വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ … Continue reading കാലാവസ്ഥാ മാറ്റ വിസമ്മതത്വത്തിന് ധനസഹായം കൊടുത്തായി പാപ്പരായ കല്‍ക്കരി കമ്പനിയുടെ രേഖകള്‍ കാണിക്കുന്നു
വിഭാഗം: പരിസ്ഥിതി
ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്
Tapanuli ഒറാങ്ങുട്ടാന്‍ ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഏറ്റവും ഭീഷണി നേരിടുന്നതുമായ മഹത്തായ ആള്‍ക്കുരങ്ങാണ്. വടക്കന്‍ സുമാട്രയിലേയും ഇന്‍ഡോനേഷ്യയിലേയും Batang Toru കാടുകളില്‍ വെറും 800 ആള്‍ക്കുരങ്ങളേ ഇനി അവശേഷിക്കുന്നുള്ളു. ചൈന ധനസഹായം കൊടുക്കുന്ന ഒരു വമ്പന്‍ ജലവൈദ്യുതി പദ്ധതി അവരുടെ ആവാസവ്യവസ്ഥക്ക് ഭീഷണിയായി വരുന്നു. 510-മെഗാവാട്ടിന്റെ Batang Toru ജലവൈദ്യുതി പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ ഇപ്പോള്‍ തന്നെ കുറച്ച് ഒറാങ്ങുട്ടാനുകളെ കാട് ഉപേക്ഷിച്ച് അടുത്തുള്ള പ്ലാന്റേഷനുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. A Tapanuli orangutan in the Batang … Continue reading ലോകത്തിലെ ഏറ്റവും അപൂര്‍വ്വവും ഭീഷണി നേരിടുന്നതുമായ സ്പീഷീസുകള്‍ മഹത്തായ ആള്‍ക്കുരങ്ങളുടേതാണ്
കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്
സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ബുധന്‍ അല്ല ഏറ്റവും ചൂട് … Continue reading കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്
ഉന്‍മൂലന ലഹളക്കാര്‍ ലണ്ടനിലെ തിരക്കേറിയ സമയത്തെ ഗതാഗതം തടഞ്ഞു
വെള്ളിയാഴ്ച ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് Extinction Rebellion ന്റെ ആഭിമുഖ്യത്തില്‍ രാവിലത്തെ തിരക്കേറിയ സമയത്ത് ലണ്ടന്റെ തെക്ക് കിഴക്കെ ഭാഗത്തുള്ള Lewisham ലെ ഗതാഗതം നഗരത്തിലെ വായൂ മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കാനായി താല്‍ക്കാലികമായി തടഞ്ഞു. "Let Lewisham Breathe" എന്ന പരിപാടി Extinction Rebellion (XR) തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സമരമാണിത്. — സ്രോതസ്സ് commondreams.org | Jun 14, 2019
കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു
ചിലി ചന്ദനം മുതല്‍ St. Helena olive വരെ 571 സസ്യ സ്പീഷീസുകള്‍ കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് പുതിയ പഠനം പറയുന്നു. ഭൂമിയുടെ ഭാവി എന്താകുമെന്ന് ഈ പഠനം കാണിക്കുന്നതിനെ ഓര്‍ത്ത് ജൈവ വൈവിദ്ധ്യ വിദഗ്ദ്ധരെ ഭയപ്പെടുന്നു. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പഠനം നടത്തുന്നത്. അതിന്റെ റിപ്പോര്‍ട്ട് Nature Ecology and Evolution ല്‍ വന്നു. Key Stockholm University യിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | … Continue reading കഴിഞ്ഞ 250 വര്‍ഷങ്ങളില്‍ 600 ഓളം സസ്യങ്ങള്‍ തുടച്ച് നീക്കപ്പെട്ടു
ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി
റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ആര്‍ക്ടിക് കടലിന്റെ തുടക്കത്തിലെ താപനില 28.9°C ല്‍ എത്തി. സാധാരണ ഈ സ്ഥലത്ത് 30 ഡിഗ്രി കുറവ് താപനിലയാണ് ഉണ്ടാകാറുള്ളത്. അതുപോലെ ഏപ്രിലില്‍ National Snow and Ice Data Center ഏറ്റവും കുറവ് കടല്‍ മഞ്ഞാണ് രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കടല്‍ മഞ്ഞെല്ലാം ഉരുകി പോയി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 415 ppm ല്‍ എത്തി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 30 … Continue reading ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി
ഉന്‍മൂലന കപ്പലോട്ടം
— സ്രോതസ്സ് truthdig.com | Steve Sack | May 8, 2019
അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്
ശാസ്ത്രജ്ഞര്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വേഗത്തിലാണ് അന്റാര്‍ക്ടിക്കയിലെ മഞ്ഞ് പാളികള്‍ ലോലമായി വരുന്നത് എന്ന് പുതിയ ഗവേഷണം പറയുന്നു. 1990കളിലേക്കാള്‍ 5 മടങ്ങ് വേഗത്തിലാണ് മഞ്ഞ് അവിടെ ഉരുകുന്നത്. ബ്രിട്ടണിലെ Leeds University ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്ഥലങ്ങളില്‍ മഞ്ഞിന് മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പത്തേതിലും 100 മീറ്റര്‍ കനം കുറഞ്ഞു. തീരദേശത്തെ നഗരങ്ങളെ തുടച്ച് നീക്കിക്കൊണ്ട് സമുദ്രജല നിരപ്പ് ഉയരുമെന്ന ഭീഷണിയാണ് അത് ഉയര്‍ത്തുന്നത്. പടിഞ്ഞാറെ അന്റാര്‍ക്ടിക്ക മഞ്ഞ് പാളിയിലാണ് കൂടുതല്‍ മഞ്ഞ് നഷ്ടപ്പെട്ടത്. നാലിലൊന്ന് മഞ്ഞ് … Continue reading അന്റാര്‍ക്ടിക്കയിലെ മഞ്ഞ് ഭീകരമായ തോതിലാണ് ഉരുകുന്നത്
ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു
ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു
തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു
പുകവലിക്കാരുടെ നിക്കോട്ടിനോടുള്ള ആസക്തി പോലെ കീടനാശിനി അടങ്ങിയ ആഹാരത്തിനോട് Bumblebees തേനീച്ചകള്‍ക്ക് സ്വാദ് തോന്നുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നിക്കോട്ടിന്‍ പോലുള്ള രാസവസ്തുക്കള്‍ കൂടിയ ആഹാരങ്ങള്‍ അവ ഉപയോഗിക്കും തോറും അത് കൂടുതല്‍ വേണമെന്ന ആഗ്രഹം അവര്‍ക്ക് തോന്നുന്നു എന്ന് പഠനം കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായി ദോഷകരമായ കീടനാശിനി അടങ്ങിയ പൂമ്പൊടി തേനീച്ചയിലെത്തുന്നുണ്ട്. വിവാദപരമായ neonicotinoid കീടനാശിനികള്‍ രാസപരമായി പുകയിലയിലെ ആസക്തിയുണ്ടാക്കുന്ന രാസവസ്തുവായ നിക്കോട്ടിനോട് സാമ്യമുള്ളതാണ്. തേനീച്ചകള്‍ക്ക് ദോഷകരമായതിനാല്‍ 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ മൂന്ന് … Continue reading തേനീച്ചകള്‍ കീടനാശിനികള്‍ക്ക് നിക്കോട്ടിന്‍ പോലെ പ്രാധാന്യം കൊടുക്കുന്നു