അദൃശ്യനായ സ്ത്രീപീഡകന്‍

കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. … Continue reading അദൃശ്യനായ സ്ത്രീപീഡകന്‍ →

ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ - 1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് … Continue reading ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് →

രോഗം അകറ്റാന്‍‌ മായാവാദമോ?

തലച്ചോറിന്റെ ജനിതക തകരാറാല്‍ മദ്ധ്യവയസ്സ് മുതലുണ്ടാകുന്ന രോഗമാണ് Huntington's disease. രോഗം കൂടും തോറും രോഗിയുടെ മാംസ പേശികള്‍ നിയന്ത്രണമില്ലാതെ നൃത്തം ചെയ്യുന്ന രീതിയില്‍ ചലിക്കും. അതുകൊണ്ട് ഈ രോഗത്തെ Huntington chorea എന്നും വിളിക്കുന്നു. (നൃത്തത്തിന്റെ ഗ്രീക്ക് വാക്കാണ് chorea). അതോടൊപ്പം cognitive decline ഉം സ്വാഭവത്തിലുള്ള വ്യത്യാസവും ഉണ്ടാകും. തലച്ചോറിനുണ്ടാകുന്ന മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ഈ രോഗത്തിന് കാരണം ഒരേയൊരു ജീനാണ്.. അതുകൊണ്ട് ഗവേഷകര്‍ക്ക് എലിയുടെ ജീനില്‍ ഇതേ മാറ്റം ഉണ്ടാക്കി Huntington’s രോഗം … Continue reading രോഗം അകറ്റാന്‍‌ മായാവാദമോ? →

ആണവ ത്യാഗം

ആണവ സാങ്കേതിക വിദ്യക്ക് തള്ളിക്കളയാന്‍ കഴിയാത്ത ഒരു വ്യക്തിയുണ്ട്. അവരുടെ പേര് മേരി ക്യൂറി എന്നാണ്. 1934 ല്‍ റേഡിയേഷന്‍ കാരണം അവര്‍ മരിച്ചു. 1890 മുതലുള്ള അവരുടെ പേപ്പറുകളും നോട്ട് പുസ്തകങ്ങളും മറ്റും അപകടകരമാണെന്നാണ് പറയുന്നത്. അവയെല്ലാം ഉയര്‍ന്നതോതിലുള്ള ആണവവികിരണം പുറപ്പെടുവിക്കുന്നു. അതുകൊണ്ട് അവ ലഡ്ഡ് പെട്ടികളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംരക്ഷണ കവചങ്ങളൊക്കെ ധരിച്ച് വേണം ആ പുസ്തകത്തിന്റെ അടുത്ത് പോകാന്‍. ഒരു നോട്ടുപുസ്തകം പോലും ഇത്ര ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നുവെങ്കില്‍ ഹിരോഷിമയിലേയും നാഗസാക്കിയിലേയും ജനത്തിന്റെ കാര്യം … Continue reading ആണവ ത്യാഗം →

ആണവ ദുരന്തങ്ങള്‍

എല്ലാ ദുരന്തങ്ങളും അത്യപൂര്‍വ്വവും വിരളവുമായ സംഭവങ്ങളാണ്. 6 ദശാബ്ദത്തില്‍ 4 ദുരന്തം. എന്ത് മഹത്തായ സുരക്ഷാ നിലവാരം! എന്നാല്‍ എന്തുകൊണ്ടാണ് ആണവവ്യവസായം ദുരന്തത്തിന്റെ ബാധ്യതാ തുക കുറക്കാന്‍ സര്‍ക്കാരില്‍ നിര്‍ബന്ധം ചെലുത്തുന്നത്? സുരക്ഷിതമാണെങ്കില്‍ ഇത്ര പേടി എന്തിന്? ഈ നാല് ദുരന്തത്താല്‍ എത്ര ആളുകള്‍ ഇപ്പോഴും മരിക്കുന്നു? ഇവയുടെ മൊത്തം ചിലവെന്ത്? ആണവദുരന്തങ്ങള്‍ അപൂര്‍വ്വം സംഭവങ്ങളായതിനാല്‍ അവയെ മറന്നുകള. എങ്കിലും അതുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് സംഭവങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ൧. പടിഞ്ഞാറെ ഇന്‍ഡ്യയിലെ … Continue reading ആണവ ദുരന്തങ്ങള്‍ →

സാഹിത്യം എന്നാല്‍ എന്ത്?

