ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്

വാഷിങ്ടണ്‍ സംസ്ഥാനത്തെ Hanford ആണവ സൈറ്റിലെ ചോര്‍ച്ച അത്യാപത്തിന്റെ മുന്നറീപ്പാണ് തരുന്നത്. പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ എക്കാലത്തേക്കായി 28 ടാങ്കുകളിലായി ഭൂമിക്കടിയില്‍ അവിടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിലെ ഒരു ടാങ്കില്‍ നിന്ന് 8 ഇഞ്ച് വിഷ മാലിന്യം ശുദ്ധീകരിക്കാനായി ജോലിക്കാര്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സൈറ്റിലെ അപകട മണികള്‍ മുഴങ്ങി. AY-102 ടാങ്കിന്റെ അകത്തേയും പുറത്തേയും ഭിത്തിക്കിടയില്‍ 8.4 ഇഞ്ച് വിഷ മാലിന്യം ജോലിക്കാര്‍ കണ്ടെത്തി. 2011 മുതല്‍ക്കേ അത് ചോരുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും അത്രയും അളവില്‍ … Continue reading ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്

64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ

168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി … Continue reading 64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ

ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു

ജലത്തിന് ചൂട് കൂടുന്നതിന് അനുസരിച്ച് മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ വ്യാപിക്കുന്നു. അവ അണുബാധയുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ പഠനം പറയുന്നു. Proceedings of the National Academy of Sciences ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. Vibrio അണുബാധകളില്‍ കാലാവസ്ഥാമാറ്റത്തിന്റെ ബന്ധത്തെ പരിശോധിക്കുന്നതാണ് ഈ പഠനം. അമേരിക്കയില്‍ Vibrio ബാക്റ്റീരിയ പ്രതിവര്‍ഷം 80,000 രോഗങ്ങളും 100 മരണങ്ങളും ഉണ്ടാക്കുന്നു. വയറിളക്ക രോഗമായ കോളറയുണ്ടാക്കുന്ന സ്പീഷീസായ Vibrio കോളറ ലോകം മൊത്തം പ്രതിവര്‍ഷം 1.42 … Continue reading ജലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതോടെ മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ പരക്കുന്നു

ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

എല്ലാ വര്‍ഷവും പ്രജനനത്തിനായി വടക്കോട്ട് പോകുന്ന ദശലക്ഷക്കണക്കിന് ദേശാടന പക്ഷികള്‍ക്ക് ആര്‍ക്ടിക്കിനെ അനുയോജ്യമല്ലാതാക്കുന്ന സംഭവമാണ് കാലാവസ്ഥ മാറ്റം എന്ന് Global Change Biology ല്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. അനുയോജ്യമായ പ്രജനന പ്രദേശം 2070 ഓടെ അപ്രത്യക്ഷമാകും എന്ന് ഗവേഷകര്‍ പറയുന്നു. ആര്‍ക്ടിക്കില്‍ പ്രജനനം നടത്തുന്ന പക്ഷികള്‍ അറിയാവുന്നതിലും ഏറ്റവും നീളം കൂടിയ ദേശാടന യാത്ര ചെയ്യുന്നവരാണ്. പ്രതിവര്‍ഷം അവ 20,000 കിലോമീറ്ററുകളില്‍ അധികം യാത്ര ചെയ്യുന്നു. bar-tailed godwit പക്ഷി അലാസ്കയില്‍ നിന്ന് ന്യൂ സിലാന്റിലേക്ക് … Continue reading ലോകത്തിന്റെ മുകളിലെ പക്ഷികള്‍ക്ക് പോകാനൊരിടവും ഇല്ല

മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

വടക്കന്‍ permafrost(ഉറഞ്ഞമണ്ണ്) മണ്ണ് ഭൂമിയിലെ മെര്‍ക്കുറിയുടെ (രസം) വലിയ സംഭരണിയാണ്. മറ്റ് മണ്ണിലും, കടലിലും, അന്തരീക്ഷത്തിലുമുള്ളതിന്റെ ഇരട്ടി അവിടെയുണ്ട്. കാലാവസ്ഥാമാറ്റത്താല്‍ ചൂട് കൂടിയ വായുവിന് ഉത്തരാര്‍ദ്ധ ഗോളത്തിലെ ഇപ്പോഴുള്ള ഉറഞ്ഞമണ്ണിന്റെ പാളിയെ ഉരുക്കാന്‍ കഴിയുന്നതാണ്. അങ്ങനെ ഉരുകുന്നത് വന്‍തോതില്‍ രസം പുറത്തേക്ക് വരുന്നതിന് കാരണമാകുന്നു. അത് ലോകം മൊത്തമുള്ള ജീവജാലങ്ങളെ ബാധിക്കും. ജലത്തിലേയും കരയിലേയും ഭക്ഷ്യ ശൃംഖലയില്‍ രസം അടിഞ്ഞ് കൂടും. അത് മൃഗങ്ങളില്‍ നാഡീസംബന്ധവും പ്രത്യുല്‍പ്പാദനപരവും ആയ വൈകല്യങ്ങള്‍ക്ക് കാരണമാകും. ഏകദേശം 793 ഗിഗ ഗ്രാം, … Continue reading മെര്‍ക്കുറിയുടെ വലിയ സംഭരണി പെര്‍മാഫ്രോസ്റ്റില്‍ ഒളിച്ചിരിപ്പുണ്ട്

അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു

കൊല ചെയ്യപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക Berta Cáceres അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നു എന്ന് ഹൊണ്ടോറസിലെ വിരമിച്ച ഒരു സൈനികന്‍ പറഞ്ഞു. "Berta Cáceres സൈന്യത്താല്‍ വധിക്കപ്പെട്ടതാണെന്ന് 100% ഉറപ്പാണ്" എന്ന് Guardian നോട് First Sergeant Rodrigo Cruz പറഞ്ഞു. Agua Zarca അണക്കെട്ടിനായുള്ള സമരത്തിന്റെ പേരില്‍ Goldman Environmental Prize ജേതാവായ ആദിവാസി Lenca നേതാവായിരുന്നു ബര്‍ട്ട കാസറസ്. മാര്‍ച്ച് 3 ന് അവരെ ഹൊണ്ടോറസിലെ La … Continue reading അമേരിക്ക പരിശീലിപ്പിച്ച ഹൊണ്ടോറസ് സൈനിക യൂണിറ്റിന്റെ കൊലപ്പട്ടികയില്‍ ബര്‍ട്ട കാസറസ് ഉണ്ടായിരുന്നു

കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു

Center for International Environmental Law (CIEL) പുറത്തുവിട്ട നൂറുകണക്കിന് രേഖകള്‍ പ്രകാരം എണ്ണവ്യവസായത്തിന് കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് മുമ്പേ അറിയാമായിരുന്നു എന്ന കാര്യത്തെ ദശാബ്ദങ്ങള്‍ പിറകിലേക്ക് നീക്കിയിരിക്കുകയാണ്. കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് എണ്ണവ്യവസായത്തോട് 1960കളില്‍ വ്യക്തമായി മുന്നറീപ്പ് കൊടുത്തിരുന്നതാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. പ്രധാനമായു ഈ ഗവേഷണങ്ങളില്‍ വളരേധികം നടത്തിയത് വിശാലമായ വ്യവസായ രംഗം തന്നെയായിരുന്നു. 1940കള്‍ മുതല്‍ തുടങ്ങിയതായിരുന്നു അത്. മലിനീകണ ശാസ്ത്രത്തേയും പരിസ്ഥിതി നിയന്ത്രണങ്ങളേയും കുറിച്ച് പൊതുജനങ്ങളില്‍ സംശയം വളര്‍ത്താന്‍ വേണ്ടി വ്യവസായത്തിന്റെ പണം ഉപയോഗിച്ച് ഗവേഷണം … Continue reading കാലാവസ്ഥാ അപകടസാദ്ധ്യതക്കുറിച്ച് നാം കരുതുന്നതിനെക്കാള്‍ വളരെ മുമ്പ് മുതല്‍ക്കേ എണ്ണ വ്യവസായത്തിന് അറിയാമായിരുന്നു

അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അലാസ്കയിലെ കാട്ടുതീയുടെ വ്യാപകമായ വര്‍ദ്ധനവ് ആഗോളതപനത്തെ മോശമാക്കുന്നു എന്ന് അമേരിക്കയിലെ സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കത്തിയ 50 ലക്ഷം ഏക്കര്‍ ആണ് അവിടെ കത്തിയത്. അലാസ്കയിലെ കാട്ടുതീയുടെ വര്‍ദ്ധനവ് കാലാവസ്ഥ മാറ്റത്തിനെതിരായ പ്രധാന buffer നെയാണ് നശിപ്പിക്കുന്നത്. വലിയ കാര്‍ബണ്‍ സംഭരണിയായ കാര്‍ബണ്‍ സമ്പന്നമായ ബൊറിയല്‍ (boreal) കാട്, tundra, permafrost എന്നിവയാണ് അത്. രാജ്യത്തെ ബൊറിയല്‍ കാട്, പീറ്റ് സമ്പന്നമായ തുന്ദ്ര, പെര്‍മാഫ്രോസ്റ്റ് എന്നിവ അമേരിക്കയുടെ കാര്‍ബണിന്റെ 53% ഉം … Continue reading അലാസ്കയിലെ കാട്ടുതീ ആഗോളതപനത്തെ മോശമാക്കുന്നു

ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല

സാധാരണയുള്ള വായൂ ഗുണമേന്മ ഗവേഷണത്തില്‍ വലിയ മലിനീകാരികളെക്കുറിച്ചാണ് പഠിക്കാറുള്ളത്. എന്നാല്‍ കാറിന്റെ പുകക്കുഴലില്‍ നിന്ന് വരുന്ന വലിയ മലിനീകാരികള്‍ക്ക് പകരം “ultrafine” മലിനീകാരികളെ പരിശോധിച്ച ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Environment International ജേണലില്‍ വന്നു. ultrafine കണികകളുടെ ഉയര്‍ന്ന സാന്ദ്രത ആണ് ഗവേഷകര്‍ കണ്ടെത്തിയത്. മനുഷ്യ രോമത്തിന്റെ 500 മടങ്ങ് ചെറിയ മലിനീകാരികള്‍ വലിയ കണികളെ പോലെ വിഷമാണ്. വലിയ കണികകള്‍ ശ്വസകോശത്തില്‍ അടിഞ്ഞ് കൂടുമ്പോള്‍ ഈ ചെറിയ കണികകള്‍ രക്തത്തില്‍ കടന്ന് അണുബാധയും കൊളസ്ട്രോള്‍ നില … Continue reading ഹൈവേയുടെ അടുത്ത് താമസിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല