AIG യുടെ മുമ്പത്തെ തലവന്‍ കേസില്‍ നിന്ന് കിടിലിമായി രക്ഷപെട്ടു

2008 ലെ രക്ഷപെടുത്തല്‍ നടപടിയെക്കുറിച്ചുള്ള കേസില്‍ ഇന്‍ഷുറന്‍സ് ഭീമന്‍ AIG യുടെ മുമ്പത്തെ തലവന്‍ സര്‍ക്കാരിനെതിരെ ഉജ്വല വിജയം നേടി. രക്ഷപെടുത്തല്‍ നടപടി നിക്ഷേപകരെ shortchange ചെയ്തു എന്നും അവരുടെ Fifth Amendment Rights ലംഘിച്ചെന്നും Hank Greenberg കോടതിയില്‍ പറഞ്ഞു. ജഡ്ജി ഗ്രീന്‍ബര്‍ഗ്ഗിന്റെ പക്ഷം ചേരുകയും അയാള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തില്ല. New York Times ഈ വിധിയെ "stunning" ruling എന്നാണ് വിശേഷിപ്പിച്ചത്. സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ സങ്കീര്‍ണ്ണമായ സാമ്പത്തിക ഉപകരണങ്ങള്‍ നിര്‍മ്മിച്ചതിന് … Continue reading AIG യുടെ മുമ്പത്തെ തലവന്‍ കേസില്‍ നിന്ന് കിടിലിമായി രക്ഷപെട്ടു

അപകടകരമായ വ്യാപാരത്താല്‍ ജെപിമോര്‍ഗന്‍ ചേസിന് $900 കോടി ഡോളറോളം നഷ്ടപ്പെട്ടിട്ടുണ്ടാവും

derivatives ന്റെ ഒരു അപകടകരമായ ഊഹക്കച്ചവടത്തില്‍ ജെപിമോര്‍ഗന്‍ ചേസിന് (JPMorgan Chase) $900 കോടി ഡോളറോളം നഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് കണക്കാക്കുന്നു. അപകടകരമായ ഒരു ഊഹക്കച്ചവടത്തില്‍ $300 കോടി ഡോളര്‍ നഷ്ടപ്പെട്ടു എന്ന് മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ New York Times റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഏപ്രിലിലെ നഷ്ടം അതിന്റെ മൂന്നിരട്ടിയാണ്. [നിക്ഷേപകരുടെ പണമുപയോഗിച്ച് വമ്പന്‍ ബാങ്കുകള്‍ ഊഹക്കച്ചവടം നടത്തുന്നത് നാം അനുവദിക്കണോ എന്നതാണ് ചോദ്യം. re-regulate banks.]

റെഡ് ക്രോസിന് 6 വീട് പണിയാന്‍ $50 കോടി ഡോളര്‍ വേണം

ഹെയ്തിയിലെ 2010 ഭൂമി കുലുക്കത്തിന് ശേഷം പിരിച്ചെടുത്ത കോടിക്കണക്കിന് ഡോളര്‍ സംഭാവന തുക റെഡ് ക്രോസ് പാഴാക്കി. ProPublica യും NPR ഉം പറയുന്നതനുസരിച്ച് റെഡ് ക്രോസ് $50 കോടി ഡോളര്‍ പിരിച്ചെടുത്തു. എന്നാല്‍ വെറും 6 വീടുകള്‍ മാത്രമേ പണിതുള്ളു. എന്നാല്‍ അവര്‍ 130,000 പേര്‍ക്ക് വീട് വെച്ചതായി തെറ്റായ പ്രചരണം നടത്തി. പണത്തിന്റെ കുറച്ച് ഭാഗം ഉദ്യോഗസ്ഥന്‍മാര്‍ക്ക് ശമ്പള വര്‍ദ്ധനവായും കോടിക്കണക്കിന് ഡോളര്‍ റെഡ് ക്രോസിന്റെ കടം വീട്ടാനും ഒക്കെയായി ഉപയോഗിച്ചു.

ഹവായ് സര്‍വ്വകലാശാല ഫോസില്‍ ഇന്ധന നിക്ഷേപം പിന്‍വലിക്കുന്നു

$6.6 കോടി ഡോളറിന്റെ ഫോസില്‍ ഇന്ധന endowment പിന്‍വലിക്കാനുള്ള തീരുമാനം ഹവായ് സര്‍വ്വകലാശാല എടുത്തു. അങ്ങനെ നിക്ഷേപം പിന്‍വലിക്കുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ സര്‍വ്വകലാശാല ഹവായ് സര്‍വ്വകലാശാലയായി.

