സമുദ്ര അമ്ലവൽക്കണം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മൂന്നിരട്ടിയാകും. ലോകത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഭാഗത്ത് ലംബമായി വളരുന്നതും ജൈവ വൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതുമായ മാംസളമായ കടൽപായൽ, ആൽഗ പോലുള്ള പ്രധാനപ്പെട്ട സമുദ്ര സ്പീഷീസുകളെ ബാധിക്കുന്ന ഒരു നാടകീയമായ പരിസ്ഥിതി മാറ്റം. അതിവേഗം അമ്ലവൽക്കരിക്കപ്പെടുന്ന സമുദ്രത്തിൽ കടൽപായൽ എങ്ങനെ ഒത്തുപോകുന്നു എന്നത് മനസിലാക്കാൻ സ്വീഡനിലെ ഒരു കൂട്ടം സമുദ്ര ശാസ്ത്രജ്ഞർ ഈ നൂറ്റാണ്ടിന്റെ അവസാനം ഉണ്ടാകുന്ന അമ്ലതക്ക് തുല്യമായ അമ്ലതയുള്ള ജലത്തിൽ ഒരു സാധാരണ കടൽപായൽ സ്പീഷീസിനെ വളർത്തി. അതിന്റെ … Continue reading സമുദ്ര അമ്ലവൽക്കരണം പരിസ്ഥിതിശാസ്ത്രപരമായി പ്രധാനപ്പെട്ട കടൽപായൽ സ്പീഷീസുകളെ ദുർബലമാക്കുന്നു
ടാഗ്: അമ്ലവത്കരണം
സമുദ്ര അമ്ലവൽക്കരണം ആഗോളതപനത്തിന്റെ ഇരട്ടയാണ്
സമുദ്ര അമ്ലവൽക്കരണം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ കടലിൽ കുളിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾ അലിഞ്ഞ് പോകുമെന്നാണ് അതിനർത്ഥം? അല്ല. mollusc, പവിഴപ്പുറ്റ്, കടൽ ചേന പോലെ നിങ്ങൾ കക്കയുണ്ടാക്കുന്ന ജീവിയല്ലെങ്കിൽ നിങ്ങൾക്ക് കുഴപ്പമില്ല. എന്തുകൊണ്ടാണ് സമുദ്ര അമ്ലവൽക്കരണം ഗൗരവകരമായിരിക്കുന്നത്? കാരണം അത് സമുദ്ര ഭക്ഷ്യ ശൃംഖലയിൽ വലിയ നാശം ഉണ്ടാക്കും. ഈ പദപ്രയോഗത്തിന്റെ അർത്ഥമെന്തെന്ന് നോക്കാം. — സ്രോതസ്സ് skepticalscience.com | John Mason, BaerbelW | 4 July 2023
സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം
സമുദ്രത്തിലെ രസതന്ത്രത്തിലെ മാറ്റങ്ങളോട് സചേതനമായതാണ് coralline ആല്‍ഗകള്‍ എന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ സംശയിച്ചിരുന്നതാണ്. കോറലൈന്‍ ആല്‍ഗയുടെ മിക്ക സ്പീഷീസുകളും സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്താല്‍ മോശമായി ബാധിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. സമുദ്ര ജലത്തിന്റെ pH കുറയുന്നത് കോറലൈന്‍ ആല്‍ഗകളുടെ എണ്ണത്തിലും calcificatio നിലും recruitmentഉം ഒക്കെ കുറവുണ്ടാക്കുന്നു എന്ന് University of Tsukuba യില്‍ നിന്നുള്ളവരുള്‍പ്പട്ട Global Change Biology യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അത് സമുദ്രത്തിലേക്ക് … Continue reading സമുദ്ര അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗകള്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതം
മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം
അന്തരീക്ഷത്തില്‍ നിന്ന് മനുഷ്യ നിര്‍മ്മിതമായ CO2 ന്റെ വലിയൊരളവ് സമുദ്രം ആണ് സംഭരിക്കുന്നത്. അധികം വരുന്ന ഈ CO2 കടലിന് അമ്ല സ്വഭാവം നല്‍കുന്നു. ഇപ്പോള്‍ തന്നെ അത് നമുക്ക് കാണാവുന്ന കാര്യമാണ്. കടലിന്റെ അമ്ലവല്‍ക്കരണം calcium carbonate അസ്തികളും ആവരണങ്ങളും ഉള്ള molluscs, കടല്‍ചൊറി, നക്ഷത്രമല്‍സ്യം, പവിഴപ്പുറ്റ് തുടങ്ങിയ ജീവികളെ ബാധിക്കുന്നു. ആര്‍ക്ടിക് സമുദ്രത്തിലാണ് അമ്ലവല്‍ക്കരണം ഏറ്റവും കൂടുതല്‍. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ വളരെ അധികമാണത്. ഏഴ് സമുദ്രങ്ങളിലും ചെറുതായ ആര്‍ക്ടിക് 21 ആം നൂറ്റാണ്ട് മുഴുവന്‍ … Continue reading മുമ്പ് കരുതിയതിനേക്കാള്‍ മോശമാണ് ആര്‍ക്ടിക് സമുദ്ര അമ്ലവല്‍ക്കരണം
സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു
മനുഷ്യ പ്രവര്‍ത്തനങ്ങളാല്‍ അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്ന് ആഗിരണം ചെയ്യുന്നത് ലോകത്തെ സമുദ്രങ്ങളാണ്. CO2 ജലവുമായി പ്രവര്‍ത്തിക്കുമ്പോള്‍ അത് കാര്‍ബോണിക് ആസിഡ് ആയി മാറുന്നു. സമുദ്ര ജലത്തിന്റെ pH നില കുറക്കുന്ന കാര്യമാണത്. അങ്ങനെ കടില്‍ ജലം കൂടുതല്‍ അമ്ലതയുള്ളതായി മാറുന്നു. ചൂട് കൂടുന്നതിനനുസരിച്ച് സമുദ്ര ജീവികള്‍ക്ക് ചൂട് കുറഞ്ഞ സ്ഥലത്തേക്ക് നീങ്ങാമെങ്കിലും സമുദ്ര അമ്ലവല്‍ക്കരണത്തില്‍ നിന്ന് അവക്ക് രക്ഷപെടാനാവില്ല. മുട്ടയായും ലാര്‍വ്വയായുമിരിക്കുന്ന വളര്‍ച്ചയുടെ തുടക്ക കാലത്ത് Atlantic cod നെ ഈ അമ്ലവല്‍ക്കരണം … Continue reading സമുദ്ര അമ്ലവല്‍ക്കരണം അറ്റ്‌ലാന്റിക് cod ന്റെ എണ്ണത്തെ ബാധിക്കുന്നു
CO2 ഉദ്‌വമനം സമുദ്രങ്ങള്‍ക്ക് അമ്ലവല്‍ക്കരണത്തിന്റെ ഭീഷണിയാകുന്നു
ആര്‍ക്ടിക് സമുദ്രത്തില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടല്‍ കൂടുതല്‍ അമ്ലവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. അത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് ശദാബ്ദങ്ങളില്‍ സമുദ്രോപരിതലത്തിന്റെ അമ്ലത 30% വര്‍ദ്ധിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമ്ലവല്‍ക്കരണം ചില സ്പീഷീസുകളുടെ വംശനാശത്തിന് കാരണമാകുന്നു. നാം നിര്‍ണ്ണായകമായ ഒരു പരിധിയെ മറികടന്നിരിക്കുകയാണ്. ഈ നിമിഷം നാം ഉദ്‌വമനം ഇല്ലാതാക്കിയാലും അമ്ലവല്‍ക്കരണം കുറഞ്ഞത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും. 2013
കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു
ശാസ്ത്ര ജേണലായ Nature Climate Change പ്രസിദ്ധപ്പെടുത്തിയ IMAS നേതൃത്വം കൊടുത്ത ഒരു പ്രബന്ധം, വര്‍ദ്ധിച്ച് വരുന്ന CO2 ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിന്റെ ഫലമായി ശാസ്ത്രജ്ഞര്‍, സര്‍ക്കാരുകള്‍, സമൂഹങ്ങള്‍ എന്നിവര്‍ നേരിടുന്ന വെല്ലുവിളികളെ അടിവരയിട്ട് പറയുന്നു. കഴിഞ്ഞ 30 കോടി വര്‍ഷങ്ങളെ അപേക്ഷിച്ച് അടുത്ത ശതാബ്ദങ്ങളില്‍ ഉപരിതല സമുദ്രത്തിന്റെ pH പത്ത് മടങ്ങ് വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. ആ ആഘാതം ലോകം മൊത്തമുള്ള ജൈവവ്യവസ്ഥയേയും, സമ്പദ്‌വ്യവസ്ഥയേയും, സമൂഹങ്ങളേയും ബാധിക്കുന്നുണ്ട്. സമുദ്ര അമ്ലവല്‍ക്കരണത്തിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തി ആഘാതം പ്രതിവര്‍ഷം … Continue reading കടലിന്റെ അമ്ലവല്‍ക്കരണം സമൂഹങ്ങളെ വെല്ലുവിളിക്കുന്നു
നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകള്‍ക്ക് അമ്ലതയുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാനാകില്ല
കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില വര്‍ദ്ധിക്കുന്നത് സൈദ്ധാന്തികമായി നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കും എന്നു പറയുന്നു എങ്കിലും പുതിയ പഠനം അനുസരിച്ച് അമ്ലതയുള്ള കടല്‍ വെള്ളത്തിലെ ഉയര്‍ന്ന നിലയിലുള്ള ഈ വാതകം ഈ ഗുണത്തെ ദോഷമായി ബാധിക്കുന്നു. നൈട്രജന്‍ സ്ഥാപിക്കുന്നതില്‍ സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന്റെ ഫലത്തെക്കുറിച്ച് നടന്ന മുമ്പത്തെ പഠനത്തിലെ മൗലികവ്യത്യാസം വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. കടലില്‍ നൈട്രജന്‍ സ്ഥാപിക്കുന്നതിന്റെ 50% വും ചെയ്യുന്നത് ധാരാളമായി കാണുന്ന cyanobacteria Trichodesmium ആണ്. പരിസ്ഥിതിയിലെ മാറ്റം എങ്ങനെ … Continue reading നൈട്രജന്‍ സ്ഥാപിക്കുന്ന സമൂദ്ര ബാക്റ്റീരയകള്‍ക്ക് അമ്ലതയുള്ള വെള്ളത്തില്‍ പ്രവര്‍ത്തിക്കാനാകില്ല
ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍
തുറന്ന സമുദ്രത്തിലെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ലോകത്തിലാദ്യമായി പടിഞ്ഞാറന്‍ ആര്‍ക്ടിക്ക് സമുദ്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മറ്റ് സമുദ്രങ്ങളില്‍ ചെറിയ സ്ഥലത്ത് കുറഞ്ഞ pH കാണാറുണ്ട്. എന്നാല്‍ ആര്‍ക്ടിക് സമുദ്രത്തിലാണ് ആദ്യമായി വലിയ തോതില്‍ അമ്ലവല്‍ക്കരണം കണ്ടെത്തിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് സമുദ്രത്തിന്റെ അമ്ലവല്‍ക്കരണത്തിന് കാരണം. അന്തരീക്ഷത്തില്‍ നിന്ന് വാതകം ജലത്തിലേക്ക് ലയിച്ച് ചേരുന്ന വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജലത്തിന്റെ അമ്ലത വര്‍ദ്ധിക്കുന്നു. ഈ നീര്‍ക്കുഴി വളരെ ആഴത്തിലുമാണ് വ്യാപിച്ചിരിക്കുന്നത്. 250 മീറ്റര്‍ ആഴത്തിലും അമ്ലത … Continue reading ലോകത്തിലെ ആദ്യത്തെ വലിയ സ്ഥലത്തെ അമ്ലവല്‍ക്കരിച്ച ജലം ആര്‍ക്ടിക്ക് സമുദ്രത്തില്‍
വടക്കെ അമേരിക്കയുടെ പടിഞ്ഞാറെ തീരത്ത് കടലിന്റെ അമ്ലവല്‍ക്കരണം വ്യാപകമാണ്
സ്ഥിരമായി ഉയര്‍ന്ന തോതില്‍ അമ്ലവല്‍ക്കരിച്ച വെള്ളം അമേരിക്കയുടെ പടിഞ്ഞാറെ തീരത്തെ പരിസ്ഥിതി ലോല പ്രദേശത്ത് നില്‍ക്കുമ്പോഴും അമ്ലത കുറഞ്ഞ “hotspots” കാണപ്പെടുന്നു എന്ന് California Current System ന്റെ മൂന്ന് വര്‍ഷത്തെ സര്‍വ്വേ കണ്ടെത്തി. അത്തരം സ്ഥലത്ത് മീനികള്‍ ധാരാളം വളരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണ്. അന്തരീക്ഷത്തിലെ വര്‍ദ്ധിച്ച കാര്‍ബണ്‍ ഡൈ ഓക്സൈഡ് ജലത്തില്‍ ലയിച്ച് ചേര്‍ന്ന് അമ്ലത വര്‍ദ്ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ കൂടുതലാകും എന്നവര്‍ പറയുന്നു. — സ്രോതസ്സ് oregonstate.edu