കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM … Continue reading അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റുകളെല്ലാം തൂത്തുവാരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ പഴിക്കന്‍ ആരൊക്കെയുണ്ടാകും?
ടാഗ്: അഭിപ്രായം
സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല
തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നത് വളരെ പ്രചാരമുള്ള ആശയമാണ്. മിക്കവാറും അത് ബന്ധപ്പെട്ടിരിക്കുന്നത് കമ്പോളത്തോടാണ്. മിക്കപ്പോഴും "സ്വാതന്ത്ര്യം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കമ്പോളം നമ്മുടെ മനസിലേക്ക് യാന്ത്രികമായി തന്നെ കയറിവരും. നാം സാധനങ്ങള്‍ വിതരണം നടത്തുന്നത് കമ്പോളത്തിലൂടെയാണ്. ഉപഭോക്താക്കളായ നാം കമ്പോളത്തിലെ വില്‍പ്പനക്കാരന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു. നിങ്ങള്‍ക്ക് സോപ്പ് വേണമെങ്കില്‍ കമ്പോളത്തിലേക്ക് പോയി സോപ്പ് ആവശ്യപ്പെടാം. പണം കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് നിങ്ങള്‍ക്ക് തരും. ഒരു കമ്പോളത്തിലെന്തുണ്ട് കമ്പോളത്തിന് വേണ്ടി ഒരു തരം സോപ്പുണ്ടാക്കുന്ന ഒരു … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയറിലെ സ്വാതന്ത്ര്യം എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട
നമ്മുടെ കാലത്തെ ഒരു മഹാനായ ചിന്തകനും സാങ്കേതികവിദഗ്ദ്ധനും ആയ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. കുത്തക സോഫ്റ്റ്‌വെയറുകള്‍ ഉപയോക്താക്കളോട് ചെയ്യുന്ന അനീതിയെ അദ്ദേഹം കാണുകയും അനുഭവിക്കുകയും ചെയ്തതാണ് അതിന് പ്രചോദനമായത്. അദ്ദേഹത്തിന് ആ അനീതി സഹിക്കാനായില്ല. അതുകൊണ്ട് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി, അതിന് വേണ്ട ആശയമായ പകര്‍പ്പുപേക്ഷ വികസിപ്പിച്ചു -- അതിനോടൊപ്പം GNU General Public License (GPL) എന്ന … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ടെക്കികള്‍ ഭരിക്കേണ്ട
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്
1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി. ആ സമയത്ത് ആരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നില്ല. അദ്ദേഹം ഒറ്റാണ് ആ യുദ്ധം നടത്തിയത്. Xerox ന്റെ പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന ഒരു അനീതിയില്‍ നിന്നാണ് അത് തുടങ്ങിയത്. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് നീതി കൊടുക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു പ്രോഗ്രാമറായ അദ്ദേഹം അങ്ങനെ അത്തരത്തിലുള്ള ഒരു സംവിധാനം സ്വയം നിര്‍മ്മിക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ ഗ്നൂ എന്ന് … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്
ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇഎം സോഴ്സ് സോഫ്റ്റ്‌വെയറാണ്
ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ പിന്‍തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഒരു ട്രോജന്‍ കുതിരായാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍. സത്യത്തില്‍ അത് OEM എന്ന പഴയ ഒരു ആശയത്തിന്റെ പുതിയ പേര് മാത്രമാണ്. OEM എന്നാല്‍ Original Equipment Manufacturer എന്നതിന്റെ ചുരുക്കപ്പേരാണ്. യന്ത്രങ്ങളുണ്ടാക്കുന്ന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. പണ്ട് യന്ത്രങ്ങള്‍ മാത്രല്ലേ ഉണ്ടായിരുന്നുള്ളു. പിന്നീടല്ലേ സോഫ്റ്റ്‌വയര്‍ വന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിയുടെ യന്ത്രമോ അതിന്റെ ഘടകങ്ങളോ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ ആദ്യത്തെ കമ്പനിയെ രണ്ടാമത്തെ കമ്പനിയുടെ Original Equipment … Continue reading ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇഎം സോഴ്സ് സോഫ്റ്റ്‌വെയറാണ്
രാഷ്ട്രങ്ങളുണ്ടായത് എന്തുകൊണ്ട്?
