മനുഷ്യരില്‍ നടത്തിയ പഠനത്തില്‍ കോവിഡ്-19 ന്റെ ആദ്യത്തെ വാക്സിന്‍ നല്ല ഫലം കാണിക്കുന്നു എന്ന് ബോസ്റ്റണ്‍ ആസ്ഥാനമായ ബയോടെക് കമ്പനിയായ Moderna തിങ്കളാഴ്ച പ്രഖ്യാപിച്ചു. അത് കേട്ട് മാധ്യമങ്ങള്‍ക്ക് അപസ്മാരവും മുഖസ്തുതിയും പിടിച്ച് തുള്ളിച്ചാടി. വൈകുന്നേര വാര്‍ത്തകള്‍ "വിപ്ലവകരമായ" ചികില്‍സയെക്കുറിച്ചായിരുന്നു. "breakthrough" എന്നാണ് അവര്‍ പറഞ്ഞത്. ഈ കണ്ടെത്തല്‍ "പ്രതീക്ഷയുടെ ഒരു തിരമാല സൃഷ്ടിച്ചു" എന്ന് NBC News പ്രഖ്യാപിച്ചു. Fox News മുതല്‍ CNN, PBS വരെ ഒരേ വാചകമായിരുന്നു. അത്ഭുത ചികില്‍സ വാള്‍സ്ട്രീറ്റിനേയും അവരുടെ … Continue reading 36-മണിക്കൂര്‍ സമയത്തെ മൊഡേണ വാക്സിന്‍ ഉന്മാദം
ടാഗ്: വാര്‍ത്ത
കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല
Nature Climate Change ല്‍ വന്ന റിപ്പോര്‍ട്ടില്‍ ആസ്ട്രേലിയയിലെ University of Queensland ഉം Hokkaido University ഉം നയിക്കുന്ന ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം ആഴക്കടലില്‍ കാലാവസ്ഥാ മാറ്റം എത്ര വേഗത്തില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തി. ഉപരിതലത്തിലെ അതിവേഗ ചൂടാകലിന് വിപരീതമായി ആഴക്കടല്‍ പാളികള്‍ (>1,000 m) 20 ആം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം 2 മുതല് 4 വരെ മടങ്ങ് വേഗത്തിലാണ് ചൂടാകുന്നത്. വിശാലമായ താപ തുല്യവിതരണം ആണ് ഈ അതിവേഗത്തിന് കാരണം. … Continue reading കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല
നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു
ഈ രാജ്യത്തിന്റെ വര്‍ത്തമാനകാലത്തെക്കുറിച്ചുള്ള ചരിത്രം എഴുതുമ്പോള്‍ പ്രതിസന്ധി തരണം ചെയ്യുന്നതില്‍ ഇപ്പോഴത്തെ ഭരണത്തിന്റെ പരാജയങ്ങളെ രേഖപ്പെടുത്തുക മാത്രമല്ല, സര്‍ക്കാരിന്റെ ഒരു സഹായവും ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി വീട്ടിലേക്ക് പോയ സാധാരണ ജനങ്ങളുടേയും തൊഴിലാളികളുടേയും, കുട്ടികളുടേയും, സ്ത്രീകളുടേയും കഷ്ടപ്പാടുകളേയും രേഖപ്പെടുത്തും. ധൈര്യത്തിന്റേയും നിശ്ഛയദാര്‍ഢ്യത്തിന്റേയും അത്തരം ധാരാളം സംഭവങ്ങളില്‍ ഒന്നാണ് ബീഹാറിലെ Darbhanga ലെ 15 വയസുള്ള ജ്യോതി കുമാരിയുടേത്. ഹരിയാനയിലെ Gurgaon ല്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് 1,200 കിലോമീറ്റര്‍ ദൂരം മുറിവേറ്റ അച്ഛനേയും കൊണ്ട് സൈക്കിളില്‍ … Continue reading നാണം കെട്ട ഇന്‍ഡ്യ, 15-വയസായ പെണ്‍കുട്ടി മുറിവേറ്റ പിതാവിനേയും കൊണ്ട് വീട്ടിലേക്ക് 1,200 km സൈക്കിള്‍ യാത്രചെയ്തു
സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന്‍ NYPDയുടെ മാധ്യമ ഓഫീസറായി
