ഡിസംബര്‍ 18, 2006: മറ്റൊരാള്‍ വാങ്ങി ഉപയോഗിച്ച് കുളിമുറിയിലുപയോഗിക്കുന്ന മറ കണ്ടെത്തിയിന്റെ സന്തോഷകരമായ കഥകളായിരുന്നു ആ living room ല്‍ കേട്ടത്. കാഴ്ച്ചയില്‍ ഇവര്‍ സാധാരണ സാന്‍ഫ്രാന്‍സിസ്കോയിലെ മനുഷ്യരെ പോലെതന്നെ. പക്ഷേ സൂഷ്മ നിരീക്ഷണിത്തില്‍ ഒരു കാര്യം വ്യക്തമാകും. അവരുടെ ശരീരത്തിലുള്ളതൊന്നും പുതിയതല്ല. അതുപോലെ ഇവരുടെ വീടുകളില്‍ ഒന്നും പുതിയതല്ല. ഒന്നും പുതിയതല്ല. എല്ലാം ഉപയോഗിച്ചതാണ്. (nothing is new. Everything is used.) ഈ മനുഷ്യര്‍ക്ക് പുനചംക്രമണം (recycling) അത്രക്ക് പോരാ. അവര്‍ക്ക് ഉപയോഗം കുറക്കുന്നത് … Continue reading ഞെരുക്കല്‍ – പുനരുപയോഗം പുനചംക്രമണത്തേക്കാള്‍ നല്ലത്
ടാഗ്: സാമൂഹികം
സിനിമാക്കാരേയും പ്രതി ചേര്‍ക്കുക
നാലാംക്ലാസുകാരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു : ബിഹാറില്‍ ഒന്‍പതുകാരനെ പതിന്നാലുവയസ്സുള്ള കുട്ടികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദൂന്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ സത്യത്തിനെയാണ് കൂട്ടുകാരും അയല്‍ക്കാരുമായ അവിനാശും മോനുവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയശേഷം കഴുത്തുഞെരിച്ചു കൊന്നത്. തട്ടിക്കൊണ്ടുപോകല്‍ വിഷയമാക്കിയ 'അപഹരണ്‍' എന്ന ചിത്രമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. - മാതൃഭൂമി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലോകം മുഴുവന്‍ സിനിമ എന്ന ഹിപ്നോടിക് മാദ്ധ്യമം ദുര്‍ബല മനസ്കരെ എന്തും ചെയ്യാന്‍ തയ്യാറാക്കുന്നുണ്ട്. "Heat"എന്ന ഇംഗ്ലീഷ് സിനിമ … Continue reading സിനിമാക്കാരേയും പ്രതി ചേര്‍ക്കുക
അധികാരിയില്ലാത്ത സ്ഥാപനം
Avi Lewis ഉം Naomi Klein ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമ ആണ് The Take. അര്‍ജന്റീനയില്‍ തെഴിലാളികള്‍ ഫാക്റ്ററി ഉടമ ഉപേക്ഷിച്ച ഫാക്റ്ററി ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ. രണ്ട് വര്‍ഷം തൊഴിലാളികളുടെ നിയന്ത്രണത്തിലായ Zanon Ceramics ആണ് ഈ പ്രസ്ഥാനത്തിന്റെ അപ്പുപ്പന്‍. ഇന്ന് 300 പേര്‍ അവിടെ ജോലി ചെയ്യുന്നു. ഒരു തൊഴിലാളിക്ക് ഒരു വോട്ടെന്ന രീതിയിലുള്ള അസംബ്ലിയിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാവര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്നു. കമ്പനി ലാഭത്തിലല്ല എന്ന് … Continue reading അധികാരിയില്ലാത്ത സ്ഥാപനം
ഷെവ്രോണിന്റെ യഥാര്‍ത്ഥ വില
Chevron ന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2008 അവരുടെ ഏറ്റവും ലാഭമുള്ള വര്‍ഷമായിരുന്നു. [ഇത് പഴയ കണക്കാണ്.] ഓഹരി ഉടമകളുടെ സമ്മേളനം നടക്കാനിരിക്കെ ഈ ലാഭത്തിന്റെ കാണാക്കണക്ക് ഓഹരി ഉടമകളില്‍ നിന്ന് മറച്ച് വെക്കുകയാണവര്‍. അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടിന് ബദലായി “The True Cost of Chevron” എന്നൊരു റിപ്പോര്‍ട്ട് പുറത്തുവന്നു. Angola, Burma, Canada, Chad, Cameroon, Ecuador, Iraq, Kazakhstan, Nigeria, Philippines, അമേരിക്ക എന്നിവിടങ്ങളിലെ Chevron ന്റെ പ്രവര്‍ത്തനങ്ങളിലേക്ക് ഇത് വെളിച്ചം വീശുന്നു. … Continue reading ഷെവ്രോണിന്റെ യഥാര്‍ത്ഥ വില
മക്കള്‍ക്കൊപ്പം പോലീസ് മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു
ഏറ്റുമാനൂര്‍: സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മക്കള്‍ക്കൊപ്പം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത് അച്ഛന്‍ ജീവനൊടുക്കി. മര്‍ദ്ദനമേറ്റ മക്കളില്‍ ഒരാള്‍ അന്ധനാണ്. ... - മാതൃഭൂമി May 22 2009 പോലീസ് എന്നാല്‍ organized criminals എന്ന് അര്‍ത്ഥം. കഷ്ടം. ഈ പ്രവണത വളര്‍ത്തുന്നത് സിനിമയും സീരിയലുകളുമാണ്. ചെറുപ്പം മുതലേ ആളുകള്‍ക്ക് കിട്ടുന്ന ഈ പഠനം അവര്‍ വളര്‍ന്ന് പോലീസാകുമ്പോള്‍ പ്രാവര്‍ത്തികമാകുന്നു. ജനങ്ങളോ അവര്‍ക്ക് കിട്ടിയ പഠനം അനുസരിച്ച് അടിമകളേ പോലെ പെരുമാറാന്‍ ബാദ്ധ്യസ്ഥരാകുന്നു. കാരണം organized … Continue reading മക്കള്‍ക്കൊപ്പം പോലീസ് മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു
അവശ്യം കാണേണ്ട ഒരു വീഡിയോ
ഹെല്‍മറ്റ് വേട്ട
വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അവിടുത്തെ പോലീസ് ആണ് നമ്മുടെ നാടിലെ പോലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത്. എന്നാല്‍ നടപ്പാക്കുന്ന രീതികള്‍ വ്യത്യസ്ഥമെന്ന് മാത്രം. ഡന്‍മാര്‍ക്കിലെ ഈ പോലീസുകാര്‍ എങ്ങനെയാണ് ഹെല്‍മറ്റ് നിയമം നടപ്പാക്കുന്നതെന്ന് കാണുക. അവര്‍ ഹെല്‍മറ്റില്ലാത്ത സൈക്കിള്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തും. യാത്രക്കരെ കെട്ടിപ്പിടിക്കും അതിന് ശേഷം അവര്‍ക്കൊരു ഹെല്‍മറ്റ് സമ്മാനിക്കും. നമ്മുടെ നാട്ടിലെ പോലീസുകാര്‍ എന്ന് പൗരന്‍മാരോട് മനുഷ്യത്തോടെ പെരുമാറും? - from boingboing
ടെലിവിഷനില്ലാത്ത ആഴ്ച്ച
ഏപ്രില്‍ 20 മുതല്‍ 26 വരെ "അന്താരാഷ്ട്ര ടെലിവിഷന്‍ ഇല്ലാ ആഴ്ച്ച" ആചരിക്കുകയാണ്. ടെലിവിഷന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ അറിയിക്കാനാണിത്. ഈ ആഴ്ച്ച ടിവി അടച്ചുപൂട്ടി കൂടുതല്‍ സമയം താങ്കളുടെ കുടുംബത്തോട് ചിലവഴിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.whitedot.org
ടിവി ഇല്ലാത്ത ജീവിതം
David Burke ന് ഒരു ജീവിതദൗത്യമുണ്ട്. ലോകത്തെ ടിലിവിഷനില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് അത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രതിക്ഷേധവുമായി റോഡില്‍ ഇറങ്ങി. 1996 ലെ ഒരു രാവിലെ Westminster Abbey ലെ ടിവി ടവറല്‍ കയറി പ്രതീകാത്മകമായി തന്റെ ടിവി തകര്‍ത്തു. Prince Charles ന്റെ കിരീടധാരണത്തിന്റെ ടെലിവിഷന്‍ പ്രക്ഷേപണം നിരോധിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 1953 ല്‍ രാജ്ഞിയുടെ കിരീടധാരണമായിരുന്നു ബ്രിട്ടണില്‍ ടെലിവിഷന്റെ പ്രചാരത്തിന് വഴിയൊരുക്കിയത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ചാള്‍സിന്റെ ഓഫീസില്‍ നിന്നും … Continue reading ടിവി ഇല്ലാത്ത ജീവിതം
സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍
By Johann Hari നമുക്ക് കടല്‍ കൊള്ളക്കാരെക്കുറിച്ച് എന്തറിയാം? 1650 മുതല്‍ 1730 വരെയുള്ള കാലത്തെ കടല്‍ കൊള്ളയുടെ സുവര്‍ണ്ണ കാലമെന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രചാരവേല കടല്‍ കൊള്ളക്കാരെന്നാല്‍ ദയയില്ലാത്ത കള്ളന്‍മാരായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിക്ക സാധാരണക്കാരും അത് വിശ്വസിച്ചിരുന്നില്ല. പലപ്പോഴും ജനക്കൂട്ടം കടല്‍ കൊള്ളക്കാരെ രക്ഷപെടുന്നതിന് സഹായിച്ചിട്ടുമുണ്ട്. എന്തുകൊണ്ട്? നമുക്ക് കാണാന്‍ കഴിയാത്ത എന്താണ് ആ സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്? Villains of All nations എന്ന പുസ്തകത്തില്‍ Marcus Rediker ആ … Continue reading സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