ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?

NH ലെ തിരക്ക് കുറഞ്ഞ് കിട്ടുമല്ലോ. വളരെ നല്ലകാര്യം. ചേര്‍ത്തല-അരൂര്‍ നാലുവരി പാത പോലെ NH മൊത്തം നാലുവരിയായല്‍ തിരക്കും അപകടവും കുറക്കാം. എന്നാല്‍ ഈ നല്ലകാര്യത്തോടൊപ്പം ഇതിന് ചില കാണാച്ചരടുകളുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്താണവ. ഇത് സ്വകാര്യമേഖലയുടെ റോഡാണ്. ഇതുവരെ NH സര്‍ക്കാരാണ് നടത്തിക്കൊണ്ടു പോന്നിരുന്നത്. എന്നാല്‍ ഇനിയിപ്പം അത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കുകയാണ്. BOT എന്ന Build-Operate-Transfer എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളാവും ഇത് നിര്‍മ്മിക്കുന്നത്. സ്വകാര്യമേഖലയെന്നാല്‍ ലാഭത്തിന്റെ മേഖലയാണ്. എങ്ങനെയാണവര്‍ ലാഭമുണ്ടാക്കുന്നത്? ചുങ്കം(ടോള്‍) … Continue reading ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?

മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍

അടുത്ത കാലത്ത് നമ്മുടെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പരസ്യങ്ങളാണ് ഇവ. ൧. പ്രശാന്ത സുന്ദരമായ ഒരു തടാകം. ചുറ്റും സസ്യ ശ്യാമള കോളമായ വൃക്ഷ ലതാദികള്‍. കിളികള്‍ കളകളാരവം പൊഴിക്കുന്നു. ഒരു മദ്ധ്യവയസ്കന്‍ ഒരു കൈയ്യില്‍ ചൂണ്ടയും മറുകൈയ്യില്‍ ഒരു കസേരയുമായി തടാകത്തിലെ വെള്ളത്തില്‍ ഇറങ്ങുന്നു. അയാള്‍ കസേര വെള്ളത്തില്‍ സ്ഥാപിച്ച ശേഷം അതില്‍ ഇരുന്ന് മീന്‍പിടിക്കാന്‍ തുടങ്ങുന്നു. അടുത്തനിമിഷം ദൂരെ നിന്ന് കൂടി വരുന്ന ശബ്ദത്തോടെയും പൊടി പറത്തിയും എന്തോ പാഞ്ഞ് വരുന്നു. അതി വേഗത്തില്‍ … Continue reading മനുഷ്യനെ മൃഗമാക്കുന്ന കാറിന്റെ പരസ്യങ്ങള്‍

മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

എല്ലാ പ്രാവശ്യത്തേയും പോലെ ഇപ്രാവശ്യവും മാധ്യമങ്ങള്‍ മദ്യവില്‍പ്പനാ നിലവാരവും അതിനോടനുബന്ധിച്ചുള്ള ചര്‍ച്ചാമഹാമഹമവും കെങ്കേമം കൊണ്ടാടി. പതിവുപോലെ എല്ലാം സര്‍ക്കാരിന്റെ കുഴപ്പമാണെന്ന് കണ്ടെത്തുകയും ചെയ്തു. പാവപ്പെട്ട മദ്യപാനികളെ ഉപയോഗിച്ച് സര്‍ക്കാര്‍ കോടികള്‍ നേടുന്നു എന്നാണ് അവരുടെ ആവലാതി. എന്നാല്‍ ഈ കച്ചവടത്തില്‍ സര്‍ക്കാരിന് നഷ്ടമാണെന്നുള്ളതാണ് സത്യം. 2005 ലെ ഒരു കണക്കനുസരിച്ച് അന്ന് മദ്യം വില്‍ക്കുന്നതില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 21,600/-കോടി രൂപ വരുമാനം കിട്ടി. എന്നാല്‍ മദ്യം മൂലം സര്‍ക്കാരുകള്‍ക്കുണ്ടാകുന്ന നഷ്ടം 24,400 കോടി രൂപയാണ്. അന്നത്തെ … Continue reading മദ്യവും മാധ്യമങ്ങളും സര്‍ക്കാരും തമ്മിലുള്ള രഹസ്യ ധാരണ