ഇന്ന് ലോകത്ത് നാം ജീവിക്കുന്നത് രാഷ്ട്രങ്ങളിലാണ്. പക്ഷെ എന്തുകൊണ്ട് രാഷ്ട്രങ്ങളുണ്ടായി? സമൂഹം എന്തുകൊണ്ട് ഉണ്ടായി എന്ന് മുമ്പ് എഴുതിയിരുന്നല്ലോ. അതുപോലെ രാഷ്ട്രങ്ങളുണ്ടാകാനും കാരണമുണ്ട്. പ്രകൃതിയില്‍ ജീവിക്കാന്‍ അനുയോജ്യമായ ശരീരഘടനയില്ലാത്തതിനാല്‍ തുടക്കം മുതലേ മനുഷ്യര്‍ കൂട്ടം ചേര്‍ന്നു ജീവിച്ചു. ആ കൂട്ടത്തെയാണ് സമൂഹം എന്ന് വിളിക്കുന്നത്. ആഹാരം കണ്ടെത്തുക എന്നതായിരുന്നു ആ സമൂഹത്തിന്റെ അതിപ്രധാനമായ ജോലി. കായ് കനികള്‍ തേടിഎടുക്കുകയും ചെറുമൃഗങ്ങളെ വേട്ടയാടിയും അവര്‍ അത് ചെയ്തു. അതുപോലെ കുടിക്കാന്‍ വെള്ളം വേണം ഉറങ്ങാന്‍ സുരക്ഷിതത്വം നല്‍കുന്ന സ്ഥലവും … Continue reading രാഷ്ട്രങ്ങളുണ്ടായത് എന്തുകൊണ്ട്?
മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല
ബ്രാഹ്മണന്‍, ക്ഷത്രീയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്ന് നാല് പ്രധാന ജാതികളാണ് ഹിന്ദുമതത്തിലുള്ളത്. മതഗ്രന്ഥങ്ങളനുസരിച്ച് വിരാട് പുരുഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവര്‍ സൃഷ്ടിക്കപ്പെട്ടത്. ഈ നാല് കൂട്ടത്തിലും പെടാത്തവരെ അവര്‍ണ്ണര്‍ എന്നും വിളിക്കുന്നു. അതത് ജാതികളിലെ വ്യക്തികള്‍ തമ്മിലാണ് ഇവിടെ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നത്. അത് ജാതി വ്യവസ്ഥയെ എയര്‍ടൈറ്റായി നിലനിര്‍ത്തുന്നു എന്നും കരുതി പോരുന്നു. (1) ജാതി വ്യവസ്ഥ കൊടിയ ഉച്ചനീചത്വവും തൊട്ടുകൂടായ്മയും അടിമത്തവും ആണ് അതത് ജാതികള്‍ക്ക് താഴെയുള്ളവര്‍ക്ക് സംഭാവന ചെയ്തത്. ഇതിനെതിരെ ആധുനിക … Continue reading മിശ്രവിവാഹം പുരോഗമനവാദികള്‍ കൊണ്ടുവന്നതല്ല
കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പടെയുള്ള ഒരുകൂട്ടം കലാകാര്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിക്ക് ഒരു പരാതി കൊടുത്തു. പ്രധാനമന്ത്രിക്ക് അത് സ്വീകരിക്കകയോ പരിഗണിക്കുകയോ തള്ളിക്കളയുകമോ ആകാം. പക്ഷേ സാധാരണ സംഭവിക്കുന്നത് പോലെ അത് വിവാദമാക്കി. അടൂര്‍ ഗോപാലകൃഷ്ണനെ ചീത്തപറയാന്‍ തുടങ്ങി. കേട്ടപാതി കേള്‍ക്കാത്ത പാതി അടൂരിനെ ആശ്വസിപ്പിക്കാനും പിന്‍തുണയേകാനും കേരള മുഖ്യന്‍ ഓടിയെത്തി. അതിന്റെ കാര്യമുണ്ടായിരുന്നോ? അടൂര്‍ ശക്തനായ മനുഷ്യനാണെന്ന് മാത്രമല്ല rss ന് നല്ല മറുപടികള്‍ കൊടുക്കുകയം ചെയ്തു. ഫാസിസത്തിനെതിരെ പല ആളുകള്‍ പല രംഗത്തു നിന്ന് വിമര്‍ശനങ്ങളുന്നയിക്കുന്നതിനെ ഒരു കുടക്കീഴില്‍ … Continue reading കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്
സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഉള്‍പ്പടെ എല്ലാ അംഗങ്ങള്‍ ഊര്‍ജ്ജം നല്‍കുന്നത് സൂര്യനാണ്. ആ സൂര്യന്റെ ഉപരിതലത്തിലെ താപനില 5,505 °C ആണ്. സൂര്യനില്‍ നിന്ന് അകന്ന് പോകും തോറും ചൂടിന്റെ അളവ് കുറഞ്ഞ് വരും. 454 കോടി കിലോമീറ്റര്‍ അകലെയായ നെപ്റ്റ്യൂണില്‍ എത്തുമ്പോഴേക്കും താപനില −201 °C അവരെ എത്തുന്നു. അതായത് ചൂടേയില്ല എന്ന സ്ഥിതി. അപ്പോള്‍ സൂര്യനോട് ഏറ്റവും അടുത്തുള്ള ഗ്രഹത്തിനാവണമെല്ലോ ഏറ്റവും കൂടുതല്‍ ചൂട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ബുധന്‍ അല്ല ഏറ്റവും ചൂട് … Continue reading കാര്‍ബണ്‍ എങ്ങനെയാണ് ശുക്രനെ ചൂടാക്കുന്നത്
ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു