എന്താണ് പരിസ്ഥിതി വാദം

പരിസ്ഥിതി എന്നാല്‍ ചുറ്റുപാട്. ആ ചുറ്റുപാടിനെക്കുറിച്ച് എന്തിന് വാദിക്കണം? അതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം. നാം ജീവിക്കുന്നത് ചുറ്റുപാടിലാണ്. ആ ചുറ്റുപാട് നമുക്ക് അനുയോജ്യമല്ലാത്ത രീതിയില്‍ മാറുന്നു. തനിയെ മാറുന്നതല്ല. നമ്മള്‍ എല്ലാവരും കൂടി തന്നെ മാറ്റുന്നതാണ്. അതിന് നിയന്ത്രണം കൊണ്ടുവന്ന് എല്ലാവര്‍ക്കും സുഖമായി ജീവിക്കാനുള്ള ചുറ്റുപാടുണ്ടാക്കണം എന്ന് വാദിക്കുന്നതാണ് പരിസ്ഥിതിവാദം. എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നത്, അത് എങ്ങനെയാണ് നമ്മേ ബാധിക്കുന്നത് തുടങ്ങിയ അനേകം കാര്യങ്ങള്‍ ആരും ധ്യാനിച്ചോ, അപ്പുപ്പന്‍മാര്‍ പണ്ട് പറഞ്ഞതില്‍ നിന്നോ … Continue reading എന്താണ് പരിസ്ഥിതി വാദം →

അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്

[അമേരിക്കയില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് ഈ ചികില്‍സാ ദുരന്തം അവിടെ ഉണ്ടായത് എന്ന ഒരു വ്യാഖ്യാനം മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ അത് തെറ്റാണ്. പ്രശ്നം ഇന്‍ഷുറന്‍സിന്റേതല്ല എന്ന് വ്യക്തമാക്കാനാണ് ഇത് എഴുതുന്നത്.] കൊവിഡ്-19 ലോകം മൊത്തം വ്യാപിക്കുകയാണല്ലോ. ചികില്‍സ കിട്ടിയാല്‍ മൂന്നാഴ്ച കൊണ്ട് ഭേദമാക്കാവുന്ന വെറും ഒരു പനിയാണ് ഇത്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലും അങ്ങനെ സംഭവിക്കുന്നില്ലതാനും. നവഉദാരവല്‍ക്കരണ(neoliberal) നയങ്ങള്‍ എത്ര തീവൃമായി നടപ്പാക്കുന്നു എന്നതിന് അനുസരിച്ചാണ് … Continue reading അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ് →

ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

നീരൊഴുക്ക് പ്രശ്നം പരിഹരിക്കേണ്ടത് അതിലെ തടസങ്ങള്‍ കണ്ടെത്തി അത് നീക്കുകയാണ്. അല്ലാതെ ഭൂമിഉയര്‍ത്തി അത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നത് ദുരുദ്ദേശപരമാണ്. റോഡുകളെ പരിശോധിച്ചാല്‍ അവ രണ്ട് തരത്തിലുണ്ട് എന്ന് കാണാം. ഒരു പ്രധാനപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതും, ഒന്നില്‍ക്കൂടുതല്‍ പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഗ്രാമീണ റോഡുകളാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. ഒരു ഗ്രാമത്തിലെ ജനം ആ റോഡിലൂടെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലത്തേക്കെത്തുന്നു. ഉദാഹരണത്തിന് തൊഴിലിനോ സാധനങ്ങള്‍ വാങ്ങാനോ പഠനത്തിനോ ഒക്കെ ആകാം. … Continue reading ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത് →

യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്?