പാട്ടു പാടാനും ഇനി പണം കൊടുക്കണം

ഡിജിറ്റല്‍, ഇന്റര്‍നെറ്റ്‌ യുഗത്തിനനുസരണമായി 1957-ലെ പകര്‍പ്പവകാശനിയമം ഡല്‍ഹിയിലെ അമേരിക്കന്‍ പാവ ഗവണ്‍മന്റ് ഭേദഗതി ചെയ്യുതു. ഇതൊരു തുടക്കമാണ്. കൂടുതല്‍ അമേരിക്കന്‍ വിനോദ കമ്പനികള്‍ ഇന്‍ഡ്യയിലെ വിപുലമായ മാര്‍ക്കറ്റിലേക്ക് വരുന്നതോടെ അമേരിക്കയിലെ തീവൃമായ പകര്‍പ്പവകാശ, പേറ്റന്റ് നിയമങ്ങള്‍ താമസിയാതെ പടിപടിയായി ഇവിടെ നടപ്പാക്കും. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ആഹാരം പോലെ അവശ്യമായ ഒന്നല്ല വിനോദം. സ്വന്തം രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, "നിങ്ങള്‍ പ്രൊഡക്റ്റിവിറ്റി കൂട്ടി ആസിയാനുമായി മത്സരിക്കൂ", എന്നു പറയുന്ന സര്‍ക്കാരാണ് ഡിജിറ്റല്‍, ഇന്റര്‍നെറ്റ്‌ … Continue reading പാട്ടു പാടാനും ഇനി പണം കൊടുക്കണം

പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ, അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം. ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ … Continue reading പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന … Continue reading പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം

http://njaanmanoj.blogspot.com/2009/08/blog-post.html അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്. ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണുവിനെ നശിപ്പിക്കാവാത്ത ശ്വേത രക്താണുവിനെ പോലെ പരാജപ്പെടുന്നു. … Continue reading ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം

പുകവലി

വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. അതുകൊണ്ട് പുകയില കമ്പനിക്കാര്‍ ദരിദ്ര രാജ്യങ്ങളാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത് . നമുക്ക് തന്നെ 100 കോടി ആള്‍ക്കാരുണ്ട്. സിനിമയും മറ്റ് മാദ്ധ്യമങ്ങളും ഉപയോഗിച്ച് അവര്‍ വലിയ പ്രചരണം തന്നെയാണ് നടത്തുന്നത്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. വന്‍ നഗരങളില്‍ ഇപ്പോള്‍ അതൊരു ട്രന്റാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് "മോഡേണ്‍ " ആകാന്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ പോരാ. വിദേശനിര്‍മ്മിത സിഗറ്റും വേണം. (പത്ത് മുപ്പത് കൊല്ലങ്ങള്‍ക്ക് … Continue reading പുകവലി

എണ്ണ രാജ്യങ്ങളെ നമ്മള്‍ സംരക്ഷിക്കണോ?

ഭൂമിയില്‍ എണ്ണ നിക്ഷേപമുള്ള സ്ഥലങ്ങള്‍ വളരെ കുറവാണ്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ രാജ്യങ്ങള്‍, വെനെസുല, റഷ്യ അങ്ങനെ ചില രാജ്യങ്ങളിലാണ് പ്രധാനമായും എണ്ണ നിക്ഷേപം ഉള്ളത്. കൂടാതെ ആര്‍ക്ടിക് പ്രദേശങ്ങളിലും എണ്ണയുടെ വലിയ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളൊഴിച്ച് വേറെ ആര്‍ക്കും വന്‍തോതിലുള്ള എണ്ണ നിക്ഷേപമില്ല. അവര്‍ക്ക് എണ്ണ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങാനേ നിവര്‍ത്തിയുള്ളു. എണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. മറ്റ് കറന്‍സിഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താന്‍ ശ്രമിച്ച ഒരു വിദ്വാന്‍ തന്റെ അടിവസ്ത്രം കഴുകുന്ന … Continue reading എണ്ണ രാജ്യങ്ങളെ നമ്മള്‍ സംരക്ഷിക്കണോ?

സ്വതന്ത്രമാകുന്ന വിനോദം

കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയേയും സംഗീതത്തേയും സ്വതന്ത്രവും സൗജന്യമാക്കുന്നതിനേക്കുറിച്ച് ഒരു കമന്റ് പറ്ഞ്ഞിരുന്നു. പലര്‍ക്കും അത് അംഗീകരിക്കാനാകുന്നില്ല. എന്നാല്‍ ഇതാ ഇവിടെ നോക്കൂ ആ സമൂഹം 2003 മുതല്‍ നിലനില്‍ക്കുന്നുണ്ട്. ജാമണ്ടോ സംഗീതത്തിന് വേണ്ടിയുള്ള സമൂഹമാണ്. അവിടെ നിന്നുള്ള സംഗീതം നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. Creative Commons licenses, Free Art License തുടങ്ങിയ ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ഇവ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ആ സംഗീതം കോപ്പിചെയ്യുന്നതിനും പങ്കുവെക്കുന്നതിനും നിയമ തടസമില്ല. … Continue reading സ്വതന്ത്രമാകുന്ന വിനോദം