നിങ്ങളുടെ ജനസംഖ്യക്ക് ആഹാരം കൊടുക്കണമെങ്കിൽ ലോക പോലീസ് ആകരുത്

https://www.youtube.com/watch?v=pviPZm0YQYI Richard Wolff Letters and Politics: The State of the Economy and American Decline

കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു

മിഷിഗണിലെ Grand Rapids ൽ അർദ്ധരാത്രിയായി. എന്നാൽ ആ ഫാക്റ്ററിയിൽ എല്ലാം bright. ചെറുപ്പക്കാരായ തൊഴിലാളികളുടെ മുമ്പിലൂടെ Cheerios ന്റെ സഞ്ചികൾ ഒരു conveyor belt ലൂടെ പോകുന്നു. അതിലൊരാൾ 15-വയസ് പ്രായമുള്ള Carolina Yoc ആണ്. കഴിഞ്ഞ വർഷം അവൾ തന്നത്താനെയാണ് അമേരിക്കയിലെത്തിയത്. അന്ന് വരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ബന്ധുവിന്റെ കൂടെ ഇപ്പോൾ കഴിയുന്നു. ഓരോ പത്ത് സെക്കന്റുകളിലും അവൾ ഭക്ഷ്യധാന്യത്തിന്റെ പ്ലാസ്റ്റിക് ബാഗുകൾ വലിയ പെട്ടിയിലേക്ക് മാറ്റുന്നു. അത് അപകടകരമായേക്കാവുന്ന ജോലിയാണ്. അതിവേഗത്തിൽ … Continue reading കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു

അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു

കഴിഞ്ഞ ദശാബ്ദത്തിൽ അമേരിക്കയുടെ സൈനിക വിലാസമായ .mil ലേക്കുള്ള ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു. അത് മാലി എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഏറ്റവും മുകളിലത്തെ ഡൊമെയിൻ ആണ്. ഒരു അക്ഷരത്തിന്റെ തെറ്റ് കാരണം, ആരോഗ്യ വിവരങ്ങൾ, വ്യക്തിത്വ രേഖകൾ, സൈനിക നിർമ്മിതികളുടെ മാപ്പുകൾ, യാത്രാ വിവരങ്ങൾ, ഉന്നത സൈനിക നേതാക്കളുടെ ബുക്കിങ്ങുകൾ, തുടങ്ങിയ വിവരങ്ങളടങ്ങിയ .mil എന്ന വിലാസങ്ങൾക്ക് ലക്ഷ്യം വെച്ച ഇമെയിലുകളാണ് തെറ്റി .ml വിലാസങ്ങളിലേക്ക് പോയത്. — സ്രോതസ്സ് theregister.com | … Continue reading അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു

മുൻനിര സമുദായങ്ങൾക്ക് പാരിസ്ഥിതിക നീതി എന്തായിരിക്കുന്നു?

വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Apr 25, 2023

അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു

10 - 24 വയസ് പ്രായമായവരിലെ അകാല മരണത്തിൽ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. 13 - 14 വയസ് പ്രായമായവരിൽ പ്രധാന മരണ കാരണവും ഇതാണ്. Florida Atlantic Universityയുടെ Schmidt College of Medicine ലെ ഗവേഷകരും അവരുടെ സഹകാരികളുമാണ് 1999 - 2018 കാലത്ത് അമേരിക്കയിൽ 13 - 14 വയസ് പ്രായമായവരിലെ ആത്മഹത്യയെ കുറിച്ച് പഠിച്ചത്. Annals of Pediatrics and Child Health ജേണലിൽ അവരുടെ പ്രബന്ധം വന്നു. സാമൂഹ്യ മാധ്യമങ്ങളുടെ … Continue reading അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു

അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു

ദുർബലമായ റയിൽ സമരത്തേയും റയിൽ തൊഴിലാളികൾക്കുള്ള ഉത്തരവുള്ള ചികിത്സാവധിയും തടയാനുള്ള ഒരു ബില്ല് U.S. House of Representatives ബുധനാഴ്ച വോട്ടെടുപ്പോടെ പാസാക്കി. ഡിസംബർ 9 ഓടെ തുടങ്ങുന്ന റയിൽ സമരം കാരണം ഗതാഗതം നിൽക്കുന്നതിന്റെ ദുരന്ത ഫലത്തെക്കുറിച്ച് ജോ ബൈഡൻ മുന്നറീപ്പ് നൽകിയതിന് ശേഷം 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡസൻ യൂണിയനുകളുമായി എത്തിച്ചേർന്ന ഒരു താൽക്കാലിക കരാർ അടിച്ചേൽപ്പിക്കാനായി ജനപ്രതിനിധികൾ 290-137 എന്ന വോട്ടോടുകൂടി തീരുമാനിച്ചു. റയിൽ സമരം ഉണ്ടായാൽ അമേരിക്കിലെ … Continue reading അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു