ആസ്ട്രേലിയയിലെ സര്‍ക്കാര്‍ മൂന്ന് ലക്ഷത്തിലധികം പ്രാവശ്യം മെറ്റാഡാറ്റാ ഉപയോഗിച്ചു

ഓരോ ടെലഫോണിന്റേയും ഇന്റര്‍നെറ്റ് അകൌണ്ടിന്റേയും ഫോണ്‍ വിളി രേഖകളും മെറ്റാഡാറ്റയും വാറന്റില്ലാതെ ഉപയോഗിക്കാന്‍ ആസ്ട്രേലിയയിലെ നിയമപാലക ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന Telecommunications (Interception and Access) Act ന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് Attorney-General's Department ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിവരങ്ങള്‍ വന്നു. ചൈനയുമായി ആസ്ട്രേലിയ സര്‍ക്കാര്‍ പരസ്പര സഹായ കരാറിന്റെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ "രേഖകളും മറ്റ് തെളിവുകളും" കൈമാറാന്‍ ബദ്ധ്യസ്ഥരാണ്. ഇത്തരത്തില്‍ ചൈനക്ക് മുറമേ ലോകം മുഴുവന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. — സ്രോതസ്സ് buzzfeed.com 2017-08-25

19 വയസുകാര്‍ 60 വയസുകാരെ പോലെ ഉദാസീനരാണ്

കുട്ടികളുടേയും കൌമാരക്കാരുടേയും കായിക പ്രവര്‍ത്തികള്‍ മുമ്പ് കരുതിയിരുന്നതിനേക്കാളും കുറവാണ്. Johns Hopkins Bloomberg School of Public Health നടത്തിയ പഠനത്തില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. കൌമാരത്തിന്റെ അവസാന കാലത്തെ, 19 വയസിലെ, കായിക പ്രവര്‍ത്തികള്‍ അപകടകരമായി കുറവാണ്. അവരുടെ പ്രവര്‍ത്തികള്‍ 60 വയസുകാരെ പോലെയാണ്. ദിവസം ഒരു മണിക്കൂറെങ്കിലും 5-17 വയസുവരെ പ്രായമായവര്‍ ശക്തമായ ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 6-11 വയസ് പ്രായമായ 25% ആണ്‍ കുട്ടികളും 50% പെണ്‍ കുട്ടികളും … Continue reading 19 വയസുകാര്‍ 60 വയസുകാരെ പോലെ ഉദാസീനരാണ്

അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരം നടക്കില്ല

അഫ്ഗാനിസ്ഥാനിലെ സൈന്യത്തെ നിലനിര്‍ത്താനുള്ള ട്രമ്പിന്റെ പ്രഖ്യാപനത്തോട് ജനപ്രതിനിധി ബര്‍ബാറ് ലീ(Barbara Lee) ഇങ്ങനെ പ്രതികരിച്ചു. "രാജ്യത്തിന്റെ ഏറ്റവും വലിയ യുദ്ധത്തിന് അന്ത്യം വരുത്തുന്നതില്‍ ട്രമ്പിനുണ്ടായ പരാജയം എന്നെ വിഷമിപ്പിക്കുന്നു. 16 വര്‍ഷത്തെ യുദ്ധത്തിന് ശേഷം ഒരു കാര്യം വ്യക്തമാണ്, അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരമൊന്നുമില്ല. നയതന്ത്രജ്ഞതയിലൂടെയാണ് അഫ്ഗാനിസ്ഥാനില്‍ സമാധാനം കൊണ്ടിവരാനാവകൂ. സൈന്യത്തെ ഇനിയും തുടരുന്നത് നമ്മുടെ ധീരരായ സൈനികര്‍ക്ക് ദോഷകരവും നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയുമാണ്." "2001 ലെ യുദ്ധത്തിന് അനുമതികൊടുത്തതിനെ ഞാന്‍ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസിന്റെ[പാര്‍ളമെന്റ്] അനുമതിയില്ലാതെ പ്രസിഡന്റിന് … Continue reading അഫ്ഗാനിസ്ഥാനില്‍ സൈനികമായ പരിഹാരം നടക്കില്ല

നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി

ഓഗസ്റ്റ് 11 ന് നൂറുകണക്കിന് നൈജീരിയക്കാര്‍ നൈജര്‍ ഡല്‍റ്റയിലെ ഷെല്ലിന്റെ ഉടമസ്ഥതയിലുള്ള ക്രൂഡോയില്‍ നിലയത്തിലും വാതക നിലയത്തിലും തടിച്ചുകൂടി തൊഴിലിനും infrastructure വികസനത്തിനും ആവശ്യപ്പെട്ടതായി Reuters റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ എണ്ണയുല്‍പ്പാദനത്തിന്റെ കൂടുതലും നടക്കുന്ന ഈ പിന്നോക്ക പ്രദേശത്തെ പൊതു ആവശ്യമാണത്. ആ പ്രദേശത്തിന്റെ എണ്ണ സമ്പത്ത് തങ്ങള്‍ക്ക് ഗുണകരമാകുന്നില്ല എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നു. അവരുടെ ഭൂമി നശിപ്പിച്ച എണ്ണ ഉത്പാദനം നിര്‍ത്തണം എന്നാണ് അവരുടെ ആവശ്യം. Rivers State ലെ Belema Flow Station ലേക്ക് … Continue reading നൈജര്‍ ഡല്‍റ്റയിലെ ഷല്ലിന്റെ നിലയത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ തടിച്ചുകൂടി

വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

ആനക്കൊമ്പ് കൊണ്ട് നിര്‍മ്മിച്ച ആയിരക്കണക്കിന് ആഭരണങ്ങള്‍, seals, scrolls, മറ്റ് സാധനങ്ങള്‍ ആണ് ജപ്പാനില്‍ ഇപ്പോഴും വിറ്റഴിക്കുന്നത് എന്ന് വന്യജീവി വാണിജ്യ നിരീക്ഷണ സംഘമായ TRAFFIC ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017 മെയിലേയും ജൂണിലേയും നാല് ആഴ്ച ഏകദേശം 10,000 ആനക്കൊമ്പ് വസ്തുക്കളാണ് ജപ്പാനിലെ ഏറ്റവും വലിയ e-commerce സംവിധാനമായ Yahoo Auction ല്‍ വിറ്റഴിക്കപ്പെട്ടത്. ആഭരണങ്ങള്‍, hankos (printing seals used to sign documents, contracts, and other paperwork), scrolls, fans, … Continue reading വന്‍തോതില്‍ ആനക്കൊമ്പ് ഓണ്‍ലൈനായി ജപ്പാനിലില്‍ വില്‍ക്കുന്നു

വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു

അമേരിക്കയില്‍ വെള്ളക്കാരന്‍ കറുത്തവരെ കൊന്നാല്‍ കൊലയാളിക്ക് നിയമ പ്രത്യാഘാതം മിക്കപ്പോഴും ഉണ്ടാവില്ല. ആറിലൊന്ന് കൊലപാതകങ്ങളിലും ഒരു ക്രിമിനല്‍ ഉത്തരവും ഉണ്ടാകില്ല എന്ന് 1980 മുതല്‍ 2014 വരെയുള്ള നാല് ലക്ഷം കൊലപാതകങ്ങള്‍ പഠിച്ചതില്‍ നിന്നും Marshall Project ന് അറിയാന്‍ കഴിഞ്ഞു. വംശങ്ങളുടെ കൂട്ടമാണെങ്കില്‍ ഈ തോത് ഇതിലും കൂടുതലായിരിക്കും. കറുത്തവനെ വെള്ളക്കാരന്‍ കൊന്നാല്‍ 17% കേസിലും അത് ന്യായമായി കണക്കാക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന ആളിനെ പോലീസുദ്യോഗസ്ഥര്‍ കൊല്ലുമ്പോഴോ, സ്വയരക്ഷക്ക് വേണ്ടി കൊല്ലുന്നതിനോ പറയുന്ന ന്യായമാണ് അത്. … Continue reading വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു

സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് അംഗീകാരം കൊടുത്തതിനെതിരെയും എല്ലാത്തരം ജനിതകമാറ്റം വരുത്തിയ ജീവികള്‍ക്കെതിരേയും നൂറുകണക്കിന് കര്‍ഷകര്‍, ദരിദ്ര സ്ത്രീകള്‍, കാര്‍ഷിക തൊഴിലാളികള്‍ Bangladesh Rice Research Institute (BRRI) ന്റെ മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സര്‍ക്കാര്‍ സ്വര്‍ണ്ണ അരിയുടെ വാണിജ്യവല്‍ക്കരണത്തിന് എതിരായ അന്താരാഷ്ട്ര ദിനത്തിലാണ് ഈ മുന്നേറ്റം നടത്തത്. Bangladesh Agricultural Farm Labour Federation (BAFLF) ഉം National Women Farmers & Workers Association (NWFA) ഉം ആണ് ഈ സമരം സംഘടിപ്പിച്ചത്. … Continue reading സ്വര്‍ണ്ണ അരി വാണിജ്യപരമാക്കുന്നതിനെതിരെ ബംഗ്ലാദേശിലെ കര്‍ഷകര്‍ സമരം നടത്തി

വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം

കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ … Continue reading വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം

യെമനില്‍ കോളറ 5 ലക്ഷം കവിഞ്ഞു

ഈ വര്‍ഷം യെമനിലെ കൊളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. ഏപ്രിലില്‍ തുടങ്ങിയ ഈ പകര്‍ച്ചവ്യാധി കാരണം 2000 ത്തോളം ആളുകള്‍ മരിച്ചു. ലോകത്തെ ഏറ്റവും വലിയ രോഗ വ്യാപനമായ യെമനിലെ കൊളറ പടരുന്നത് മോശമായ ശുചിത്വം കാരണമാണ്. രാജ്യം മൊത്തം കുടിവെള്ള വിതരം തകരാറലാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ശുദ്ധ ജലം കിട്ടാതിരിക്കുന്നത്. മിക്ക നഗരങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനം തകരാറിലാണ്. — സ്രോതസ്സ് who.int 2017-08-16

ഉയര്‍ന്ന തോതില്‍ കീടനാശിന അടിക്കുന്നത് കര്‍ഷകരുടെ മക്കള്‍ക്ക് ശ്വസന പ്രശ്നമുണ്ടാക്കുന്നു

കാലിഫോര്‍ണിയയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കീടനാശിയായ Elemental sulfur കൃഷിയിടങ്ങള്‍ക്ക് സമീപം ജീവിക്കുന്ന കുട്ടികളുടെ ശ്വാസകോശ ആരോഗ്യം തകരാറിലാക്കുന്നു എന്ന് UC Berkeley നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറയുന്ന ശ്വാസകേശ പ്രവര്‍ത്തനം, കൂടുന്ന ആസ്മ, എന്നിവ elemental sulfur ഏല്‍ക്കുന്ന കുട്ടികളില്‍ അങ്ങനെയല്ലാത്ത കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്. സാധാരണ കൃഷിയിലും ജൈവ കൃഷിയിലും ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ടിള്ള കീടനാശിനായാണ് elemental sulfur. ഫംഗസുകളേയും മറ്റ് കീടങ്ങളേയും നിയന്ത്രിക്കാനാണ് അത് ഉപയോഗിക്കുന്നത്. ആളുകളില്‍ കുറവ് വിഷാംശമേയുണ്ടാക്കുന്നുള്ളു എന്നതാണ് അതിന്റെ ഗുണം. … Continue reading ഉയര്‍ന്ന തോതില്‍ കീടനാശിന അടിക്കുന്നത് കര്‍ഷകരുടെ മക്കള്‍ക്ക് ശ്വസന പ്രശ്നമുണ്ടാക്കുന്നു