"സാഹിത്യം" എന്ന് പറഞ്ഞാല്‍ കഥ, കവിത, നാടകം, ചിത്രകലാസ്വാദനം, രാഷ്ട്രീയലേഖനം, ഭാഷാവിമര്‍ശം, സഞ്ചാര സാഹിത്യം, സാഹിത്യനിരൂപണം, സിനിമാസ്വാദനം, സംഗീതസാഹിത്യം, ശാസ്ത്ര/വൈജ്ഞാനിക ലേഖനങ്ങള്‍, സാംസ്കാരികവിമര്‍ശം, നരവംശവിശകലനം എന്നിവ മുതല്‍ പാചകസാഹിത്യവും വരെയുള്ള വിശാല പ്രപഞ്ചമാണ് ഉദ്ദേശിക്കാറ്. എഴുതി വെക്കുന്ന ഭാഷയെ ആണോ സാഹിത്യം എന്ന് വിളിക്കുന്ന്? ദയവ് ചെയ്ത് വിശദീകരിക്കുക. വിക്കിപീഡിയ പറയുന്നത് - സാഹിത്യം കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നു. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. എന്നാല്‍ … Continue reading സാഹിത്യം എന്നാല്‍ എന്ത്? →

ഹായ്, എനിക്ക് മാത്രമായി ഒരു റോഡ്

നിങ്ങള്‍ കണ്ടിട്ടില്ലേ? എനിക്ക് മാത്രമായുള്ള റോഡ്? 99% വാഹനങ്ങളുടെ പരസ്യത്തിലും കാണാവുന്ന കാഴ്ച്ചയാണിത്. നായകനോ നായികയോ വാഹനത്തില്‍ കയറുന്നു പൂന്തോട്ടങ്ങളാല്‍ അലങ്കരിച്ച, വിശാലമായ, മിനുസമായ ആറ് വരി പാതകളിലുടെ വാഹനമോടിച്ച് അവര്‍ ജീവിതം ആസ്വദിക്കുന്നത് നിരന്തരം നാം കാണുന്നു. ഇങ്ങനെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് വലിയ ശക്തിയാണ്. ഇത് നിരന്തരം കാണുന്ന നാം ലോണെടുത്ത് കാറ് വാങ്ങി നിരത്തിലേക്കിറങ്ങുമ്പോള്‍ നമ്മുടെ Windshield ലൂടെ വിചിത്രമായ കാഴ്ച്ചയാണ് കാണുന്നത്. തിരക്കേറിയ, കുണ്ടും കുഴിയും നിറഞ്ഞ പൊടിപിടിച്ച റോഡ്, ശല്യക്കാരയ കാല്‍നടക്കാര്‍, … Continue reading ഹായ്, എനിക്ക് മാത്രമായി ഒരു റോഡ് →

ഭാഷ എന്നാല്‍ സാഹിത്യമല്ല

കഴിഞ്ഞ വര്‍ഷം മലയാള ഭാഷയെക്കുറിച്ച് ആലുവയിലെ യൂസി കോളേജില്‍ വെച്ച് നടന്ന ഒരു സെമിനാറില്‍ പങ്കെടുത്തു. എല്ലായിപ്പോഴും കേള്‍ക്കുന്നതുപോലെ ഭാഷയെക്കാളേറെ ഭാവനാ സാഹിത്യ പൊങ്ങച്ചപ്രകടനങ്ങളും ഭാഷയുടെ ഔനിത്യം സാഹിത്യ കൃതികളാണെന്നുമുള്ള പ്രചാരവേല അവിടെയും കേട്ടു. സാഹിത്യം എന്നാല്‍ കവിത, ഗദ്യം,നാടകം തുടങ്ങിയ എഴുത്തുകലകളെ ഉള്‍ക്കൊള്ളുന്നതാണെന്നാണ് വിക്കിപീഡിയ പറയുന്നത്. സാഹിത്യം എന്നത് ഒരു സംസ്കൃതപദമാണ്. എന്നാല്‍ സംസ്കൃതത്തില്‍ സാഹിത്യത്തിനെ പൊതുവേ കാവ്യം എന്നാണ് വിളിക്കുന്നത്. സംസ്കൃതപദത്തിന്റെ അതേ അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമല്ലത്ത, ഭാവനാ എഴുത്തായ കവിത, കഥ, നോവല്‍, നാടകം … Continue reading ഭാഷ എന്നാല്‍ സാഹിത്യമല്ല →

സ്വകാര്യവത്കരണം എന്ന തട്ടിപ്പ്

എല്ലാവരും ഇക്കാലത്ത് പറയുന്ന ഒരു പല്ലവിയാണ് സ്വകാര്യവത്കരണം ഇല്ലാതെ രക്ഷയില്ല എന്നത്. ഇടതുപക്ഷക്കാരു പോലും അത് പറയുന്നു. എന്നാല്‍ സ്വകാര്യവത്കരണം എന്നത് വലിയ തട്ടിപ്പാണ്. കാരണം, സ്വകാര്യ കമ്പനികള്‍ക്ക് - വലിയ ലാഭം വേണം.(A) അവര്‍ പണം കടം എടുത്താണ് പദ്ധതി തുടങ്ങുന്നത്, അതായത് നിക്ഷേപകര്‍ക്ക് പലിശ കൊടുക്കണം.(B) അവര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഭീമന്‍ ശമ്പളം നല്‍കുന്നു.(C) ഓഹരിഉടമകള്‍ക്ക് ബോണസ് നല്‍കണം.(D) വലിയ പരസ്യ പ്രചരണം നടത്തി ഉത്പന്നങ്ങള്‍ക്ക് കമ്പോളം സൃഷ്ടിക്കണം.(E) ഒരു ഉത്പന്നത്തിനോ സേവനത്തിനോ 100 … Continue reading സ്വകാര്യവത്കരണം എന്ന തട്ടിപ്പ് →

ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി

To get English version, please remove ml from the url and refresh. ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ ആറ്റത്തിന്റെ ശക്തി എന്താണ് ആണവോര്‍ജ്ജം? നമുക്ക് എല്ലാ ആറ്റത്തേയും പിളര്‍ക്കാനാവുമോ? ഊര്‍ജ്ജവും സമ്പദ്ഘടനയും ആണവല നിലയത്തിന്റെ സാമ്പത്തികം നിര്‍മ്മാണ ചിലവ് Olkiluoto കൂടംകുളം പ്രവര്‍ത്തന ചിലവ് ഇന്ധന ചിലവ് സുരക്ഷാ ചിലവ് ആണവചാരം തണുപ്പിക്കുന്നതിന്റെ ചിലവ് മാലിന്യ നിര്‍മ്മാര്‍ജ്ജനം പൊളിക്കുന്നതിന്റെ ചിലവ് അപകടങ്ങള്‍ മൂല്യശോഷണത്തിന്റെ വില എങ്ങനെയിത് പ്രവര്‍ത്തിക്കുന്നു? ആരെങ്കിലും രണ്ടാമതൊന്ന് ആലോചിച്ചിട്ടുണ്ടോ? കാലാവസ്ഥാമാറ്റ … Continue reading ആണവ ഊര്‍ജ്ജമോ അതോ ബാധ്യതയോ? ഡോ. എപിജെ അബ്ദുള്‍ കലാമിന് ഒരു മറുപടി →