കാലിഫോര്‍ണിയയിലെ ഓക്‌ലാന്റില്‍ അദ്ധ്യാപകര്‍ സമരം തുടങ്ങി. മെച്ചപ്പെട്ട ശമ്പളവും, ചെറിയ ക്ലാസ് വലിപ്പവും, വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിഭവങ്ങളും അവര്‍ ആവശ്യപ്പെടുന്നു. Bay Area യിലെ വര്‍ദ്ധിച്ച് വരുന്ന ജീവിത ചിലവിലേക്ക് അദ്ധ്യാപകര്‍ ശ്രദ്ധ കൊണ്ടുവരുന്നു. അതേ സമയം ശമ്പളം സ്ഥിരമായി നല്‍ക്കുകയാണ്. ബഡ്‌ജറ്റില്‍ സ്കൂളുകള്‍ക്കുള്ള വിഹിതം കുറച്ചിരിക്കുകയും ചെയ്തിരിക്കുന്നു. — സ്രോതസ്സ് democracynow.org | 2019/2/21
ടാഗ്: അമേരിക്ക
സിറിയയില്‍ ബോംബിടുന്നതിന് മുമ്പ് രഹസ്യാന്വേഷണ വിവരങ്ങള്‍ ട്രമ്പ് അവഗണിച്ചു
Seymour Hersh
ട്രമ്പിന്റെ ഉദ്ഘാടന സമയത്ത് അറസ്റ്റ് ചെയ്തവര്‍ക്കുള്ള പോലീസിന്റെ ശിക്ഷാഭീഷണി
21ആം നൂറ്റാണ്ടില്‍ അമേരിക്ക ഇപ്പോഴും ഇത് സംസാരിക്കുന്നു
Bernie Sanders' FULL Brooklyn Speech Bernie Sanders Rally in Brooklyn, NY - March 2, 2019
ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു
Chicago International Charter School (CICS) ന്റെ ഭാഗമായ Civitas കാമ്പസില്‍ 175 അദ്ധ്യാപകര്‍ നടത്തിവരുന്ന സമരം രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നു. ശമ്പളം ഉയര്‍ത്തുക, ക്ലാസ് വലിപ്പം ചെറുതാക്കുക, ആരോഗ്യപരിപാലന ചിലവ് കുറക്കുക, കൂടുതല്‍ സഹായ ജോലിക്കാരെ എടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ക്കുള്ളത്. ആദ്യവര്‍ഷത്തില്‍ 8% ശമ്പള വര്‍ദ്ധനവ് വേണമെന്ന ആവശ്യത്തിന്റെ ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ ഫെബ്രിവരി 5 നാണ് സമരം തുടങ്ങിയത്. സഹായ ജോലിക്കാരെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ നിര്‍ദ്ദേശത്തെ അംഗീകരിക്കൂ എന്ന് CICS പറഞ്ഞു. ചര്‍ച്ചകള്‍ … Continue reading ചിക്കാഗോയിലെ അദ്ധ്യാപക സമരം രണ്ടാം ആഴ്ചയിലേക്ക് കടന്നു
വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്കരിച്ചുകൊണ്ട് ഡന്‍വറിലെ അദ്ധ്യാപക സമരത്തിന്‍ പിന്‍തുണ അര്‍പ്പിച്ചു
ഡന്‍വര്‍, കൊളറാഡോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ സമരത്തിന്റെ രണ്ടാം ദിവസത്തിലേക്ക് പ്രവേശിച്ചു. നൂറുകണക്കിന് അദ്ധ്യാപകരം അവരെ പിന്‍തുണക്കുന്നവരും തണുത്ത താപനിലയിലെ പിക്കറ്റിങ്ങും, Colorado Capitol കെട്ടിടത്തിലേക്കുള്ള റാലിക്കും ശേഷം ആണിത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും അദ്ധ്യാപകര്‍ക്ക് പിന്‍തുണ അര്‍പ്പിച്ചുകൊണ്ട് ക്ലാസുകള്‍ ബഹിഷ്കരിച്ചു. — സ്രോതസ്സ് wsws.org | 12 Feb 2019
ജനങ്ങള്‍ക്ക് വേണ്ടിയും ജനങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടിയും പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍
Rep. Ilhan Omar
2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്
അമേരിക്കയില്‍ 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ് എന്ന് Anti-Defamation League ന്റെ Center on Extremism പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ല്‍ കുറഞ്ഞത് 50 പേരെങ്കിലും തീവൃവാദികളാല്‍ കൊല്ലപ്പെട്ടു. പ്രാദേശിക തീവൃവാദത്താല്‍ 1970 ന് ശേഷം 2018 ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെടുന്നതില്‍ നാലാം സ്ഥാനത്ത് എത്തി. 2018 നവംബറില്‍ FBI പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2017 ല്‍ വെറുപ്പ് കുറ്റകൃത്യങ്ങള്‍ 17% വര്‍ദ്ധിച്ചു. — സ്രോതസ്സ് … Continue reading 2018 ല്‍ നടന്ന എല്ലാ തീവൃവാദി കൊലപാതകങ്ങളും ചെയ്തത് വലതുപക്ഷ തീവൃവാദികളാണ്
സാന്റേഴ്സ് വമ്പന്‍ ജനകീയ പ്രസ്ഥാനം നിര്‍മ്മിക്കുന്നു
Bernie Sanders
JVP ഇലാനൊടൊപ്പം നില്‍ക്കുന്നു
ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് … Continue reading JVP ഇലാനൊടൊപ്പം നില്‍ക്കുന്നു