അധികാരവും വമ്പന്‍ വ്യവസായങ്ങളും ഒന്നാകുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിന്റെ National Security Agency(NSA) യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ് എന്ന് വിക്കിലീക്സ് സ്ഥാപനകനായ ജൂലിയാന്‍ അസാഞ്ജ് പറഞ്ഞു. “രാഷ്ട്രവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായൊരു ലയനം നടന്നിരിക്കുകയാണ്. NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യ കമ്പനികളാണ് ഉപയോഗിക്കുന്നത്. US deep state ന്റെ കേന്ദ്രമാണ് NSA, ” അദ്ദേഹം അഭിപ്രായപ്പെട്ടു. — സ്രോതസ്സ് inserbia.info
ടാഗ്: സ്വകാര്യവത്കരണം
Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു
ചൈനീസ് രഹസ്യാന്വേഷണ വകുപ്പുമായി ബന്ധമുള്ള Blackwater സ്ഥാപകനായ എറിക് പ്രിന്‍സിനെതിരെ Erik Prince പണം വെളുപ്പിക്കല്‍ അന്വേഷണം Justice Department നടത്തുന്നു. ഇയാള്‍ വിദേശ സര്‍ക്കാരുകളടെ ഇടനിലക്കാരനായും പ്രവര്‍ത്തിച്ചിരുന്നു. പ്രിന്‍സ് ഇപ്പോള്‍ ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന aviation and logistics സ്ഥാപനമായ Frontier Services Group ന്റെ ചെയര്‍മാനാണ്. The Intercept ന് ലഭിച്ച രേഖകള്‍ പ്രകാരം പ്രിന്‍സ് shell കമ്പനികള്‍ സ്ഥാപിച്ച് ലിബിയ ഉള്‍പ്പടെ കുറഞ്ഞത് 6 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് paramilitary സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. സഭയും … Continue reading Blackwater സ്ഥാപകനെതിരെ പണം വെളുപ്പിക്കല്‍ അന്വേഷണം നീതി വകുപ്പ് നടത്തുന്നു
വിമാന കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരായി നടന്ന സമരത്തില്‍ രണ്ട് പേര്‍ മരിച്ചു
പാകിസ്ഥാനില്‍ സമരം ചെയ്യുന്ന എയര്‍ലൈന്‍ തൊഴിലാളികളെ പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി കറാച്ചി വിമാനത്താവളത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദേശീയ വിമാനക്കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തുന്ന പദ്ധതിക്കെതിരെയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.
പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു
13 November 2015 നാണ് ഭീകരവാദികള്‍ പാരീസ് ആക്രമണം നടത്തിയത്. തൊട്ടടുത്ത ദിവസം ഫ്രാന്‍സിന്റെ പ്രസിഡന്റ് ISIS നെതിരെ “യുദ്ധം” പ്രഖ്യാപിച്ചു. അന്ന് തന്നെ സിറിയിലെ ബോംബിടല്‍ പരിപാടി കൂടുതല്‍ ശക്തമാക്കുകയും ചെയ്തു. (കഴിഞ്ഞ ജനിവരി മുതല്‍ ഫ്രാന്‍സ് ഇറാഖില്‍ ISIS നെതിരെ ബോംബിടുന്നുണ്ട്. സിറിയയില്‍ സെപ്റ്റംബര്‍ മുതല്‍ക്കും.) “പ്രതിരോധ വ്യവസായം” എന്ന പേരില്‍ സാധാരണ വിളിക്കുന്ന പ്രധാനപ്പെട്ട ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ അന്ന് കുതിച്ചുയരുന്നതായാണ് കാണാനായത്: പ്രമുഖ രഹസ്യാന്വേഷണ രാഷ്ട്ര ലാഭകൊയ്തുകാര്‍ക്കും നല്ല ദിവസമായിരുന്നു … Continue reading പാരീസ് ആക്രമണത്തിന് ശേഷം ആയുധ നിര്‍മ്മാണ കമ്പനികളുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു
പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
ബ്രോണ്‍സ്‌വിലിയിലെ (Bronzeville) അവശേഷിക്കുന്ന പൊതു വിദ്യാലയമായ Dyett High School സംരക്ഷിക്കാനായി ചിക്കാഗോയില്‍ ഒരു കൂട്ടം രക്ഷകര്‍ത്താക്കളും അമ്മുമ്മമാരും, വിദ്യാഭ്യാസ പ്രവര്‍ത്തകരും നിരാഹാര സമരം നടത്തുകയാണ്. സര്‍ക്കാര്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തെ അവഗണിക്കുകയാണ്. അടച്ചുപൂട്ടാനാണ് അവരുടെ പദ്ധതി. ചിക്കാഗോ മേയറും ഒബാമയുടെ chief of staff ആയിരുന്ന Rahm Emanuel ന്റെ കീഴില്‍ 50 സ്കൂളുകള്‍ ഇതുവരെ അടച്ചുപൂട്ടി. സ്വകാര്യവല്‍ക്കരണമാണ് അവരുടെ ലക്ഷ്യം. ആ സ്കൂളുകളില്‍ അധികവും കറുത്തവരും ലാറ്റിന്‍കാരും ജീവിക്കുന്ന സ്ഥലത്താണ്. [പിന്നോക്കക്കാരനെ അധികാരത്തിലേറ്റിയാലും വ്യവസ്ഥ … Continue reading പൊതു വിദ്യാലയം സംരക്ഷിക്കാനുള്ള നിരാഹാര സമരം മൂന്നാമത്തെ ആഴ്ചയില്‍
പൊതു സേവനങ്ങള്‍ ഇപ്പോഴും പൊതിവായതാണോ?
