Rachna Khaira
മാസം: നവംബര്‍ 2018
ടൂട്ടനോട്ട, പുതിയ Encrypted ഇമെയില്‍ സേവനം
നിങ്ങളുടെ എല്ലാ ഡാറ്റയും Tutanota തന്നത്താനെ encrypts ചെയ്താണ് സൂക്ഷിക്കുന്നത്. നിങ്ങളുടെ ഇ-കത്തുകളും വിലാസങ്ങളും എല്ലാം അങ്ങനെ സ്വകാര്യമായി ഇരിക്കും. നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങള്‍ക്ക് എളുപ്പത്തില്‍ പൂര്‍ണ്ണമായും encrypted രീതിയില്‍ ആശയവിനിമയം നടത്താനാകും. GPL v3 പ്രകാരമാണ് ടൂട്ടനോട്ട പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിനാല്‍ ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. encryption സേവനം തീര്‍ച്ചയായും അങ്ങനെ വേണം. സുരക്ഷാ വിദഗ്ദ്ധര്‍ക്ക് നിങ്ങളുടെ കത്തുകളെ സംരക്ഷിക്കുന്ന സ്രോതസ് കോഡ് പരിശോധിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അനുമതി നല്‍കുന്നു. — സ്രോതസ്സ് tutanota.com
ആധാര്‍ പ്രേതങ്ങള്‍
— സ്രോതസ്സ് twitter.com/AnupamSaraph
കൈക്കോട്ടിന്റെ താളം
എം.എം.സചീന്ദ്രന്‍ | പാട്ട്കെട്ട് പണിപ്പുുര - പാട്ടും വിയര്‍പ്പും മലയാളത്തിന് ഇത്രയേറെ ഭംഗിയോ! മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.
ഇന്‍ഡ്യന്‍ മുസ്ലീമും ഇന്‍ഡ്യ പാകിസ്ഥാന് ക്രിക്കറ്റ് കളിയും
Rehman Khan
സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു
പെന്‍സില്‍വേനിയയിലെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ സെമിറ്റിക് വിരുദ്ധ കൂട്ടക്കൊല നടന്നു. 46 വയസായ വെള്ളക്കാരനായ Robert Bowers പിറ്റ്സ്‌ബര്‍ഗ്ഗിലെ Tree of Life synagogue ലേക്ക് കടന്ന് വന്ന് “എല്ലാ ജൂതരും മരിക്കട്ടേ” എന്ന് വിളിച്ച് പറഞ്ഞുകൊണ്ട് ഷബാത്ത് പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന വിശ്വാസികളുടെ മേലേക്ക് വെടിവെക്കുകയാണുണ്ടായത്. SWAT സംഘം എത്തിച്ചേരുകയും 20 മിനിട്ടുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാക്കുകയും ചെയ്തു. Bowersന്റെ കൈവശം AR-15 semiautomatic assault തോക്കായിരുന്നു ഉണ്ടായിരുന്നത്. അയാളെ അറസ്റ്റ് ചെയ്തു. മരിച്ചവര്‍ … Continue reading സെമിറ്റിക് വിരുദ്ധനായ വെടിവെപ്പുകാരന്‍ 11 ജൂതരെ പിറ്റ്സ്‌ബര്‍ഗ്ഗില്‍ വെടിവെച്ച് കൊന്നു
മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി
ഉപഭോക്താക്കളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ ഉപയോഗിച്ച് SIM കാര്‍ഡുകള്‍ നേടി, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ബോണസ് കിട്ടുമെന്ന വാഗ്ദാനം നല്‍കി, ആളുകളെ വഞ്ചിച്ചതിന്റെ പേരില്‍ മൊബൈല്‍ കടക്കാരനേയും അയാളുടെ സഹായിയായ ജോലിയില്ലാത്ത ഇന്‍ഷുറന്‍സ് ഏജന്റിനേയും അറസ്റ്റ് ചെയ്തു. ഒരാള്‍ തന്നെ വിളിക്കുകയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 68,000 രൂപ ബോണസ് കിട്ടി എന്ന് അറിയിച്ചു എന്ന് Chandni Mahal ല്‍ കേസ് കൊടുത്ത ഇര പറഞ്ഞു. സെക്യൂരിറ്റി ഫീസായി 28,000 രൂപ കമ്പനിയില്‍ നിക്ഷേപിച്ചാല്‍ ആ തുക … Continue reading മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി
നാല് വര്‍ഷത്തിലധികം കുട്ടികളെ നോക്കുന്നു
യെമനില്‍ സൌദി നടത്തുന്ന യുദ്ധത്തിലെ മരണ സംഖ്യ നേരത്തെ കണക്കാക്കിയതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്
മുമ്പ് കരുതിയിരുന്നതിനേക്കാള്‍ % മടങ്ങ് അധികമാണ് യെമനിലെ മരണ സംഖ്യ എന്ന് Armed Conflict Location and Event Data Project (ACLED) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ പഠന പ്രകാരം അമേരിക്കയുടേയും ഫ്രാന്‍സിന്റേയും ബ്രിട്ടണിന്റേയും പിന്‍തുണയോടെ സൌദി അറേബ്യയും യുണൈറ്റഡ് അറബ് എമറേറ്റ്സും യെമനില്‍ നടത്തുന്ന യുദ്ധത്തില്‍ 10,000 പേരല്ല, 56,000 പേരാണ് മരിച്ചത്. 56,000 എന്ന സംഖ്യയില്‍ യെമനിലെ തുറമുഖങ്ങളില്‍ സൌദി അറേബ്യ നടപ്പാക്കുന്ന മനുഷ്യത്വ വിരുദ്ധമായ ഉപരോധം കാരണം മനുഷ്യ നിര്‍മ്മിതമായ പട്ടിണി … Continue reading യെമനില്‍ സൌദി നടത്തുന്ന യുദ്ധത്തിലെ മരണ സംഖ്യ നേരത്തെ കണക്കാക്കിയതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്
ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം
ഈ ആഴ്ച 2017 ലെ ദാരിദ്ര്യത്തിന്റെ വിവരങ്ങള്‍ US Census Bureau പുറത്തുവിട്ടു. അവിടെ ദേശീയ ദാരിദ്ര്യ രേഖക്ക് താഴെ 12.3% ആളുകള്‍ ജീവിക്കുന്നു. അതായത് 4 കോടി ആളുകള്‍ “ഔദ്യോഗികമായി” ദരിദ്രരാണ്. Supplemental Poverty Measure കണക്ക് പ്രകാരം 13.9% അതായത് 4.5 കോടിയാളുകള്‍ ദരിദ്രരാണ്. ഈ ഡാറ്റ പ്രകാരം ജനസംഖ്യയുടെ 29.4% അതായത് മറ്റൊരു 9.5 കോടി ആളുകള്‍ ദൈനംദിന ആവശ്യങ്ങള്‍ നേടുന്നതില്‍ വിഷമത അനുഭവിക്കുന്ന “താഴ്ന്ന വരുമാനം” ഉള്ളവരാണ്. രണ്ടും കൂടി ഒന്നിപ്പിച്ചാല്‍ … Continue reading ദരിദ്ര അമേരിക്കക്കാര്‍ സമാധാനപരമായും സ്നേഹത്തോടെയും സംഘടിക്കുകയും വോട്ട് ചെയ്യുകയും വേണം