2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

അന്തരീക്ഷത്തിലെ CO2 ന്റെ വാര്‍ഷിക വര്‍ദ്ധനവിന്റെ തോത് 2015 ല്‍ വളരേധികം വര്‍ദ്ധിച്ചു. ഒരു വര്‍ഷത്തില്‍ ഇത്ര അധികം വര്‍ദ്ധനവ് ഇതുവരെ കണ്ടിട്ടില്ല. National Oceanic and Atmospheric Administration ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ വര്‍ദ്ധനവ് പ്രതിവര്‍ഷം 2 parts per million നെക്കാള്‍ കൂടുതല്‍ വര്‍ദ്ധിക്കുന്ന അടുത്തടുത്തുള്ള നാലാമത്തെ വര്‍ഷമായിരുന്നു 2015. 2015 ലെ മാത്രം വര്‍ദ്ധനവിന്റെ തോത് 3.05 ppm ആയിരുന്നു. CO2 ന്റെ ഏറ്റവും അധികം ഉയര്‍ന്ന … Continue reading 2015 ല്‍ CO2 ന്റെ നില വളരേധികം ഉയര്‍ന്നു

മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ഹാക്കര്‍

ലാറ്റിനമേരിക്കയിലെ വലത് പക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ജയിലിലടക്കെപ്പെട്ട Andrés Sepúlveda എന്ന കൊളംബിയയിലെ ഹാക്കര്‍ Bloomberg Businessweek നോട് പറഞ്ഞു. വിവാദപരമായ 2012 ലെ മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മെക്സിക്കന്‍ പ്രസിഡന്റ് Enrique Peña Nieto ന് വേണ്ടി പ്രവര്‍ത്തിച്ചതിന് $600,000 ഡോളര്‍ ലഭിച്ചു. Peña Nietoയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചരണം നശിപ്പിക്കുകയും ചെയ്തു. ഫോണും കമ്പ്യൂട്ടറുകളും ടാപ്പ് ചെയ്യുക, പതിനായിരക്കണക്കിന് കള്ള സോഷ്യല്‍ മീഡിയ … Continue reading മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പ് നടത്താനായി പണം ലഭിച്ചു എന്ന് ഹാക്കര്‍

ടാന്റലം ഖനനത്തെക്കുറിച്ചുള്ള വ്യാകുലത

ഇലക്ട്രോണിക് വ്യവസായം ഉപയോഗിക്കുന്ന ഒരു ലോഹമായ ടാന്റലത്തിന്റെ(tantalum) സ്രോതസ്സ് കഴിഞ്ഞ 15 വര്‍ഷങ്ങള്‍ കൊണ്ട് മാറിയെന്ന് United States Geological Survey യുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 ല്‍ ആസ്ട്രേലിയയിരുന്നു ലോകത്തെ ടാന്റലം അടങ്ങിയ അയിരിന്റെ (tantalum concentrates) 45% വും ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2014 ആയപ്പോഴേക്കും അത് 4% ആയി കുറഞ്ഞു. 2014 ല്‍ റ്വാണ്ടയാണ് ലോകത്തെ tantalum concentrates ന്റെ 50% വും ഉത്പാദിപ്പിച്ചത്. 2000 ല്‍ അവര്‍ 12% മാത്രമാണ് ഉത്പാദിപ്പിച്ചത്. … Continue reading ടാന്റലം ഖനനത്തെക്കുറിച്ചുള്ള വ്യാകുലത

തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു

തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ഡൊഗാണ്‍(Erdogan) ആണവായുധങ്ങളേക്കുറിച്ചുള്ള ഒരു സമ്മേളനത്തിനായി കഴിഞ്ഞ ആഴ്ച അമേരിക്ക സന്ദര്‍ശിച്ചു. ചില ചീത്ത സ്വഭാവങ്ങളും സുരക്ഷാ സംഘത്തില്‍ ചീത്തയാളുകളേയും കൂട്ടിയാണ് അയാളവിടെയത്തിയത് എന്ന് WaPoയുടെ ilhan tanir പറയുന്നു. എര്‍ഡൊഗാണിന്റെ സന്ദര്‍ശനത്തിന് കുര്‍ദ്ദുകളായ ചിലര്‍ പ്രതിഷേധ പ്രകടനം നടത്തി. അപ്പോള്‍ എര്‍ഡൊഗാണ്‍ പ്രസംഗിക്കാന്‍ പോകുന്ന Brookings Institution ലേക്ക് പ്രമുഖ മാധ്യമപ്രവര്‍ത്തകയായ Amberin Zaman സമീപിച്ചു. എന്നാല്‍ എര്‍ഡൊഗാണിന്റെ സുരക്ഷാ സൈനികര്‍ അവരെ മോശമായ രീതിയില്‍ തിരിച്ചയക്കുകയാണുണ്ടായത്. അവര്‍ Amberin Zaman നെ “PKK … Continue reading തുര്‍ക്കിയുടെ എര്‍ഡൊഗാണ്‍ പത്രക്കാരെ തല്ലുന്ന പരിപാടി അമേരിക്കയിലേക്കും കൊണ്ടുവന്നു

ചിക്കാഗോയിലെ പൊതു വിദ്യാലയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ടിനായി സമരം നടത്തി

കഴിഞ്ഞ ദിവസം പൊതു വിദ്യാലയ അദ്ധ്യാപകര്‍ ചിക്കാഗോയിലെ തെരുവുകളില്‍ പ്രകടനം നടത്തി. പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. വലിയ ജന പിന്‍തുണയാണ് അവര്‍ക്ക് കിട്ടിയത്. ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, ഗതാഗത തൊഴിലാളികള്‍, ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി ധാരാളം സംഘങ്ങള്‍ അദ്ധ്യാപകരോടൊപ്പം കൂടി. — സ്രോതസ്സ് commondreams.org

ഗൂഗിള്‍ നഴ്സറി സ്കൂള്‍ കുട്ടികളിലും ചാരപ്പണി ചെയ്യുന്നു

ഗൂഗിള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അതുപയോഗിച്ച് കൂടുതല്‍ ഫലപ്രദമായ പരസ്യ സംവിധാനം രൂപീകരിക്കാന്നു എന്ന കാര്യം മിക്ക ആളുകള്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ശേഖരിക്കുന്ന വിവരങ്ങളുടെ ഭൂരിഭാഗവും വരുന്നത് നഴ്സറിക്കുട്ടികള്‍ മുതല്‍ 12 ആം ക്ലാസ് വരെയുള്ള കുട്ടികളില്‍ ചാരപ്പണി നടത്തിയാണെന്നത് മിക്കവര്‍ക്കും അറിയാത്ത കാര്യമാണ്. Electronic Frontier Foundation (EFF) എന്ന ഡിജിറ്റല്‍ അവകാശ സംഘടനയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവര്‍ Federal Trade Commission (FTC) ല്‍ ഒരു പരാതി … Continue reading ഗൂഗിള്‍ നഴ്സറി സ്കൂള്‍ കുട്ടികളിലും ചാരപ്പണി ചെയ്യുന്നു