ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട … Continue reading ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്

അമേരിക്കയില്‍ വിജയകരമായി ആമസോണ്‍ യൂണിന്‍ രൂപീകരിച്ച രണ്ട് തൊഴിലാളികളെ പിരിച്ചുവിട്ടു

അമേരിക്കയിലെ ആമസോണിന്റെ Staten Island JFK8 warehouse ല്‍ യൂണിയന്‍ രൂപീകരിക്കുന്നതില്‍ വിജയിച്ച രണ്ട് തൊഴിലാളികളെ ആമസോണ്‍ പിരിച്ചുവിട്ടു. സ്റ്റാറ്റന്‍ അയലന്റ് യൂണിയന്‍ വോട്ടെടുപ്പില്‍ ആമസോണ്‍ തൊഴില്‍ നിയമം ലംഘിച്ചു എന്ന പരാതി National Labor Relations Board ശരിവെച്ചതിനിടക്കാണിത്. യൂണിയന്‍ രൂപീകരിക്കണോ വേണ്ടയോ എന്നതിന്റെ തെരഞ്ഞെടുപ്പ് സമയത്ത് നിര്‍ബന്ധിത യോഗം വിളിച്ചുകൂട്ടി തൊഴിലാളികളെ കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള ശ്രമം ആമസോണ്‍ നടത്തിയിരുന്നു. — സ്രോതസ്സ് democracynow.org | May 11, 2022

2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ഓണ്‍ലൈന്‍ പലചരക്ക് കച്ചവടക്കാരന്റെ ലാഭം ആകാശം മുട്ടെ ആയ കഴിഞ്ഞ വര്‍ഷം നിയമപരമായി തികഞ്ഞ ധാരാളം സംവിധാനങ്ങളുപയോഗിച്ച് ആമസോണ്‍ $520 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി അടച്ചില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിശകലനത്തില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആമസോണ്‍ റിക്കോഡ് ഭേദിക്കുന്ന $3500 കോടി ഡോളര്‍ വരുമാനമാണ് നേടിയത് എന്ന് Institute on Taxation and Economic Policy (ITEP) ഗവേഷകര്‍ പറയുന്നു. നിയമാനുസൃതമായ 21% കോര്‍പ്പറേറ്റ് നികുതി എന്നതിന് പകരം ഫലത്തില്‍ … Continue reading 2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

വെള്ളിയാഴ്ത രാത്രിയില്‍ Edwardsville ല്‍ അടിച്ച കൊടുംകാറ്റില്‍ ആമസോണിന്റെ പണ്ടകശാല തകരുകയും ആറ് തൊഴിലാളികള്‍ മരിക്കുകയും ചെയ്തു എന്ന് Edwardsville Fire Department പറഞ്ഞു. 45 പേര്‍ രക്ഷപെട്ടു. ആമസോണിന്റെ കെട്ടിടത്തിന്റെ ഭിത്തികള്‍ അകത്തേക്ക് തകര്‍ന്ന് വീണു. മേല്‍ക്കൂരയും. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗത്തിലെ കാറ്റാണ് അടിച്ചത്. ആമസോണിന്റെ ഒരു പ്രതിനിധിയും ശനിയാഴ്ചത്തെ പത്രസമ്മേളനത്തില്‍ പങ്കെടുത്തില്ല. കൊടുംകാറ്റ് ബാധിച്ചവരെ സഹായിച്ചുകൊണ്ടിരിക്കുകയാണെന്നും കൊടുംകാറ്റുണ്ടാകുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ protocols തങ്ങള്‍ക്ക് ഉണ്ടെന്നും ഞായറാഴ്ച ആമസോണ്‍ പ്രതിനിധി News 4 നോട് … Continue reading ആമസോണ്‍ ഗുലാഗില്‍ ആറ് തൊഴിലാളികള്‍ മരിച്ചു

കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു

കൊറോണവൈറസ് മഹാമാരിയുടെ സമയത്ത് ആമസോണ്‍ അവരെ ഏറ്റവും അടിസ്ഥാനമായ ബിസിനസായി സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോവിഡ്-19 ന് എതിരെ അവശ്യമായ സംരക്ഷണം തങ്ങള്‍ക്ക് നല്‍കുന്നില്ലെന്ന് പറയുന്ന തൊഴിലാളികള്‍ ജോലിചെയ്യുന്ന പണ്ടകശാലയിലും കോര്‍പ്പറേറ്റ് ഓഫീസുകളിലും ഉണ്ടാകുന്ന ആഭ്യന്തരമായ കുഴപ്പങ്ങളെ ഒതുക്കാന്‍ സാങ്കേതിക വമ്പന്‍ കഷ്ടപ്പെടുകായാണ്. കഴിഞ്ഞയാഴ്ച അത് ഒരു ശിഖിരബിന്ദുവിലെത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആമസോണ്‍ അവരുടെ രണ്ട് സാങ്കേതികവിദ്യ തൊഴിലാളികളെ പിരിച്ചുവിട്ടു. അവര്‍ പരസ്യമായി കമ്പനിയുടെ കൊറോണവൈറസ് നയത്തെ എതിര്‍ത്തവരാണ്. — സ്രോതസ്സ് grist.org | Apr 14, … Continue reading കൊറോണവൈറസിനേയും കാലാവസ്ഥാമാറ്റത്തേയും കുറിച്ച് സംസാരിച്ച ജോലിക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു