കടലില്‍ ശബ്ദം വര്‍ദ്ധിച്ച് വരികയാണ്. ഞണ്ടുകള്‍ക്ക് പോലും അത് സഹിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. സാധാരണ തീര ഞണ്ടുകള്‍ (Carcinus maenas)ക്ക് സാവധാനം പുറംതോടിന്റെ നിറം മാറ്റി അവ ജീവിക്കുന്ന ചുറ്റുപാടിന് അനുസൃതമാക്കാനാകും. എന്നാല്‍ അടുത്ത കാലത്തെ പഠനത്തില്‍ കണ്ടെത്തിയത് കപ്പലുകളില്‍ നിന്നുള്ള ശബ്ദത്തിന്റെ സാന്നിദ്ധ്യം കാരണം അവയുടെ ഈ നിറംമാറല്‍ ശക്തി കുറഞ്ഞു എന്നാണ്. അതിനാല്‍ അവ കൂടുതല്‍ ആക്രമിക്കപ്പെടുന്നു. Current Biologyയുടെ മാര്‍ച്ച് 9 ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. മനുഷ്യ നിര്‍മ്മിതമായ കടല്‍ … Continue reading കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു
ടാഗ്: വാര്‍ത്ത
ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു
എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ National Security Agency വന്‍തോതില്‍ ശേഖരിക്കുന്നു എന്ന് വ്യക്തമായി. Washington Postന്റെ റിപ്പോര്‍ട്ട് പ്രകാരം NSA പ്രതിദിനം 500 കോടി ഫോണ്‍വിളികളാണ് ശേഖരിക്കുന്നത്. ലോകം മൊത്തമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് അത്. ഈ ചാരപ്പണി കാരണം NSAക്ക് വ്യക്തികളുടെ നീക്കം പിന്‍തുടരാനാകും. അതുപോലെ അവരുടെ വ്യക്തിപരമായ ബന്ധങ്ങളും. കൊടിക്കണക്കിന് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസിലേക്ക് ഈ രേഖകള്‍ കയറ്റുന്നു. … Continue reading ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു
യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു
ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organisation കണക്കാക്കുന്നതനുസരിച്ച് ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ആഹാരവസ്തുക്കളുടെ മൂന്നിലൊന്നും നഷ്ടപ്പെടുത്തുകയാണെന്ന് കണ്ടെത്തി. യൂറോപ്പിലെ വീടുകളുലെ നഷ്ടപ്പെടുത്തുന്ന ആഹാര വസ്തുക്കളില്‍ 50% ഉം പുതിയ പഴങ്ങളും പച്ചക്കറികളും ആണ് എന്ന് മറ്റൊരു പഠനവും കണ്ടെത്തി. വാങ്ങുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ഇവയാകയാലും വേഗം ചീത്തയാകുന്നതിനാലും ഇത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. യൂറോപ്പില്‍ മാത്രം 8.8 കോടി ടണ്‍ ആഹാരമാണ് പ്രതിവര്‍ഷം നഷ്ടപ്പെടുത്തുന്നത്. അത് 14.3 കോടി യൂറോയ്ക്ക് വാങ്ങിയതാണ് അവ. — സ്രോതസ്സ് European … Continue reading യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു
NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു
കോവിഡ്-19 മഹാമാരി സമയത്ത് NHS തീര്‍ച്ചയായും അതിന്റെ IT സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രിട്ടണിലെ രഹസ്യാന്വേഷണ സുരക്ഷാ അധികാരികള്‍ക്ക് നല്‍കണം. Matt Hancock അവര്‍ക്ക് അധിക അധികാരം കൊടുത്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യ സേവന സംവിധാനത്തിന്റേയും വിവര സംവിധനത്തിന്റേയും "സുരക്ഷയുമായി" ബന്ധപ്പെട്ട ഏത് വിവരവും NHS പുറത്ത് വിടണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം ഇതുവരെ Government Communications Headquarters ന് ആയിരുന്നു. NHS ന്റെ സൈബര്‍ സുരക്ഷയെ ശക്തമാക്കാനായ ശ്രമമാണിത്. സൈബര്‍ ആക്രമണം … Continue reading NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു
ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍ഷം ജയില്‍ ശിക്ഷ
കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond നെ 10 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Stratfor ന്റെ കമ്പ്യൂട്ടറുകളിലേക്ക് അനധികൃതമായി കടന്നതിനാണ് ശിക്ഷ. താന്‍ Anonymous എന്ന സംഘത്തിലെ അംഗമാണെന്നും Stratfor ല്‍ നിന്നും സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഹാമണ്ട് സമ്മതിച്ചു. Stratfor ന്റെ 50 ലക്ഷം ഇമെയിലുകള്‍ whistleblowing സൈറ്റായ വിക്കിലീക്സില്‍ എത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഈ സ്ഥാപനം സാമൂഹ്യ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്യുന്നതിന്റെ … Continue reading ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍ഷം ജയില്‍ ശിക്ഷ
ഡോക്റ്റര്‍മാരെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമം പാസാക്കണമെന്ന് IMA
കോവിഡ-19 രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തിനും വിവേചനത്തിനും എതിരെ ഏപ്രില്‍ 22 ന് Indian Medical Association വിളക്ക് കത്തിച്ച് ജാഗ്രത പ്രതിഷേധം നടത്തി. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ അടുത്ത ദിവസം കരിദിനം ആചരിക്കുമെന്ന് അവര്‍ മുന്നറീപ്പ് നല്‍കി. ഡോക്റ്റര്‍മാര്‍ക്കെതിരായ ആക്രമണത്തിനെതിരെ ഒരു പ്രത്യേക കേന്ദ്ര നിയമം കൊണ്ടുവരണം എന്ന് IMA ആവശ്യപ്പെടുന്നു. ഡോക്റ്റര്‍മാരെ സംരക്ഷിക്കാനും അവരുടെ അന്തസ് വീണ്ടെടുക്കാനുമുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തണമെന്നും ഡോക്റ്റര്‍മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ദേശീയ … Continue reading ഡോക്റ്റര്‍മാരെ അക്രമത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള നിയമം പാസാക്കണമെന്ന് IMA
സ്വന്തം പൌരന്‍മാരില്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ NSO Group സഹായിക്കുന്നു
ഇസ്രായേലിന്റെ പ്രധാനപ്പെട്ട malware purveyor മഹാമാരി സമയത്ത് സഹായിക്കാനായി എത്തുന്നു. കുഴപ്പം പിടിച്ച ധാരാളം സര്‍ക്കാരുകള്‍ക്ക് ചാരപ്പണി ഉപകരണങ്ങള്‍ കൊടുക്കുന്ന NSO Group വൈറസിന്റെ വ്യാപനത്തെ സ്വന്തം കുത്തക രഹസ്യാന്വേഷണ ഉപകരണവുമായി പിന്‍തുടരാന്‍ സഹായിക്കുന്നു. ചാരപ്പണി കമ്പനി മൊബൈല്‍ ഫോണില്‍ നിന്ന് ഫോട്ടോ, മെസേജുകള്‍, ഫോണ്‍വിളികള്‍ തുടങ്ങിയ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന Pegasus എന്ന് വിളിക്കുന്ന അവരുടെ ശക്തിയുള്ള malware ന്റെ user interface ഉം analytical tool ഉം ഈ ആവശ്യത്തിനായി പരുവപ്പെടുത്തി. ഇപ്രാവശ്യം ആളുകളുടെ ഫോണുകളിലേക്ക് … Continue reading സ്വന്തം പൌരന്‍മാരില്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിനെ NSO Group സഹായിക്കുന്നു
