ലോകത്തെ ഏറ്റവും വരണ്ട ചില സ്ഥലങ്ങളിലെ മഴ, ആഗോളതപനം വര്‍ദ്ധിപ്പിക്കും. നനവുള്ള പ്രദേശങ്ങള്‍ കൂടുതല്‍ നനവുള്ളതാകും എന്നതിന് പുറമേ, വരണ്ട പ്രദേശം നനവുള്ളതാകും. ഈ പഠന റിപ്പോര്‍ട്ട് Nature Climate Change പ്രസിദ്ധീകരിച്ചു. വരണ്ട പ്രദേശങ്ങളില്‍ മഴ വര്‍ദ്ധിക്കും എന്നാണ് അതില്‍ പറയുന്നത്. തീവൃ മഴ അവിടെ മിന്നല്‍ വെള്ളപ്പൊക്കമുണ്ടാക്കും. അത് സാധാരണ സംഭവും ആകും. — സ്രോതസ്സ് climatescience.org.au | 2016
ടാഗ്: ആഗോളതപനം
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു
Algae that live on snow and ice produce a kaleidoscope of colours. Jason Edwards/NGC ചുവപ്പ്, പച്ച, തവിട്ട് - നിറത്തിലെ ആല്‍ഗകളുടെ അമിതവളര്‍ച്ച പഠിക്കാന്‍ ഗവേഷകര്‍ ഗ്രാന്‍ലാന്റ് മഞ്ഞ് പാളികളിലേക്ക് എത്തുന്നു. ഈ ആല്‍ഗകള്‍ മഞ്ഞിനെ ഇരുണ്ടതാക്കുന്നു. അതിനാല്‍ അത് കൂടുതല്‍ സൌരോര്‍ജ്ജത്തെ ആഗിരണം ചെയ്യുകയും കൂടുതല്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. എങ്ങനെയാണ് ആല്‍ഗകള്‍ മാറുന്നത്, എത്രമാത്രം സൌരോര്‍ജ്ജമാണ് ശൂന്യാകാശത്തേക്ക് പ്രതിഫലിച്ച് പോകുന്നത് എന്നൊക്കെ പഠിക്കാനാണ് Black and Bloom പരിപാടി … Continue reading ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളി ആല്‍ഗകള്‍ കാരണം ഉരുകുന്നു
അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
പടിഞ്ഞാറെ അന്റാര്‍ക്ടിക്കയുടെ 2000km ന്റെ ചിത്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുടെ ഒരു പഠനത്തില്‍ നിന്ന് കഴിഞ്ഞ 40 വര്‍ഷങ്ങളായി 1000 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞ് നഷ്ടപ്പെട്ടത് വ്യക്തമാകുന്നു. ഈ കാലയിടയില്‍ ഇത്രയേറെ മഞ്ഞ നഷ്ടപ്പെട്ടത് ഗവേഷകരെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. ആഗോള സമുദ്ര നിരപ്പ് ഉയര്‍ച്ചയുടെ മെച്ചപ്പെട്ട കണക്കെടുപ്പെടുക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. University of Edinburgh ലെ ഗവേഷകരാണ് നാസയും United States Geological Survey (USGS) ഉം European Space Agency (ESA) ഉം എടുത്ത ഉപഗ്രഹ … Continue reading അന്റാര്‍ക്ടിക്കയുടെ തീരത്തിന്റെ ചിത്രങ്ങള്‍ 4 ദശാബ്ദത്തെ മഞ്ഞ് നഷ്ടം കാണിക്കുന്നു
ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു
ഉയരുന്ന താപനില ഭക്ഷ്യ ശൃംഖലയുടെ ദക്ഷത കുറക്കുകയും വലിയ ജീവികളുടെ അതിജീവനത്തിന് ഭീഷണിയാകുകയും ചെയ്യും എന്ന് പുതിയ ഗവേഷണം പറയുന്നു. ഏക കോശ ആല്‍ഗകളില്‍ (phytoplankton) നിന്ന് അവയെ തിന്നുന്ന ചെറു മൃഗങ്ങളിലേക്കുള്ള (zooplankton) ഊര്‍ജ്ജത്തിന്റെ കൈമാറ്റത്തെ ശാസ്ത്രജ്ഞര്‍ അളന്നു. University of Exeter ഉം Queen Mary University of London ഉം നടത്തിയ പഠനം നേച്ചര്‍ മാസികയില്‍ പ്രസിദ്ധപ്പെടുത്തി. 4°C താപനില വര്‍ദ്ധിച്ചാല്‍ പ്ലാങ്ടണ്‍ ആഹാര ശൃംഖലയിലെ ഊര്‍ജ്ജ കൈമാറ്റം 56% കുറയും. ചൂട് … Continue reading ആഗോള തപനം ഭക്ഷ്യ ശൃംഖലക്ക് ഭീഷണിയാകുന്നു
ഗ്രീന്‍ലാന്റിലെ ഉരുകുന്ന ജലം സമുദ്രത്തിലേക്ക് ഫോസ്‌ഫെറസ് തള്ളുന്നു
ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളിലെ നദികള്‍ പാറ പൊടിയെ ഒഴുക്കിക്കൊണ്ടുപോകുന്നു എന്ന് കണ്ടെത്തി. ഗ്രീന്‍ലാന്റിലെ നദികളില്‍ വളരേധികം ഫോസ്‌ഫെറസ് ആണ് ഗവേഷകര്‍ അളവെടുപ്പില്‍ കണ്ടെത്തിയത്. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ ഫോസ്‌ഫെറസ് ഇങ്ങനെ കടലിലെത്തുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മിസിസിപ്പിയും ആമസോണ്‍ നദികളികളും ഒഴുക്കുന്ന ഫോസ്‌ഫെറസിന് പുറമേയാണിത്. Global Biogeochemical Cycles എന്ന് ജേണലിലില്‍ ഇതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. — സ്രോതസ്സ് scientificamerican.com ഗ്രീന്‍ലാന്റില്‍ നദികളുണ്ടാകാനേ പാടില്ല. എല്ലാം ഉറഞ്ഞ് മഞ്ഞായിരിക്കേണ്ടതാണ്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്
ഉയരുന്ന താപനില ഉഷ്ണമേഖല കാടുകളിലെ മരങ്ങളുടെ ആയുസ് കുറക്കുകയും അതിനാല്‍ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് സ്വീകരിക്കാനുള്ള ശേഷി കുറയുകയും ചെയ്യുന്നു എന്ന് അടുത്ത കാലത്ത് വന്ന രണ്ട് പഠനങ്ങള്‍ കാണിക്കുന്നു. ആമസോണില്‍ ഇതിനകം തന്നെ ഈ പ്രതിഭാസം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അവിടെ താപനില നിര്‍ണ്ണായക പരിധിയായ 25°C ഇതിനകം തന്നെ മറികടന്നിരിക്കുന്നു. 2050 ഓടെ ലോകത്തെ രണ്ടാമത്തെ വലിയ ഉഷ്ണമേഖല കാടായ Congo Basin ലും ഇത് സംഭവിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ആഗോളതപനത്തെ നേരിടുന്നതില്‍ കാടുകള്‍ക്ക് വലിയ … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് സംഭരിക്കുമെന്ന് നാം കണക്ക് കൂട്ടുന്ന ഉഷ്ണമേഖല മരങ്ങളെ നാം തന്നെ കൊല്ലുകയാണ്
അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു
ആര്‍ക്ടിക് സമുദ്രത്തിന് അടിയില്‍ എന്തോ മറഞ്ഞിരിക്കുന്നുണ്ട്. അതൊരു ഭീകരജീവിയല്ല. അത് കൂടുതലും രഹസ്യമാണ്. ഉയരുന്ന സമുദ്രനിരപ്പിന് താഴെയുള്ള ഉറഞ്ഞ മണ്ണില്‍ 6000 കോടി ടണ്‍ മീഥേനും 56000 കോടി ടണ്‍ ജൈവ കാര്‍ബണും കുടുങ്ങിയിരിക്കുന്നുണ്ട് എന്ന് 25 അന്തര്‍ദേശിയ ഗവേഷകര്‍ ആദ്യത്തെ ഇത്തരത്തിലുള്ള ഒരു പഠനത്തില്‍ കണ്ടെത്തി. ഇതുവരെ അറിയാതിരുന്ന ഉറഞ്ഞ അവശിഷ്ടങ്ങളും മണ്ണും, അവടെ submarine permafrost എന്നാണ് വിളിക്കുന്നത്, സാവധാനം ഉരുകുകയാണ്. അതുവഴി അവ മീഥേനും കാര്‍ബണും പുറത്തുവിടുന്നു. അത് കാലാവസ്ഥയെ വളരേറെ ബാധിക്കും. … Continue reading അന്തര്‍സമുദ്ര ഉറഞ്ഞമണ്ണിലെ കുടുങ്ങിക്കിടക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവരുന്നു
ആര്‍ക്ടിക്കിലെ ഹരിതമയം വഴിയാഗിരണം ചെയ്യുന്ന കാര്‍ബണിനെ മറികടക്കുന്നതാണ് ഉഷ്ണമേഖലയിലെ ജല പരിമിതികള്‍
വടക്കന്‍ അക്ഷാംശത്തില്‍ കൂടുതല്‍ ചെടികളും, വളര്‍ച്ചയുടെ ദൈര്‍ഘ്യമുള്ള കാലവും അലാസ്ക, ക്യാനഡ, സൈബീരിയ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളെ പച്ചയുടെ ആഴമുള്ള shades ലേക്ക് മാറ്റി. ആര്‍ക്ടിക്കിലെ ഈ ഹരിതവല്‍ക്കരണം കൂടുതല്‍ ആഗോള കാര്‍ബണ്‍ സ്വീകരണവുമായാണ് ചില പഠനങ്ങള്‍ പറയുന്നത്. പുതിയ പഠനം അനുസരിച്ച്, ഭൂമിയിലെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ആര്‍ക്ടിക്കിലെ ചെടികള്‍ കാര്‍ബണ്‍ സ്വീകരിക്കുന്നത് വര്‍ദ്ധിക്കുമ്പോള്‍ അതിന് വിരുദ്ധമായി ഉഷ്ണമേഖലയില്‍ തുല്യമായ കുറവും സംഭവിക്കുന്നു എന്ന് കണ്ടെത്തി. തണുപ്പിന്റെ ദീര്‍ഘകാലം ആര്‍ക്ടിക്കിലെ ചെടികളുടെ ഉത്പാദനക്ഷമതയെ പരിമിതപ്പെടുത്തുന്നു. താപനില കൂടുന്നതിനനുസരിച്ച് … Continue reading ആര്‍ക്ടിക്കിലെ ഹരിതമയം വഴിയാഗിരണം ചെയ്യുന്ന കാര്‍ബണിനെ മറികടക്കുന്നതാണ് ഉഷ്ണമേഖലയിലെ ജല പരിമിതികള്‍
ലോകത്ത് 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂട്
ഭൂമിക്ക് ഇപ്പോള്‍ 12,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ ചൂടാണ്. മനുഷ്യ സംസ്കാരത്തിന്റെ വികാസത്തിന്റെ പൂര്‍ണ്ണമായ കാലമാണിത്. സമുദ്രോപരിതലത്തിന്റെ താപനില വിശകലനത്തില്‍ നിന്ന് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റം ലോകത്തെ “ചാര്‍ട്ടിലില്ലാത്ത പ്രദേശത്തേക്ക്” നയിക്കുകയാണെനന് ശാസ്ത്രജ്ഞര്‍ പറയുന്നു. അത്രയും പഴയ കാലത്തെ ഡാറ്റക്ക് കൃത്യത കുറവാണെങ്കിലും ഭൂമി ചിലപ്പോള്‍ കഴിഞ്ഞ 1.25 ലക്ഷം വര്‍ഷത്തിലേക്കും ഏറ്റവും ചൂട് കൂടിയ നിലയിലായിരിക്കും. — സ്രോതസ്സ് theguardian.com | 27 Jan 2021