കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം
ടാഗ്: വാര്‍ത്ത
അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് പണം ഒഴുകാന്‍ സ്കോട്ലാന്റിലെ സ്ഥാപനങ്ങള്‍ അനുവദിച്ചു
അസര്‍ബൈജാനിന് പുറത്തേക്ക് ശകകോടിക്കണക്കിന് ഡോളര്‍ ഒഴുക്കുന്ന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സ്കോട്ലാന്റിലെ ബിസിനസ് സംവിധാനങ്ങളെ ബ്രിട്ടണിലെ കമ്പനികള്‍ ഉപയോഗിച്ചു എന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണം കണ്ടെത്തി. 1900കളുടെ തുടക്കത്തിലാണ് farm holdings ന് വേണ്ടി Scottish limited partnerships (SLPs) എന്ന സംവിധാനം ആദ്യമായി രൂപപ്പെട്ടത്. അവ കടലാസ് കമ്പനികളായി പ്രവര്‍ത്തിച്ച് $290 കോടി ഡോളര്‍ അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് കൊണ്ടുവന്നു. ആഡംബരവസ്തുക്കളും യൂറോപ്പിലുടനീളം രാഷ്ട്രീയ സ്വാധീനമുണ്ടാക്കാനും ആണ് ആ പണം ഉപയോഗിച്ചത്. — സ്രോതസ്സ് theguardian.com | … Continue reading അസര്‍ബൈജാനില്‍ നിന്നും ബ്രിട്ടണിലേക്ക് പണം ഒഴുകാന്‍ സ്കോട്ലാന്റിലെ സ്ഥാപനങ്ങള്‍ അനുവദിച്ചു
വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു
Linksys, DLink, Belkin ഉള്‍പ്പടെയുള്ള 10 നിര്‍മ്മാതാക്കളുടെ വീടുകളില്‍ ഉപയോഗിക്കുന്ന routers നെ രഹസ്യ ശ്രവണ പോസ്റ്റുകളായി മാറ്റാം എന്നും അത് വഴി അകത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ ഗതാഗതത്തെ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും അതുമായി ബന്ധപ്പെട്ട ഉപകരണങ്ങളെ ബാധിക്കാനും Central Intelligence Agency നെ അനുവദിക്കുന്നു. വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ ഒരു രഹസ്യ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. CherryBlossom എന്ന് കോഡ്പേരുള്ള ഈ ഫംവെയര്‍ D-Link-ന്റെ DIR-130 ലും Linksys ന്റെ WRT300N ലും പ്രത്യേകിച്ചും ഫലപ്രദമാണ്. … Continue reading വൈ-ഫൈ റൌട്ടറുകളെ CIA യുടെ അത്യാധുനിക ഫംവെയര്‍ വര്‍ഷങ്ങളായി ബാധിച്ചു
ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
പുതിയ മക്കാര്‍ത്തിയിസം
North Rockland കൌമാരക്കാരുടെ യോഗത്തിനായി സാമൂഹ്യപ്രവര്‍ത്തകയും അദ്ധ്യാപികയും ആയ ആഞ്ജല ഡേവിസ് Rockland ല്‍ എത്തിയപ്പോള്‍ അവര്‍ തങ്ങളുടെ കുട്ടികള്‍ക്കും ജില്ലക്കും വളരേറെ റാഡിക്കലാണെന്ന വിമര്‍ശനം ഉയരുകയുണ്ടായി. അവസാനം ആ പരിപാടി Pilgrim Baptist Church ല്‍ വെച്ച് നടത്തി. അവിടെ 500 ല്‍ അധികം ആളുകള്‍ ഒത്തുകൂടി. മുമ്പേയുള്ള പ്രചരണം ഇല്ലാതെയായിരുന്നു ഇത്. — സ്രോതസ്സ് democracynow.org | Dec 02, 2022
വിദ്യാര്‍ത്ഥികള്‍ യേലിനെതിരെ കേസ് കൊടുക്കുന്നു
Disabilities Act ലംഘിച്ചുകൊണ്ട് മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം കാണിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് Yale University ലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും മുമ്പത്തെ വിദ്യാര്‍ത്ഥികളും Ivy League വിദ്യാലയത്തിനെതിരെ കേസ് കൊടുക്കുന്നു. ആത്മഹത്യ പ്രവണതയോ മാനസികമായി ചികില്‍സ നടത്തിയതോ ആയ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തില്‍ നിന്ന് പിന്‍മാറണമെന്ന് യേല്‍ നിര്‍ബന്ധിക്കുന്നു എന്ന് കേസില്‍ പറയുന്നു. പിന്‍മാറാന്‍ വിസമ്മതിച്ച ചില വിദ്യാര്‍ത്ഥികളെ സ്വമേധയാ അല്ലാതെ പിന്‍വലിപ്പിച്ചു. — സ്രോതസ്സ് democracynow.org | Dec 05, 2022
വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
വാര്‍ദ്ധക്യ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനായി ചെറുപ്പക്കാരുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതി തിരുത്തിയ ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ ഉടമയെ Central Crime Branch (CCB) അറസ്റ്റ് ചെയ്തു. ഒരു ലാപ്ടോപ്പ്, ആറ് ഡസ്ക്ടോപ് കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്കുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, 205 വാര്‍ദ്ധക്യ പെന്‍ഷന്‍ അപേക്ഷകള്‍, മറ്റ് രേഖകള്‍ എന്നിവ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്തു. ഉടമ രാജാജി നഗര്‍ നിവാസിയായ K S Chathur നെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. — … Continue reading വാര്‍ദ്ധക്യ പെന്‍ഷന്‍ കിട്ടാനായി ബാംഗ്ലൂരിലെ സൈബര്‍ സെന്റര്‍ വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കി
അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്
മദ്ധ്യ അമേരിക്കയിലെ ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനത്തിലെ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ അമേരിക്കയിലെ ഒരു കോടതിയില്‍ NSO Group ന് എതിരായി കേസ് കൊടുത്തു. മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും പ്രതിഷേധക്കാരേയും പിന്‍തുടരാനും നിരീക്ഷിക്കാനും ഉപയോഗിക്കുന്ന Pegasus spyware പ്രവര്‍ത്തിപ്പിക്കുന്ന ഇസ്രായേലിലെ കമ്പനിയാണത്. എല്‍ സാല്‍വഡോറില്‍ പ്രവര്‍ത്തിക്കുന്ന El Faro എന്ന മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണവര്‍. ലാറ്റിനമേരിക്കയിലെ ഏറ്റവും പഴക്കമുള്ള ഓണ്‍ലൈന്‍ പത്രമാണ്. തങ്ങളുടെ ഫോണില്‍ കടന്ന് കയറി തങ്ങളുടെ ആശയവിനിമയവും നീക്കങ്ങളും പിന്‍തുടരാനായി പഗസസ് രഹസ്യാന്വേഷണ … Continue reading അമേരിക്കയിലെ കോടതിയില്‍ പെഗസസ് ചാരഉപകരണ നിര്‍മ്മാതാക്കളായ NSO Group നെതിരെ കേസ്
രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍
Cryptome.org എന്ന വെബ് സൈറ്റിന്റെ സ്ഥാപകന്‍ അമേരിക്കയുടെ നിയമ വകുപ്പിന് ഒരു അപേക്ഷ കൊടുത്തു. Espionage Act ലംഘിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. വിക്കിലീക്സിന്റെ സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരായ കേസില്‍ സഹകുറ്റവാളിയായി തന്നെയും ചേര്‍ക്കണമെന്നാണ് Cryptome ന്റെ സ്ഥാപകനായ John Young. കാരണം അസാഞ്ജിനെതിരായ അമേരിക്കയുടെ കേസിന്റെ കാതലായ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിയ അതേ സര്‍ക്കാര്‍ രേഖകള്‍ അദ്ദേഹവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലേക്ക് നാടുകടത്തി അവിടെ എത്തിയാല്‍ അസാഞ്ജിനെതിരെ 175 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. എന്നാല്‍ … Continue reading രഹസ്യരേഖകള്‍ പ്രസിദ്ധപ്പെടുത്തിയതിന് ജൂലിയന്‍ അസാഞ്ജിനോടൊപ്പം തന്നേയും അറസ്റ്റ് ചെയ്യണമെന്ന് ക്രിപ്റ്റോം സ്ഥാപകന്‍