറത്തുപോകുകയും പുതിയ രോഗികള്‍ എത്തുകയും ചെയ്യുന്നത് കൊണ്ട് കോവിഡ്-19 രോഗികളുടെ എണ്ണം നിരന്തരം മാറിക്കൊണ്ടിരിക്കും. Weston General Hospitalല്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളുള്ള സ്ഥിതിയാണുള്ളത്," എന്ന് ആശുപത്രിയുടെ ഡയറക്റ്റര്‍ Dr. William Oldfield പറഞ്ഞു. University Hospitals Bristol ഉം Weston NHS Foundation … Continue reading കോവിഡ്-19 കേസുകള്‍ കൂടുന്നതിനാല്‍ ബ്രിട്ടണിലെ ആശുപത്രികള്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല

സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍

കൊറോണ​വൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ്‍ നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home … Continue reading സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്‍

കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു

കിഴക്കന്‍ ലഡ്ഡാക്കില്‍ ചൈനയുടേയും ഇന്‍ഡ്യയുടേയും സൈന്യം നടത്തുന്ന ഏറ്റുമുട്ടലിന്റെ സാമൂഹ്യ വിരുദ്ധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയെ ഇന്‍ഡ്യന്‍ സൈന്യം തള്ളിപ്പറഞ്ഞു. “പ്രചരിക്കപ്പെടുന്ന വീഡിയോയിലെ ഉള്ളടക്കം ശരിയല്ല. അതിനെ വടക്ക് കിഴക്കന്‍ അതിര്‍ത്തിയിലെ സ്ഥിതിയുമായി ബന്ധിപ്പിക്കുന്നത് വഞ്ചനാപരമാണ്,” എന്ന് സൈന്യം ഒരു പ്രസ്ഥാവനയില്‍ പറഞ്ഞു. “അങ്ങനെ സംഭവിക്കുന്നതിന്റെ ഒരു തെളിവും ഇല്ല. വ്യത്യാസങ്ങള്‍ എല്ലാം സൈനിക തലവന്‍മാര്‍ തമ്മിലുള്ള ആശമയവിനിമയത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് രാജ്യത്തേയും അതിര്‍ത്തികള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പെരുമാറ്റച്ചട്ടം സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നങ്ങളെ വൈകാരികമാക്കി നമ്മുടെ … Continue reading കിഴക്കന്‍ ലഡ്ഡാക്കിലെ ഏറ്റുമുട്ടല്‍ വീഡിയോയെ സൈന്യം തള്ളിപ്പറഞ്ഞു