കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന സംഭവമാണ്. കോവിഡ്-19 മഹാമാരി നമ്മടുെ നാട്ടിലും ലോകം മുഴുവനും തീവൃമായി വ്യാപിച്ചുകൊണ്ടിരുന്ന കാലം. എറണാകുളത്തിന് അടുത്തുള്ള ഒരു സ്ഥലത്ത് ഒരു ബേക്കറിക്കാരനുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാതെ വ്യാപാരം അവിടെ നടന്നുപോകുന്നതിനിടയിലാണ് സര്‍ക്കാര്‍ ലോക്ക്ഡൌണും മറ്റും പ്രഖ്യാപിച്ചത്. മറ്റെല്ലാവരേയും പോലെ നമ്മുടെ ബേക്കറിക്കാരനും വലിയ കഷ്ടതകളിലൂടെ കടന്ന് പോകേണ്ടി വന്നു. പിന്നീട് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നതിനാല്‍ ബിസിനസ് മെച്ചപ്പെട്ടു വന്നുകൊണ്ടിരുന്നു. ഡിസംബറാണ്. ക്രിസ്തുമസും പുതുവല്‍സരവും ഒക്കെ വരുന്നു. ധാരാളം പലഹാരങ്ങളും കേക്കും മറ്റും അദ്ദേഹം നിര്‍മ്മിച്ചുകൊണ്ടിരുന്നു. … Continue reading ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത
വിഭാഗം: അഭിപ്രായം
പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം
ശാസ്ത്രം പഠിച്ച കുട്ടിക്ക് ആത്മവിശ്വാസം കുറവും, സാഹിത്യവും കലയും പഠിക്കുന്ന കുട്ടിക്ക് ആത്മവിശ്വാസം കൂടുതലുമുണ്ടെന്നാണ് ഒരു വാദം. പരിണാമം പഠിച്ച കുട്ടി ഡാര്‍വിന്റെ പുസ്തകം വായിക്കുന്നില്ല അതിനാലാണ് അത്മവിശ്വാസം ഉണ്ടാകാത്തതെന്നും പറയുന്നു. വിദ്യാര്‍ത്ഥികളുടേയോ അദ്ധ്യാപനത്തിന്റേയോ പ്രശ്നമല്ല അത്. ഡാര്‍വിന്റെ പുസ്തകം തന്നെ വായിച്ചാലും തീരുന്നതല്ല അത്. ശാസ്ത്രത്തിന്റെ സ്വഭാവം കൊണ്ടാണങ്ങനെ. കലയും സാഹിത്യവും വ്യക്തിനിഷ്ഠമാണ്, ശാസ്ത്രം വസ്തുനിഷ്ഠമാണ്. എന്തെങ്ങിലും വ്യത്യാസം തോന്നുന്നുണ്ടെങ്കില്‍ അതിന്റെ കാരണം അതാണ്. അല്ലാതെ വിദ്യാര്‍ത്ഥിയുടേയോ, അദ്ധ്യാപകന്റേയോ സ്കൂളിന്റേയോ പ്രശ്നമല്ല. സാഹിത്യ കലാ രംഗം … Continue reading പരിണാമം പഠിച്ച കുട്ടിയും കാഫ്കയെ പഠിച്ച കുട്ടിയും തമ്മിലെ വ്യത്യാസം
ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു. രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി. രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ … Continue reading ഫാസിസ്റ്റ് കാലത്ത് സ്വയം വിഢികളാകാതിരിക്കാന്‍ നോക്കുക
എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം
മുതലാളിത്തമാണ് അവരുടെ ദൈവം, ലിബറലിസം ആണ് അവരുടെ മതം, കമ്പോളമാണ് അവരുടെ പള്ളി. വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തം ആണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മ്മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറീപ്പ് നല്‍കുന്നു. ജന്മിത്വ … Continue reading എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം
കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി
കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത? മുതലാളിത്തത്തിന്റെ … Continue reading കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി
മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
ഒരു കുറ്റകൃത്യം സംഭവിച്ചു. അത് അതേപോലെ സംപ്രേക്ഷണം ചെയ്യുന്നത് ഉചിതമല്ല. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സത്യസന്ധമായി, പച്ചയായി കാര്യങ്ങള്‍ അവതരിപ്പിച്ചു എന്ന തോന്നലുണ്ടായേക്കാം. പക്ഷെ അത് തെറ്റാണ്. മനുഷ്യ സമൂഹത്തിലെ ഒരു കാര്യവും പച്ചയായി നേരെ നടക്കുന്നതല്ല. എല്ലാം അതിനേക്കാള്‍ വലിയ മറ്റ് പലതിനേയും മറച്ച് വെച്ചുകൊണ്ട് സംഭവിക്കുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ കടയില്‍ പോയി ഒരു ചായ കുടിച്ചു. വെറും സാധാരണമായ പച്ചയായ കാര്യം. എന്നാല്‍ അതിന് ദൂരെ സിറ്റി ഓഫ് ലണ്ടനിലേക്കും വാള്‍സ്ട്രീറ്റിലേക്കും വരെ നീണ്ട് പോകുന്ന … Continue reading മാധ്യമങ്ങളെങ്ങനെ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം
മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ
താങ്കള്‍ ടെലിവിഷനിലെ വാര്‍ത്തകള്‍ കാണുന്ന ആളാണോ? എങ്കില്‍ താങ്കള്‍ കാണുന്ന കുറ്റകൃത്യ വാര്‍ത്തകളുടെ എണ്ണം എത്രയെന്ന് നോക്കിയിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം നാം വെറും നിഷ്ക്രിയ ചവറ്റുകുട്ടകളാണല്ലോ. എന്നാല്‍ അത് താങ്കള്‍ ഗൌരവത്തോടെ കാണണം എന്നാണ് എന്റെ അഭിപ്രായം. ചില വാര്‍ത്തകള്‍ നോക്കൂ. തൊടുപുഴയില്‍ പ്രണയാംദേഹിയായ പുരുഷന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ആ പെണ്‍കുട്ടിയുടെ അമ്മ ടെലിവിഷനിലെ ലൈവ് ബ്രേക്കിങ് ന്യൂസായാണ് സ്വന്തം മകളുടെ പേരും ചിത്രവും മൃതശരീരവും കാണുന്നത്. ഒരു നിയന്ത്രണവും ഇല്ലേ നിങ്ങള്‍ക്ക്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ … Continue reading മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ
വായനയുടെ പ്രാധാന്യമെന്ത്
ഭൂമിയിലെ എല്ലാ ജീവികള്‍ക്കും അവരുടേതായ ഒരു ആശയ വിനിമയ രീതി, അഥവാ ഭാഷയുണ്ട്. എന്നാല്‍ മനുഷ്യന്റെ ആശയവിനിമയ രീതി അത്യന്തം സങ്കീര്‍ണ്ണമാണ്. അതിലെ ഒരു പ്രധാന കാര്യം ആണ് അക്ഷരങ്ങള്‍. അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് നാം ആശയത്തെ രേഖപ്പെടുത്തിവെക്കുന്നത്. അതിനെ എഴുത്തെന്നും പിന്നീട് ആവശ്യമുള്ളപ്പോള്‍ പുനര്‍സൃഷ്ടിക്കുന്നതിനെ വായന എന്നും വിളിക്കുന്നു. നാം വെറുതെ കാണുന്നത് വായിക്കുമെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ആദ്യം വായിക്കേണ്ടതിന്റെ ആദ്യത്തെ വരിയിലെ ആദ്യത്തെ അക്ഷരത്തെ ശ്രദ്ധിക്കുന്നു. പിന്നീട് അതിനടുത്തുള്ള അക്ഷരം ആദ്യത്തെതിനെ സ്വാധീനിക്കാത്തതാണെങ്കില്‍ … Continue reading വായനയുടെ പ്രാധാന്യമെന്ത്
ഇരയും ചത്തു കുറ്റവാളിയും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും
കഴിഞ്ഞ ദിവസം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ഒരു അക്രമ സംഭവം കോതമംഗലത്ത് നടന്നു. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഇരയും കുറ്റവാളിയും ഒന്നിച്ച് ചത്ത് പോയി. അതുകൊണ്ട് എപ്പോഴും കേള്‍ക്കുന്ന ശക്തമായ ശിക്ഷ കൊടുക്കണം എന്ന വാദം ഉന്നയിക്കാന്‍ നമ്മുടെ ആളുകള്‍ക്ക് ആയില്ല. വിഷമിക്കേണ്ട, നമ്മളോടാണോ കളി. നാം ഉടനേ കണ്ടെത്തി, കച്ചിത്തുരുമ്പ്. കുറ്റവാളിയെ വളര്‍ത്തിയതിന്റെ പ്രശ്നമാണ്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്താത്ത രക്ഷകര്‍ത്താള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണം എന്നാകും ഇനി സമൂഹത്തിന്റെ പ്രതികരണം. ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ. … Continue reading ഇരയും ചത്തു കുറ്റവാളിയും ചത്തു, ഇനി ആര്‍ക്ക് ശക്തമായ ശിക്ഷ കൊടുക്കും
ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്
കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ … Continue reading ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്