നമ്മുടെ പൊതു ജല ഭാവി
സ്വകാര്യവല്‍ക്കരണത്തെ ചവുട്ടിപുറത്താക്കിക്കൊണ്ട് ജലം പൊതുമേഖലയിലേക്ക് കൊണ്ടുവരുന്ന ശ്രമം ഇന്ന് ലോകത്ത് 37 രാജ്യങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്. അതിന്റെ ഗുണം ഇപ്പോള്‍ 10 കോടിയാളുകള്‍ക്ക് കിട്ടുന്നു. നമ്മുടെ പൊതുജല ഭാവി എന്ന പ്രസ്ഥാനത്തില്‍ അംഗമായ ധാരാളം സംഘടനയില്‍ ഒന്നാണ് TNI. ധാരാളം നഗരങ്ങളും സമൂഹങ്ങളും ഇപ്പോള്‍ ജല വിതരണ സംവിധാനങ്ങളെ പൊതു നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തെക്കന്‍ കൊറിയയില്‍ 12-17 April ല്‍ നടന്ന World Water Forum ത്തില്‍ വെച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. 99 ലക്ഷം ജനങ്ങളുടെ … Continue reading നമ്മുടെ പൊതു ജല ഭാവി
നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല
മാര്‍ച്ച് 22 ലോക ജല ദിവസമാണ്. നാം ആഗോള ജല പ്രതിസന്ധി നേരിടുകയാണ്. ഒമ്പതില്‍ ഒരാള്‍ക്ക് വെള്ളമോ, കുടിവെള്ളമോ ഇല്ലാത്തവരാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. യുദ്ധം ഉള്‍പ്പടെയുള്ള എല്ലാ അക്രമത്താലും മരിക്കുന്നവരേക്കാള്‍ കൂടുതാണ് അവരുടെ എണ്ണം. ലോകം മൊത്തം ജലവിതരണ സംവിധാനങ്ങള്‍ അടിയന്തിര നിക്ഷേപം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും വലിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളും അവരുടെ സാമ്പത്തിക പിന്‍തുണക്കാരും പൊതു ജനങ്ങളുടെ വെള്ളത്തെ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് മാറ്റി ഈ പ്രശ്നത്തെ മുതലെടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന … Continue reading നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല
ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി
ലോകത്തെ പല നഗരങ്ങളേയും പോലെ ജക്കാര്‍ത്തയും ജലവിതരണം പൊതുമേഖലയിലേക്ക് കൊണ്ടുവരുകയാണ്. ജല സ്വകാര്യവല്‍ക്കരം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ ഒരു കൂട്ടം fact-sheets വ്യക്തമാക്കുന്നു. Amrta Institute for Water Literacy (Indonesia), Jakarta Water Trade Union (SP-PDAM Jakarta), Transnational Institute (TNI) and Public Services International(PSI) തുടങ്ങിയ സംഘടനകളാണ് ഈ പ്രവര്‍ത്തനത്തിന് മുന്നില്‍. Coalition of Jakarta Residents Opposing Water Privatization (KMMSAJ) നല്‍കിയ പരാതിയിന്‍മേലുള്ള കേസിന്റെ വിധി Central Jakarta … Continue reading ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി
റെയില്‍വേയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം
റെയില്‍വേയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനും റെയില്‍ബജറ്റ് തന്നെ അവസാനിപ്പിക്കാനും ബിബേക് ദേബ്റോയ് കമ്മിറ്റി ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയെ ഈരംഗത്തെ പല സേവനദാതാക്കളില്‍ ഒന്നാക്കിമാറ്റാന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ട്രെയിന്‍സര്‍വീസുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സുരക്ഷാസംവിധാനം എന്നിവ സ്വകാര്യകമ്പനികളെ ഏല്‍പ്പിക്കണം. റെയില്‍വേ സ്കൂളുകളും ആശുപത്രികളും പൂട്ടണം. പരമാവധി വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് റെയില്‍വേയുടെ പ്രവര്‍ത്തനലക്ഷ്യമായി നിശ്ചയിക്കേണ്ടത്- ദേബ്റോയ്യുടെ നേതൃത്വത്തിലുള്ള എട്ടംഗസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍ബജറ്റും അഞ്ചു വര്‍ഷത്തിനകം അവസാനിപ്പിക്കണം. സര്‍ക്കാര്‍ വിഹിതമെന്തെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം പൊതുബജറ്റില്‍ പരാമര്‍ശിച്ചാല്‍ മതി. ചരക്കുകടത്തിനും സ്വകാര്യ … Continue reading റെയില്‍വേയില്‍ സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണം
