ആധാര്‍: 50,000 കോടിയുടെ പെരുംനുണ!

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; … Continue reading ആധാര്‍: 50,000 കോടിയുടെ പെരുംനുണ!

കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി

പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒബാമക്ക് ഒരു പുസ്തക കരാറ് വഴി $6.5 കോടി ഡോളറാണ് കിട്ടിയത്. അത് കൂടാതെ വാള്‍സ്ട്രീസ്റ്റ്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രതി വര്‍ഷം 50 പ്രസംഗങ്ങള്‍ നടത്തും. ഓരോ പ്രസംഗത്തിനും $4 ലക്ഷം ഡോളറാണ് ഈടാക്കുന്നത്. ഇതുവരെ മൊത്തം $24.2 കോടി ഡോളര്‍ പണം സംഭരിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (ഇത് ക്ലിന്റണ്‍മാര്‍ നേടിയതിനേക്കാള്‍ കൂടുതലാണ്. ക്ലിന്റണ്‍മാര്‍ക്ക് $7.5 കോടി ഡോളറേ ശേഖരിക്കാനായുള്ളു) — സ്രോതസ്സ് wsws.org 2018/07/19 അതായത് അത്രമാത്രം ഇയാള്‍ … Continue reading കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി

പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ അദ്ധ്യാപകരുടേയും, അഗ്നിശമനജോലിക്കാരുടേയും, പോലീസുകാരുടേയും മറ്റ് സര്‍ക്കാര്‍ ജോലിക്കാരുടേയും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ചെയ്ത നിക്ഷേപ നയങ്ങള്‍ കാരണം അമേരിക്കയിലെ നികുതിദായകര്‍ക്ക് കുറഞ്ഞത് $60000 കോടി ഡോളര്‍ നഷ്ടമുണ്ടായി. ചിലപ്പോള്‍ ഒരു ലക്ഷം കോടി ഡോളറില്‍ അധികമാകാം നഷ്ടം. നിക്ഷേപ ഡാറ്റയുപയോഗിച്ച് Yahoo Finance നടത്തിയ ഒരു കണക്കെടുപ്പിലാണ് ഈ കാര്യം കണ്ടെത്തിയത്. കൂടുതല്‍ ലാഭം കിട്ടാനായി പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചിലവ് കൂടിയതും, വരവ്‌(returns) കുറവ് കിട്ടുന്നതുമായ ബദല്‍ … Continue reading പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

"നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന കെപിഏസിയുടെ നാടകത്തിന്റെ അവസാന രംഗത്ത് ഒരു സംഭവമുണ്ട്. ജന്മിയുടെ ഗുണ്ടകള്‍ തല്ലിതകര്‍ത്ത തൊഴിലാളിനേതാവായ നായകന്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു. സഹനായകന്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി അവിടെ തടിച്ച് കൂടിയ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം ഇങ്ങനെ ഒരു ആഹ്വാനം നടത്തുന്നു: "ഈ അനീതിക്കെതിരെ എല്ലാ ആളുകളും റോഡിലേക്കിറങ്ങട്ടേ. കൊടുംകാറ്റ് പോലെ പ്രക്ഷോഭണം ഉയരട്ടേ. ആര്‍ത്തിരമ്പുന്ന പ്രതിഷേധത്തിന്റെ മുമ്പില്‍ അക്രമികള്‍ മാളത്തിലൊളിക്കും. അത് ഒരു പുതുയുഗത്തിന്റെ പിറവിയായിരിക്കും." ഇത് കേട്ട് ആവേശഭരിതരായ ജനക്കൂട്ടം … Continue reading വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍

AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു

anti-trust നിയമങ്ങളുടെ ലംഘനം Justice Department ന് തെളിയിക്കാനാകാത്തതിനാല്‍ AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ഫെഡറല്‍ ജഡ്ജി അംഗീകരിച്ചു. ദൂരവ്യാപകമായ കരാര്‍ മാധ്യമ വ്യവസായത്തെ പുനര്‍ആവിഷ്കരിക്കാന്‍ പോകുന്നതും Warner Bros, സിനിമ ടെലിവിഷന്‍ സ്റ്റുഡിയോകള്‍, ഒപ്പം CNN, TNT, HBO തുടങ്ങിയ മറ്റ് ബ്രാന്റുകള്‍ക്കും മേല്‍ AT&Tക്ക് നിയന്ത്രണം നല്‍കുന്നതുമാണെന്ന് കരുതപ്പെടുന്നു. പദ്ധതിയിട്ടിരിക്കുന്ന ലയനത്തിന്റെ കാര്യത്തില്‍ നിയന്ത്രണ scrutiny യിലൂടെ എങ്ങനെ കടന്ന് പോകണമെന്നതിനെക്കുറിച്ചുള്ള ഉപദേശ സഹായത്തിനായി പ്രസിഡന്റിന്റെ സ്വകാര്യ വക്കീലും … Continue reading AT&Tയുടെ $8500 കോടി ഡോളറിന്റെ Time Warner മായുള്ള ലയനത്തെ ജഡ്ജി അംഗീകരിച്ചു