ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സമ്മേളനം അവസാനിക്കുന്നതിന് മുമ്പ് വാടകക്കാരെ ഒഴുപ്പിക്കുന്നതിന്റെ moratorium നീട്ടണമെന്ന ആവശ്യപ്പെട്ടുകൊണ്ട് മിസൌറിയിലെ First Congressional District നെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധി Cori Bush വെള്ളിയാഴ്ച രാത്രി മുതല്‍ U.S. Capitol ന്റെ പടികളില്‍ കിടന്നുറങ്ങി സമരം ചെയ്യുകയാണ്. 1.2 കോടി ആളുകളാണ് വാടക നല്‍കാനാകാതെയുള്ളത്. ജനപ്രതിനിധി ബുഷ് മുമ്പ് വീടില്ലാതായവളാണ്. Unhoused Bill of Rights എന്നൊരു നിയമം കഴിഞ്ഞ ആഴ്ച അവര്‍ അവതരിപ്പിച്ചു. വീടില്ലാത്തവരുടെ സിവില്‍, മനുഷ്യാവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യത്തെ നിയമമാണത്. … Continue reading ഒഴുപ്പിക്കല്‍ സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധി കോറി ബുഷ് ക്യാപ്പിറ്റോളിന്റെ പടികളില്‍ ഉറങ്ങി
ടാഗ്: വീട്
കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
കൊറോണവൈറസ് മഹാമാരിയുടെ സമയത്ത വാടകക്കാരുടെ ഒഴുപ്പിക്കലിനെതിരായ പ്രതിഷേധമായി കാലിഫോര്‍ണിയയിലെ San Jose യിലെ Santa Clara County Superior Court നടന്ന ഒഴുപ്പിക്കല്‍ വാദത്തെ Regional Tenant Organizing Network ന്റെ നേതൃത്വത്തിലുള്ള 100 വാടകക്കാരും വക്കീലുമാരും തടസപ്പെടുത്തി. പ്രതിഷേധക്കാര്‍ കോടതി കവാടം തടസപ്പെടുത്തി. രാവിലത്തെ മണിക്കൂറുകളില്‍ അവര്‍ കോടതിയുടെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കി. പിന്നീട് അവരെ County Sheriff ന്റെ പോലീസുകാര്‍ അക്രമാസ്കതമായി നീക്കം ചെയ്യുകയാണുണ്ടായത്. കോടതി പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതിന് 9 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. … Continue reading കുടിയിറക്കല്‍ വിരുദ്ധ പ്രതിഷേധത്തില്‍ കാലിഫോര്‍ണിയയിലെ 9 പേരെ അറസ്റ്റ് ചെയ്തു
കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും
കോവിഡ്-19 മഹാമാരിയും അതിനോട് ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും കാരണം ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് വാടക കൊടുക്കാന്‍ പറ്റാതാകുകയും അവര്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ടുകൊണ്ടുമിരിക്കുകയാണ്. വീട്ടിലെ ആളുകളുടെ എണ്ണം കൂട്ടുന്നത് വഴിയും വ്യക്തികള്‍ക്ക് ശാരീരിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുന്നതിനാലും കുടിയിറക്കല്‍ കോവിഡ്-19 ന്റെ വ്യാപനം വര്‍ദ്ധിപ്പിക്കും. പഠനത്തിന്റെ കാലത്ത് 27 സംസ്ഥാനങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കി. അങ്ങനെ ചെയ്ത സംസ്ഥാനങ്ങളില്‍ മരണനിരക്ക് 1.6 മടങ്ങ് വര്‍ദ്ധിച്ചു. ഫലം സംഖ്യകളായി പറഞ്ഞാല്‍ 433,700 അധികം രോഗബാധയും 10,700 … Continue reading കുടിയൊഴിപ്പിക്കല്‍ മൊറട്ടോറിയങ്ങള്‍ റദ്ദാക്കുന്നത് കോവിഡ്-19 സംഭവങ്ങളും മരണവും വര്‍ദ്ധിപ്പിക്കും
പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി
കോവിഡ്-19 മഹാമാരി വന്നതിന് ശേഷം പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി. വാടകക്കാരെ ഒഴിപ്പിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ആണിത്. ഈ വര്‍ഷം ഏപ്രിലിന് ശേഷം 46,000 പേരെയാണ് തെരുവലേക്ക് കുടിയിറക്കിയത്. ഇനി 45,000 പേര്‍ ആ സ്ഥിതിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. മഹാമാരി തുടങ്ങിയതിന് ശേഷം 36,359 പേരെ കുടിയിറക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, 6,184 പേര്‍ക്ക് Section 21 കുടിയിറക്കല്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്നും, 46,894 പേര്‍ ഇതിനകം തന്നെ കുടിയൊഴിക്കപ്പെട്ടു എന്നും വിവരാവകാശ നിയമ പ്രകാരം 204 പ്രാദേശിക കൌണ്‍സിലുകളോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി … Continue reading പതിനായിരങ്ങള്‍ ബ്രിട്ടണില്‍ വീടില്ലാത്തവരായി
അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
കൊറോണ ആപല്‍സന്ധി ഉടന്‍ തന്നെ ഒഴുപ്പിക്കല്‍ ആപല്സന്ധിയായി മാറും.
Coronavirus IX: Evictions: Last Week Tonight with John Oliver
ശൂന്യാകാശ പേടക വീട്
Old silo now spaceship-esque tiny home in Berlin
ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്
കാലിഫോര്‍ണിയയിലെ ഭവന പ്രശ്നത്തില്‍ സാങ്കേതികവിദ്യ ഭീമനായ ആപ്പിള്‍ $250 കോടി ഡോളര്‍ നിക്ഷേപം നടത്തി സഹായിക്കാമെന്ന വാഗ്ദാനത്തിനെതിരെ ബര്‍ണി സാന്റേഴ്സ് കഴിഞ്ഞ ദിവസം രൂക്ഷമായ വിമര്‍ശനം നടത്തി. സാന്‍ ഫ്രാന്‍സിസ്കോ പ്രദേശത്ത് ആപ്പിള്‍ വികസിച്ചപ്പോള്‍ ഉണ്ടായ വില വര്‍ദ്ധനവ് ഈ പ്രശ്നത്തിന് കാരണമായിട്ടുണ്ട്. "റിയലെസ്റ്റേറ്റ് വായ്പ വ്യവസായത്തിലേക്ക് ആപ്പിള്‍ പ്രവേശിക്കുന്നു എന്ന പ്രഖ്യാപനം കാലിഫോര്‍ണിയയുടെ ഭവന പ്രശ്നത്തെ സൃഷ്ടിക്കുന്നതിലെ കമ്പനിയുടെ പങ്കില്‍ നിന്ന് ശ്രദ്ധമാറ്റാനുള്ളതാണ്. നികുതിദായകരില്‍ നിന്നുള്ള $80 കോടി ഡോളര്‍ സബ്സിഡിയായി വാങ്ങുകയും, കോടിക്കണക്കിന് ഡോളര്‍ … Continue reading ആപ്പിളിന്റെ $250 കോടി ഡോളര്‍ ഭവന വായ്പ പദ്ധതി അവരുടെ നികുതി വെട്ടിപ്പില്‍ നിന്നുള്ള ഒരു ശ്രദ്ധമാറ്റം ആണ്