ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലിന്റെ നിര്‍മ്മാണത്തെ ന്യൂയോര്‍ക്ക് നിവാസികള്‍ എതിര്‍ക്കുന്നു

പുതിയ വമ്പന്‍ തടവറയുടെ നിര്‍മ്മാണത്തിനെതിരെ ന്യൂയോര്‍ക്കിലെ ചൈനടൌണ്‍ നിവാസികള്‍ സംസാരിക്കുന്നു. പണി തീര്‍ന്നാല്‍ ലോകത്തിലെ ഏറ്റവും പൊക്കമുള്ള ജയിലാകും ഇത്. കുപ്രസിദ്ധമായ Rikers Island തടവറ കാലാവധി തീരുന്നതോടെ നഗരത്തിലുടനീളം പുതിയ തടവറകള്‍ നിര്‍മ്മിക്കാനുള്ള $800 കോടി ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണിത്. എന്നാല്‍ ഈ പണം സാമൂഹ്യ സേവനത്തിനും ദോഷം കുറക്കുന്നതിനും, സമൂഹത്തെ സേവിക്കുന്ന മറ്റ് കാര്യങ്ങള്‍ക്കും ചിലവാക്കിയാല്‍ കൂടുതല്‍ ഗുണം കിട്ടും എന്നാണ് എതിര്‍ക്കുന്നവര്‍ പറയുന്നത്. — സ്രോതസ്സ് democracynow.org | Dec 05, 2022

ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക

ബ്രിട്ടണിലെ Birmingham, Cardiff, London, Nottingham എന്നീ നാല് നഗരങ്ങളിലുള്ള Eversheds Sutherland ഓഫീസുകള്‍ക്ക് മുമ്പില്‍ 60 പ്രതിഷേധക്കാര്‍ ഒത്തുകൂടി കാലാവസ്ഥ അടിയന്തിരാവസ്ഥക്ക് തീപിടിപ്പിക്കുന്ന പ്രധാന മലിനീകാരികള്‍ക്ക് വേണ്ടി ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് നിയമ സ്ഥാപത്തിന്റെ പ്രവർത്തനം തടസപ്പെടുത്തി. Esso (ExxonMobil), High Speed 2 (HS2) പോലുള്ള കമ്പനികള്‍ക്ക് വേണ്ടി നിരോധന ഉത്തരവുകള് കൊണ്ടുവന്ന് ഭൂമിയുടെ നാശത്തിന് കൂടെ നില്‍ക്കുന്നതിനെതിരായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത് എന്ന് Extinction Rebellion (XR) ഉം HS2 Rebellion പ്രസ്ഥാവനയില്‍ … Continue reading ഭൂമിയെ തകർക്കുന്ന കമ്പനികളുമായുള്ള ബന്ധം ഉപേക്ഷിക്കുക

രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

മോഷണം തടയാനായി റേഷന്‍ കടകളില്‍ കൊണ്ടുവന്ന ബയോമെട്രിക് പരിശോധന കൂടുതല്‍ ദോഷമാണ് 65-വയസായ Ghomati Devu നുണ്ടാക്കിയത്. 2022 ഒക്റ്റോബറിന് ശേഷം അവര്‍ക്കും അവരുടെ ആശ്രിതര്‍ക്കും റേഷന്‍ കിട്ടിയിട്ടില്ല. Joona Patrasar ഗ്രാമത്തിലാണ് ദേവു ജീവിക്കുന്നത്. രാ‍ജസ്ഥാനിലെ Barmer ല്‍ നിന്ന് 24 കിലോമീറ്റര്‍ അകലെ. ദാരിദ്ര്യ രേഖക്ക് താഴെയുള്ള ദരിദ്ര കുടുംബമാണെന്ന് ഈ വിധവയുടെ ചുവന്ന റേഷന്‍ കാര്‍ഡ് സൂചിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം അവര്‍ക്ക് 35 കിലോയും, കുടുംബത്തിലെ ഓരോ അംഗത്തിനും 5 … Continue reading രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ബയോമെട്രിക് കുഴപ്പങ്ങള്‍ ദരിദ്രരെ പട്ടിണിക്കിടുന്നു

കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്

എണ്ണ പ്രകൃതിവാതക ഖനനത്താല്‍ ഏറ്റവും ആഘാതം ഏല്‍ക്കേണ്ടിവരുന്നത് കാലിഫോര്‍ണിയയിലെ താഴ്ന്ന വരുമാനമുള്ള സമുദായങ്ങളും തൊലിഇരുണ്ട സമുദായങ്ങളുമാണ് (മുന്‍നിര സമുദായങ്ങള്‍) എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. preterm ജനനത്തിന്റെ കൂടിയ സാദ്ധ്യത, ജനനത്തിലെ കുറഞ്ഞ ഭാരം, മറ്റ് മോശം ജന്മ സവിശേഷതകള്‍ ഒക്കെ അവരില്‍ കൂടുതല്‍ കാണാം. ക്യാന്‍സറിന്റേയും ശ്വാസകോശരോഗങ്ങളുടേയും, ഹൃദ്രോഗങ്ങളുടേയും, pulmonary disorders ന്റേയും, കണ്ണ്, ചെവി, തൊണ്ട, തൊലി അസ്വസ്ഥതകളുടേയും കൂടിയ സാദ്ധ്യതക്ക് പുറമേയാണിത്. മുന്‍നിര സമുദായങ്ങളില്‍ രേഖപ്പെടുത്തിയ പരിസ്ഥിതി ആരോഗ്യ കാര്യങ്ങള്‍ അഭിമുഖീകരിക്കാനായി എണ്ണ … Continue reading കാലിഫോര്‍ണിയയിലെ ഖനനത്തിന്റെ അപകടസാദ്ധ്യത കുറക്കുന്നത്

മെക്സിക്കോയുടെ ജനിത ചോള നിരോധനം പൊളിക്കാന്‍ അമേരിക്ക ശ്രമിച്ചു

ജനിതകമാറ്റം വരുത്തിയ ചോളത്തിന്റെ നിരോധനം മെക്സിക്കോയില്‍ തുടരുന്നതിനെ തടയാന്‍ ശ്രമിക്കുന്നത് വഴി ബൈഡന്‍ സര്‍ക്കാര്‍ പൊതുജനാരോഗ്യത്തിനും നിര്‍ണ്ണായക പരാഗണം നടത്തുന്നവര്‍ക്കും മേലെ വലിയ കാര്‍ഷിക കോര്‍പ്പറേറ്റുകളുടെ ലാഭത്തിന് പ്രാധാന്യം കൊടുക്കുന്നു എന്ന് പരിസ്ഥിതി സംഘങ്ങള്‍ ആരോപിച്ചു. ജനിതക മാറ്റം വരുത്തിയ ചോളം മെക്സിക്കോയെ കൊണ്ട് സമ്മതിപ്പിക്കാനായി ശക്തി പ്രയോഗിക്കുന്ന അമേരിക്കയുടെ നാണംകെട്ട ശ്രമം 21ാം നൂറ്റാണ്ടിലെ സാമ്രാജ്യത്വമാണെന്ന് അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന Center for Biological Diversity ന്റെ നേതൃത്വം ആയ Lori Ann Burd പറഞ്ഞു. — … Continue reading മെക്സിക്കോയുടെ ജനിത ചോള നിരോധനം പൊളിക്കാന്‍ അമേരിക്ക ശ്രമിച്ചു

ബൈഡന്റെ നിര്‍ബന്ധം കാരണം തൊഴില്‍ കരാറ് റദ്ദാക്കിക്കൊണ്ട് സമരം ചെയ്യാന്‍ റെയില്‍ തൊഴിലാളികള്‍

റെയില്‍ സമരം വന്നാല്‍ അത് വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന് പ്രസിഡന്റ് ബൈഡന്‍ മുന്നറീപ്പ് നല്‍കുന്നു. സമരത്തെ തടയുന്ന നിയമത്തിന് വോട്ട് ചെയ്യണമെന്നും House നിയമനിര്‍മ്മാതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. 25% ശമ്പള വര്‍ദ്ധനവുള്ള ഒരു കരാറ് അംഗീകരിക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടു. പക്ഷെ അതില്‍ ശമ്പളമുള്ള രോഗ അവധിയില്ല. അതിനാല്‍ പതിനായിരക്കണക്കിന് റെയില്‍ തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന 12 റെയില്‍ യൂണിയനുകളില്‍ നാലെണ്ണം ഈ കരാറിനെ എതിര്‍ത്തു. അതിലൊന്നായ Brotherhood of Maintenance of Way Employes Division പറഞ്ഞു, … Continue reading ബൈഡന്റെ നിര്‍ബന്ധം കാരണം തൊഴില്‍ കരാറ് റദ്ദാക്കിക്കൊണ്ട് സമരം ചെയ്യാന്‍ റെയില്‍ തൊഴിലാളികള്‍

ബേയര്‍-മൊണ്‍സാന്റോയോട് പറയൂ: neonicotinoid കീടനാശിനികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തൂ

