99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു

ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്‌ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്‍ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും … Continue reading 99% തെറ്റായ കാലാവസ്ഥ വിവരങ്ങളും ഫേസ്‌ബുക്ക് പരിശോധിക്കാതെ വിടുന്നു →

മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം

ഒരു കുറ്റകൃത്യം സംഭവിച്ചു. അത് അതേപോലെ സംപ്രേക്ഷണം ചെയ്യുന്നത് ഉചിതമല്ല. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സത്യസന്ധമായി, പച്ചയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്ന തോന്നലുണ്ടായേക്കാം. പക്ഷെ അത് തെറ്റാണ്. മനുഷ്യ സമൂഹത്തിലെ ഒരു കാര്യവും പച്ചയായി നേരെ നടക്കുന്നതല്ല. എല്ലാം അതിനേക്കാള്‍ വലിയ മറ്റ് പലതിനേയും മറച്ച് വെച്ചുകൊണ്ട് സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ കടയില്‍ പോയി ഒരു ചായ കുടിച്ചു. വെറും സാധാരണമായ പച്ചയായ കാര്യം. എന്നാല്‍ അതിന് ദൂരെ സിറ്റി ഓഫ് ലണ്ടനിലേക്കും വാള്‍സ്ട്രീറ്റിലേക്കും വരെ നീണ്ട് പോകുന്ന … Continue reading മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം →

മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ

താങ്കള്‍ ടെലിവിഷനിലെ വാര്‍ത്തകള്‍ കാണുന്ന ആളാണോ? എങ്കില്‍ താങ്കള്‍ കാണുന്ന കുറ്റകൃത്യ വാര്‍ത്തകളുടെ എണ്ണം എത്രയെന്ന് നോക്കിയിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം നാം വെറും നിഷ്ക്രിയ ചവറ്റുകുട്ടകളാണല്ലോ. എന്നാല്‍ അത് താങ്കള്‍ ഗൌരവത്തോടെ കാണണം എന്നാണ് എന്റെ അഭിപ്രായം. ചില വാര്‍ത്തകള്‍ നോക്കൂ. തൊടുപുഴയില്‍ പ്രണയാംദേഹിയായ പുരുഷന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ആ പെണ്‍കുട്ടിയുടെ അമ്മ ടെലിവിഷനിലെ ലൈവ് ബ്രേക്കിങ് ന്യൂസായാണ് സ്വന്തം മകളുടെ പേരും ചിത്രവും മൃതശരീരവും കാണുന്നത്. ഒരു നിയന്ത്രണവും ഇല്ലേ നിങ്ങള്‍ക്ക്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ … Continue reading മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ →

പൌരത്വത്തില്‍ നിന്ന് ജൂലിയന്‍ അസാഞ്ജിനെ ഇക്വഡോര്‍ നീക്കം ചെയ്തു

ഇപ്പോള്‍ ബ്രിട്ടണിലെ ജയിലില്‍ കഴിയുന്ന വികിലീക്സ് സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ പൌരത്വം ഇക്വഡോര്‍ ഇല്ലാതാക്കി. ഇക്വഡോറിന്റെ നിയമ വ്യവസ്ഥ അദ്ദേഹത്തിന്റെ naturalisation ന്റെ nullity യെക്കുറിച്ച് ആസ്ട്രേലിയയെ ഔദ്യോഗികമായി അറിയിച്ചു. സത്യം മറച്ച് വെക്കുന്നത്, തെറ്റായ രേഖകള്‍ കൊടുക്കുന്നത്, തട്ടിപ്പ് നടത്തുന്നത് ഒക്കെയാണ് naturalisation നെ സാധാരണ ഇല്ലാതാക്കുന്നത്. ആസാഞ്ജിന്റെ naturalisation കത്തില്‍ ധാരാളം പൊരുത്തക്കേടുകളുണ്ടായിരുന്നു. വ്യത്യസ്ഥ ഒപ്പുകള്‍, രേഖകള്‍ മാറ്റിയത്, ഫീസ് അടക്കാത്തത് ഉള്‍പ്പെടെ ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. ഈ തീരുമാനം നിയമാനുസൃത പ്രക്രിയപരമായി എടുത്തതല്ല എന്ന് … Continue reading പൌരത്വത്തില്‍ നിന്ന് ജൂലിയന്‍ അസാഞ്ജിനെ ഇക്വഡോര്‍ നീക്കം ചെയ്തു →

ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി

ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ "നിയമപരമായി പര്യാപ്തമല്ല" എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ … Continue reading ആന്റിട്രസ്റ്റ് പരാതികളെ ജഡ്ജി തള്ളിക്കളഞ്ഞതോടെ ഫേസ്‌ബുക്കിന്റെ മൂല്യം ഒരുലക്ഷം കോടി ഡോളറിലധികമായി →

ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക

ജനുവരി 6 ന് Capitol ല്‍ നടന്ന ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കണമെന്ന് സാങ്കേതികവിദ്യ ഉത്തരവാദിത്ത സംഘങ്ങള്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. പൊതുവായി ലഭ്യമായ വിവരങ്ങളുടേയും, ലഹളക്ക് മുമ്പ് ഫേസ്‌ബുക്കിനെ എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ സംഘങ്ങളുടെ മുമ്പത്തെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ട് House and Senate നേതൃത്വത്തിനും ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മറ്റിയുടെ അംഗങ്ങള്‍ക്കും ഈ സംഘങ്ങള്‍ അയക്കുന്നുണ്ട്. House select committee ആദ്യത്തെ വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയതിനും സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമില്‍ തെറ്റായ വിവരങ്ങള്‍ … Continue reading ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക →

ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം

Uzbekistan നിലേക്കുള്ള മുമ്പത്തെ അംബാസിഡറും, ഇപ്പോള്‍ ജനിച്ച ഒരു കുട്ടിയുടെ അച്ഛനും മോശം ആരോഗ്യ സ്ഥിതിയിലുള്ള ആളും ഇതുവരെ ഒരു ശിക്ഷയും കിട്ടിയിട്ടില്ലാത്ത ആളുമാണ് Craig Murray. അദ്ദേഹത്തെ സ്കോട്ട്‌ലാന്റിലെ പോലീസിന് ഞായറാഴ്ച കൈമാറും. “jigsaw identification” ന്റെ അവ്യക്തമായി നിര്‍വ്വചിച്ച കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ തടവ് ശിക്ഷ ലഭിക്കുന്ന ആദ്യത്തെ ആളാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ കോടതിയലക്ഷ്യത്തിന്റെ പേരില്‍ ബ്രിട്ടണില്‍ തടവ് ശിക്ഷ കിട്ടിയ ആദ്യത്തെ ആളാണ്. സ്വവര്‍ഗ്ഗാനുരാഗികളേയും ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകളേയും തടവ് ശിക്ഷ വിധിക്കാത്ത … Continue reading ക്രെയ്ഗ് മുറൈയുടെ ജയില്‍ ശിക്ഷ, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് മേലെയുള്ള പുതിയ ആക്രമണം →

കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു

Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു →