അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

2015 അമേരിക്കയിലെ സൌരോര്‍ജ്ജത്തെ സംബന്ധിച്ചടത്തോളം നല്ല വര്‍ഷമായിരുന്നു എന്ന് തെളിയിക്കുന്ന റിപ്പര്‍ട്ട് പുറത്തുവന്നു. നാലാം പാദത്തിലേക്ക് നല്ല പ്രവചനങ്ങളാണുള്ളത്. 1,361 മെഗാവാട്ടിന്റെ സോളാര്‍ പാനലുകളാണ് അമേരിക്ക മൂന്നാം പാദത്തില്‍ സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association യുടെ U.S. Solar Market Insight Report ഉം പറയുന്നതനുസരിച്ച് Q3 2015 എന്നത് അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം ഒരു ഗിഗാവാട്ടിലധികം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച 8 ആമത്തെ പാദമാണ്. അമേരിക്കയിലെ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, … Continue reading അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു

കാലിഫോര്‍ണിയയിലെ സോളാര്‍ വ്യവസായം വിജയിച്ചു

സോളാര്‍ പാനല്‍ പുരപ്പുറത്ത് സ്ഥാപിക്കുന്ന പദ്ധതിയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ California Public Utilities Commission അംഗീകാരം കൊടുത്തു. ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ ആയുസും അങ്ങനെ ദീര്‍ഘിപ്പിച്ച് കിട്ടി. ചെറുകിട ഉടമകളേയും വീട്ടുകാരേയും സൌരോര്‍ജ്ജത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഫീസും ചിലവുകളും കാരണണാകുമെന്ന് ഭയപ്പെട്ടിരുന്ന സൌരോര്‍ജ്ജ വ്യവസായം ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. net metering വ്യവസ്ഥ പ്രകാരം ഉപഭോക്താക്കള്‍ ഗ്രിഡ്ഡിലേക്ക് കടത്തിവിടുന്ന വൈദ്യുതിയുടെ വില അവരുടെ ബില്ലില്‍ നിന്ന് കുറക്കുന്നു. എന്നാല്‍ വിതരണ കമ്പനികള്‍ അമേരിക്ക മൊത്തത്തില്‍ അധികം … Continue reading കാലിഫോര്‍ണിയയിലെ സോളാര്‍ വ്യവസായം വിജയിച്ചു

വലിയ സൌരോര്‍ജ്ജ നിലയങ്ങളുടെ ജനനം ആസ്ട്രേലിയയിലും തുടങ്ങി

ആസ്ട്രേലിയയിലെ വലിയ സൌരോര്‍ജ്ജ നിലയ പദ്ധതികളായ Nyngan, Broken Hill സൌരോര്‍ജ്ജ നിലയങ്ങള്‍ 2013 ന് ഉദ്ഘാടനം നടത്തും എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. AGL ആണ് അവ നിര്‍മ്മിക്കുന്നത്. New South Wales ല്‍ സ്ഥിതിചെയ്യുന്ന Broken Hill നിലയത്തിന് 53 MW ശേഷിയുണ്ട്. Nyngan നിലയത്തിന്റെ ശേഷി 102 MW ആണ്. ദക്ഷിണാര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം അതാണ്. പ്രതിവര്‍ഷം ഇവ രണ്ടും കൂടി 360,000 MWh വൈദ്യുതി ഉല്‍പ്പാദിപ്പിക്കും. 50,000വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ … Continue reading വലിയ സൌരോര്‍ജ്ജ നിലയങ്ങളുടെ ജനനം ആസ്ട്രേലിയയിലും തുടങ്ങി

ചൈന മരുഭൂമിയില്‍ സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു

ഓഗസ്റ്റ് 2009 നാണ് ചൈനയിലെ ആദ്യത്തെ വലിയ സൌരോര്‍ജ്ജ നിലയത്തിന്റെ പണി തുടങ്ങിയത്. ആറ് വര്‍ഷത്തിന് ശേഷം ധാരാളം സൂര്യപ്രകാശം കിട്ടുന്ന Gobi മരുഭൂമിയുടെ വിസ്ത്രിതിയിലേക്ക് സോളാര്‍ പാനലുകള്‍ പരന്നു. Dunhuang ന് അടുത്ത് വടക്കന്‍ ചൈനയിലെ Gansu പ്രദേശത്തെ ഈ സൌരോര്‍ജ്ജ പാടത്തിന്റെ ചിത്രങ്ങള്‍ Earth Observing-1 ഉപഗ്രഹത്തിന്റെ Advanced Land Imager (ALI) എടുത്തു. മുകളിലത്തെ ചിത്രം 2012 ലേതാണ്. 2015 ലേതാണ് താഴത്തെ ചിത്രം. കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചിരിക്കുന്നതായി കാണാം. China Dailyയുടെ … Continue reading ചൈന മരുഭൂമിയില്‍ സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു

കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍

SolarMill എന്നത് 1.2 kW ന്റെ സൌരോര്‍ജ്ജവും കാറ്റാടിയും ചേര്‍ന്നുള്ള സിസ്റ്റമാണ്. ഏകദേശം $3000 ഡോളര്‍ ചിലവ് വരും. WindStream Technologies ന്റെ ഈ hybrid rooftop energy system സോളാര്‍ പാനലുകളും ലംബമായുള്ള കാറ്റാടിയും ഉപയോഗിക്കുന്നു. ഊര്‍ജ്ജ വില വളരേധികമുള്ളടത്തും സ്ഥിരതയില്ലാത്തടത്തുമുപയോഗിക്കാനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ അമേരിക്കിയലെ ഇതിന്റെ ആവശ്യക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് കമ്പനി പൊതു കമ്പോളത്തില്‍ ഈ ഉല്‍പ്പന്നം ലഭ്യമാക്കിയിരിക്കുന്നു. 1.2 kW SolarMill SM1-3P ക്ക് മൂന്ന് 300W പാനലുകളും മൂന്ന് Savonius … Continue reading കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍

വെളുത്ത സോളാര്‍ പാനലുകള്‍

സ്വിറ്സര്‍ലാന്റിലെ ഒരു ലാഭമാഗ്രഹിക്കാത്ത സാങ്കേതികവിദ്യാ കമ്പനിയാണ് CSEM. പല തരം നിറത്തിലുള്ള, connection കാണാന്‍ പറ്റാത്ത തരം സോളാര്‍ പാനലുകള്‍ അവര്‍ വികസിപ്പിച്ചെടുത്തു. ഭംഗിക്ക് കുറവ് വരാതെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഇത് വാസ്തുശില്‍പ്പികളെ സഹായിക്കും. വെളുത്ത സോളാര്‍ പാനലുകള്‍ തണുത്തിരിക്കുന്നതിനാല്‍ ദക്ഷത വര്‍ദ്ധിക്കുയും കെട്ടിടത്തെ തണുപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ കെട്ടിടത്തിന്റെ ശീതീകരണ ചിലവ് കുറക്കാനുമാവും. പാനലിന്റെ പുറത്ത് പിടിപ്പിക്കുന്ന നിറമുള്ള പ്ലാസ്റ്റിക് പാളിയാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ദൃശ്യപ്രകാശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള സോളാര്‍ … Continue reading വെളുത്ത സോളാര്‍ പാനലുകള്‍

ടോപാസ്, ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജനിലയം പ്രവര്‍ത്തിച്ച് തുടങ്ങി

550 മെഗാവാട്ടിന്റെ ടോപാസ്(Topaz) പ്രോജക്റ്റ് കാലിഫോര്‍ണിയയിലെ ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കി. അവസാനത്തെ 40-മെഗാവാട്ട് ഘട്ടം കൂടി പണി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ടോപാസ് സോളാര്‍ പ്രോജക്റ്റ് പൂര്‍ണ്ണമായ വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം നടത്തി തുടങ്ങി. അമേരിക്കയില്‍ സ്ഥാപിച്ച 500 മെഗാവാട്ടിലധികം ശേഷിയുള്ള ആദ്യത്തെ സൌരോര്‍ജ്ജ നിലയമാണിത് കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയവും ഇതാണ്. രണ്ട് വര്‍ഷം മുമ്പ് MidAmerican Solar ന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത നിലയത്തില്‍ First Solar (FSLR) ന്റെ ദശലക്ഷം സോളാര്‍ … Continue reading ടോപാസ്, ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജനിലയം പ്രവര്‍ത്തിച്ച് തുടങ്ങി