ജനങ്ങളുടെ പ്രതിഷേധത്താല്‍ റൊമേനിയയുടെ പ്രധാന മന്ത്രി രാജിവെച്ചു

ഒരു ക്ലബ്ബിലെ തീപിടുത്തത്തില്‍ 32 പേര്‍ മരിച്ചതിനെ തുടര്‍ന്ന് വളര്‍ന്ന വമ്പന്‍ പ്രതിഷേധനം കാരണം റൊമേനിയയുടെ പ്രധാന മന്ത്രി Victor Ponta രാജി വെച്ചു. അഴിമതി ഇല്ലാതാക്കണം എന്ന ആവശ്യവുമായി പതിനായിരക്കണക്കിന് ആളുകള്‍ Bucharest ലെ തെരുവിലിറങ്ങിയിരിക്കുകയാണ്. "അഴിമതിക്കാരായ ആളുകളെ വ്യവസ്ഥ സ്വയം പുറത്താക്കുന്നില്ലെങ്കില്‍ ജനം അവരുടെ നീതി നടപ്പാക്കും. 1989 ല്‍ ആളുകള്‍ സ്വാതന്ത്ര്യത്തിനായി സമരം ചെയ്തുവെങ്കില്‍ ഇപ്പോള്‍ 2015 ല്‍ ഞങ്ങള്‍ നീതിക്കായി സമരം ചെയ്യുകയാണ്," എന്ന് ഒരു പ്രതിഷേധക്കാരന്‍ അല്‍ ജസീറയോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ചിലവ് 600 കോടിയില്‍ അധികം

2012 ലെ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ബുക്കുകളിലായപ്പോള്‍ ഫെഡറല്‍ സ്ഥാനാര്‍ത്ഥികളുടേയും പാര്‍ട്ടികളുടേയും മൊത്തം ചിലവ് $600 കോടി ഡോളറില്‍ അധികമാണെന്ന് കണ്ടെത്തി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ സ്വകാര്യ സംഭാവന കൊടുത്ത വ്യക്തി കാസിനോ ശതകോടീശ്വരന്‍ Sheldon Adelson ആണ്. Mitt Romney ഉള്‍പ്പടെ 8 സ്ഥാനാര്‍ത്ഥികള്‍ക്ക് അയാള്‍ $5.3 കോടി ഡോളര്‍ സംഭാവന കൊടുത്തു.

ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു

ജനങ്ങളുടെ വലിയ പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് ഓട്ടോ പെരസ് മൊലീന(Otto Pérez Molina) രാജിവെച്ചു. അറ്റോര്‍ണി ജനറല്‍ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ജഡ്ജി അംഗീകരിച്ച് മണിക്കൂറുകള്‍ക്കമായിരുന്നു രാജി. ജനത്തിന്റെ സമ്മര്‍ദ്ദം കാരണം അതിനെ തുടര്‍ന്ന് പ്രോസിക്യൂഷനില്‍ നിന്നുള്ള മൊലീനയുടെ രക്ഷയെ ഇല്ലാതാക്കുന്ന തീരുമാനം കോണ്‍ഗ്രസ് ഏകകണ്ഠേന എടുത്തു. തെറ്റായ സംഘത്തില്‍ ചേര്‍ന്നു, കൈക്കൂലി വാങ്ങി, കസ്റ്റംസ് തട്ടിപ്പ് നടത്തി. എന്നിവയാണ് മൊലീനക്കെതിരായ കുറ്റങ്ങള്‍. കള്ളപ്പണം വെളുപ്പിക്കുന്ന കുറ്റത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. [‍ചാണ്ടിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല … Continue reading ബഹുജന പ്രക്ഷോഭം കാരണം ഗ്വാട്ടിമാലയിലെ പ്രസിഡന്റ് രാജിവെച്ചു →

ജര്‍മ്മന്‍ ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റാരോപണം ഉപേക്ഷിച്ചു

ജനങ്ങളുടെ മേലുള്ള സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ചാരപ്പണിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത രണ്ട് ബ്ലോഗര്‍മാര്‍‍ക്കെതിരായ രാജ്യദ്രോഹക്കുറ്റം ജര്‍മ്മനി ഉപേക്ഷിച്ചു. സ്വതന്ത്ര വാര്‍ത്താ സൈറ്റായ Netzpolitik.org ല്‍ ആണ് ആ മാധ്യമപ്രവര്‍ത്തകരെഴുതിയത്. 50 വര്‍ഷത്തിലാദ്യമായാണ് ജര്‍മ്മനിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ജര്‍മ്മനിയിലുണ്ടായി.

ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്

അത് 0.01 ശതമാനക്കാരാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ശതകോടീശ്വരന്‍മാരെ നിരത്തി നിര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറ്റവും വലിയ വമ്പന്‍-പണ തെരഞ്ഞെടുപ്പായിരിക്കും എന്ന് വ്യക്തമായി. Crowdpac നിര്‍മ്മിച്ചതാണ് ഈ ചാര്‍ട്ട്. 1980 - 2012 കാലത്ത് ദേശീയ തെരഞ്ഞെടുപ്പ് സംഭാവന വരുന്നത് വളരെ വളരെ വലിയ ദാദാക്കളില്‍ നിന്നുമാണ്. ഏറ്റവും മുകളിലുള്ള 0.01% കാരുടെ സംഭാവന മൂന്നിരട്ടിയായിരിക്കുകയാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വളരെ ചെറിയ എണ്ണം അമേരിക്കക്കാര്‍ ആണ് തെരഞ്ഞെടുപ്പ് സംഭവാനയുടെ 40% … Continue reading ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് →

അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം

അമേരിക്കയിലെ ജനാധിപത്യത്തിന് മോശം പേരുണ്ടാക്കുന്നതാണ് പുതിയ പ്രിന്‍സ്റ്റണ്‍ പഠനം. അതായത് അവിടെ ജനാധിപത്യം ഇല്ലെന്ന്. "ആരാണ് ശരിക്കും ഭരിക്കുന്നത്?" എന്ന ചോദ്യം ഗവേഷകര്‍ Martin Gilens ഉം Benjamin I ഉം ചോദിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി അമേരിക്കയിലെ രാഷ്ട്രീയ സംവിധാനം സാവധാനത്തില്‍ ജനാധിപത്യത്തില്‍ നിന്ന് കൂടുതല്‍ അധികാരവും സമ്പന്നരിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു oligarchy യിലേക്ക് മാറിയതായ Page വാദിക്കുന്നു. 1981 - 2002 കാലത്തെ 1,800 നയങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബഹുഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ത്താലും ഇല്ലെങ്കിലും … Continue reading അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം →

പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു

ജപ്പാന്റെ പസഫിസ്റ്റ് ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ മുമ്പത്തെ പ്രധാനമന്ത്രിയായിരുന്ന തോമിചി മുറയാമയും (Tomiichi Murayama) പ്രതിഷേധ സമരത്തില്‍ പങ്കുകൊണ്ടു. പാര്‍ളമെന്റിന്റെ lower house മുമ്പ് പാസാക്കിയ സുരക്ഷാ നിയമത്തിനെതിരെ 2,000 ല്‍ അധികം ആളുകള്‍ പാര്‍ളമന്റിന്റെ മുമ്പില്‍ പ്രതിഷേധം രേഖപ്പെടുത്തി. 91 വയസുള്ള മുറയാമയും അവരോടൊപ്പം ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ജപ്പാന്‍ സൈന്യത്തിന് രാജ്യത്തിന് പുറത്ത് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. രാജ്യത്തിന്റെ സമാധാന ഭരണഘടന സംരക്ഷിക്കണം … Continue reading പസഫിസ്റ്റ് ഭരണഘടന സംരക്ഷിക്കാന്‍ മുമ്പത്തെ പ്രധാനമന്ത്രിയും പ്രതിഷേധത്തില്‍ ഒത്തുചേര്‍ന്നു →