യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഫാസിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ഫാസിസ്റ്റ് ശരീരം(അണികള്‍). ബിസിനസുകാരുടെ പാര്‍ട്ടിയാണ് ഫാസിസ്റ്റുകളെന്ന് തെളിയിക്കുന്നത് പോലെ ഇവരുടെ പരിപാടികളെല്ലാം തട്ടിപ്പ് പരിപാടികളാണ്. കൈ നനയാതെ മീന്‍പിടിക്കന്നത് പോലെ. ആധാര്‍, മുത്തലാഖ്, ഉജാല തുടങ്ങിയെന്തും നോക്കൂ ഒരു കച്ചവടക്കാരന്റെ ബുദ്ധി അതിലുള്ളതായി കാണാം. അതായത് കൈ നനയാതെ മീന്‍പിടിക്കുന്ന തന്ത്രം. എന്നാല്‍ ഫാസിസം എന്നത് എന്താണെന്ന് അറിയാത്ത ആളുകള്‍ ഉടന്‍ തന്നെ അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി തുടങ്ങും. പക്ഷേ പ്രതിഷേധത്തിനനുസരിച്ച് ഫാസിസ്റ്റുകള്‍ക്ക് ശക്തി കൂടിവരുന്നതായി ചരിത്രത്തില്‍ … Continue reading ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ

എന്താണ് ജാതി വ്യവസ്ഥ

പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്‍ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള്‍ ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം. ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനം. … Continue reading എന്താണ് ജാതി വ്യവസ്ഥ

ബലാല്‍സംഗവും ഇന്‍ഡ്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ചയും

അടുത്ത സമയത്ത് നടന്ന ഒരു ബലാല്‍സംഗവും അതിന്റെ ഇരയെ കൊന്ന സംഭവവും ഇന്‍ഡ്യയില്‍ വലിയ പ്രതിഷേധത്തിന് കാരണമായല്ലോ. അക്രമിയില്‍ ഒരാള്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനായ് ഹിന്ദുത്വ ശക്തികളുടെ കള്ള വാര്‍ത്ത ഫാക്റ്ററിക്ക് ഇന്റര്‍നെറ്റ് നിറയെ കള്ളങ്ങള്‍ കൊണ്ട് നിറക്കാന്‍ സൌകര്യം കൊടുത്തു. (1) സാമൂഹ്യ മാധ്യമങ്ങളിലെ ഈ പ്രചരണം ആളുകളുടെ മനസില്‍ തീ കോരിയിട്ടു. അതാകണം വളരേറെ ആളുകളെ സമരത്തിനായി തെരുവിലിറക്കിയത്. വലിയ പ്രതിഷേധമാണ് ഹൈദരാബാദില്‍ അധികാരികള്‍ക്കെതിരെയുണ്ടായത്. കഠ്‌വാ സംഭവം ഉണ്ടായപ്പോള്‍ നമ്മുടെ നാട്ടിലെ ഹിന്ദുത്വ ശക്തികള്‍ … Continue reading ബലാല്‍സംഗവും ഇന്‍ഡ്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ചയും

OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേയും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകളേയും നിങ്ങള്‍ക്ക് ഒരേ സമയത്ത് പിന്‍തുണക്കാനാവില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ ചങ്ങലകളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനായി 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ആ സമയത്ത് അതിന് ആരും വലിയ പ്രാധാന്യം കൊടുത്തില്ല. ഒരു ഉട്ടോപ്യന്‍ ആശയമാണതെന്ന് കമ്പനികളും പ്രോഗ്രാമര്‍മാരും കരുതി. ഒരിക്കലും അത് ലക്ഷ്യത്തിലെത്തുമെന്ന് അവര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് അന്ന് ആരും ‘ധാര്‍മ്മികതയെ’ പരിഗണിച്ചതേയില്ല. നേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മാത്രം അവിടെ ഉണ്ടായിരുന്നു. പിന്നീട് ധാരാളം പേര്‍ സ്റ്റാള്‍മന്റെ കാരണങ്ങളും, … Continue reading OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്

വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, "We the people of India" എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ ... അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്. പക്ഷേ 70 വര്‍ഷം കഴിഞ്ഞ് … Continue reading വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും. അവരുടെ "ധാര്‍മ്മികത" വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM … Continue reading അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?

സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല

തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നത് വളരെ പ്രചാരമുള്ള ആശയമാണ്. മിക്കവാറും അത് ബന്ധപ്പെട്ടിരിക്കുന്നത് കമ്പോളത്തോടാണ്. മിക്കപ്പോഴും "സ്വാതന്ത്ര്യം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കമ്പോളം നമ്മുടെ മനസിലേക്ക് യാന്ത്രികമായി തന്നെ കയറിവരും. നാം സാധനങ്ങള്‍ വിതരണം നടത്തുന്നത് കമ്പോളത്തിലൂടെയാണ്. ഉപഭോക്താക്കളായ നാം കമ്പോളത്തിലെ വില്‍പ്പനക്കാരന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു. നിങ്ങള്‍ക്ക് സോപ്പ് വേണമെങ്കില്‍ കമ്പോളത്തിലേക്ക് പോയി സോപ്പ് ആവശ്യപ്പെടാം. പണം കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് നിങ്ങള്‍ക്ക് തരും. ഒരു കമ്പോളത്തിലെന്തുണ്ട് കമ്പോളത്തിന് വേണ്ടി ഒരു തരം സോപ്പുണ്ടാക്കുന്ന ഒരു … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട

നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു -- അതിനോടൊപ്പം GNU General Public License (GPL) എന്ന … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട