കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു

കിഴക്കെ അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ എട്ടിലൊന്ന് വരുന്ന മഞ്ഞ്നദികള്‍ (glaciers) സമുദ്രം ചൂടാകുന്നതിനനുസരിച്ച് ഉരുകുകയാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അന്റാര്‍ക്ടിക്കയുടെ ഈ ഭാഗത്തിന് വന്‍ തോതില്‍ മഞ്ഞുണ്ട്. അവ നഷ്ടപ്പെട്ടാല്‍ ദീര്‍ഘകാലത്തേക്ക് ആഗോള സമുദ്ര നിരപ്പ് പത്തിലധികം മീറ്റര്‍ ഉയരും. ലോകത്തെ തീരപ്രദേശത്തെ വീടുകളെല്ലാം അത് മുക്കും. വിശാലമായ Totten മഞ്ഞ്നദി പിന്‍വാങ്ങുന്നതായി അറിയാം. പക്ഷേ പുതിയ പഠനം അനുസരിച്ച് സമീപത്തുള്ള മഞ്ഞ്നദികളില്‍ കൂടി മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2008 ന് ശേഷം Vincennes Bay ല്‍ Totten ന് കിഴക്ക് … Continue reading കിഴക്കെ അന്റാര്‍ക്ടിക്കയിലെ മഞ്ഞ്നദികള്‍ സമുദ്രത്തിന് ചൂടുകൂടുന്നതിനനുസരിച്ച് ഉരുകുന്നു

ആഗോളതപനത്തില്‍ ഉടന്‍ പ്രവര്‍ത്തിക്കുന്നതിനെ നിര്‍ജ്ജീവമാക്കുന്ന അവസ്ഥ

https://www.ted.com/talks/greta_thunberg_the_disarming_case_to_act_right_now_on_climate Greta Thunberg

സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു

15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു

ഒരു മാസത്തിലധികമായി 15 വയസുള്ള ഗ്രറ്റ തുങ്ബര്‍ഗ്(Greta Thunberg) പ്രതിഷേധിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് നടക്കുന്ന രാജ്യത്തെ പാര്‍ളമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് അവള്‍ സമരം തുടങ്ങി. സ്റ്റോക്ഹോമിലെ പാര്‍ളമെന്റ് മന്ദിരത്തിന് മുമ്പില്‍ അവള്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. മൂന്ന് ആഴ്ചയായി സ്കൂള്‍ സമയത്ത് തന്നെയാണിത്. തെരഞ്ഞെടുപ്പിന് ശേഷം അവള്‍ ആഴ്ചയിലെ നാല് ദിവസം സ്ക്രൂളില്‍ പോകും വെള്ളിയാഴ്ച ദിവസം പാര്‍ളമെന്റ് പടിക്ക് മുമ്പില്‍ എത്തും. കാലാവസ്ഥാ മാറ്റത്തിനെതിരെ സര്‍ക്കാര്‍ റാഡിക്കലായ പ്രതികരണ പ്രവര്‍ത്തികള്‍ ചെയ്യണമെന്നാണ് അവള്‍ ആവശ്യപ്പെടുന്നത്. … Continue reading 15 വയസുള്ള കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക പുതിയ തരത്തിലുള്ള രാഷ്ട്രീയത്തിന് ആവശ്യപ്പെടുന്നു

വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

സ്കൂളില്‍ തന്നെ ഇരുന്നുകൊള്ളണമെന്ന, പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ വെല്ലുവിളിച്ചുകൊണ്ട് ആസ്ട്രേലിയയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ തലസ്ഥാനത്തും മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തി. കാലാവസ്ഥാ മാറ്റത്തിനോടുള്ള രാഷ്ട്രീയക്കാരുടെ തണുപ്പന്‍ പ്രതികരണത്തിനെതിരാണ് അവരുടെ സമരം. Morrison സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ട് Melbourne, Sydney, Brisbane, Perth, Coffs Harbour, Bendigo തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധ ജാഥകള്‍ നടന്നു. കുട്ടി സാമൂഹ്യപ്രവര്‍ത്തകര്‍ Canberraയിലും Hobartയിലും നടത്തിയ പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായാണ് ഈ സമരങ്ങള്‍ നടന്നത്. Young Queenslanders gathered at Parliament House … Continue reading വിദ്യാര്‍ത്ഥികള്‍ കാലാവസ്ഥാമാറ്റ പ്രതിഷേധ സമരം നടത്തി

ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

കാലാവസ്ഥാ മാറ്റത്തെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനമില്ലായ്മ കാരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ ലണ്ടനിലെ 5 പാലങ്ങള്‍ കൈയ്യേറി. Blackfriars, Waterloo, Westminster, Lambeth, Southwark എന്നിവിടങ്ങളിലെ പാലങ്ങളില്‍ 6,000 ആളുകള്‍ രാവിലെ 10 മണിക്ക് ഉപരോധം സൃഷ്ടിച്ചു എന്ന് Extinction Rebellion സംഘം പറഞ്ഞു. 85 ഓളം സാമൂഹ്യപ്രവര്‍ത്തകരെ ഹൈവേ തടസപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തു. കേന്ദ്ര ലണ്ടനിലില്‍ സമരം “വലിയ ഗതാഗത തടസം” ഉണ്ടാക്കി എന്ന് Metropolitan Police പറഞ്ഞു. വൈകുന്നേരം 4 മണിയോടെ എല്ലാ പാലങ്ങളും തുറന്ന് … Continue reading ആയിരക്കണക്കിന് കാലാവസ്ഥാമാറ്റ പ്രതിഷേധക്കാര്‍ ലണ്ടനിലെ പാലങ്ങള്‍ ഉപരോധിച്ചു

എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു

കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം അന്തരീക്ഷത്തില്‍ കേന്ദ്രീകരിക്കുന്നത് ഭൂമിയിലെ ജീവന് ഭീഷണിയായി വളരും എന്ന് അമേരിക്കന്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന് 1954 മുതല്‍ക്കേ അറിയാമായിരുന്നു. എന്നാല്‍ ആ മുന്നറീപ്പ് പൊതുജനത്തിന് കൊടുക്കുന്നതില്‍ പരാജയപ്പെട്ടു. Stanford ചരിത്രകാരന്‍ Nature Climate Change ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പറയുന്നത്. Caltech ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ 1950കളില്‍ American Petroleum Institute ഒരു പഠനം നടത്തി. ഒരു ശതാബ്ദം കൊണ്ട് CO2 ന്റെ അളവ് 5% വര്‍ദ്ധിച്ചു എന്ന് അതില്‍ കണ്ടെത്തി. … Continue reading എണ്ണ വ്യവസായത്തിന് കാലാവസ്ഥാ മാറ്റത്തിന്റെ അപകടങ്ങളെക്കുറിച്ച് 1954 മുതലേ അറിയാമായിരുന്നു