ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി

കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം നടന്ന ഓഹരി തിരകെ വാങ്ങല്‍ കുത്തൊഴുക്കാണ് നടന്നത്. ഒറക്കിള്‍ $1200 കോടി ഡോളറിന്റെ ഓഹരികളാണ് തിരികെ വാങ്ങിയത്. പിന്നീട് $25 കോടി ഡോളറിന്റെ ഓഹരികള്‍ ഒറക്കിള്‍ CEO ആയ Safra Catz വിറ്റഴിച്ചു. ഒരു വര്‍ഷത്തെ ശരാശരി എടുത്താല്‍ അത് മിനിട്ടില്‍ $2,000 ഡോളറിന്റെ ഓഹരി എന്ന തോതിലാണ്. അവരെ പിന്‍തുടര്‍ന്ന് കമ്പനിയുടെ product development head ആയ Thomas Kurian വിറ്റത് $8.5 കോടി ഡോളറിന്റെ ഓഹരികളാണ്. … Continue reading ട്രമ്പ് നികുതി വെട്ടിക്കുറച്ചതിന് ശേഷം ഒറക്കിള്‍ CEO $25 കോടി ഡോളര്‍ സ്വന്തമാക്കി

ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല

ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു

ആധാറിലൂടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരാനുള്ള നടപടി കാരണം ഇന്‍ഡ്യന്‍ സ്ഥാപനങ്ങളുടെ IT സുരക്ഷിതത്വത്തിന് വേണ്ടി ചിലവാക്കുന്ന പണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നു എന്ന് ഒരു ഫ്രഞ്ച് സംഘമായ Thales പറയുന്നു. പ്രതിരോധ രംഗത്തും സിവില്‍ രംഗത്തും ഇക്കാര്യം പ്രകടമാണ്. ഈ വര്‍ഷം ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ 93% ഇന്‍ഡ്യയിലെ സ്ഥാപനങ്ങളും തങ്ങളുടെ IT സുരക്ഷാ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന് പറയുകയുണ്ടായി. ഇതേ സര്‍വ്വേ നടത്തിയ രാജ്യങ്ങളിലെ ഏറ്റവും കൂടിയ തോതാണിത്. "2018 Thales Data Threat Report" … Continue reading ആധാര്‍ നിര്‍ബന്ധിക്കല്‍ IT സുരക്ഷിതത്വത്തിന്റെ ചിലവ് ഇന്‍ഡ്യന്‍ സ്ഥാപനങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നു

ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്

ശുദ്ധ ഊര്‍ജ്ജത്തിന്റെ പേരില്‍ സമ്പന്ന സര്‍ക്കാരുകള്‍ ആഫ്രിക്കയില്‍ ഫോസിലിന്ധനത്തെ വികസനത്തിനായി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായി. ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള 60% സഹായവും ചിലവാക്കുന്നത് ഫോസിന്ധങ്ങള്‍ക്ക് വേണ്ടിയാണെന്ന് വിശകലനത്തില്‍ നിന്ന് വ്യക്തമായി. അതേ സമയം 18% മാത്രമാണ് പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത്. ഒരു ശുദ്ധ ഊര്‍ജ്ജ പ്രചരണ സംഘടനയായ Oil Change International ആണ് ഈ പഠനം നടത്തിയത്. 2014 - 2016 കാലത്ത് $59.5bn (£45.3bn) ഡോളറാണ് ആഫ്രിക്കയിലെ ഊര്‍ജ്ജ രംഗത്തിന് സഹായമായി കിട്ടിയത്. ചൈനയാണ് ഏറ്റവും കൂടുതല്‍ … Continue reading ആഫ്രിക്കന്‍ ഊര്‍ജ്ജ പദ്ധതിക്കുള്ള സഹായത്തിന്റെ 60% വും ഫോസില്‍ ഇനധനത്തിനാണ് ഉപയോഗിക്കുന്നത്

2018 ല്‍ കോര്‍പ്പറേറ്റ് ലയനം ഒരു റിക്കോഡ് ആയി മാറുന്നു

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കോര്‍പ്പറേറ്റ് ലയന പരിപാടികള്‍ New York Times രേഖപ്പെടുത്തി കഴിഞ്ഞ രണ്ട് ദശാബ്ദത്തെ രേഖകളുമായി താരതമ്യം ചെയ്തു. വലിയ കോര്‍പ്പറേറ്റുകള്‍ റിക്കോഡ് ലാഭമാണ് നേടുന്നത്. അതേ സമയം അവര്‍ക്ക് വലിയ നികുതി ഇളവുകളും ലഭിച്ചു. എന്നാല്‍ അവര്‍ അവരുടെ പണം ചിലവാക്കുന്നത് ഓഹരി തിരിച്ച് വാങ്ങാനും പ്രതിരോധപരമായ ലയനത്തിനുമാണ്. ദീര്‍ഘ കാലത്തെ വളര്‍ച്ചാ വിജയസാധ്യതയുണ്ടെങ്കില്‍ അവര്‍ ചെയ്യുന്ന കാര്യങ്ങളല്ല ഇത്. — സ്രോതസ്സ് motherjones.com by Kevin Drum. Jul. 4, … Continue reading 2018 ല്‍ കോര്‍പ്പറേറ്റ് ലയനം ഒരു റിക്കോഡ് ആയി മാറുന്നു

ആഗോളവല്‍ക്കരണത്തെക്കുറിച്ച് വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തിലെ വിശകലനം നമുക്ക് വേണം

Dr. Yilmaz Akyuz, Chief Economist of the South Center വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

ആധാര്‍: 50,000 കോടിയുടെ പെരുംനുണ!

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; … Continue reading ആധാര്‍: 50,000 കോടിയുടെ പെരുംനുണ!