Disabilities Act ലംഘിച്ചുകൊണ്ട് മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് Yale University ലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും മുമ്പത്തെ വിദ്യാര്‍ത്ഥികളും Ivy League വിദ്യാലയത്തിനെതിരെ കേസ് കൊടുക്കുന്നു. ആത്മഹത്യ പ്രവണതയോ മാനസികമായി ചികില്‍സ നടത്തിയതോ ആയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തില്‍ നിന്ന് പിന്‍മാറണമെന്ന് യേല്‍ നിര്‍ബന്ധിക്കുന്നു എന്ന് കേസില്‍ പറയുന്നു. പിന്‍മാറാന്‍ വിസമ്മതിച്ച ചില വിദ്യാര്‍ത്ഥികളെ സ്വമേധയാ അല്ലാതെ പിന്‍വലിപ്പിച്ചു. — സ്രോതസ്സ് democracynow.org | Dec 05, 2022
ടാഗ്: വാര്‍ത്ത
വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. — … Continue reading വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്
മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്
രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍
Cryptome.org എന്ന വെബ് സൈറ്റിന്റെ സ്ഥാപകന്‍ അമേരിക്കയുടെ നിയമ വകുപ്പിന് ഒരു അപേക്ഷ കൊടുത്തു. Espionage Act ലംഘിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ സഹകുറ്റവാളിയായി തന്നെയും ചേര്‍ക്കണമെന്നാണ് Cryptome ന്റെ സ്ഥാപകനായ John Young. കാരണം അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിന്റെ കാതലായ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ അതേ സര്‍ക്കാര്‍ രേഖകള്‍ അദ്ദേഹവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് നാടുകടത്തി അവിടെ എത്തിയാല്‍ അസാഞ്ജിനെതിരെ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ … Continue reading രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍
ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലിന്റെ നിര്‍മ്മാണത്തെ ന്യൂയോര്‍ക്ക് നിവാസികള്‍ എതിര്‍ക്കുന്നു
പുതിയ വമ്പന്‍ തടവറയുടെ നിര്‍മ്മാണത്തിനെതിരെ ന്യൂയോര്‍ക്കിലെ ചൈനടൌണ്‍ നിവാസികള്‍ സംസാരിക്കുന്നു. പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലാകും ഇത്. കുപ്രസിദ്ധമായ Rikers Island തടവറ കാലാവധി തീരുന്നതോടെ നഗരത്തിലുടനീളം പുതിയ തടവറകള്‍ നിര്‍മ്മിക്കാനുള്ള $800 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍ ഈ പണം സാമൂഹ്യ സേവനത്തിനും ദോഷം കുറക്കുന്നതിനും, സമൂഹത്തെ സേവിക്കുന്ന മറ്റ് കാര്യങ്ങള്‍ക്കും ചിലവാക്കിയാല്‍ കൂടുതല്‍ ഗുണം കിട്ടും എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. — സ്രോതസ്സ് democracynow.org | Dec 05, 2022
ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക
ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ … Continue reading ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക
രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു
മോഷണം തടയാനായി റേഷന്‍ കടകളില്‍ കൊണ്ടുവന്ന ബയോമെട്രിക് പരിശോധന കൂടുതല്‍ ദോഷമാണ് 65-വയസായ Ghomati Devu നുണ്ടാക്കിയത്. 2022 ഒക്റ്റോബറിന് ശേഷം അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റേഷന്‍ കിട്ടിയിട്ടില്ല. Joona Patrasar ഗ്രാമത്തിലാണ് ദേവു ജീവിക്കുന്നത്. രാജസ്ഥാനിലെ Barmer ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ദരിദ്ര കുടുംബമാണെന്ന് ഈ വിധവയുടെ ചുവന്ന റേഷന്‍ കാര്‍ഡ് സൂചിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് 35 കിലോയും, കുടുംബത്തിലെ ഓരോ അംഗത്തിനും 5 … Continue reading രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു
കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്
എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്
മെക്സിക്കോയുടെ ജനിത ചോള നിരോധനം പൊളിക്കാന്‍ അമേരിക്ക ശ്രമിച്ചു
ജനിതകമാറ്റം വരുത്തിയ ചോളത്തിന്റെ നിരോധനം മെക്സിക്കോയില്‍ തുടരുന്നതിനെ തടയാന്‍ ശ്രമിക്കുന്നത് വഴി ബൈഡന്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിനും നിര്‍ണ്ണായക പരാഗണം നടത്തുന്നവര്‍ക്കും മേലെ വലിയ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലാഭത്തിന് പ്രാധാന്യം കൊടുക്കുന്നു എന്ന് പരിസ്ഥിതി സംഘങ്ങള്‍ ആരോപിച്ചു. ജനിതക മാറ്റം വരുത്തിയ ചോളം മെക്സിക്കോയെ കൊണ്ട് സമ്മതിപ്പിക്കാനായി ശക്തി പ്രയോഗിക്കുന്ന അമേരിക്കയുടെ നാണംകെട്ട ശ്രമം 21ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വമാണെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന Center for Biological Diversity ന്റെ നേതൃത്വം ആയ Lori Ann Burd പറഞ്ഞു. — … Continue reading മെക്സിക്കോയുടെ ജനിത ചോള നിരോധനം പൊളിക്കാന്‍ അമേരിക്ക ശ്രമിച്ചു