ഏയ്... അങ്ങനെയൊരു കാര്യം ഈ ലോകത്തിലുണ്ടാവില്ല. നിങ്ങള്‍ വെറുതെ അസൂയ കൊണ്ട് പറയുന്നതാവും. കാരണം സുര്യന് താഴെയും മുകളിലുമുള്ള സകല കാര്യങ്ങളേയും കുറിച്ച് അവര്‍ക്ക് അഭിപ്രായമുണ്ട്. നിലനില്‍ക്കുന്ന എല്ലാ ധാരണകളേയും പൊളിച്ചെഴുതും. ക്വാണ്ടം ഫിസിക്സ്, ബിഗ് ബാങ്ങ്, പരിണാമം, പിന്നെ എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്‍മാരുടെ പേരുകള്‍ ഒക്കെ നിരത്തി അവര്‍ എതിരാളികളെ അടിച്ച് മലര്‍ത്തുന്ന കാഴ്ചയൊന്ന് കാണേണ്ടത് തന്നെയാണ്. അതുപോലെ യുക്തിവാദി എന്ന് കേട്ടാല്‍ ദൈവവിശ്വാസികളുടേയും മതവിശ്വാസികളുടേയുമൊക്കെ മുട്ടിടിക്കും. വിശ്വാസികള്‍ക്ക് അവരുടെ സ്വന്തം പുസ്തകങ്ങള്‍ പോലും ഉപയോഗിച്ച് സ്വയരക്ഷ … Continue reading യുക്തിവാദികള്‍ വിമര്‍ശിക്കാന്‍ ഭയക്കുന്ന വിഷയം ഏതാണ്? →

ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ഫാസിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതായത് ഫാസിസ്റ്റ് ശരീരം(അണികള്‍). ബിസിനസുകാരുടെ പാര്‍ട്ടിയാണ് ഫാസിസ്റ്റുകളെന്ന് തെളിയിക്കുന്നത് പോലെ ഇവരുടെ പരിപാടികളെല്ലാം തട്ടിപ്പ് പരിപാടികളാണ്. കൈ നനയാതെ മീന്‍പിടിക്കന്നത് പോലെ. ആധാര്‍, മുത്തലാഖ്, ഉജാല തുടങ്ങിയെന്തും നോക്കൂ ഒരു കച്ചവടക്കാരന്റെ ബുദ്ധി അതിലുള്ളതായി കാണാം. അതായത് കൈ നനയാതെ മീന്‍പിടിക്കുന്ന തന്ത്രം. എന്നാല്‍ ഫാസിസം എന്നത് എന്താണെന്ന് അറിയാത്ത ആളുകള്‍ ഉടന്‍ തന്നെ അവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തി തുടങ്ങും. പക്ഷേ പ്രതിഷേധത്തിനനുസരിച്ച് ഫാസിസ്റ്റുകള്‍ക്ക് ശക്തി കൂടിവരുന്നതായി ചരിത്രത്തില്‍ … Continue reading ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ →

എന്താണ് ജാതി വ്യവസ്ഥ

പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യ സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണമായതിന് ശേഷം രൂപപ്പെട്ട സാമൂഹ്യ സംഘടനാ രൂപമാണ് ജാതി. അത് ലോകത്തിലെ എല്ലാ സ്ഥലത്തും പ്രവര്‍ത്തിച്ച ഒരു കാര്യമായിരുന്നു. സമൂഹത്തിലെ ജനങ്ങളെ ഓരോ ഓരോ തൊഴിലുകള്‍ ചെയ്യുന്നവരായി വിഭജിക്കുകയാണ് ഇതില്‍ ചെയ്യുന്നത്. തൊഴിലുകളെ ഉന്നതമെന്നും താഴ്ന്നതെന്നും പടിപടിയായി തരംതിരിച്ചിരുന്നു. അതുകൊണ്ട് ആ തൊഴിലുകളെടുക്കുന്ന ആളുകളും പടിപടിയായി തരംതിരിക്കപ്പെട്ടു. ഈ ഉച്ചനീചത്വമാണ് ജാതി വ്യവസ്ഥയുടെ അടിത്തറ. അതാണ് അതിന്റെ നിയമം. ദൈവത്തിന്റെ മദ്ധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് ഏറ്റവും ഉയര്‍ന്ന സ്ഥാനം. … Continue reading എന്താണ് ജാതി വ്യവസ്ഥ →

