ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു

തങ്ങളുടെ കുറഞ്ഞ ലഭ്യത ആവശ്യങ്ങൾ കോർപ്പറേറ്റ് മടക്കിയതിനും പ്രശ്നക്കാരനായ മാനേജരെക്കുറിച്ച് അന്വേഷിക്കാമെന്ന് സമ്മതിച്ചതിനും ശേഷം 874 Commonwealth Ave ലെ Starbucks തൊഴിലാളികൾ വിജയം പ്രഖ്യാപിച്ചു. സമരത്തിന്റെ പ്രധാന കാരണം അവയായിരുന്നു. ചരിത്രപരമായ 64 ദിവസത്തെ സമരത്തിന് ശേഷമാണ് ഈ വിജയം ഉണ്ടായത്. അമേരിക്കയുടെ ചരിത്രത്തിൽ Starbucks ൽ നടന്ന ഏറ്റവും ദൈർഖ്യമുള്ള സമരം. യൂണിയനുള്ള Starbucks കടകൾക്ക് തൊഴിലവസ്ഥകളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും എന്ന് ഈ വിജയം കാണിച്ചു തരുന്നു. എന്നിരുന്നാലും മുന്നേറ്റത്തിന് ഒരു … Continue reading ചരിത്രപരമായ ബോസ്റ്റണിലെ സ്റ്റാർബക്സ് സമരം വിജയം കണ്ടു

Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ

Nord Stream ചോർച്ച പ്രദേശത്ത് പര്യവേഷണത്തിന് പോയ University of Gothenburg ലെ ഗവേഷകർ തിരിച്ചെത്തി. മീഥേന്റെ അളവ് സാധാരണയുള്ളതിനേക്കാൾ 1,000 മടങ്ങ് കൂടുതൽ ആണ് അവിടെ കണ്ടെത്തിയത്. ധാരാളം സാമ്പിളുകൾ ഗവേഷകർ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടുവന്നിട്ടുണ്ട്. സെപ്റ്റംബർ 26 നാണ് മീഥേൻ വാതക ചോർച്ച കണ്ടെത്തിയത്. വാതകം തുടർച്ചയായി വെള്ളത്തിലേക്ക് ചോരുകയാണുണ്ടായത്. വെള്ളത്തിൽ 1,000 മടങ്ങ് കൂടുതൽ മീഥേന്റെ നില കണ്ടെത്തി. ഈ വെള്ളം തിരികെ ഉപരിതലത്തിലെത്തുമ്പോൾ മീഥേൻ വാതകമായി മാറി അന്തരീക്ഷത്തിലേക്ക് കലരും. … Continue reading Nord Stream ചോർച്ച പ്രദേശത്ത് ഉയർന്ന തോതിലെ മീഥേൻ

അറ്റലാന്റയിലെ പോലീസ് നഗരത്തിനെതിരായ പ്രതിഷേധത്തിൽ കൂടുതൽ അറസ്റ്റ്

അറ്റലാന്റയിലെ $9 കോടി ഡോളർ പോലീസ് പരിശീലന കേന്ദ്ര നിർമ്മാണ സ്ഥലത്തെ നിർമ്മാണ ഉപകരണത്തിൽ സ്വയം ബന്ധനസ്ഥരായി കിടന്ന 5 പ്രതിഷേധക്കാരെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 61 സാമൂഹ്യ പ്രവർത്തകർക്കെതിരെ മുമ്പ് ഈ ആഴ്ച കേസെടുത്തതിന്റെ പ്രതികരണമായിട്ടാണ് ഈ സമരം നടത്തിയത്. ഈ 5 പേർക്കെതിരെ തദ്ദേശീയ ഭീകരവാദ കുറ്റവും തീവെപ്പ് കുറ്റവും ചാർത്തിയിട്ടുണ്ട്. — സ്രോതസ്സ് democracynow.org | Sep 08, 2023

കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

2020 - 2021 കാലത്ത് ഇൻഡ്യക്ക് 47 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു എന്ന് ലോകാരോഗ്യ സംഘടന (WHO) മെയ് 5, 2022 ന് പറഞ്ഞു. ഇൻഡ്യ സർക്കാർ കൊടുത്ത 5 ലക്ഷം എന്ന കണക്കിനെക്കാൾ 10 മടങ്ങ് അധികമാണ്. ജനുവരി 2020 - ഡിസംബർ 2021 കാലത്ത് ആഗോള അധിക മരണങ്ങളുടെ 80% ഉം ഉത്തരവാദികളായ 20 രാജ്യങ്ങളിൽ ഇൻഡ്യയും ഉൾപ്പെടും. ആ രാജ്യങ്ങൾ ആഗോള ജനസംഖ്യയുടെ പകുതിയെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഈ രണ്ട് വർഷങ്ങളിൽ ലോകം … Continue reading കോവിഡ്-19 കാരണം ഇൻഡ്യക്ക് 50 ലക്ഷം ആളുകളെ നഷ്ടപ്പെട്ടു

ദരിദ്രരായവർ തങ്ങളെ ഭയക്കാതാകുന്ന ദിവസത്തെ ഓർത്ത് അവർ ഭയപ്പെട്ടിരിക്കുകയാണ്

https://www.youtube.com/watch?v=Y5eKMsKzk30 Jamoora | Official Trailer | 2024

കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു

അമേരിക്കയിൽ കോവിഡ്-19 കാരണമുള്ള മരണം 10 ലക്ഷം കവിഞ്ഞു. അതേ സമയത്ത് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് $1.7 ലക്ഷം കോടി ഡോളർ വർദ്ധിച്ചു. 58% ന്റെ നേട്ടമാണിത്. ഔദ്യോഗികമായ ലോക്ക്ഡൗൺ തുടങ്ങിയ മാർച്ച് 18, 2020 ന് അമേരിക്കയിളെ ശതകോടീശ്വരൻമാരുടെ മൊത്തം സമ്പത്ത് $2.947 ലക്ഷം കോടി ഡോളർ ആയിരുന്നു. മെയ് 4, 2022 ന് അമേരിക്കയിലെ മരണ സംഖ്യ 10 ലക്ഷം കവിഞ്ഞപ്പോൾ NBC യുടെ കണക്ക് പ്രകാരം അമേരിക്കയിലെ 727 ശത കോടീശ്വരൻമാരുടെ മൊത്തം … Continue reading കോവിഡ്-19 കാരണം 10 ലക്ഷം പേർ മരിച്ചതിനിടക്ക് അമേരിക്കയിലെ കോടീശ്വരൻമാരുടെ സമ്പത്ത് 58% വർദ്ധിച്ചു