ഗോള്‍ഡ്മന്‍ സാച്ചെസിന്റെ ഡയറക്റ്റര്‍ SEC യുടെ തലവനാവും

വാള്‍സ്റ്റ്രീറ്റ് ബാങ്കുകളും അവരെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളും തമ്മിലുള്ള തിരിയുന്ന വാതലിന്റെ പുതിയ സൂചനയായി ഗോള്‍ഡ്മന്‍ സാച്ചെസിന്റെ (Goldman Sachs)ന്റെ മാനേജിങ് ഡയറക്റ്റര്‍ Securities and Exchange Commission ന്റെ തലവനാവും എന്ന് ഉറപ്പായി. ഗോള്‍ഡ്മന്‍ സാച്ചെസില്‍ ജോലി(stint) ചെയ്യുന്നതിന് മുമ്പ് SECയുടെ Investment Management Division നെ ആഗോള സാമ്പത്തിക തകര്‍ച്ചയുടെ നാല് വര്‍ഷക്കാലം നയിച്ചിരുന്നതും Andrew "Buddy" Donohue ആയിരുന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജനപ്രതിനിധികള്‍ തങ്ങളുടെ ആസ്തികള്‍ നീക്കി

Washington Post പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് 34 അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നത അധികാരികളുമായി സംസാരിച്ച ശേഷം തങ്ങളുടെ ആസ്തികള്‍ നീക്കി. ജനുവരി 2008 ന് അന്നത്തെ House Minority Leader ആയിരുന്ന John Boehner ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് $100,000 ഡോളര്‍ സുരക്ഷിതമായ മറ്റൊരു മ്യൂച്വല്‍ ഫണ്ടിലേക്ക് നീക്കി. അത് ബുഷ് സര്‍ക്കാര്‍ $15 കോടി ഡോളറിന്റെ ഒരു ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പായിരുന്നു.

മൂലധന പഠനം -20

Rough Note: This video is about Vol 3 In ch 36 vol 3 money seeks return from somewhere in Capitalistic society. Fictitious capital - Lending money to somebody for some purpose and getting a rate of return out of that person, even though he is not producing anything. thats why it is called Fictitious. no … Continue reading മൂലധന പഠനം -20

നോര്‍വ്വേ കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു

കാലാവസ്ഥാ മാറ്റ പേടി കാരണം കല്‍ക്കരി കമ്പനികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നു. തങ്ങളുടെ $90,000 കോടി ഡോളറിന്റെ sovereign wealth fund, കല്‍ക്കരിയില്‍ നിന്ന് 30% ല്‍ അധികം വരുമാനം കിട്ടുന്ന കമ്പനികളില്‍ നിന്ന് പിന്‍വലിക്കുകയാണ് എന്ന തീരുമാനം നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെയാണ് എടുത്തത്. ആ നിക്ഷേപം ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. എണ്ണയുടെ ലാഭത്തില്‍ നിന്ന് രൂപീകൃതമായതാണ് ഈ ഫണ്ട്. ജൂണ്‍ 5 ന് പാര്‍ലമെന്റ് പദ്ധതി ഔപചാരികമായി പ്രഖ്യാപിക്കും.

ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം

ഒരു പ്രസംഗത്തിന്റെ പ്രതിഫലമായി ഗോള്‍മന്‍ സാച്ചെസ്(Goldman Sachs) മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണിന് $2 ലക്ഷം ഡോളര്‍ നല്‍കി എന്ന് International Business Times ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മാസങ്ങള്‍ക്ക് മുമ്പ് ഹിലറി ക്ലിന്റണ്‍ നയിച്ചിരുന്ന State Department ല്‍ ഭീമന്‍ ബാങ്ക് ലോബീ ചെയ്തു (രാഷ്ട്രീയക്കാര്‍ക്ക് കൊടുക്കുന്ന കൈക്കൂലിയ അമേരിക്കയില്‍ അങ്ങനെയാണ് വിളിക്കുന്നത്) തുടങ്ങിയിരുന്നു. ക്ലിന്റണ്‍മാരുടെ സാമ്പത്തിക ബന്ധങ്ങളേക്കുറിച്ച് ചോദ്യം ചെയ്യുന്ന ഏറ്റവും പുതിയ ആള്‍ക്കാരാണ് ഈ റിപ്പോര്‍ട്ടെഴുതിയ David Sirota … Continue reading ഒരു പ്രസംഗം നടത്തിയത് $2 ലക്ഷം ഡോളര്‍ പ്രതിഫലം