വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ് ഹര്‍ത്താല്‍. ഒരു രാഷ്ട്രീയ തീരുമാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടാകും. അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണം രണ്ടു വിഭാഗക്കാരും ചെയ്യേണ്ടത്. ഹര്‍ത്താല്‍ നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സ്വമേധയാ ആകണം. രാഷ്ട്രീയ തീരുമാനത്തെ പ്രതികൂലിക്കുന്നവര്‍ക്ക് പണിമുടക്കുന്നതിന് അവകാശമുണ്ട്. അതുപോലെ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നതിനും അവകാശമുണ്ട്. സാധാരണ എല്ലാ ന്യൂന പക്ഷങ്ങളേയും സംരക്ഷിക്കുന്ന ഇടതു പക്ഷം എന്തേ ഹര്‍ത്താല്‍ ബഹിഷ്കരിക്കുന്നവരെ സംരക്ഷിക്കുന്നില്ല. ഹര്‍ത്താല്‍/ബന്ത് ഒരു രാഷ്ട്രീയ പ്രചരണ പരിപാടിയാണം. കൂടുതല്‍ ആളുകള്‍ അത് അംഗീകരിക്കുമ്പോള്‍ അവര്‍ … Continue reading ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം
വിഭാഗം: അഭിപ്രായം
ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
ഒരു ചെറിയ മറുപടിയായി എഴുതി തുടങ്ങിയതിന്റെ മൂന്നാമത്തേയും അവസാനത്തേയും ഭാഗമാണിത്. ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? ഭാഗം 3: ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ് ഡോപ്പമിന്‍ പല സ്വഭാവങ്ങളേയും നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആണ്. അതിന്റെ പ്രധാനമായും ബാധിക്കുന്നത് ചലനം, cognition, സന്തോഷം, പ്രചോദനം തുടങ്ങിയവയേയാണ്. ഡോപ്പമിന്‍ പുറത്തുവരുമ്പോള്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ സന്തോഷത്തിന്റേയും സംതൃപ്തിയുടേയും അനുഭൂതി തരുന്നു. ഈ സംതൃപ്തിയുടെ അനുഭവം … Continue reading ലൈംഗികതയുടെ ഡോപ്പമിന്‍ ഇഫക്റ്റ്
യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ
നിങ്ങള്‍ ഒരു വിശ്വാസി ആണോ? സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണ്. എന്ത് വിശ്വാസമാണെന്ന് പറയാതെ തന്നെ എന്താണ് ചോദ്യകര്‍ത്താവുന്നയിയിച്ചതെന്തെന്ന് എല്ലാവര്‍ക്കും മനസിലാകും. ശരിക്കും ചോദ്യം ദൈവവിശ്വാസത്തേക്കുറിച്ചാണ്. വിശ്വാസം എന്നാല്‍ ഇതുമാത്രമാണോ? ദൈവവിശ്വാസികള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു എന്നുണ്ടോ? നിങ്ങള്‍ക്ക് രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് … Continue reading യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ
വിജയരാഘവന്റെ ദീര്‍ഘവീക്ഷണം
ശ്രീ ജി വിജയരാഘവന്‍ ടെക്നോപാര്‍ക്ക് മുന് സി ഇ ഒ യും മാനേജ്മെന്റ് വിദഗ്ധനുമാണ്. വികസന പരിപാടികള്‍ ഭാവിയിലേക്ക് മുന്‍കൂട്ടി കണ്ടുകൊണ്ടാവണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ശരിയാണ്. PWD റോഡ് പണിഞ്ഞ് കഴിഞ്ഞ ഉടന്‍ തന്നെ ടെലഫോണ്‍സ്‌കാര് വന്ന് അത് കുത്തിപ്പോളിക്കുന്നു, അത് ശരിയായ ഉടന്‍ തന്നെ വാട്ടര്‍ അതോറിറ്റിക്കാര്‍ വന്ന് കുഴിക്കുന്നു. ഡാം പണിഞ്ഞ് ജലസേചന കനാലുകള്‍ പണിതീര്‍ത്ത് കഴിയുമ്പോഴേക്കും കൃഷി ഇല്ലാതാകുന്നു. കനാല്‍ വെള്ളപ്പോക്കസമയത്ത് മലനാട്ടിലെ വെള്ളം തീരപ്രദേശത്തെത്തിക്കുകയും വേനല്‍കാലത്ത് തുള്ളി വെള്ളം പോലുമില്ലാത്തതിനാല്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം
സ്ത്രീകള്‍ക്കെതിരേയുള്ള അക്രമണം സ്ത്രീ പ്രശ്നമാണോ
അല്ല. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ സ്ത്രീ പ്രശ്നമല്ല. അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. സ്ത്രീയെന്നല്ല ആരുടെ നേര്‍ക്കുള്ള ആക്രമണമായാലും അത് ഒരു ക്രമ സമാധാന പ്രശ്നമാണ്. എന്നാല്‍ സ്ത്രീകള്‍ ഒരു പ്രത്യേക വര്‍ഗ്ഗമാണെന്നും അവര്‍ക്കെതിരെ പുരുഷന്‍മാര്‍ ആക്രമണം നത്തുന്നു എന്നൊക്കെയുള്ള വര്‍ഗ്ഗീയ നിലപാടാണ് സ്ത്രീ പക്ഷ സംഘടനകള്‍ പോലും വെച്ചുപുലര്‍ത്തുന്നത്. സാധാരണ ഇതിന്റെ പ്രധാന കുറ്റവാളികളെ അവര്‍ കാണാതെ പോകുകയാണ് പതിവ്. യഥാര്‍ത്ഥ കള്ളന്‍ സിനിമ, ചാനല്‍, പരസ്യങ്ങള്‍ ഇവയാണ്. ഇവരാണ് സഹജീവികളോടുള്ള ആക്രമണത്തിന് അടിമ മനുഷ്യരെ … Continue reading സ്ത്രീകള്‍ക്കെതിരേയുള്ള അക്രമണം സ്ത്രീ പ്രശ്നമാണോ
സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?
ഇന്നലെ മനോരമാ ചാനലിന്റെ പ്രചരണതന്ത്ര പരിപാടിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനികള്‍ സെബാസ്റ്റ്യന്‍ പോള്‍, എം.ഏ.ഷാനവാസ്, കെ.എം. റോയി എന്ന പത്രപ്രവര്‍ത്തകന്‍. ചര്‍ച്ചയേക്കാളുപരി അത് ഒരു നാടകം പോലെയിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി ഇവര്‍ BOT റോഡിന്റെ പക്ഷവും എം.ഏ.ഷാനവാസും ആവതാരകനും ജനപക്ഷവും ആയിരുന്നു നിലയുറപ്പിച്ചത്. പലകാര്യങ്ങള്‍ പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു കാര്യങ്ങളാണ്. കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. ഭാവിതലമുറക്ക് വലിയ ഗുണങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നത്. BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ വെറും … Continue reading സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?
കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?
ചിലപ്പം നഷ്ടപ്പെട്ടേക്കാം. കാരണം, മറ്റ ചില സംസ്ഥാനങ്ങളേ അപേക്ഷിച്ച് കേരളത്തിന് വലിപ്പം കുറവാണ്. സംസ്ഥാനങ്ങള്‍ക്ക് വേണ്ട കുറഞ്ഞ വലിപ്പം എന്നൊരു പരിധി കേന്ദ്രം നിശ്ചയിക്കുകയും നമുക്ക് അതിനകത്ത് ഉള്‍പ്പെടാനും കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടും. ഇത് ഒരു വെറും വാക്കാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ച്ച നമ്മുടെ ദേശീയ പാതാ വിദഗ്ധര്‍ പറഞ്ഞത്, 45 മീറ്ററില്‍ കുറഞ്ഞ പാതകളൊന്നും ദേശീയ പാത അല്ലെന്നാണ്. റോഡ് പണിയുന്നത് കേരളത്തിലാണ്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളാവണം അത് ഏത് രീതിയില്‍ പണിയണമെന്ന് … Continue reading കേരളത്തിന് സംസ്ഥാന പദവി നഷ്ടപ്പെടുമോ?
വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
ഭാഗം 1: ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം ഭാഗം 2: വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ? സാമ്പത്തിക രംഗത്തെ പ്രാഥമികം, ദ്വിതീയം, തൃദീയം എന്ന് മൂന്നായാണ് തരം തിരിച്ചിട്ടുള്ളത്. ഇതില്‍ പ്രാഥമികം രംഗത്ത് കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയ extraction ദ്വിതീയ രംഗത്ത് വ്യവസായം എന്ന manufacturing, തൃദീയ രംഗത്ത് സേവനം. ഇതില്‍ ആദ്യത്തേ രണ്ടിലും സാധനങ്ങളുടെ ക്രയവിക്രയങ്ങള്‍ നടക്കുന്നു. ആദ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ കര്‍ഷകരെന്നും രണ്ടാമത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ തൊഴിലാളികളെന്നുമാണ് വിളിക്കുന്നത്. സ്വന്തമായി … Continue reading വേശ്യാവൃത്തി സേവന മേഖലയിലെ ഒരു തൊഴിലോ?
ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
രണ്ട് പേര്‍ക്ക് സംസാരിച്ചിരിക്കുന്നതില്‍ താല്‍പ്പര്യമുണ്ടെന്നു കരുതുക. സുപ്രീം കോടതിയുടെ അനുമതിയോടെ തന്നെ അവര്‍ അങ്ങനെ സംസാരിച്ചെന്നിരിക്കും. എന്നുകരുതി അവരെ സംസാര തൊഴിലാളികള്‍ എന്ന് വിളിക്കുമോ? വെറും പണത്തിന്റെ കൈമാറ്റം നടന്നു എന്ന കാരണത്താല്‍ അവരെ തൊഴിലാളികളെന്ന് പറയാന്‍ കഴിയില്ല. ഇല്ല. കാരണം പ്രയോജനപ്രദമായ അദ്ധവാനം ഉണ്ടാകാതെ തന്നെ പണത്തിന്റെ കൈമാറ്റം നടക്കാം. ചിലപ്പോള്‍ നാം നമുക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് (ഭിക്ഷക്കാരല്ലവര്‍ക്കും)ദാനം കൊടുക്കുന്നു, ഗുണ്ടകള്‍ കത്തി/(കോപ്പീറൈറ്റ്, പേറ്റന്റ്) കാണിച്ച് പണം വാങ്ങുന്നു. ഗുണ്ടകളെ നാം ഗുണ്ടാ തൊഴിലാളികള്‍ എന്ന് … Continue reading ലൈംഗിക തൊഴിലാളി, ഒരു തെറ്റായ പദപ്രയോഗം
ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്
ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ സ്വാര്‍ത്ഥത ചുവടെ കൊടുക്കുന്നു. ബിഓടി റോഡിന് വേണ്ടി സ്ഥലമെടുപ്പ് ആലപ്പുഴ ജില്ലയില്‍ തകൃതിയായി നടക്കുകയാണ്. ജനങ്ങള്‍ ഇരുവശവും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതുകൊണ്ട് അവരുടെ ആരാധാനാലയങ്ങളും റോഡിനിരു വശവും ധാരാളമുണ്ട്. ചിലതിന് വളരെ പഴക്കവുമുണ്ട്. 450 വര്‍ഷത്തെ പഴക്കമുള്ളതാണ് ചേപ്പാട് … Continue reading ആത്മീയ സ്വാര്‍ത്ഥത: ബിഓടി റോഡിന്റെ സ്ഥലമെടുപ്പ്