നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍

"എന്റെ അഭിപ്രായത്തില്‍ ഹിലറി ക്ലിന്റണ്‍ എല്ലാം ശരിയായ രീതിയിലാണ് ചെയ്തത്," എന്ന് Stephanie Cutter അടുത്ത സമയത്ത് നടന്ന ഒരു "Meet the Press" ചാനല്‍ പരിപാടിയില്‍ പറഞ്ഞു. അതില്‍ അവരെ ഡമോക്ലാറ്റുകാരുടെ campaign വിദഗ്ദ്ധ എന്നാണ് പരിചയപ്പെടുത്തിയത്. എന്നാല്‍ അവര്‍ കൂടി ചേര്‍ന്ന് സ്ഥാപിച്ച Precision Strategies എന്ന സ്ഥാപനത്തെക്കുറിച്ച് വ്യക്തമാക്കിയില്ല. ക്ലിന്റണിന്റെ പ്രചരണ പരിപാടിയുടെ "digital consulting" ചെയ്യുന്നത് ആ കമ്പനിയാണ്. ലീ ഫാങ് സംസാരിക്കുന്നു: ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന ധാരാളം പണ്ഡിതരുടെ ഞങ്ങള്‍ പരിശോധിച്ചു. … Continue reading നിഷ്പക്ഷരായ അമേരിക്കന്‍ ടെലിവിഷന്‍ പണ്ഡിതര്‍ →

DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു

താന്‍ Democratic National Committee യുടെ വൈസ് ചെയര്‍ സ്ഥാനം രാജിവെക്കുന്നു എന്ന് ഹവായില്‍ നിന്നുള്ള ജനപ്രതിനിധിയായ Tulsi Gabbard പ്രഖ്യാപിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ബര്‍ണി സാന്റേഴ്സിനെ പിന്‍തുണക്കാനാണ് അവര്‍ ഇങ്ങനെ ചെയ്തത്. "അടുത്ത commander in chief ആരായിരിക്കണം എന്നത് നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ് അത്. ദീര്‍ഘവീക്ഷണമുള്ള നല്ല തീരുമാനമെടുക്കുന്ന ഒരാളാവണം അത്," എന്ന് MSNBCയുടെ "Meet the Press" പരിപാടിയ്ല്‍ പങ്കെടുത്ത Gabbard പറഞ്ഞു. Once Sanders endorse Hilary, leave him … Continue reading DNC യുടെ വൈസ് ചെയര്‍ രാജിവെച്ചു് ബര്‍ണി സാന്റേഴ്സിനെ പിന്‍തുണച്ചു →

ഉദാരതാവാദികള്‍ എല്ലായിപ്പോഴും വലതുപക്ഷത്തിന് വേണ്ടി വൃത്തികെട്ട പണിചെയ്യുന്നവരാണ്

രാജ്യസ്നേഹത്തെക്കുറിച്ച്

രാജ്യത്തിന്റെ പതാക വെറുതെ വീശുന്നതല്ല ശരിക്കുള്ള രാജ്യസ്നേഹം. പുറത്തുള്ളവരില്‍ നിന്ന് നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നതുമല്ല രാജ്യസ്നേഹം. പൊതുവായ നന്മക്കായി എല്ലാവരും ഒത്തുചേരുന്നതാണ് രാജ്യസ്നേഹം. ശരിക്കുള്ള രാജ്യസ്നേഹം വിലകുറഞ്ഞതല്ല. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകായി തങ്ങളെക്കൊണ്ട് കഴിയുന്ന അളവില്‍ ഭാരം ഏറ്റെടുക്കുന്നതാണ് അത് - ഉദാഹരണത്തിന് നികുതി ദ്വാരങ്ങള്‍ കണ്ടുപിടിക്കുകയും പണം വിദേശത്ത് സൂക്ഷിക്കുകയും ചെയ്യാതെ തങ്ങളുടെ നികുതി കൊടുക്കുന്നത്. നമ്മുടെ ജനാധിപത്യത്തെ സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് രാജ്യസ്നേഹം. പണക്കാര്‍ രാഷ്ട്രീയക്കാരെ വിലക്ക് വാങ്ങാന്‍ അനുവദിക്കുന്നതല്ല. ശരിക്കുള്ള രാജ്യസ്നേഹികള്‍ സര്‍ക്കാരിനെ … Continue reading രാജ്യസ്നേഹത്തെക്കുറിച്ച് →

നീതി വകുപ്പ് മന്ത്രി രാജിവെച്ചു

ഭീകരവാദത്തിന്റെ പേരില്‍ കുറ്റവാളിയായി ശിക്ഷിച്ചാല്‍ പൌരത്വം ഇല്ലാതാക്കും എന്ന നിയമം നിര്‍മ്മിക്കാന്‍ പോകുന്നു എന്നതിരെയുള്ള പ്രതിഷേധമായി ഫ്രാന്‍സില്‍ നീതി വകുപ്പ് മന്ത്രിയായ Christiane Taubira രാജിവെച്ചു. നവംബര്‍ 13 ന് പാരീസില്‍ 130 പേരെ കൊന്ന ആക്രമണത്തെ തുടര്‍ന്നാണ് പുതിയ പദ്ധതി പാര്‍ളമെന്റില്‍ അവതരിപ്പിച്ചത്. ഫ്രാന്‍സിലെ കറുത്ത വംശജയായ എണ്ണത്തില്‍ കുറഞ്ഞ മുതിര്‍ന്ന രാഷ്ട്രീയക്കാരില്‍ ഒരാളാണ് Taubira. "ചില സമയത്ത് പിടിച്ച് നില്‍ക്കുന്നത് രാജിവെക്കുന്നതിന് തുല്യമാണ്, ചില സമയത്ത് രാജിവെക്കുക എന്നത് പിന്‍മാറുകയാണ്" എന്ന് അവര്‍ പറഞ്ഞു.