ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

Academy for a Better World യും Brahma Kumaris World Spiritual University യും കൂടിച്ചേര്‍ന്ന് Solare-Brücke ജര്‍മ്മനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. 84 റിസീവര്‍ ഉള്ള ഈ അടുപ്പില്‍ നിന്ന് 650 ഡിഗ്രി വരെ ചൂട് ലഭിക്കും. സൂര്യന് നല്ല ചൂടുള്ള ദിവസങ്ങളില്‍ 38,500 ഊണ്‍ പാചകം ചെയ്യാം. ഈ അടുക്കള രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള (Mount Abu) ടലെറ്റി (Taleti) ല്‍ സമുദ്ര നിരപ്പില്‍ നിന്നും 1219 m ഉയരത്തിലാണുള്ളത്. ഈ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

NBC 11 ആദ്യത്തെ green TV station

ഹരിത ഗൃഹ വാതകങ്ങളുടെ ഉത്പാദനത്തിലെ വളര്‍ച്ച എപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ സ്വന്തം ഉദ്വമനം കുറക്കുന്നതിന് വേണ്ടി അവര്‍ പ്രസംഗിക്കുന്നതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. NBC 11 ഇതിനൊരപവാദം ആണ്. സാന്‍ ജോസില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഭൂമിയെ സംരക്ഷിക്കാന്‍ ഹരിത സ്രോതസുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. മാര്‍ച്ച് 7, 2008 ന് NBC 11 പവനോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ അമേരിക്കന്‍ ടി. വി സ്റ്റേഷന്‍ ആയി. NBC 11 … Continue reading NBC 11 ആദ്യത്തെ green TV station

ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

വാഷിങ്ങ്ടണ്‍: മറന്ന് പോയിട്ടുണ്ടാവാം, എന്നിരുന്നാലും 10 വര്‍ഷം മുമ്പ് ഫെഡറല്‍ ഗവണ്‍മന്റ് ഏറ്റെടുക്കേണ്ടിയിരുന്ന ആണവ മാലിന്യം ഇപ്പോഴും നിലയങ്ങളില്‍ തന്നെ കെട്ടികിടക്കുന്നു. 100 ല്‍ അധികം ആണവനിലയങ്ങളാണ് അമേരിക്കയില്‍ ഉള്ളത്. ഈ മാലിന്യ നിര്‍മ്മാര്‍ജ്ജനം 20 വര്‍ഷം behind schedule ല്‍ ആണ്. ഇതു വരെ ധാരാളം കോടതി ഓര്‍ഡറുകളും സെറ്റില്‍മന്റ്കളും ഉണ്ടായിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മന്റ് കമ്പനികള്‍ക്ക് (public utilities) $342 മില്ല്യണ്‍ കൊടുത്തുകഴിഞ്ഞു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ $7 ബില്ല്യണ്‍ മുതല്‍ ഏകദേശം $11 ബില്ല്യണ്‍ വരെ … Continue reading ആണവോര്‍ജ്ജ വ്യവസായത്തിലെ (ചവര്‍ വ്യവസായം) വൃത്തികെട്ട കളികള്‍

ജിമ്മിലുള്ള Treadmill

Treadmills USA യുടെ കണക്കുകള്‍ അനുസരിച്ച് ഒരു സാധാരണ Treadmill ഉപയോഗിക്കുന്നത് ഏകദേശം 1500 വാട്ട് വൈദ്യുതിയാണ്. ഏതാണ്ട് 15 പഴയ തരം ബള്‍ബുകള്‍ കത്തിക്കുന്നതിന് തുല്ല്യമായ വൈദ്യുതി. അത് 30 മിനിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 0.75 കിലോ വാട്ട് ഹവര്‍. (logic= 1.5 kw x 0.5 hours). അത്രയും വൈദ്യുതിയുണ്ടെങ്കില്‍ നിങ്ങളുടെ ക്രിസ്മസ് മരം 6 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള വൈദ്യുതിയുണ്ട്. — സ്രോതസ്സ് thestar.blogs.com Treadmill നു പകരം പാര്‍ക്കില്‍ നടക്കുകയോ ഓടുകയോ ആകാം. സംരക്ഷിക്കപ്പെട്ട … Continue reading ജിമ്മിലുള്ള Treadmill

അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു

വീടിന് പുറത്ത് വലിച്ചു കെട്ടിയിട്ടുള്ള അയ ഒന്റാറിയോ യില്‍ നിയമപ്രകാരം നിരോധിച്ചിരുന്നു. നഗരത്തിന്റെ ഭംഗി കുറക്കുമെന്ന കാരണത്താല്‍. എന്നാല്‍ ഇപ്പോള്‍ ഒറ്റ തിരിഞ്ഞുള്ള വീടുകള്‍ക്കും detach ചെയ്തിട്ടുള്ള വീടുകള്‍ക്കും ഈ നിയമം അയവു വരുത്താന്‍ അവര്‍ പദ്ധതി ആലോചിക്കുന്നു. വര്‍ഷം തൊറും ശരാശരി വസ്ത്രം ഉണക്കാന്‍ ഏകദേശം 900 kilowatt hours വൈദ്യുതി ഒരു വീട് ഉപയോഗിക്കുന്നുണ്ട്. അത് ഗാര്‍ഹിക വൈദ്യുതോപയോഗത്തിന്റെ ഏകദേശം 6% വരും. ഊര്‍ജ്ജ വകുപ്പ് മന്ത്രി ജെറി ഫിലിപ്പിന്റെ (Gerry Phillips) അഭിപ്രായത്തില്‍ … Continue reading അയക്കുള്ള(clothesline) നിരോധനം ഒന്റാറിയോ (Ontario) നീക്കം ചെയ്യുന്നു

വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

കയറ്റുമതി നടത്തുന്ന 60 അന്താരാഷ്ട്ര ആഹാര വസ്തുക്കളുടെ food price index കഴിഞ്ഞ വര്‍ഷം 37% കൂടിയതായി ഐക്യ രാഷ്ട്ര സഭയുടെ Food and Agriculture Organization കണ്ടെത്തി. 2006 ല്‍ 14% കൂടിയതിന് പുറമേയാണിത്. ഈ മഞ്ഞുകാലത്ത് അത് വീണ്ടും കൂടും. ആഹരത്തിന് വേണ്ടിയുള്ള കലാപം Guinea, Mauritania, Mexico, Morocco, Senegal, Uzbekistan, Yemen തുടങ്ങിയ രാജ്യങ്ങളിലൊക്കെ നടക്കുന്നു. ഗോതമ്പിന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം പാകിസ്ഥാനിലും സോയാബീന്റെ കുറവിനേച്ചൊല്ലിയുള്ള കലാപം ഇന്‍ഡോനേഷ്യയിലും നടക്കുന്നു. ഈജിപ്റ്റ് സ്വന്തം … Continue reading വിലകൂടിയ ഇന്ധനമെന്നാല്‍ വിലകൂടിയ ആഹാരം

ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്

വര്‍ഷം അണക്കെട്ട് താപനിലയം ആണവനിലയം* ആകെ ആണവനിലയപങ്ക്(%) 1970 6135 7968 - 14103 - 1980 11384 16424 640 28448 2.25 1990 18307 43764 1565 63636 2.46 2007 34654 93775 3900 132329 2.95 - from Rajya Sabha Unstarred Question #420 വെറും 3% മാത്രം ഉത്പാദ പങ്കുള്ള ആണവോര്‍ജ്ജത്തിന് വേണ്ടി എന്തുകൊണ്ടാണ് ഇത്രമാത്രം കരച്ചില്‍? മുന്‍നിര മാധ്യമങ്ങളിലും മറ്റെല്ലായിടത്തും? എന്തുകൊണ്ടെന്നാല്‍ ഓഡിറ്റ് ഇല്ലാത്ത ഇന്‍ഡ്യയിലെ ഒന്നാമത്തെ … Continue reading ഇന്‍ഡ്യന്‍ വൈദ്യുത നിലയങ്ങളില്‍ ആണവോര്‍ജ്ജത്തിന്റെ പങ്ക്

ഊര്‍ജ്ജ രക്തരക്ഷസ്സ് (vampire energy)

വീട്ടുപകരണങ്ങള്‍ ഓഫ് ചെയ്തിരുന്നലും അവ ഊര്‍ജ്ജം ഉപയോഗിക്കുന്നുണ്ട്. പാസീവ് മോഡിലുള്ള ചില ഉപകരണങ്ങള്‍ക്ക് ഉദാഹരണമാണ് മൈക്രോവേവ് ഓവന്‍ (അതിന്റെ ക്ലോക്ക് ഓടിക്കോണ്ടിരിക്കുന്നു), വിസിആര്‍ (അത് ചിലപ്പോള്‍ പ്രോഗ്രം റിക്കോര്‍ഡ് ചെയ്യാന്‍ തയ്യാറായിരിക്കുന്നു), മൊബൈല്‍ ചാര്‍ജ്ജര്‍ (ചാര്‍ജ്ജ് ചെയ്യുന്നില്ലെങ്കിലും അത് വൈദ്യുതി ഉപയോഗിക്കുന്നു, തൊട്ടുനോക്കിയാല്‍ നിങ്ങള്‍ക്ക് ചൂടനുഭവപ്പെടും.) ചുവന്ന വര പാസീവ് സ്റ്റാന്‍ഡ്ബൈ മോഡ് കാണിക്കുന്നു, നീല വര ആക്റ്റീവ് സ്റ്റാന്‍ഡ്ബൈ മോഡ് കാണിക്കുന്നു. കടപ്പാട്: awesome.goodmagazine.com

2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

2020 ഓടെ ബ്രിട്ടണ്‍‌ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

ആണവോര്‍ജ്ജ വ്യവസായത്തിന് ശക്തി നഷ്ടപ്പെടുന്നു

വളരെ നല്ല കാര്യം. ആണവോര്‍ജ്ജ പുനരുധാരണം ഊതിപ്പെരുപ്പിച്ചതാണെന്നുള്ള ഊഹം പരക്കുന്നു. ബുധനാഴ്ച നടന്ന ഒരു audit ല്‍ ആണ് ഇങ്ങനെ കേട്ടത്. ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഗ്രീന്‍സ് എന്ന യൂറോപ്പ്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പാണ്. കാലാവധി കഴിയുന്നതിനാല്‍ 2030 തോടെ ധാരാളം റിയാക്റ്ററുകള്‍ അടച്ചുപൂട്ടും. അവക്കു പകരം 338 പുതിയ റിയാക്റ്ററുകള്‍ നിര്‍മ്മിക്കണം. "2002 നേക്കള്‍ 5 പുതിയ റിയാക്റ്ററുകളാണ് ഇപ്പോള്‍ ലോകത്തുള്ളത്." പാരീസ് ആസ്ഥാനമാക്കിയുള്ള ആണവ consultants മാരുടെ റിപ്പോര്‍ട്ടു പ്രകാരം ആണവ വ്യവസായം വളരെ പതുക്കെയാണ് … Continue reading ആണവോര്‍ജ്ജ വ്യവസായത്തിന് ശക്തി നഷ്ടപ്പെടുന്നു