ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്

9/11 ന് ശേഷം തുടങ്ങിയ ഭീകരത വിരുദ്ധ പരിപാടികള്‍ “അന്തര്‍ദേശീയ മനുഷ്യാവകാശ നയത്തിന് ഭീഷണിയാണ്” എന്ന് International Commission of Jurists അഭിപ്രായപ്പെട്ടു. “നാശം അളക്കുക, ഉടന്‍ പ്രവര്‍ത്തിക്കുക” എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധം ലോകം മൊത്തം അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ഇല്ലാതാക്കി “lingering cynicism” ന്റെ ഒരു കാലാവസ്ഥ സൃഷ്ടിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആറ് senior jurists അടങ്ങിയതാണ് പാനല്‍. 40 രാജ്യങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പഠിച്ച റിപ്പോര്‍ട്ടില്‍ കൂടുതലും അമേരിക്കയുടെ … Continue reading ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്

മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും മാധ്യമങ്ങള്‍ മദ്യവില്‍പ്പനാ നിലവാരവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാമഹാമഹമവും കെങ്കേമം കൊണ്ടാടി. പതിവുപോലെ എല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാവപ്പെട്ട മദ്യപാനികളെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടികള്‍ നേടുന്നു എന്നാണ് അവരുടെ ആവലാതി. എന്നാല്‍ ഈ കച്ചവടത്തില്‍ സര്‍ക്കാരിന് നഷ്ടമാണെന്നുള്ളതാണ് സത്യം. 2005 ലെ ഒരു കണക്കനുസരിച്ച് അന്ന് മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടി. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. അന്നത്തെ … Continue reading മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

സൌജന്യ ആണവവിരിരണ വിരുദ്ധ ഗുളിക

ആണവനിയത്തിന് അടുത്ത് താമസിക്കുന്ന ആളുകള്‍ എപ്പോഴും പരിഗണിക്കാത്ത ഒരു വലിയ അപകടമാണ് അത്. തെക്കെ Michigan ലെ Cook and Palisades ആണവനിലയങ്ങള്‍ക്ക് അടുത്ത് താമസിക്കുന്നവര്‍ക്കും ജോലിചെയ്യുന്നവര്‍ക്കും potassium iodide ഗുളികള്‍ നല്‍കുന്നു. ആണവ അപകടം നടന്നാല്‍ ആണവവിരിരണമുള്ള അയോഡിന്‍ ശരീരം ആഗിരണം ചെയ്യുന്നത് പരിമിതപ്പെടുത്താന്‍ പൊട്ടാസിയം അയൊഡൈഡ് ഗുളികകള്‍ സഹായിക്കും. ഒക്റ്റോബര്‍ മുതല്‍ മിഷിഗണിലെ ആണവനിയത്തിന് 16 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് സൌജന്യമായി ആണവവിരുദ്ധ ഗുളികകള്‍ നല്‍കുന്നു. പൊട്ടാസിയം അയൊഡൈഡ് ഗുളികകളെ KI tablets എന്നാണ് … Continue reading സൌജന്യ ആണവവിരിരണ വിരുദ്ധ ഗുളിക

കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

തെക്കെ നൈജീരിയയിലെ 8 ഒഗോണി(Ogoni) ആദിവാസി നേതാക്കളേയും എഴുത്തുകാരനായ കെന്‍ സാരോവിവയേയും കൊന്നതിന് എണ്ണ ഭീമന്‍ ഷെല്‍ (Shell) $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി. മനുഷ്യാവകാശ ലംഘനം നടത്തുന്ന വലിയ കോര്‍പ്പറേഷനുകള്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ തല്‍കുന്ന ഏറ്റവും കൂടിയ തുകയില്‍ ഒന്നാണ് ഇത്. ഷെല്ലോ അവരുടെ നൈജീരിയയിലുള്ള ശാഖയായ SPDC ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എല്ലാ കുറ്റാരോപണങ്ങളിലും തെറ്റ്കാരല്ല എന്നാണവര്‍ വാദിക്കുന്നത്. പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അന്തര്‍ദേശീയ വ്യവസായികളെ ഉത്തരവാദിത്തമുള്ളവരാക്കുകയാണ് നഷ്ടപരിഹാത്തുകയുടെ … Continue reading കൊലപാതകത്തിന് ഷെല്‍ $1.55 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി

SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു

Best Buy, Samsung, Westinghouse, JVC തുടങ്ങി 14 കമ്പനികള്‍ക്കെതിരെ Software Freedom Law Center (SFLC) പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു. സ്വതന്ത്ര-തുറന്ന സ്രോതസ്സ് സോഫ്റ്റ്‌വെയര്‍ എഴുത്തുകാര്‍ക്ക് നിയമ സേവനം ചെയ്യാന്‍ വേണ്ടി 2005 ല്‍ സ്ഥാപിതമായ ലാഭത്തിനല്ലാത്ത സ്ഥാപനമാണ് SFLC. Software Freedom Conservancy (Conservancy), BusyBox, Erik Andersen, മറ്റ് ധാരാളം FOSS പ്രോജക്റ്റുകള്‍ എന്നിവക്ക് വേണ്ടിയാണ് കേസ് കൊടുത്തിരിക്കുന്നത്. Erik Andersen ആണ് പ്രോഗ്രാമിന്റെ എഴുത്തുകാരനും പകര്‍പ്പവകാശ ഉടമയും. കുറ്റാരോപിതരായ കമ്പനികള്‍ … Continue reading SFLC പകര്‍പ്പവകാശ കടന്നുകയറ്റ കേസ് കൊടുത്തു

186 L/W ന്റെ LED

Cree, Inc വെള്ള വെളിച്ചം തരുന്ന ഏറ്റവും ദക്ഷതയേറിയ LED നിര്‍മ്മിച്ചു. 186 lumens per watt ആണ് ഇതിന്റെ ദക്ഷത. അവരുടെ പരീക്ഷണത്തില്‍ LED 197 lumens വെളിച്ചം 186 lumens per watt എന്ന ദക്ഷതയിലാണ് തെളിഞ്ഞത്. correlated color temperature 4577K. സാധാരണ അന്തരീക്ഷ താപനിലയിലായിരുന്നു പരീക്ഷണം നടത്തിയത്. — സ്രോതസ്സ് sustainabledesignupdate[dot]com/?p=1610

കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന സാമ്പത്തിക നഷ്ടം

ലോക ബാങ്ക് കണക്ക്: 2030 ആകുമ്പോഴേക്കും വര്‍ഷം തോറും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ വേണ്ടി വരുന്ന പണം: $7500 കോടി ഡോളര്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വികസ്വര രാജ്യങ്ങള്‍ക്ക് $40000 കോടി ഡോളര്‍ ഉദ്വമനം കുറക്കാന്‍ വേണ്ടി ശതകോടിക്കണക്കിന് ഡോളര്‍ ഊര്‍ജ്ജ ഗവേഷണത്തിനും അതിന്റെ വികസനത്തിനും - from bbc

സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

രണ്ട് വിലകുറഞ്ഞ പദാര്‍ത്ഥങ്ങളുപയോഗിച്ച് സ്വീഡനിലെ Uppsala University യിലെ ഗവേഷകര്‍ flexible ബാറ്ററി നിര്‍മ്മിച്ചു. സെല്ലുലോസും ഉപ്പും ആണ് ഘടകങ്ങള്‍, ഭാരം കുറഞ്ഞ, വീണ്ടും ചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയില്‍ പേപ്പറാണ് (pressed mats of tangled cellulose fibers) ഇലക്ട്രോഡായി ഉപയോഗിക്കുന്നത്. ഇലക്ട്രോലൈറ്റ് ഉപ്പ് വെള്ളവും. പുതിയ ബാറ്ററിക്ക് വില കുറവാണ്, എളുപ്പം നിര്‍മ്മിക്കാം, പരിസ്ഥിതി സൌഹൃദമാണ് എന്ന് ഗവേഷകയായ Maria Stromme പറയുന്നു. Thin-film ബാറ്ററികള്‍ സാധാരണ ദ്രാവക, ജെല്‍ ഇലക്ട്രോലൈറ്റിന് പകരം ഖരമായ ഇലക്ട്രോലൈറ്റാണ് … Continue reading സാള്‍ട്ട് ആന്‍ഡ് പേപ്പര്‍

IBM ഒരു പ്രശ്നമാണ്

സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ കാര്യം വരുമ്പോള്‍ IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സുഹൃത്തല്ല. പേറ്റന്റിന്റെ കാര്യം മൊത്തത്തില്‍ നോക്കിയാല്‍ IBM ഒരു പ്രശ്നമാണ് പരിഹാരമല്ല. Bilski പേറ്റന്റിനെ അവര്‍ എതിര്‍ക്കുന്നെങ്കിലും അവര്‍ സൃഷ്ടിച്ച Bilski test വേണ്ടത്ര ഓടിയില്ല. പരിശോധിക്കാനായി USPTO ലേക്ക് അവര്‍ കൂടുതല്‍ ‘inventions’ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. (USPTO നടത്തുന്നത് പഴയ IBMകാരനാണ്.) patent trolls ആയ Acacia ല്‍ നിന്ന് വിഭിന്നമായി IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കുന്നില്ലെങ്കിലും അവര്‍ patent trolls ന് നിലനില്‍ക്കാനുള്ള അടിത്തറ നല്‍കുന്നു. … Continue reading IBM ഒരു പ്രശ്നമാണ്

ഏറ്റവും വേഗതയേറിയ വൈദ്യുത മോട്ടോര്‍ സൈക്കിള്‍

ഉട്ടായിലെ Bonneville Salt Flats ല്‍ നടന്ന മത്സരത്തില്‍ Mission Motors ന്റെ വൈദ്യുത മോട്ടോര്‍ സൈക്കിള്‍ ദേശീയ AMA വേഗതാ റിക്കോഡ് തകര്‍ത്തു. രേഖപ്പെടുത്തിയ ഔദ്യോഗിക വേഗത 241.50 kph ആണ്, എന്നാല്‍ one-way യിലെ ഒന്നര കിലോമീറ്റര്‍ ദൂരം 259.10 kph വേഗത്തില്‍ ഈ വണ്ടി ഓടിയിരുന്നു. തറയിലെ ഉപ്പിന്റെ മോശം അവസ്ഥയും എതിരെയുള്ള കാറ്റിന്റെ കൂടിയ ശക്തിയുമുണ്ടായിട്ടുകൂടി റിക്കോഡ് മറികടക്കാനയത് അവരുടെ വിജയമാണ്. എന്നാല്‍ ഉപഭോക്താക്കള്‍ക്കുള്ള വണ്ടിയല്ല ഇത്. Bonneville ല്‍ റിക്കോഡ് … Continue reading ഏറ്റവും വേഗതയേറിയ വൈദ്യുത മോട്ടോര്‍ സൈക്കിള്‍