ബലാല്‍സംഗവും ഇന്‍ഡ്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ചയും

അടുത്ത സമയത്ത് നടന്ന ഒരു ബലാല്‍സംഗവും അതിന്റെ ഇരയെ കൊന്ന സംഭവവും ഇന്‍ഡ്യയില്‍ വലിയ പ്രതിഷേധത്തിന് കാരണമായല്ലോ. അക്രമിയില്‍ ഒരാള്‍ ഒരു ന്യൂനപക്ഷ സമുദായക്കാരനായ് ഹിന്ദുത്വ ശക്തികളുടെ കള്ള വാര്‍ത്ത ഫാക്റ്ററിക്ക് ഇന്റര്‍നെറ്റ് നിറയെ കള്ളങ്ങള്‍ കൊണ്ട് നിറക്കാന്‍ സൌകര്യം കൊടുത്തു. (1) സാമൂഹ്യ മാധ്യമങ്ങളിലെ ഈ പ്രചരണം ആളുകളുടെ മനസില്‍ തീ കോരിയിട്ടു. അതാകണം വളരേറെ ആളുകളെ സമരത്തിനായി തെരുവിലിറക്കിയത്. വലിയ പ്രതിഷേധമാണ് ഹൈദരാബാദില്‍ അധികാരികള്‍ക്കെതിരെയുണ്ടായത്. കഠ്‌വാ സംഭവം ഉണ്ടായപ്പോള്‍ നമ്മുടെ നാട്ടിലെ ഹിന്ദുത്വ ശക്തികള്‍ … Continue reading ബലാല്‍സംഗവും ഇന്‍ഡ്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ചയും →

OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേയും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകളേയും നിങ്ങള്‍ക്ക് ഒരേ സമയത്ത് പിന്‍തുണക്കാനാവില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ ചങ്ങലകളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനായി 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ആ സമയത്ത് അതിന് ആരും വലിയ പ്രാധാന്യം കൊടുത്തില്ല. ഒരു ഉട്ടോപ്യന്‍ ആശയമാണതെന്ന് കമ്പനികളും പ്രോഗ്രാമര്‍മാരും കരുതി. ഒരിക്കലും അത് ലക്ഷ്യത്തിലെത്തുമെന്ന് അവര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് അന്ന് ആരും ‘ധാര്‍മ്മികതയെ’ പരിഗണിച്ചതേയില്ല. നേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മാത്രം അവിടെ ഉണ്ടായിരുന്നു. പിന്നീട് ധാരാളം പേര്‍ സ്റ്റാള്‍മന്റെ കാരണങ്ങളും, … Continue reading OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ് →

വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, "We the people of India" എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ ... അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്. പക്ഷേ 70 വര്‍ഷം കഴിഞ്ഞ് … Continue reading വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ →

സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി

സോഫ്റ്റ്‌വെയറിന്റെ ധാര്‍മ്മികതയെക്കുറിച്ചുള്ള ധാരാളം ലേഖനങ്ങള്‍ ഈയിടെയായി ഞാന്‍ കാണുന്നുണ്ട്. അവ എന്നെ അത്ഭുതപ്പെടുത്തുന്നു, ഈ ലോകത്തിന് എന്ത് പറ്റി? എല്ലാവരും പുണ്യവാളന്‍മാരും മാലാഖമാരും ഒക്കെയായോ, Saint IGNUcius ഒഴിച്ച് (1)? ഇതില്‍ കൂടുതലും വരുന്നത് OEM(open) സോഴ്സ് സോഫ്റ്റ്‌വെയര്‍ ലോകത്ത് നിന്നാണ്. അതില്‍ എനിക്കത്ഭുതം നോന്നുന്നില്ല. വ്യവസ്ഥയെ സന്തോഷിപ്പിക്കാനുള്ള എന്തും അവര്‍ ചെയ്യും. അവരുടെ "ധാര്‍മ്മികത" വളരെ വിപുലമായതിനാല്‍ നിങ്ങള്‍ തന്നെ അത്ഭുതപ്പെടും ഇത്രയേറെ ധാര്‍മ്മികതകള്‍ ഈ ലോകത്തുണ്ടോ എന്ന്. അവര്‍ ഈ ലോകത്തുള്ള ഒരുപാട് കാര്യങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ ധാര്‍മ്മികതയുടെ കെണി →