ദ്വീപ് നഗരത്തിന്റെ പടിഞ്ഞാറെ തീരത്തുകൂടെ ഒരു റോഡ് നിര്‍മ്മിക്കാനാണ് Municipal Corporation of Greater Mumbai [MCGM] ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന Coastal Road Project. നഗര ആസൂത്രകരില്‍ നിന്നും നഗരത്തിലെ സംരക്ഷണ പ്രവര്‍ത്തരുടേയും വലിയ വിമര്‍ശനം ഈ പദ്ധതിക്കെതിരെ ഉണ്ടായിരിക്കുന്നു. sensible ഗതാഗത ആസൂത്രണത്തിന് ഒരു പൂര്‍ണ്ണ go-by നല്‍കുന്നതിന് വേണ്ടി സ്വകാര്യ ഗതാഗതത്തിന് ഒരു premium ഈടാക്കുന്നു, ഫലത്തില്‍ പൊതു ഗതാഗതത്തെ നിരുത്സാഹപ്പെടുത്തുകയാണ്. അറബിക്കടലില്‍ നിന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് റോഡിന്റെ വലിയ ഭാഗം നിര്‍മ്മിക്കുന്നത്. … Continue reading മുംബെയുടെ തീരദേശ റോഡ് പദ്ധതി പുനപരിശോധിക്കുക
വിഭാഗം: പരിസ്ഥിതി
ആഴക്കടല്‍ പതിയെ ചൂടാകുന്നു
ആഴക്കടലിലെ താപനില ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ വ്യതിചലിക്കുന്നു എന്ന് പുതിയ ഗവേഷണം കണ്ടെത്തി. സമുദ്രത്തിന്റെ അടിത്തട്ടില്‍ ചൂടാകുലിന്റെ ഒരു ഗതി ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ Uruguay തീരത്തിന് അടുത്തുള്ള Argentine Basin ല്‍ നാല് ആഴങ്ങളിലെ ഒരു ദശാബ്ദത്തെ മണിക്കൂര്‍ ഇടവേളകളിലെ താപനില രേഖയാണ് ഗവേഷകര്‍ വിശകലനം ചെയ്തത്. AGUന്റെ Geophysical Research Letters ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശരാശരി 3,682 മീറ്റര്‍ താഴ്ചയിലേതാണ് വിവരം. ഏറ്റവും കുറഞ്ഞ ആഴം 1,360 മീറ്ററും, … Continue reading ആഴക്കടല്‍ പതിയെ ചൂടാകുന്നു
കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി
സെപ്റ്റംബര്‍ 14, 2020 ന് ഫേസ്‌ബുക്ക് Climate Science Information Center തുടങ്ങി. അവരുടെ സത്യ-പരിശോധന പരിപാടി ഉപയോഗിച്ച് “കാലാവസ്ഥാ തെറ്റിധാരണകളെ കൈകാര്യം ചെയ്യുക” എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ പദ്ധതിയുണ്ടായിട്ടും പുതിയ Climate Science Information Center ഉണ്ടായിട്ടും, കാലാവസ്ഥാ വിരുദ്ധ സംഘങ്ങള്‍ ഫേസ്‌ബുക്കിന്റെ പരസ്യ തട്ടും വ്യാജ വാര്‍ത്താ പ്രചരണത്തിന്റെ സവിശേഷമായ ലക്ഷ്യം വെക്കല്‍ ശേഷിയും ഉപയോഗിച്ച് ബോധപൂര്‍വ്വം സംശയത്തിന്റെ വിത്ത് വിതക്കുകയും കാലാവസ്ഥാ മാറ്റ ശാത്രത്തിനെക്കുറിച്ചുള്ള തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് InfluenceMap … Continue reading കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി
നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
ലോകം മൊത്തമുള്ള ഭക്ഷവസ്തുക്കളുടെ ഉത്പാദനത്തിലെ നൈട്രജന്‍ വളങ്ങളുടെ വര്‍ദ്ധിച്ചുള്ള ഉപയോഗം അന്തരീക്ഷത്തിലെ N2Oയുടെ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. N2O എന്നത് CO2 നെക്കാള്‍ 300 മടങ്ങ് ശക്തിയുള്ള ഹരിതഗൃഹ വാതകമാണ്. അത് അന്തരീക്ഷത്തില്‍ 100 വര്‍ഷത്തിലധികം കാലം നിലനില്‍ക്കും. കാലാവസ്ഥാ മാറ്റത്തെ ബാധിക്കുന്ന അപകടസൂചകമായ ഗതിയാണ് പഠനം സൂചിപ്പിക്കുന്നത്: N2O വ്യവസായ വല്‍ക്കരണ നിലയില്‍ നിന്ന് 20% വര്‍ദ്ധിച്ചിരിക്കുന്നു. 1750 ല്‍ 270 parts per billion (ppb) ആയിരുന്നത് 2018 ആയപ്പോഴേക്കും 331ppb ആയി. ഏറ്റവും … Continue reading നൈട്രസ് ഓക്സൈഡ് വലിയ കാലാവസ്ഥ ഭീഷണി മുഴക്കുന്നു
നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്
ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മനുഷ്യ നിര്‍മ്മിത പദാര്‍ത്ഥമാണ് കോണ്‍ക്രീറ്റ്. ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ജലത്തിന് ശേഷം രണ്ടാം സ്ഥാനമാണിതിനുള്ളത്. എന്നാല്‍ കോണ്‍ക്രീറ്റിന്റെ പ്രധാന ഘടകമായ സിമന്റിന് വലിയ കാര്‍ബണ്‍ കാല്‍പ്പാടാണുള്ളത്. ലോകത്തെ മൊത്തം കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന്റെ 8% വരുന്നത് സിമന്റില്‍ നിന്നാണ് എന്ന് Chatham House എന്ന സംഘടന പറയുന്നു. സിമന്റ് വ്യവസായം ഒരു രാജ്യമായിരുന്നെങ്കില്‍ അത് ചൈനക്കും അമേരിക്കക്കും ശേഷമുള്ള ലോകത്തെ മൂന്നാമത്തെ ഉദ്‌വമന സ്രോതസ്സായി കണക്കാക്കപ്പെട്ടേനെ. — സ്രോതസ്സ് bbc.com … Continue reading നിങ്ങള്‍ക്കറിയാത്ത വലിയ CO2 ഉദ്‌വമന സ്രോതസ്സ്
“ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു
2001 ല്‍ Texaco യെ എല്ലാ ആസ്തികളും സാമൂഹ്യ ബാദ്ധ്യതകളുടേയും കൂടെ Chevron വാങ്ങി. ആ ബാദ്ധ്യതകളിലൊന്നായിരുന്നു "ആമസോണ്‍ ചെര്‍ണോബില്‍". ഇക്വഡോറിലെ 1,700-square-mile പരിസ്ഥിതി ദുരന്തം. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തോടുള്ള ബഹുമാനമില്ലായ്മ - അതിനെ പ്രാദേശിക ആദിവാസി സംഘങ്ങള്‍ വിളിക്കുന്നത് വംശീയത (ജാതി) എന്നാണ്. 1964 - 1992 കാലത്ത് ടെക്സകോ മാത്രമായിരുന്നു അവിടെ പ്രവര്‍ത്തിച്ചിരുന്നത്. 7200 കോടി ലിറ്റര്‍ വിഷ ജലം ബോധപൂര്‍വ്വം ചുറ്റുപാടിലേക്ക് തുറന്നുവിട്ടു എന്ന് കാലക്രമത്തില്‍ അവര്‍ സമ്മതിച്ചു. സത്യത്തില്‍ എണ്ണ … Continue reading “ആമസോണ്‍ ചെര്‍ണോബിലിന്” നഷ്ടപരിഹാരം കൊടുക്കുന്നതിന് ഷെവ്രോണ്‍ വിസമ്മതിക്കുന്നു
നഷ്ടപ്പെടുന്ന പക്ഷികള്‍
— source truthdig.com | Pat Bagley / The Salt Lake Tribune, UT | Sep 24, 2019
അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്
അഭൂതപൂര്‍വ്വമായി ഉദ്‌വമനം വര്‍ദ്ധിച്ച നിര്‍ണ്ണായകമായ 25-വര്‍ഷ കാലത്ത് ദരിദ്രരായ 310 കോടി ജനങ്ങളുണ്ടാക്കിയതിന്റെ ഇരട്ടിയലധികം ഉദ്‌വമനം നടത്തിയതില്‍ ലോക ജനസംഖ്യയുടെ 1% വരുന്ന സമ്പന്നര്‍ ഉത്തരവാദികളാണ്. 1990 - 2015 കാലത്തെ കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയിലധികം (52%) നടത്തിയത് സമ്പന്നരായ 10% പേര്‍ ആണ്. സമ്പന്നരായ 5% പേര്‍ ഉത്തരവാദികളായിരിക്കുന്നത് മൂന്നിലൊന്ന് (37%) ഉദ്‌വമനത്തിനാണ്. ദരിദ്രരായ 50% പേര്‍ ഉത്തരവാദികളായ ഉദ്‌വമനത്തിന്റെ മൂന്ന് മടങ്ങാണ് സമ്പന്നരായ 1% പേരുണ്ടാക്കിയത്. — സ്രോതസ്സ് oxfam.org | 21 Sep … Continue reading അതി സമ്പന്നരായ 1% പേരുടെ കാര്‍ബണ്‍ ഉദ്‌വമനം മനുഷ്യവംശത്തിന്റെ ദരിദ്രരായ പകുതിപ്പേരേക്കാള്‍ ഇരട്ടിയിലധികമാണ്
ആസ്ട്രേലിയയിലെ 300-വര്‍ഷം പ്രായമുള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നു
Juice Media
എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു
ഇപ്പോള്‍ നടന്ന എണ്ണ ചോര്‍ച്ചയോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനെതിരെ ആയിരക്കണക്കിന് മൌറീഷ്യസുകാര്‍ തലസ്ഥാനമായ Port Louis ലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ജപ്പാനിലെ ചരക്ക് കപ്പലായ M.V. Wakashio പവിഴപ്പുറ്റ് പ്രദേശത്ത് ജൂലൈ 25 ന് തകരുകയും 1,000 ടണ്‍ ഇന്ധന എണ്ണ പ്രകൃതി ലോല പ്രദേശമായ കടലില്‍ ചോരുകയും ചെയ്തു. കപ്പല്‍ രണ്ടായി പിളരുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഇത്. Wakashio കപ്പല്‍ചേതവും beachings ഉം തമ്മില്‍ നേരിട്ട് ബന്ധം ഇതുവരെ സ്ഥാപിച്ചിട്ടില്ലെങ്കിലും ഇതിനടുത്ത് കുറഞ്ഞത് … Continue reading എണ്ണ ചോര്‍ച്ചയും തിമിംഗലങ്ങള്‍ ചാകുന്നതിനേയും ചൊല്ലി മൌറീഷ്യസുകാര്‍ തെരുവില്‍ പ്രതിഷേധിച്ചു