പായ് വഞ്ചിയില്‍ ആയിരിക്കും ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കയിലെ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്

കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് പോകാനായി അറ്റ്‌ലാന്റിക് മുറിച്ച് കടക്കുന്നത് പായ് വഞ്ചിയിലായിരിക്കുമെന്ന് അറിയിച്ചു. ഈ പായ് വഞ്ചിയില്‍ (Malizia II) സോളാര്‍ പാനലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിനടിയില്‍ പങ്കായവുമുണ്ട്(turbines). ആഗസ്റ്റ് പകുതിയോടെ യാത്ര തുടങ്ങുമെന്നാണ് കരുതുന്നത്. വലിയ തോതിലുള്ള കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ അവിടെ തുടക്കം കുറിക്കും. സെപ്റ്റംബര്‍ 20, 27 ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ പ്രവര്‍ത്തന സമ്മേളനത്തില്‍ അവര്‍ പ്രസംഗിക്കും. — സ്രോതസ്സ് borisherrmannracing.com | 29 Jul … Continue reading പായ് വഞ്ചിയില്‍ ആയിരിക്കും ഗ്രറ്റ തുന്‍ബര്‍ഗ് അമേരിക്കയിലെ കാലാവസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത്

വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക

നാല് ഉന്നത പരോപകാര സംഘടനകള്‍ ആയ Schwab Charitable, Fidelity Charitable, Vanguard Charitable, Donors Trust എന്നിവ ഉള്‍പ്പടെയുള്ള പരോപകാര സംഘടനകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിദ്വേഷ സംഘങ്ങളിലേക്ക് ഒഴുക്കുന്നതിന് സഹായിക്കുന്നു. 2014 - 2017 കാലത്ത് മാത്രം ഏകദേശം $1.1 കോടി ഡോളര്‍ ആണ് 34 വിദ്വേഷ സംഘങ്ങള്‍ക്ക് donor-advised funds വഴി ഒഴുക്കിയത്. വിദ്വേഷ സംഘങ്ങളിലേക്ക് പണം ഒഴുക്കുന്നത് പോരാത്തതിന് അവക്ക് നികുതി ഇളവും ഇവര്‍ വാങ്ങിക്കൊടുക്കുന്നു. — സ്രോതസ്സ് act.colorofchange.org | May … Continue reading വിദ്വേഷ സംഘങ്ങളിലേക്കുള്ള ധനസഹായം നിര്‍ത്തലാക്കുക

വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു

വിമാനക്കമ്പനികളുപയോഗിക്കുന്ന അള്‍ഗോരിഥം ഒന്നിച്ച് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കുന്നു. കൂടുതല്‍ പണം അടച്ചാലേ അവര്‍ക്ക് ഒന്നിച്ച് ഇരിക്കാനാകൂ. ഇത് ‘ചൂഷണാത്മകമായ’താണെന്ന് ബ്രിട്ടീഷ് മന്ത്രി അഭിപ്രായപ്പെട്ടു. “വളരെ മനുഷ്യവിദ്വേഷപരവും ചൂഷണാത്മകവും ആയ പൊതുജനങ്ങളെ hoodwink” ആണ് ആ സോഫ്റ്റ്‌വെയര്‍ എന്ന് ഒരു പാര്‍ളമെന്ററി ആശയവിനിമയ കമ്മറ്റിക്ക് മുമ്പില്‍ ഡിജിറ്റല്‍ മന്ത്രി Margot James വിശദമാക്കി. യാത്രക്കാരുടെ surname തിരിച്ചറിയാനായി അള്‍ഗോരിഥത്തെ ചില വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ശുദ്ധമായ മാര്‍ഗ്ഗദര്‍ശങ്ങളും നിയന്ത്രണങ്ങളും … Continue reading വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു

മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങളാണ് മലിനീകരണത്തിന്റെ ഫലങ്ങളെല്ലാം അനുഭവിക്കുന്നത് എന്ന് പുതിയ പഠനം കണ്ടെത്തി. എന്നാലും അനുപാതമില്ലാതെ വെള്ളക്കാരായ അമേരിക്കക്കാരാണ് ആ പ്രശ്നമുണ്ടാക്കുന്നത്. Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച ഈ പഠന റിപ്പോര്‍ട്ട് പ്രകാരം ലാറ്റിനോകളുടേയും കറുത്തവരുടേയും സമൂഹങ്ങള്‍ തങ്ങളുടെ ഉപഭോഗ ശീലങ്ങള്‍ കാരണം അല്ലാതെ 50% അധികം സൂഷ്മകണിക മലിനീകരണം അനുഭവിക്കുന്നു. എന്നാല്‍ വെള്ളക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്തമുള്ളതിനേക്കാള്‍ 17% കുറവ് മലിനീകരണമേ സഹിക്കേണ്ടിവരുന്നുള്ളു. വ്യാവസായിക മലിനീകരണം, കല്‍ക്കരി വൈദ്യുതി നിലയങ്ങള്‍, … Continue reading മലിനീകരണം അനുപാതമില്ലാതെ ന്യൂനപക്ഷങ്ങളെ ആണ് ബാധിക്കുക, പക്ഷേ വെള്ളക്കാരാണ് അതുണ്ടാക്കുന്നത്

മൊബൈല്‍ ഫോണില്ലാത്ത ജീവിതം

the original “A Sunday Afternoon on the Island of La Grande Jatte” by Georges-Pierre Seurat — സ്രോതസ്സ് joemohrtoons.com by Joe Mohr

ഒരു കുളം കുത്തിയ കഥ

കേരളത്തിന്റെ സാമൂഹിക നവോധാന ചരിത്രത്തിൽ അധികമാരും ഓർക്കാൻ ഇടയില്ലാത്ത ഒരു സ്ഥാനമാണ് വടകരയിലെ പുതുപ്പണത്തുള്ള മണൽതാഴകുളത്തിനുള്ളത്. പുതുപ്പണം രാമോട്ടി എന്ന വാഗ്ഭടാനന്ദ ശിഷ്യൻ തനിക്ക് ചുറ്റും നിലനിന്നിരുന്ന ജാതിവിവേചനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കുളം. തീയ്യ ജാതിയിൽപ്പെട്ട രാമോട്ടി സമ്പന്നനായിരുന്നു. തന്റെ കുളം ജാതിവേർതിരിവ് ഇല്ലാതാക്കണമെന്ന് രാമോട്ടി ആഗ്രഹിച്ചു.

സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

ദശാബ്ദങ്ങളായി നടക്കുന്ന ഒരു സംവാദത്തിന് പുതിയ വെളിച്ചമായി, ചില ജീവികളില്‍ പരോപകാരിയായ സാമൂഹ്യ സ്വഭാവത്തിന്റെ പരിണാമത്തില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല എന്ന് കണ്ടെത്തി. eusocial സ്പീഷീസുകളിലെ സാമൂഹ്യ സ്വഭാവത്തില്‍, ഈ ജീവികള്‍ പരസ്പരം എങ്ങനെ ബന്ധുക്കളായിരിക്കുന്നു എന്നതിന് വളരെ ചെറിയ സ്വാധീനമേയുള്ളു എന്ന് ഇത് ആദ്യമായാണ് പ്രായോഗികമായ(empirical) തെളിവുകള്‍ കിട്ടുന്നത്. ഉയര്‍ന്ന തോതില്‍ സംഘടിതരായ, പ്രത്യുല്‍പ്പാദനശേഷിയില്ലാത്ത തൊഴിലാളികളുടെ വിഭജനമുള്ള സ്പീഷീസുകളെയാണ് eusocial സ്പീഷീസുകളെന്ന് വിളിക്കുന്നത്. പരിണാമ ജീവശാസ്ത്രത്തില്‍ ഒരു ജീവിയുടെ പ്രത്യുല്‍പ്പാദന വിജയം, അതിന്റെ ജീനുകള്‍ … Continue reading സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ ജനിതക ശാസ്ത്രത്തിന് കാര്യമായ പങ്കില്ല

അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം

നവോത്ഥാനത്തിന്റെ ഉറവിടങ്ങള്‍ ഡോ.കെ.എം.അനില്‍ റഫ് നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): നവോദ്ധാന മൂല്യം ഉയര്‍ത്തിപ്പിടിക്കുക, കൈകഴക്കുമ്പോള്‍ താഴ്ത്തി വെച്ച് വീട്ടില്‍ പോകുക. ശ്രീനാരായണഗുരു, വാഗ്ഭടാനന്ദന്‍, സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ തുടങ്ങി നവോധാന നേതാക്കള്‍ അവര്‍ക്ക് മുമ്പുള്ള ഏതെങ്കിലും മാതൃകകളെ പിന്‍പറ്റിയവരല്ല. സ്വയം മാതൃകകള്‍ സൃഷ്ടിച്ചവരാണ്. ജീവിതത്തിലിടപെടാനുള്ള ധൈര്യത്തെയാണ് നവോദ്ധാനം എന്ന് പറയുന്നത്. dare to think and dare to act. ശ്രീനാരായണഗുരുവിന്റെ കാലത്തെ പ്രതിസന്ധികളല്ല ഇപ്പോള്‍. രാഷ്ട്രീയം എന്ന സങ്കല്‍പ്പത്തിന് മാറ്റവന്ന കാലം. മുമ്പ് ഒരു … Continue reading അവര്‍ നിര്‍വ്വഹിച്ച ആന്തരിക വിമര്‍ശനത്തിന്റെ പേരാണ് ഇന്‍ഡ്യന്‍ നവോദ്ധാനം