ഏതാണ് ശരിക്കും അരാജകത്വം

അര്‍ജന്റീനയില്‍ പൂട്ടിയ കമ്പനി തൊഴിലാളികളേറ്റെടുത്ത് അവര്‍ മാനേജര്‍മാരും സിഇഓയും ഒന്നുമില്ലെ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണ് The Take. ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്. എന്തിന് മുതലാളിത്തത്തിന്റെ സ്വര്‍ഗ്ഗമായ അമേരിക്കയില്‍ പോലും അത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ നമുക്ക് മാനേജര്‍മാരും സിഇഓയും ഒക്കെ ഇല്ലാത്ത ലോകത്തേക്കുറിച്ച് ചിന്തിക്കാനാവില്ല. അരാജകത്വം എന്നാണ് അതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത്. അത് ശരിയാണോ? നമുക്കൊന്ന് … Continue reading ഏതാണ് ശരിക്കും അരാജകത്വം →

സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

സൌരോര്‍ജ്ജ പാനലുകള്‍ക്ക് വില കൂടുതലാണ്. അവയെല്ലാം നിര്‍മ്മിക്കുന്നത് വിദേശ രാജ്യങ്ങളുമാണ്. അപ്പോള്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ നിര്‍മ്മിക്കുന്ന സോളാര്‍ വൈദ്യുത മൊഡ്യൂളുകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങില്‍ വിറ്റ് അതേ കുത്തകകള്‍ സഹസ്ര കോടികള്‍ കൊള്ളയടിക്കുന്നതിനെ നാം അനുകൂലിക്കണോ എന്നത് വലിയൊരു ചോദ്യമാണ്. കെ എസ് ഇ ബി നാലുരൂപക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് പകരം അമേരിക്കന്‍ കുത്തകക്കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ച് 20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ? സത്യത്തില്‍ ഇത്തരം ചോദ്യങ്ങളെല്ലാം തട്ടിപ്പാണ്. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ചിലകാര്യങ്ങള്‍ നോക്കൂ. … Continue reading സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ →

കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്?

ഒറീസ തീരത്ത് വലിയൊരു കൊടുംകാറ്റ് അടിച്ചു. ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. ധാരാളം നാശനഷ്ടങ്ങളും ഉണ്ടായി. സംഭവങ്ങളുടെ ലൈവ് കവറേജ് ദൃശ്യമാധ്യമങ്ങള്‍ നല്‍കി. എന്നാല്‍ മാധ്യമങ്ങള്‍ പ്രധാന വാര്‍ത്ത മറച്ച് വെച്ചു. ഇവിടെ മാത്രമല്ല ലോകം മുഴുവനും മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികള്‍ ഇത് തന്നെയാണ് ചെയ്യുന്നത്. അന്തരീക്ഷത്തില്‍ കൂടുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഭൂമിയുടെ ചൂട് പുറത്ത് പോകാതെ ഒരു പുതപ്പ് പോലെ പ്രവര്‍ത്തിച്ച് ഭൂമിയുടെ ചൂട് കൂട്ടുന്നു. ഇങ്ങനെ കൂടുന്ന ചൂട് ഭൂമിയിലെ കാലാവസ്ഥ അസ്ഥിരവും തീവൃവും … Continue reading കാറ്റില്‍ മാധ്യമങ്ങള്‍ പറയാതിരുന്നതെന്ത്? →

ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും

അടുത്തകാലത്ത് ശ്രീരേഖ കറുത്തമ്മയേക്കുറിച്ച് ഒരു ലേഖനമെഴുതി. [ഞാന്‍ വായിച്ചില്ല.] എന്നാല്‍ അത് ശ്രീരേഖ ഏതോ പ്രത്യേക ജാതിയില്‍ ജനിച്ചതു കൊണ്ടാണ് കറുത്തമ്മയേക്കുറിച്ച് അങ്ങനെയൊക്കെ തോന്നുന്നത് എന്ന വിമര്‍ശനം പലടത്തു നിന്നും കേട്ടു. ശ്രീരേഖ എന്ന പേരില്‍ നിന്ന് നമുക്ക് ആകെ കിട്ടുന്ന വിവരം അവര്‍ ഒരു സ്ത്രീയാണെന്നാണ്. അവരെക്കുറിച്ച് സ്ഥിരം പത്ര വാര്‍ത്തകള്‍ വരുന്നതിനാല്‍ അവര്‍ ഒരു പോലീസ് ഉദ്യോഗസ്ഥയാണെന്നും നമുക്കറിയാം. പക്ഷേ അവരുട ജാതിയോ? ജാതി വാല്‍ ഉപയോഗിക്കാതിരിക്കുന്നതിനാല്‍ അത് നമ്മുക്ക് അറിയാന്‍ നേരായ വഴിയില്ല. … Continue reading ജാതി – ശ്രീരേഖയുടേയും ഇഎമ്മസ്സിന്റേയും →

ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല

പൊതുവെ അധികാരത്തിലുള്ളവര്‍ ശൈശവാവസ്ഥയിലുള്ള പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുയാണ് പതിവ്. വൈദ്യുതി ബോര്‍ഡിലെ സിവില്‍ എഞ്ജിനീയര്‍മാരുടെ സ്വാധീനത്താലാവാം ഇടതു പക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജത്തെ അവജ്ഞയാണ്. വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ അണക്കെട്ടുകള്‍, കല്‍ക്കരി, ആണവ നിലയങ്ങള്‍ പോലെ വമ്പന്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിയാത്തതാവാം കാരണം. സമ്പത്തിന്റെ സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ വലതുപക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജം പ്രീയമല്ല. എന്നാല്‍ തെറ്റൊന്നും പറയാനില്ലാത്ത ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച്* അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ വലതു പക്ഷം തുടക്കം മുതലേ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. … Continue reading ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല →

ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത്

ആള്‍ക്കൂട്ടമല്ല നേതാക്കളെ നയിക്കേണ്ടത് എന്നും ജനങ്ങളെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് രമേശ് ചെന്നിത്തല പറയുന്നത്. വിവരംകെട്ട യുക്തിരഹിതരായ ജനത്തെ അവരുടെ നന്മക്ക് വേണ്ടി മഹാന്മരായ നേതാക്കള്‍ ത്യാഗം സഹിച്ച് നയിക്കുന്നു. ദയാലുവും സ്നേഹനിധിയും നല്ലവനുമായ രാജാവിനെപ്പോലെ. തങ്ങള്‍പ്പെട്ട രാജാവിനെ തെരഞ്ഞെടുക്കാനുള്ള കലാപരിപാടികള്‍ ഇടക്കിടക്ക് നടത്തും. അതായത് നേതാക്കള്‍ അവരുടെ നയങ്ങള്‍ പ്രഖ്യാപിക്കും. ജനം അവരെ പിന്തുടര്‍ന്നാല്‍ മതി എന്നാണ്. വോട്ട് ചെയ്യുക, പിന്നെ വീട്ടില്‍ പോയി ടെലിവിഷന്‍ കാണുക. ഇതാണ് നമ്മുടെ രാഷ്ട്രീയക്കാരുടെ മാത്രമല്ല മാധ്യമങ്ങള്‍ക്കും … Continue reading ആള്‍ക്കൂട്ടമാകണം നേതാക്കളെ നയിക്കേണ്ടത് →

എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു

ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായാണ് അമേരിക്കയുടെ ആഗോള ഇന്റര്‍നെറ്റ് പരിശോധന പ്രത്യക്ഷപ്പെട്ടത്. പ്രിസം പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്ത ചോര്‍ത്തിയത് സ്‌നോഡന്‍ എന്ന NSA കരാര്‍ പണിക്കാരനും. പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക സ്‌നോഡന്‍ വേട്ട തുടങ്ങുകയും ചെയ്തു. ബ്രാഡ്‌ലി മാനിങ്ങ്, വിക്കീലീക്സ് - അമേരിക്ക ഇറാഖില്‍ നടത്തിയ ക്രൂരതയുടെ ദൃശ്യങ്ങളും എംബസികളില്‍ നിന്നുള്ള കേബിളുകളും പുറത്തുവിടുക വഴി ലോകത്തെ ഞെട്ടിച്ചു. അപ്പോഴും പത്രങ്ങള്‍ വെണ്ടക്ക അക്ഷരങ്ങള്‍ നിരത്തി, ചാനലുകള്‍ തകര്‍ക്കുന്ന വാര്‍ത്തയായി. അമേരിക്ക ബ്രാഡ്‌ലി മാനിങ്ങിനെ … Continue reading എന്തുകൊണ്ട് സ്‌നോഡന്‍മാര്‍ ക്രൂശിതരാവന്നു →

താങ്കള്‍ക്കെത്ര ബോധമുണ്ട്?

നമ്മുടെ തലച്ചോറില്‍ 10000 കോടി ന്യൂറോണ്‍ എന്ന കോശങ്ങളുണ്ട്. കോശ മര്‍മ്മം അടങ്ങിയ ഒരു ഭാഗവും ഇതില്‍ നിന്ന് തുടങ്ങുന്ന വേരുകള്‍ പോലുള്ള ന്യൂറൈറ്റ് എന്ന് വിളിക്കുന്ന മറ്റൊരു ഭാഗവുമുള്ളവയാണ് ഈ കോശങ്ങള്‍. ന്യൂറൈറ്റ് രണ്ട് തരമുണ്ട്. ഡെന്ട്രൈറ്റും ആക്സോണും. ഓരോ കോശവും തൊട്ടടുത്തുള്ള 5000 മുതല്‍ 10000 വരെ തൊട്ടടുത്തുള്ള കോശങ്ങളുടെ ന്യൂറൈറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എങ്കിലും ഈ വേരുകള്‍ തമ്മില്‍ കൂട്ടിമുട്ടുന്നില്ല. ഇടക്ക് ഒരു വിടവുണ്ട്. ഇതാണ് സിനാപ്സ്. അതുകൊണ്ട് ഈ ബന്ധത്തെ സിനാപ്സ് ബന്ധം … Continue reading താങ്കള്‍ക്കെത്ര ബോധമുണ്ട്? →

വൃത്തികെട്ട മലയാളികള്‍

മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്? ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual … Continue reading വൃത്തികെട്ട മലയാളികള്‍ →

പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?

ക്ഷമിക്കണം, ഇത് സംഗീതത്തെക്കുറിച്ചുള്ള ലേഖനമല്ല. National Institute for Health ലെ Pascual-Leone യും സംഘവും ഒരു പരീക്ഷണം നടത്തി. അവര്‍ പിയാനോ ഉപയോഗിക്കാനറിയാത്ത സന്നദ്ധപ്രവര്‍ത്തകരെ തെരഞ്ഞെടുത്തു. അവരെ മൂന്നു കൂട്ടമായി വിഭജിച്ചു. ദിവസം രണ്ട് മണിക്കൂര്‍ വീതം അഞ്ച് ദിവസത്തേക്ക് അവര്‍ക്ക് ഓരോ ജോലിയും കൊടുത്തു. ദിവസത്തെ ജോലിക്ക് ശേഷം ചെറു കാന്തശക്തി പുറപ്പെടുവിക്കുന്ന കമ്പിച്ചുരുളിന് താഴെ അവര്‍ ഇരിക്കണം. ഉച്ചിയില്‍ നിന്നും ഇരു ചെവികള്‍ വരെയുള്ള തകിടില്‍ ഘടിപ്പിച്ച കമ്പിച്ചുരുളാണ് അവരുടെ തലച്ചോറിലെ motor … Continue reading പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ? →