https://www.youtube.com/watch?v=HNra9zLLmXY Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India, ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ടാഗ്: ആധാര്‍
ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി
ആധാർ കാർഡ് തട്ടിപ്പിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ‘Bank Bachao Desh Bachao Manch’ റിസർവ്വ് ബാങ്കിന് ഇമെയിൽ അയച്ചു. അവശ്യമായ നടപടി എടുക്കണമെന്ന് റിസർവ്വ് ബാങ്ക് ഗവർണർ Shaktikanta Das നോട് സംഘടന അഭ്യർത്ഥിച്ചു. ആധാർ കാർഡുപയോഗിച്ച് ഉപഭോക്താക്കളുടെ വിരലടയാളം എടുത്ത് തട്ടിപ്പുകാർ ഇപ്പോൾ ബാങ്കുകളിൽ നിന്ന് പണം മോഷ്ടിക്കുകയാണ്. Aadhar Enabled Payment System (AEPS) എന്ന സങ്കേതം ആണ് തട്ടിപ്പുകാരുപയോഗിക്കുന്നത്. പണം എടുക്കാൻ വിരലടയാളം ആണ് ഇതിൽ വേണ്ടത്. എന്നാൽ ആളുകളുടെ … Continue reading ആധാർ അടിസ്ഥാനത്തിലെ പണമടക്കലിനെതിരെ ബാങ്ക് ബചാവോ ഫോറം RBI ക്ക് എഴുതി
ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ
'എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു. അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് … Continue reading ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ
നടിയുടെ ആധാർ ദുരുപയോഗം ചെയ്ത് സിം എടുത്തു
നടി മാളവിക അവിനാഷിന്റെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ച് നിരവധി പേർക്ക് മോശം സന്ദേശങ്ങളയച്ച് അജ്ഞാതൻ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ തുടർന്ന് നടി മുംബൈ പോലീസിന് പരാതി നൽകി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക. മാളവിക തന്നെയാണ് തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ട വിവരം ദേശീയ മാധ്യമങ്ങളിലൂടെ അറിയിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് ട്രായിയിൽ നിന്ന് മാളവികയ്ക്ക് മുന്നറിയിപ്പ് ലഭിച്ചത്. രണ്ട് മണിക്കൂറിനകം മൊബൈൽ നമ്പർ അസാധുവാക്കുമെന്നും … Continue reading നടിയുടെ ആധാർ ദുരുപയോഗം ചെയ്ത് സിം എടുത്തു
മെക്സിക്കോയുടെ അനന്യ ഡിജിറ്റൽ ഐഡി നിര്‍ദ്ദേശം മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണ്
പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി
ഏകദേശം ഒരു കോടി 14 ലക്ഷം റേഷന്‍ കാര്‍ഡുകളാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ റദ്ദാക്കിയത് എന്ന് സര്‍ക്കാര്‍ പറഞ്ഞു. അത് സംസ്ഥാനത്തെ പൊതുവിതരണം സംവിധാനത്തെ അസ്ഥിരമാക്കിയിരിക്കുന്നു. ഈ മഹാ റദ്ദാക്കാലിന് രണ്ട് കാരണങ്ങളാണുള്ളത്. ആദ്യമായി e-POS എന്ന് വിളിക്കുന്ന point of sale യന്ത്രത്തിലെ വിരലടയാള തിരിച്ചറിയല്‍ പരാജയപ്പെടുന്നു. രണ്ടാമതായി ആളുകളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതോടെ ഒരേ പേരില്‍ ഒന്നില്‍ കൂടതല്‍ റേഷന്‍ കാര്‍ഡുകള്‍ സാദ്ധ്യമല്ലാതായിരിക്കുന്നു. തങ്ങളുടെ വിരലടയാളം തിരിച്ചറിയുന്നതില്‍ വലിയ വിഷമം … Continue reading പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 8 മാസത്തില്‍ 1.14 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കി
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
9 വയസായ രാഖിയും അവളുടെ രണ്ട് സഹോദരങ്ങളും സ്കൂളിലിരിക്കേണ്ടവരാണ്. എന്നാല്‍ അതിന് പകരം വടക്കേഇന്‍ഡ്യന്‍ നഗരമായ ലഖ്നൌവിലെ വീട്ടില്‍ അവര്‍ ഉച്ചതിരിഞ്ഞ് അവരുടെ അച്ഛന്റെ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു 110 km അകലെയുള്ള Hardoi യില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലഖ്നൌവിലെത്തിയത്. ഇന്‍ഡ്യ സര്‍ക്കാരിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക സ്കൂള്‍ അവര്‍ക്ക് പ്രവേശനം കൊടുത്തില്ല. ഡിജിറ്റല്‍ തിരിച്ചറിയല്‍ ഐഡി ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളില്‍ ചിലരാണ് … Continue reading ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
ആധാര്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍
ഏറ്റവും പുതിയ ആധാര്‍ കാര്‍ഡ് തട്ടിപ്പില്‍ ഇരയായ വ്യക്തി അറിയാതെയാണ് അവരുടെ ആധാര്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. ആധാര്‍ കേന്ദ്രത്തിലെ ആരുടെയെങ്കിലും സഹായമില്ലാതെ ആധാര്‍ വ്യാജമായുണ്ടാക്കാനാകില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം എന്ന് പോലീസ് കമ്മീഷണര്‍ Ch. Srikanth പറഞ്ഞു. ഈ ആധാര്‍ കേസില്‍ കാര്‍ഡിലെ എല്ലാ വിവരങ്ങളും ആധാര്‍ സൈറ്റിലെ വിവരങ്ങളുമായി ഒത്ത് പോകുന്നതാണ്. എന്നാല്‍ ഫോട്ടോ മാത്രം മാറി. ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടിയായിരുന്നു കാര്‍ഡ് ഉപയോഗിച്ചത്. സമയത്ത് തന്നെ അത് കണ്ടെത്താനായി. ഇരയുടെ മൊബൈല്‍ ഫോണില്‍ … Continue reading ആധാര്‍ തട്ടിപ്പിന്റെ പുതിയ വഴികള്‍
ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു. പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi … Continue reading ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ഹരിയാനയില്‍ ആധാര്‍ AEPS തട്ടിപ്പ്
Aadhaar-Enabled Payment System (AEPS) ന് എതിരെ ഹരിയാന പോലീസിന്റെ ക്രൈംബ്രാഞ്ച് മുന്നറീപ്പ് ഉയര്‍ത്തി. സംവിധാനത്തില്‍ നിന്ന് ജനങ്ങളുടെ മര്‍മ്മപ്രധാനമായ ഡാറ്റകള്‍ ശേഖരിച്ചും സര്‍ക്കാര്‍ വെബ് സൈറ്റുകളിലെ രേഖകളിലുള്ള വിരലടയാളത്തിന്റെ പകര്‍പ്പെടുത്തും സൈബര്‍ കുറ്റവാളികള്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുകയാണ്. AEPS മായി ബന്ധപ്പെട്ട 400 ല്‍ അധികം സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ചിന് കീഴിലുള്ള സൈബര്‍ സെല്‍ ഇപ്പോള്‍ അന്വേഷിച്ച് വരികയാണ്. — സ്രോതസ്സ് indianexpress.com | Dec 3, 2022