പ്രീയപ്പെട്ട Bayer CEO ആ.യ Werner Baumann, പരാഗണം ചെയ്യുന്നവര്‍ കഷ്ടപ്പാടില്‍ -- കൂടുതലും കീടനാശിനികള്‍ അവരുടെ ചുറ്റുപാട് വിഷലിപ്തമാക്കിയതാണ് പ്രധാന കാരണം. കഴിഞ്ഞ 25 വര്‍ഷങ്ങളായി neonicotinoids എന്ന് വിളിക്കുന്ന കീടനാശിനികളുടെ വര്‍ദ്ധിച്ച ഉപയോഗം, അമേരിക്കയുടെ കാര്‍ഷിക ഭൂമി തേനീച്ചകള്‍ക്ക് 48 മടങ്ങ് വിഷലിപ്തമാക്കി. പരാഗണം ചെയ്യുന്നവര്‍ തഴച്ച് വളരണം എന്നാണ് നമ്മുടെ ആവശ്യം. നാം അവയെ സംരക്ഷിക്കണം. അതുകൊണ്ട്, neonics നിര്‍മ്മിക്കുന്നതും neonic പൂശിയ വിത്തുകളുള്ള Monsanto യെ വാങ്ങിയതുമായ Bayer നോട് തേനീച്ചകള്‍ക്ക് … Continue reading ബേയര്‍-മൊണ്‍സാന്റോയോട് പറയൂ: neonicotinoid കീടനാശിനികള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തൂ

അമേരിക്കന്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ഗൂഢാലോചന

രണ്ട് കുറ്റാരോപിതരെ രാജ്യദ്രോഹത്തിനും അമേരിക്കയുടെ സര്‍ക്കാരിനെ മറിച്ചിടാനും ഗൂഢാലോചന നടത്തിയതിന് 30 വര്‍ഷങ്ങളില്‍ ആദ്യമായി ഒരു ഫെഡറല്‍ ജൂറി ശിക്ഷിച്ചു. 2020 ലെ തെരഞ്ഞെടുപ്പിന് ശേഷം ഡൊണാള്‍ഡ് ട്രമ്പിനെ അധികാരത്തില്‍ നിലനിര്‍ത്താനായി രാജ്യദ്രോഹ ഗൂഢാലോചന നടത്തിയ കുറ്റത്തിന് Oath Keepers സ്ഥാപകനായ Stewart Rhodes കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി. ആ ഗൂഢാലോചനയുടെ ഫലമായി ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ കലാപം ഉണ്ടായി. ഫ്ലോറിഡയിലെ Oath Keepers നെ നയിച്ച Kelly Meggs നേയും രാജ്യദ്രോഹ ഗൂഢാലോചനയില്‍ കുറ്റക്കാരിയായി … Continue reading അമേരിക്കന്‍ സര്‍ക്കാരിനെ മറിച്ചിടാനുള്ള ഗൂഢാലോചന

ലോയ്ഡ് ബാങ്കിന്റെ ലാഭം

2022 ലെ നികുതിക്ക് മുമ്പുള്ള ലാഭം £690 കോടി പൌണ്ടാണെന്ന് Lloyds Bank ഇന്ന് പ്രഖ്യാപിച്ചു. അവര്‍ അവരുടെ ബോണസ് 12% വര്‍ദ്ധിപ്പിച്ച് £44.6 കോടി പൌണ്ടാക്കി. കഴിഞ്ഞ നാല് വര്‍ഷത്തിലേക്കും ഏറ്റവും കൂടുതല്‍. NatWest, Barclays, HSBC എന്നിവരുടെ 2022 ലെ മൊത്തത്തിലുള്ള ലാഭം £2660 കോടി പൌണ്ടാണെന്ന് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. മൊത്തത്തില്‍ വമ്പന്‍ നാല് ബാങ്കുകളുടെ ബോണസ് സഞ്ചയം £540 കോടി പൌണ്ടായി. ബാങ്കുകാരുടെ ബോണസിന് ഉണ്ടായിരുന്ന പരിധി കഴിഞ്ഞ വര്‍ഷം … Continue reading ലോയ്ഡ് ബാങ്കിന്റെ ലാഭം

യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്

നേരത്തെയുള്ള മരണം, ഹൃദ്രോഗങ്ങള്‍, ആശുപത്രി സന്ദര്‍ശനം തുടങ്ങിയവയുമായി ചൂട് ഏല്‍ക്കുന്നതിന് ബന്ധമുണ്ട്. താപ തരംഗത്തിന്റെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്. എന്നാല്‍ moderately ഉയര്‍ന്ന താപനിലയുടെ സമയത്തും ഇങ്ങനെ സംഭവിക്കുന്നുണ്ട്. നഗരങ്ങള്‍ ഉയര്‍ന്ന താപനിലയോട് ദുര്‍ബലരാണ്. കുറവ് പച്ചപ്പ്, ഉയര്‍ന്ന ജനസംഖ്യ, കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും വായൂ കടക്കാത്ത ഉപരിതലം, asphalt ഉള്‍പ്പടെ, ഒക്കെ നഗവും സമീപ പ്രദേശങ്ങളും തമ്മിലെ താപനില വ്യത്യാസം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രതിഭാസത്തെ നഗര താപ ദ്വീപ് എന്നാണ് വിളിക്കുന്നത്. ആഗോള തപനവും നഗര … Continue reading യൂറോപ്യന്‍ നഗരങ്ങളിലെ വേനല്‍ക്കാല മരണങ്ങളിലെ 4% ന് കാരണം നഗര താപ ദ്വീപുകളാണ്