മാസം: ഏപ്രില്‍ 2016
ബ്രസീലിന്റെ നിര്‍ബന്ധം കാരണം കോളനി തീവൃവാദിയായ അംബാസിഡറെ ഇസ്രായേലിന് മാറ്റേണ്ടതായിവന്നു
ബ്രസീലിലേക്കുള്ള അംബാസിഡറായി ഇസ്രായേല്‍ നിയോഗിച്ച Dani Dayan നെ ബ്രസീലിന്റെ സമ്മര്‍ദ്ദം കാരണം അമേരിക്കയിലെ ഒരു സ്ഥാനത്തേക്ക് മാറ്റി. പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറെക്കരയിലും(West Bank) പാലസ്തീന്‍ ഭൂമിയിലും നിയമവിരുദ്ധമായി ജൂത settlements പണിയുന്നതിന്റെ നേതൃത്വം വഹിച്ചത് ഇയാളായിരുന്നു. ബ്രസീലിലെ സര്‍ക്കാര്‍ ഇയാളെ അംബാസിഡറായി അംഗീകരിക്കാന്‍ തയ്യാറാവാത്തത് വിവാദത്തിന് വഴിവെച്ചു. പാലസ്തീനിലെ ഭൂമിയില്‍ ജൂത settlements പണിയുന്നത് അന്തര്‍ദേശീയ നിയമം ലംഘിച്ചുകൊണ്ടാണ്. എന്നാല്‍ നെതന്യാഹൂ സര്‍ക്കാര്‍ അത് അംഗീകരിക്കാതെ കോളനികള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് telesurtv.net
ഔദ്യോഗികമല്ലാത്ത സെന്‍സര്‍ഷിപ്പ്
teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു
പ്രാദേശീക പ്രക്ഷേപണ വാര്‍ത്താ മാധ്യമമായ teleSUR നെ അര്‍ജന്റീനയില്‍ നിന്ന് Mauricio Macri യുടെ സര്‍ക്കാര്‍ നീക്കം ചെയ്തതിനെ വിവിധ വീക്ഷണങ്ങളുള്ള രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും, മാധ്യമപ്രവര്‍ത്തകരും ശക്തമായി അപലപിച്ചു. അതിനോടൊപ്പം സര്‍ക്കാര്‍ അവരുടെ ഓഹരികളും പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ അര്‍ജന്റീനയില്‍ over-the-air Open Digital Television സേവനം നടത്താന്‍ teleSUR നെ അനുവദിക്കില്ല. അതുകൊണ്ട് സ്വകാര്യ കേബിള്‍ പാക്കേജുകളില്‍ ഇനി teleSUR കൊടുക്കേണ്ടത് നിര്‍ബന്ധിതമല്ലാതായി. teleSUR നെ അര്‍ജന്റീനയിലെ പ്രക്ഷേപണ രംഗത്തു നിന്നും നീക്കം ചെയ്ത Macri … Continue reading teleSUR ന്റെ സെന്‍സര്‍ഷിപ്പിനെ മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും അപലപിച്ചു
അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു
2015 അമേരിക്കയിലെ സൌരോര്‍ജ്ജത്തെ സംബന്ധിച്ചടത്തോളം നല്ല വര്‍ഷമായിരുന്നു എന്ന് തെളിയിക്കുന്ന റിപ്പര്‍ട്ട് പുറത്തുവന്നു. നാലാം പാദത്തിലേക്ക് നല്ല പ്രവചനങ്ങളാണുള്ളത്. 1,361 മെഗാവാട്ടിന്റെ സോളാര്‍ പാനലുകളാണ് അമേരിക്ക മൂന്നാം പാദത്തില്‍ സ്ഥാപിച്ചത്. GTM Research ഉം Solar Energy Industries Association യുടെ U.S. Solar Market Insight Report ഉം പറയുന്നതനുസരിച്ച് Q3 2015 എന്നത് അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായം ഒരു ഗിഗാവാട്ടിലധികം സോളാര്‍ പാനലുകള്‍ സ്ഥാപിച്ച 8 ആമത്തെ പാദമാണ്. അമേരിക്കയിലെ സോളാര്‍ പാനല്‍ സ്ഥാപിക്കല്‍, … Continue reading അമേരിക്ക 2015 Q3 ല്‍ 1,361 MW സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു
അത് ഒരു മാറ്റവും കൊണ്ടുവന്നില്ല
സ്നോഡന്‍ മൈക്രോസോഫ്റ്റിനെ വിശ്വസിക്കുന്നില്ല
കഴിഞ്ഞ ദിവസം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ LibrePlanet2016 പരിപാടിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറും സുരക്ഷയും എന്ന ചര്‍ച്ചയില്‍ NSA whistleblower ആയ എഡ്വേര്‍ഡ് സ്നോഡന്‍ പങ്കെടുത്തു. "ഞാന്‍ മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറില്ല. കാരണം എനിക്ക് അവരെ വിശ്വസിക്കാന്‍ കഴിയുന്നില്ല. അതില്‍ ഏതെങ്കിലും ഒരു പ്രത്യേക രഹസ്യ പിന്‍വാതിലുകളുണ്ടെന്ന് അറിയാവുന്നതുകൊണ്ടല്ല അത്. അതിനെക്കുറിച്ച് ഉറപ്പില്ലാത്തതിനാലാണ്," എന്ന് Debian, Tails, TOR തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പുകഴ്ത്തിയ അദ്ദേഹം പറഞ്ഞു. — സ്രോതസ്സ് fossbytes.com സ്രോതസ് കോഡ് ഉപയോഗിക്കുന്ന ആളിന് … Continue reading സ്നോഡന്‍ മൈക്രോസോഫ്റ്റിനെ വിശ്വസിക്കുന്നില്ല
കൃഷിയുടെ എഞ്ജിനാണ് മണ്ണ്
ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം
https://wikileaks.org/clinton-emails/ Secretary of State ആയിരിക്കുമ്പോള്‍ ഹിലറി ക്ലിന്റണ്‍ സ്വകാര്യമായി സ്ഥാപിച്ച ഇമെയില്‍ സെര്‍വ്വറില്‍ നിന്ന് അയച്ച 30,322 ഇമെയിന്റെ searchable ആയ സംഭരണി മാര്‍ച്ച് 16, 2016 ന് വിക്കീലീക്സ് പരസ്യമായി പ്രസിദ്ധപ്പെടുത്തി. 30 June 2010 മുതല്‍ 12 August 2014 വരെ ഹിലറി ക്ലിന്റണ്‍ അയച്ച 50,547 പേജ് ഡോക്കുമെന്റുകളാണ് അതിലുള്ളത്. Freedom of Information Act പ്രകാരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് US State Department ലഭ്യമാക്കിയവയാണ് ആ ആയിരക്കണക്കിന് PDFs. അവസാനത്തെ PDF … Continue reading ഹിലറി ക്ലിന്റണിന്റെ ഇമെയില്‍ സംഭരണി, നിങ്ങളുടെ പേരും തെരയാം
ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്
ചൈനയിലെ വായൂ മലിനീകരണത്തെക്കുറിച്ച് അടുത്ത കാലത്ത് വലിയ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആദ്യമായി പുകമഞ്ഞിനാല്‍ ബീജിങ്ങില്‍ 'Red Alert' പ്രഖ്യാപിച്ചതിന് ശേഷം. എന്നാലും ശുദ്ധവായൂ ശ്വസിക്കുന്നത് ചൈനക്കാര്‍ക്ക് വെറുമൊരു സ്വപ്നം മാത്രമല്ല. Environmental Science & Technology ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് വായൂ മലിനീകരണം എന്നത് ഒരു ആഗോള ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ്. വായുവിലെ സൂഷ്മ കണികകളുടെ(PM2.5) സാന്ദ്രത ലോകാരോഗ്യ സംഘടന(WHO) ഉപദേശിക്കുന്ന പരിധിയിലും അധികമായ സ്ഥലങ്ങളില്‍ ഗവേഷകര്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളുടെ മാപ്പും … Continue reading ഭൂമിയിലെ 87% ആളുകളും വായുവില്‍ വിഷം കലര്‍ന്നിട്ടുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നത്