The Intercept ല്‍ വന്ന, സ്രോതസ്സിനെ ജയിലിലെത്തിച്ച വിവാദപരമായ റിപ്പോര്‍ട്ട് എഴുതിയ ഒരാള്‍ ഇപ്പോള്‍ New York Police Department ന്റെ മാധ്യമ ഓഫീസറായി ജോലിക്ക് കയറി. മുമ്പത്തെ മാധ്യമപ്രവര്‍ത്തകന്‍ Richard Esposito ദീര്‍ഘകാലമായി NYPDയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ അയാളെ Intercept തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ അക്കാര്യം അറിയാവുന്നതായിരുന്നു. എന്നാല്‍ ആ വാര്‍ത്ത വെബ് സൈറ്റ് Esposito ന്റെ പോലീസ് സൌഹൃദത്തെ സംശയിക്കുകയോ, യോഗ്യതാകുറവോ ആയി കണ്ടില്ല. 2016 ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ … Continue reading സ്രോതസ്സിനെ ജയിലിലെത്തിച്ച റഷ്യാഗേറ്റ് കഥയുടെ സഹ എഴുത്തുകാരന്‍ NYPDയുടെ മാധ്യമ ഓഫീസറായി
ജസ്റ്റീസ് ലിബര്‍ഹന്‍ ഒരു ‘ബാങ്ക് വിളി’ എടുത്തു, അദ്ദേഹത്തിന് ₹2.25 ലക്ഷം രൂപ നഷ്ടമായി
80 വയസുള്ള Justice Manmohan Singh Liberhan ആന്ധ്രപ്രദേശ് മുന്‍ ചീഫ് ജസ്റ്റീസാണ്. ബാങ്ക് ജോലിക്കാരെന്ന് ഭാവിച്ചുകൊണ്ട് കള്ളന്‍മാര്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ₹2.23 ലക്ഷം രൂപ തട്ടിയെടുത്തു. ജൂലൈ 1 ന് അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. ആധാര്‍ നമ്പര്‍ കൊടുക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ഡബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് അതില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശദാംശങ്ങള്‍ അവര്‍ ചോദിച്ചു. സംശയം തോന്നാത്ത അദ്ദേഹം അതെല്ലാം കൊടുത്തു. തന്റെ അകൌണ്ടിലെ പണം നഷ്ടമായെന്ന് പിന്നീട് അദ്ദേഹം … Continue reading ജസ്റ്റീസ് ലിബര്‍ഹന്‍ ഒരു ‘ബാങ്ക് വിളി’ എടുത്തു, അദ്ദേഹത്തിന് ₹2.25 ലക്ഷം രൂപ നഷ്ടമായി
സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് Adrian Spence ന്റെ ഡയറക്റ്റര്‍ ആയ Camerata Pacificaയും സാങ്കേതികവിദ്യാ തല്‍പ്പരനായ മകന്റെ സഹായത്തോടെ ഫേസ്‌ബുക്ക് ലൈവില്‍ എത്തി, മുമ്പ് റിക്കോഡ് ചെയ്ത മൊസാര്‍ട്ടിന്റെ “Kegelstatt” trio എന്ന് വിളിക്കുന്ന Trio in E flat (K. 498) പ്രക്ഷേപണം ചെയ്തു. അല്ലെങ്കില്‍ അതിന് ശ്രമിച്ചു. Camerataയുടെ വിപുലമായ സഞ്ചയത്തിലെ ഒന്ന് മാത്രമായിരുന്നു റിക്കോഡ് ചെയ്ത ഈ പ്രകടനം. കോവിഡ്-19 പ്രതിസന്ധി കാരണം ആ പരിപാടി റദ്ദാക്കിയതിനാല്‍ നിശബ്ദത ഇല്ലാതാക്കാനായി Spence ആഴ്ച … Continue reading സാമൂഹ്യ നിയന്ത്രണ കമ്പനികള്‍ക്ക് ക്ലാസിക്കല്‍ സംഗീതം ഇഷ്ടമല്ല
അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു
ബ്രിട്ടണിലെ ഒരു കോടതി വെള്ളിയാഴ്ച Reliance Group ചെയര്‍മാനായ അനില്‍ അംബാനിയോട് $71.7 കോടി ഡോളര്‍ 21 ദിവസങ്ങള്‍ക്കകം മൂന്ന് ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് വിധിച്ചു. വായ്പാ കരാറിന്റെ ഭാഗമായി അവരുടെ പണത്തിന്റെ തിരിച്ച് പിടിക്കാനാണിത്. കോവിഡ്-19 ന്റെ സാഹചര്യത്തില്‍ വിദൂരമായി നടത്തിയ വാദത്തില്‍, വ്യക്തിപരമായ ഉറപ്പിനെക്കുറിച്ച് അംബാനിയുണ്ടാക്കിയ തര്‍ക്കം അദ്ദേഹത്തിന് ബാധകമാണെന്നും ലണ്ടനിലെ High Court of England and Wales ന്റെ Commercial Division ല്‍ വെച്ച് ജസ്റ്റീസ് Nigel Teare വിധിച്ചു. മൂന്ന് … Continue reading അനില്‍ അംബാനി $71.7 കോടി ഡോളര്‍ ചൈനീസ് ബാങ്കുകള്‍ക്ക് കൊടുക്കണമെന്ന് ബ്രിട്ടണിലെ കോടതി വിധിച്ചു
മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി
കഴിഞ്ഞ ദിവസം മദ്ധ്യ മിഷിഗണിലെ 11,000 പേരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു. ചരിത്രപരമായ മഴ കാരണം Tittabawassee നദി കരകവിഞ്ഞൊഴുകുകയും പഴക്കമുള്ള അവഗണിക്കപ്പെട്ട രണ്ട് ജലവൈദ്യുതി അണക്കെട്ടുകള്‍ പൊട്ടുകയും ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് Edenville അണക്കെട്ട് പൊട്ടിയത്. താഴെയുള്ള Sanford അണക്കെട്ട് പൊട്ടുന്ന അവസ്ഥയിലുമാണ്. Midland നഗരത്തില്‍ 12 അടി പൊക്കത്തിലാണ് വെള്ളം കയറിയത്. റോഡുകളും കെട്ടിടങ്ങളും മുങ്ങി. Midland ജില്ലയിലെ ധാരാളം പാലങ്ങള്‍ തകര്‍ന്ന് ഒലിച്ച് പോയി. അതോടെ കുടുങ്ങിയ പോയ ജനങ്ങള്‍ക്ക് രക്ഷപെടാനുള്ള … Continue reading മദ്ധ്യ മിഷിഗണില്‍ അണക്കെട്ട് തകര്‍ന്ന് ചരിത്രപരമായ വെള്ളപ്പൊക്കമുണ്ടായി
കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു
സംസ്ഥാനത്തിന് വേണ്ടി കൊറോണവൈറസ് പിന്‍തുടരല്‍ ഡാറ്റാബേസ് നിര്‍മ്മിച്ച ശാസ്ത്രജ്ഞയായ Rebekah Jones നെ പിരിച്ച് വിട്ടത് കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഫ്ലോറിഡയിലെ ഗവര്‍ണര്‍ Ron DeSantis പ്രതിരോധിച്ചു. കഴിഞ്ഞ രണ്ട് മാസമായി Florida Department of Health ഉപയോഗിക്കുന്ന ഡാറ്റാബേസ് നിര്‍മ്മിച്ചതിന് ശേഷം മുമ്പത്തെ ആഴ്ച തന്നെ പിരിച്ചുവിട്ടു എന്ന് Rebekah Jones പറഞ്ഞു. അമേരിക്കയിലെ രോഗബാധ 16 ലക്ഷത്തിനടുത്തെത്തുകയും മരണ സംഖ്യ ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്യുന്ന സമയത്താണ് Jones’ ന്റെ പിരിച്ചുവിടല്‍ ഉണ്ടാകുന്നത്. ഫ്ലോറിഡയില്‍ … Continue reading കോവിഡ്-19 ഡാറ്റയില്‍ കൃത്രിമത്വം കാണിക്കാന്‍ വിസമ്മതിച്ച ശാസ്ത്രജ്ഞയെ പിരിച്ചുവിട്ടു
ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു
സിനിമകള്‍ക്ക് എന്തുകൊണ്ട് വളരെ പ്രചാരം കിട്ടുന്നു? ഏറ്റവും നല്ല നാടകങ്ങളോട് അവക്കെ എന്തുകൊണ്ട് മല്‍സരിക്കാനാകുന്നു? ആദ്യത്തെ act ല്‍ തന്നെ ഇതിവൃത്തം വിശദമാക്കിയ മൂന്ന് acts ഉള്ള ഒരു നാടകത്തില്‍ മൊത്തം താല്‍പ്പര്യം നിലനിര്‍ത്തുക ഒരു നഗര സദസിന് വിഷമമാണ്. ആധുനികത പ്രവര്‍ത്തിയുടെ ചുരുക്കം ആവശ്യപ്പെടുന്നു. ചിത്രനാടകങ്ങളില്‍ സംഗ്രഹ രൂപത്തില്‍ ആണ് കഥകള്‍ പറയുന്നത്. ഏറ്റവും കുറച്ച് സമയത്താണ് ഇതിവൃത്തം തുറന്ന് വരുന്നത്. ഒരു വേദി നാടകത്തിന് മൂന്ന് മണിക്കൂര്‍ സമയം വേണമെങ്കില്‍ ഒരു ചിത്രനാടകം ചിത്രങ്ങളിലൂടെ … Continue reading ഹൃസ്വ ശ്രദ്ധ ഇടയകലം സിനിമകളെ പ്രചാരമുള്ളതാക്കുന്നു