NSA നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനുള്ള യോഗം വൈറ്റ് ഹൌസില്‍ നടന്നു
അമേരിക്ക നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനായി ഉന്നത ജര്‍മ്മന്‍ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോസ്ഥരും അവരുടെ അമേരിക്കയിലെ പ്രതിരൂപങ്ങളും വൈറ്റ് ഹൌസില്‍ യേഗം നടത്തി. ജര്‍മ്മന്‍ ചാന്‍സലറായ ആഞ്ചല മര്‍ക്കലിന്റെ ഫോണ്‍ National Security Agency ടാപ്പുചെയ്തു എന്ന വാര്‍ത്ത വന്നതിന് ശേഷമാണിത്. യൂറോപ്യന്‍ യൂണിയന്റേയും അമേരിക്കയുടെ ഉദ്യോഗസ്ഥരുടെ മറ്റൊരു യോഗവും അതിന് മുമ്പ് നടന്നിരുന്നു. "അമേരിക്കക്കുണ്ടായിരിക്കുന്ന തകര്‍ച്ച വളരെ വലുതാണ്. അതിനെക്കുറിച്ച് എന്തെങ്കിലും ചെയ്യണം. ഒരു കാര്യവും ഇല്ലാതെ മര്‍ക്കലിനേയും പൌരന്‍മാരേയും ചാരപ്പണി നടത്താന്‍ പാടില്ല എന്ന ഒരു … Continue reading NSA നടത്തുന്ന ചാരപ്പണിയെക്കുറിച്ച് സംസാരിക്കാനുള്ള യോഗം വൈറ്റ് ഹൌസില്‍ നടന്നു
ആഗോള ബ്രാന്റുകള്‍ പ്ലാസ്റ്റിക്ക് കത്തിച്ച് മലിനീകരണമുണ്ടാക്കുന്നു
ഒരു ബ്രാന്റ് പ്ലാസ്റ്റിക് ഉത്പാദിപ്പിച്ച് അത് പരിമിതമായ സൌകര്യങ്ങളുള്ള ഒരു രാജ്യത്ത് വില്‍ക്കുമ്പോള്‍ അത് അവസാനം കത്തിക്കുകയോ നിലംനികത്തുകയോ ചെയ്യുന്നതില്‍ എത്തിച്ചേരും. നാല് ആഗോള ബ്രാന്റുകളുടെ ചവറ് പദ്ധതികളില്‍ ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് Tearfund കാണിച്ച് തരുന്നു. ആറ് വികസ്വര രാജ്യങ്ങളില്‍ Coca Cola, PepsiCo, Nestle, Unilever എന്നീ കമ്പനികള്‍ 5 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണുണ്ടാക്കുന്നത്. 83 ഫുട്ബാള്‍ കളിസ്ഥലം ദിവസം തോറും നിറക്കാവുന്നത്ര വലുതാണ് അത്. അതില്‍ കൂടുതലും കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. … Continue reading ആഗോള ബ്രാന്റുകള്‍ പ്ലാസ്റ്റിക്ക് കത്തിച്ച് മലിനീകരണമുണ്ടാക്കുന്നു
$1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു
ജോലിക്കാരെ പിരിച്ച് വിടുന്നതൊഴുവാക്കാനായി സര്‍ക്കാരില്‍ നിന്ന് സഹായത്തിന് അപേക്ഷിച്ചു എന്ന് യാത്രാ സൈറ്റായ Booking.com ന്റെ Chief Executive Officer ആയ Glen Fogel ഏപ്രില്‍ 15 ന് പറഞ്ഞതിന് ശേഷം അവര്‍ക്കെതിരെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വലിയ വിമര്‍ശനം ഉന്നയിച്ചു. കമ്പനിക്ക് 5,500 ഓളം ജോലിക്കാരാണ് നെതര്‍ലാന്‍ഡ്സില്‍ ഉള്ളത്. അവരുടെ മാതൃസ്ഥാപനമായ Booking Holdings Inc കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി $1600 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. ജനരോഷം Booking.com ന് മാത്രം എതിരെയല്ല ഉണ്ടാകുന്നത്. … Continue reading $1600 കോടി ഡോളറിന്റെ ഓഹരി തിരികെ വാങ്ങലിന് ശേഷം ടെക് കമ്പനികള്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെടുന്നു